Wednesday, December 20, 2006

സംഗീതശാസ്ത്രം ഭാഗം 2

സംഗീതശാസ്ത്രം ഭാഗം 2

മുമ്പു പറഞ്ഞ സ്വരങ്ങളുടെ ഓവര്‍ലാപ്പിങ്ങും, സാധാരണ ക്രമവും, പാശ്ചാത്യ notesഉം എല്ലാം കീബോര്‍ഡില്‍ കാണിക്കുന്നു.






സപ്തസ്വരങ്ങളുടെ പേരുകള്‍ സ (ഷഡ്ജം), രി (കോമളം , തീവ്രം),ഗാന്ധാരം (കോമളം , തീവ്രം), മധ്യമം (കോമളം , തീവ്രം), പഞ്ചമം, ധൈവതം (കോമളം , തീവ്രം) നിഷാദം (കോമളം , തീവ്രം) എന്നിങ്ങനെയാണെന്നു നാം മുമ്പു കണ്ടു, ഇനി ഇവയെ കര്‍ണ്ണാടകസംഗീതപ്രകാരം എങ്ങനെയാണു വിളിക്കുന്നത്‌ എന്നു നോക്കാം. ഇതേ ക്രമത്തില്‍ ഇവ-ഷഡ്ജം, ശുദ്ധരിഷഭം, ചതു:ശ്രുതിരിഷഭം, സാധാരണ ഗാന്ധാരം , അന്തരഗാന്ധാരം, ശുദ്ധമധ്യമം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ചതുഃശ്രുതി ധൈവതം, കൈശികിനിഷാദം, കാകളിനിഷാദം എന്നിങ്ങനെയാണ്‌.

ഇവയെത്തന്നെ പാശ്ചാത്യസംഗീതത്തില്‍ c,d,e,f,g,a,b, എന്ന ഏഴു notes ആയി പറയുന്നു. c നമ്മുടെ സ യാണ്‌, g നമ്മുടെ പ ആണ്‌. പക്ഷെ ബാക്കിയില്‍ ഘടനക്കു വ്യത്യാസം ഉണ്ട്‌ എങ്ങനെയെന്നാല്‍
നമ്മുടെ ശങ്കരാഭരണരാഗത്തിന്റെ സ്വരങ്ങള്‍ എടുക്കുക, ധീരശങ്കരാഭരണം എന്നു മുഴുവന്‍ പേര്‌, അതായത്‌ ധീര എന്നാല്‍ 29 ആമത്തെ മേളം, അതായത്‌ സ രി ഗു മ പ ധി നു സഷഡ്ജം, ചതുഃശ്രുതി ഋഷഭം, (തീവരിഷഭം), അന്തരഗാന്ധാരം(തീവ്രഗാന്ധാരം), ശുദ്ധമധ്യമം (കോമളമധ്യമം), പഞ്ചമം, ചതുഃശ്രുതിധൈവതം(തീവ്രധൈവതം) കാകളിനിഷാദം(തീവ്രനിഷാദം) ഇവയാണ്‌ സ്വരങ്ങള്‍. ഈ സ്വരഘടനയെ പാശ്ചാത്യര്‍ major scale എന്നു പറയുന്നു.

നമ്മുടെ പന്ത്രണ്ട്‌ ശ്രുതികള്‍ പഅശ്ചാത്യരുടെ notes മായി എങ്ങനെ ബന്ധപ്പെടുന്നു എന്നു നോക്കം-
സ - C, രി1 -c#
രി2 - D, ഗ1 -Eb
ഗ2 - E, മ1- F
മ2 - F#, പ- G
ധ1 - Ab, ധ2- A
നി1 - Bb, നി2-B

b ചേര്‍ന്നവയേ flat എന്നും, # ഉള്ളവയേ sharp എന്നും ചേര്‍ത്ത്‌ പറയുക.

In the next session we will try to see how to practise vocally and instrumentally

8 comments:

  1. സംഗീതശാസ്ത്രം ഭാഗം 2

    മുമ്പു പറഞ്ഞ സ്വരങ്ങളുടെ ഓവര്‍ലാപ്പിങ്ങും, സാധാരണ ക്രമവും, പാശ്ചാത്യ notesഉം എല്ലാം കീബോര്‍ഡില്‍ കാണിക്കുന്നു

    ReplyDelete
  2. പണിക്കര്‍ സര്‍,

    ഇന്നാ‍ണ് ഇതു മനസ്സിരുത്തി വായിക്കാന്‍ കഴിഞ്ഞത്.

    ഈ പോസ്റ്റും , ഇതിനു മുന്‍പെഴുതിയിരുന്ന പോസ്റ്റും വളരെ വിജ്ഞാനപ്രദമായിരുന്നു. കുറെ കാര്യങ്ങള്‍ മനസ്സിലായി. മുന്‍പ് ധരിച്ചു വച്ചിരുന്നത് ചിലത് മഹാ അബദ്ധമാണെന്നും മനസ്സിലായി.

    വളരെ നന്ദി.

    ബാക്കിയുള്ള പൊസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

    പണ്ടു പദ്യം ഗണം തിരിച്ചു വൃത്തം ഏതെന്നു പറയാന്‍ ബുദ്ധിമുട്ടില്ലാതെ പറ്റിയിരുന്നു. അതു മാതിരി സംഗീതം കേട്ടാല്‍ ഏതാണ് രാഗം എന്നു പറയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍!!

    സ്വകാര്യമായിട്ടൊരു ഉപകാരം ചോദിക്കാനുണ്ട്.
    കുറച്ചു ദിവസം മുന്‍പ് ഞാന്‍ വേരൊരു അബദ്ധം ചെയ്തിരുന്നു. സമയവും സൌകര്യവും ഒത്തുവരുന്ന എപ്പോഴെങ്കിലും അതു കേട്ട് ( ഇത്തിരി ക്ഷമ വെണ്ടിവരും) രാഗം എതാണെന്നു ഒന്നു പറഞ്ഞു തരു.( അതിനു വല്ല രാഗവും ഉണ്ടെങ്കില്‍ )

    ലിങ്ക് ഇതാണ്.

    http://bahuvreehi.blogspot.com/2006/09/blog-post_24.html

    qw_er_ty

    ReplyDelete
  3. Dear bahuvreehi,
    I am nable to hear your file as I had already told earlier. Can you mail me the same to indiaheritage@yahoo.co.in
    please.
    by the way I had given a link to another composition of mine in a comment to your lambOara laghumikara.
    wating for your mail
    regards

    ReplyDelete
  4. ബഹുവ്രീഹി,
    താങ്കളുടെ ആലാപനം കേട്ടു, നന്നായിരിക്കുന്നു. ശബ്ദവും നന്ന്‌. കുറച്ചു സംഗീതാഭ്യസനം കൂടി നടത്തിയാല്‍ വളരെ നന്നാകും.
    തണല്‍മരം എന്ന കവിതയുടെ സംഗീതാവിഷ്കാരം നടത്തിയതാണുദ്ദേശിച്ചതെങ്കില്‍ അതിനു ഭൂപാളം രാഗത്തോടാണ്‌ സാമ്യം- സ്വരങ്ങള്‍
    ഷഡ്ജം, ശുദ്ധരിഷഭം (രി1), അന്തര ഗാന്ധാരം(ഗ2), പഞ്ചമം, ശുദ്ധധൈവതം(ധ1)
    ആരോഹണം- സ രി ഗ പ ധ സ
    അവരോഹണം സ ധ പ ഗ രി സ

    ഇതില്‍ നിഷാദം കൂടി വരുന രാഗമാണ്‌ ബൗളി - ശങ്കരാഭരണം
    സിനിമയിലെ - സാ രി ഗ രീ ഗ പ ധാ പ-- എന്നു തുടങ്ങുന്നത്‌
    എനിക്കത്ര കൂടുതല്‍ അറിവൊന്നുമില്ല. എന്നാലും ഒരു സംഗീതപ്രേമിയാണെന്നു മാത്രം.

    താങ്കളുടെ ആ കവിതാലാപനം എനിക്കും എന്റെ കുടുംബത്തിനു ഇഷ്ടപ്പെട്ടു, ഞങ്ങളുടെ രണ്ടു പേരുടെയും ആശംസകള്‍ ഒന്നു കൂടി

    ReplyDelete
  5. :) കവിത കേട്ടതിനും പ്രൊത്സാഹനത്തിനും നന്ദി.

    ( ഭൂപാളത്തിനെയാണല്ലോ ഈശ്വരാ ഞാന്‍ കൈവച്ചത്!! )

    “വിശ്വകലാ ശില്‍പ്പികളേ വിരുന്നൊരുക്കൂ വിസ്മൃതിതന്‍ ഭാന്‍ഢങ്ങള്‍ അഴിച്ചുവെക്കൂ“
    ഇഷ്ടമായി.നന്നായിട്ടുണ്ട്.പക്കവാദ്യം തബലയാ‍വേണ്ടിയിരുന്നു.അല്ലെ? ആലാപനവും പശചാത്തലത്തില്‍ keyboard വായിച്ചതും എല്ലാം നന്നായി.

    ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു. എന്റെ കയ്യില്‍ ഇപ്പോള്‍ ഒരു സന്തൂര്‍ ഉണ്ട്.എത്ര ശ്രമിച്ചിട്ടും അതൊന്നു ശ്രുതി ചേറ്ന്നു കിട്ടിണില്ല്യ. എല്ലാ സ്റ്റ്രിങ്ങിനും ഒരേ ശബ്ദമായിരുന്നു വാ‍ങ്ങിച്ചപ്പോള്‍.
    internet il ഒക്കെ നോക്കി കുറെ ശ്രമിച്ചു. പക്ഷെ ശരിയാവിണില്ല്യ.(ഒന്നാമത് അതിലെ നൊടേഷന്‍സ് ഒന്നും മനസ്സിലാവിണില്ല്യ. ഈ പൊസ്റ്റില്‍ പറഞ്ഞിരിക്കുന്ന മാതിരി keyboard le ടോണ്‍ വച്ച് ശ്രുതി ചേര്‍ക്കാന്‍ പറ്റുഒ? ഇതിനെ പറ്റി എന്തെങ്കിലും ഉപദേശം തരികയാണെങ്കില്‍ വലിയ ഉപകാരമാവും.

    mail id : bahuvreehi@gmail.com

    “the dog and the full coconut“ എന്ന അവസ്ഥയിലാണിപ്പോള്‍.

    അതൊന്നു ശരിയായിട്ടു വേണം അതും കൊണ്ടും ബൂലോകരെ ഉപദ്രവിക്കാ‍ന്‍.

    qw_er_ty

    ReplyDelete
  6. Bhoopalam is another one, here you mentioned is Revagupthi and not Bhoopalam.Please correct it

    ReplyDelete
  7. Bhoopalam has Sadharana Gandharam not Antharagandharam. Dikshithar's Kriti 'Sadaachaleswaram"is in Bhoopalam and Gopalaka Pahimam is in Revagupthi

    ReplyDelete
  8. Sir, Thank u very much for the correction.

    But there is no option to correct the previous comment.

    Regards

    ReplyDelete