Thursday, September 14, 2006

SUBHAASHITHAM - NEETHISAASTHRAM CONTD

യസ്യ പുത്രോ വശീഭൂതോ ഭാര്യാ ഛന്ദാനുഗാമിനീ
വിഭവേ യശ്ച സന്തുഷ്ടഃ തസ്യ സ്വര്‍ഗ ഇഹൈവഹി

അനുസരണയുള്ള പൂത്രനും ഭാര്യയും, തനിക്കുള്ളവയില്‍ തൃതിയും സന്തോഷവുമുള്ളവണ്റ്റെ സ്വര്‍ഗ്ഗം ഇവിടെത്തന്നെയാണ്‌

തേ പുത്രാ യേ പിതുര്‍ഭക്താഃ സ പിതാ യസ്തു പോഷകഃ
തന്‍മിത്രം യത്ര വിശ്വാസഃ സാ ഭാര്യാ യത്ര നിര്‍വൃതിഃ

പിതാവില്‍ ഭക്തിയുള്ളവന്‍ പുത്രന്‍, കുടുംബം പോഷിപ്പിക്കുന്നവന്‍ പിതാവ്‌, ആരില്‍ വിശ്വാസം ഉണ്ടോ അവന്‍ മിത്രം, ആരില്‍ ശാന്തി ലഭിക്കുന്നുവോ അവള്‍ ഭാര്യ.

8 comments:

  1. SUBHAASHITHAM - NEETHISAASTHRAM CONTD
    യസ്യ പുത്രോ വശീഭൂതോ
    ഭാര്യാ ഛന്ദാനുഗാമിനീ
    Please read thr^pthi instead of thr^thi

    ReplyDelete
  2. പഞ്ചനക്ഷത്ര ആശുപത്രികളും, ആരൊഗ്യം ബ്ലോഗില്‍ പറയുന്ന കാര്യങ്ങളും എല്ലാം ഉണ്ട്‌ എന്നാല്‍

    ഇതും

    ഒന്നു കാണൂ
    പടം എടുത്തത്‌ എന്റെ മൊബൈല്‍ കൊണ്ടാണ്‌ അതുകൊണ്ട്‌ അപെര്‍ചറും മറ്റും ഒന്നും ഇല്ല ചുമ്മാ ക്ലിക്കി

    ReplyDelete
  3. the third link works, i don't know what haapened to the other two , it displays incorrect address.
    correct one is
    http://indiaheritage1.blogspot.com

    thanks and regards

    ReplyDelete
  4. ഹെരിട്ടേജ് മാഷേ: എല്ലാം സശ്രദ്ധം വായിക്കുന്നു.
    ഇതോക്കെ താല്പര്യമുള്ളവര്‍ക്ക് കൂടുതല്‍ അറിയാന്‍ വളരെ ഉപകാരപ്പെടും

    ReplyDelete
  5. താങ്കളുടെ പോസ്റ്റുകൾ കാണാൻ ഇപ്പോഴാണ് സാധിച്ചത്... വളരെ നല്ല പോസ്റ്റുകൾ..
    പക്ഷെ എനിയ്ക്ക് ഒരു സംശയം ഉണ്ട്‌....

    “തേ പുത്രാ യേ പിതുര്‍ഭക്താഃ സ പിതാ യസ്തു പോഷകഃ
    തന്‍മിത്രം യത്ര വിശ്വാസഃ സാ ഭാര്യാ യത്ര നിര്‍വൃതിഃ“

    “പിതാവില്‍ ഭക്തിയുള്ളവന്‍ പുത്രന്‍, കുടുംബം പോഷിപ്പിക്കുന്നവന്‍ പിതാവ്‌, ആരില്‍ വിശ്വാസം ഉണ്ടോ അവന്‍ മിത്രം, ആരില്‍ ശാന്തി ലഭിക്കുന്നുവോ അവള്‍ ഭാര്യ.“

    ഒരു പിതൃഭക്തിയുള്ള പുത്രന്,
    ആര് അവനെ പരിപാലിക്കുന്നുവോ അവൻ പിതാവ്, ആരില്‍ വിശ്വാസം ഉണ്ടോ അവന്‍ മിത്രം, ആരില്‍ ശാന്തി ലഭിക്കുന്നുവോ അവള്‍ ഭാര്യ.“


    ഇതിൽ ഏതാണ് ശരി.. ആദ്യത്തെ വരിയുടെ തർജ്ജിമയിൽ വ്യത്യാസം കാണുന്നു...

    ReplyDelete
  6. ഇ പദങ്ങള്‍ ഒക്കെ Definitions പോലെ യല്ലെ പറഞ്ഞിരിക്കുന്നത്‌-

    ആരാണൊ പിതാവില്‍ ഭക്തിയുള്ളവര്‍ അവര്‍ പുത്രന്മാര്‍ എന്നല്ലെ ശരിയായ പദാനുപദ അര്‍ത്ഥം.

    അങ്ങനെ നോക്കുമ്പോള്‍ ആദ്യത്തെതാണ്‌ ശരി എന്നാണ്‍ എന്റെ അഭിപ്രായം.

    കൂടുതല്‍ അറിവുള്ളവര്‍ ആരെങ്കിലും കൂടൂതല്‍ വിശദീകരിക്കും എന്നു പ്രതീക്ഷിക്കാം

    ReplyDelete