Saturday, December 23, 2006

അനംഗാരീജീ, ഞാന്‍ താങ്കള്‍ക്ക്‌ താങ്കളുടെ ആ കവിത ചൊല്ലാല്‍- പാമ്പഞ്ചേട്ടനെ പറ്റിചേ എന്നുള്ളത്‌ ഒരു ചെറിയ പശ്ചാത്തലസംഗീതത്തോടുകൂടി മിക്സ്‌ ചെയ്തത്‌ അയക്കാന്‍ മൂന്നു പ്രാവശ്യം മൂന്നു PC കളില്‍ നിന്നും ശ്രമിച്ചു . കൂടെ എന്റെ അഡ്രസ്സിലും വച്ചതൊന്നിലും അതു കിട്ടുന്നില്ല എന്നതും താങ്കള്‍ക്ക്‌ ജന്മദിനാശംസ അയച്ചതു കിട്ടികാണാത്തതുകൊണ്ടും ഇതാ അതെ കവിത താങ്കളുടെ ശബ്ദവും എന്റെ ഒരല്‍പം പശ്ചാത്തലസംഗീതവും ചേര്‍ത്ത്‌ താഴെക്കാണുന്ന ലിങ്കില്‍ കൊടുക്കുന്നു. percusion വാദ്യം ഇല്ലാത്തതിനാല്‍ അതു ചേര്‍ത്തിട്ടില്ല.
paampan cheTTane patichE

താങ്കളുടെ കവിതാപാരായണം എനിക്കെത്ര ഇഷ്ടപ്പെട്ടു എന്നിതില്‍ നിന്നും വ്യക്തമാകുമല്ലൊ, ഇനിയും തുടരുക

29 comments:

  1. അനംഗാരീജീ, ഞാന്‍ താങ്കള്‍ക്ക്‌ താങ്കളുടെ ആ കവിത ചൊല്ലാല്‍- പാമ്പഞ്ചേട്ടനെ പറ്റിചേ എന്നുള്ളത്‌ ഒരു ചെറിയ പശ്ചാത്തലസംഗീതത്തോടുകൂടി മിക്സ്‌ ചെയ്തത്‌ അയക്കാന്‍ മൂന്നു പ്രാവശ്യം മൂന്നു PC കളില്‍ നിന്നും ശ്രമിച്ചു . കൂടെ എന്റെ അഡ്രസ്സിലും വച്ചതൊന്നിലും അതു കിട്ടുന്നില്ല എന്നതും താങ്കള്‍ക്ക്‌ ജന്മദിനാശംസ അയച്ചതു കിട്ടികാണാത്തതുകൊണ്ടും ഇതാ അതെ കവിത താങ്കളുടെ ശബ്ദവും എന്റെ ഒരല്‍പം പശ്ചാത്തലസംഗീതവും ചേര്‍ത്ത്‌ താഴെക്കാണുന്ന ലിങ്കില്‍ കൊടുക്കുന്നു. percusion വാദ്യം ഇല്ലാത്തതിനാല്‍ അതു ചേര്‍ത്തിട്ടില്ല.
    paampan cheTTane patichE

    താങ്കളുടെ കവിതാപാരായണം എനിക്കെത്ര ഇഷ്ടപ്പെട്ടു എന്നിതില്‍ നിന്നും വ്യക്തമാകുമല്ലൊ, ഇനിയും തുടരുക

    ReplyDelete
  2. The link is http://www.geocities.com/indiaheritage/paamp.mp3
    I don't know why the link I type in my posts are not working

    ReplyDelete
  3. പണിക്കര്‍ മാഷേ (സാറേ എന്ന വിളി നിര്‍ത്തി- ചേട്ടാ എന്ന് വിളിക്കാമോ എന്നൊരു ശങ്ക. “ജ്ജീ” യ്ക്കൊരു ഡബുട്ട്, “അണ്ണാ” യ്ക്കൊരു കുഴപ്പം പോലെ ) :)

    ലിങ്ക് പോസ്റ്റില്‍ ശരിയാണല്ലോ. പാട്ട് കേട്ടുകൊണ്ടിരിക്കുന്നു.

    ReplyDelete
  4. ഇല്ലല്ലോ വക്കാരീ!

    അതങ്ങനെയാണ്. ചിലപ്പോള്‍ കിട്ടും ചിലപ്പോള്‍ കിട്ടില്ല.

    കാരണം:
    ജിയോസിറ്റീസ് MP3 പോലുള്ള ഫയലുകള്‍ക്ക് പറ്റിയ സ്ഥലമല്ല.

    അവിടെനിന്നും നേരിട്ട് അത്തരം ഫയലുകള്‍ഡൌണ്‍ലോഡു ചെയ്യാന്‍ സര്‍വ്വര്‍ സമ്മതിക്കില്ല. അഥവാ ചുളുവില്‍ ഒന്നോ രണ്ടോ പ്രാവശ്യം പറ്റിയാലും, സര്‍വ്വര്‍ അതു കണ്ടുപിടിച്ച് താമസിയാതെ തടുത്തുവെയ്ക്കും.


    അതിനാല്‍ വേറെ എവിടെയെങ്കിലും അപ്‌ലോഡു ചെയ്യുക.

    ഇപ്പോഴത്തെ നിലയ്ക്ക് ഏറ്റവും യോജിച്ച ഒരു സ്ഥലം http://pages.google.com ആണ്. ഓരോ ജീമേയില്‍ ID യിലും വ്യത്യസ്ത പേരുകളില്‍ സൈറ്റുണ്ടാക്കാം. ഓരോ സൈറ്റിലും 100 MB വെച്ച് അപ്‌ലോഡു ചെയ്ത് വെക്കാം.

    എന്നാലും ബാന്‍ഡ്‌വിഡ്ത്ത് ( ഒരു ദിവസം അനുവദിക്കുന്ന മൊത്തം ഡൌണ്‍ലോഡിന്റെ അളവ്‌) പരിധിയുണ്ടെന്നു സംശയമുള്ളതുകൊണ്ട് രണ്ടോ മൂന്നോ വ്യത്യസ്തപേജുകളാക്കി സൂക്ഷിക്കുകയാണു നല്ലത്.

    കൈപ്പള്ളിയും രാംകിയുമൊക്കെ ചെയ്യുന്നതുപോലെയും ചെയ്യാവുന്നതാണ്.
    http://odeo.com

    ReplyDelete
  5. ഓഹോ, അപ്പഡിമുയലാ (ആമ അവിട്ടോഫാഷന്‍).

    ഞാന്‍ രണ്ട് പ്രാവശ്യം ക്ലിക്കി, രണ്ട് പ്രാവശ്യവും വന്നു.

    പണിക്കര്‍ മാഷേ, കേട്ടു. ഇടയ്ക്കെന്തോ ഒരു മിച്ചിംഗ് പോലെ (എനിക്ക് തോന്നിയതാവാനാണ് സാധ്യത) തോന്നി. സംഗതി അടിപൊളിയായിട്ടുണ്ട്. പാട്ടിന് ഒന്നുകൂടി മധുരം വെച്ചതുപോലെ.

    ReplyDelete
  6. കറക്ട്. ഇപ്രാവശ്യം ക്ലിക്കിയപ്പോള്‍ ഡാറ്റാ ട്രാന്‍സ്ഫോമര്‍ ലിമിറ്റ് ചാടിക്കടന്നതുകാരണം ഷോക്കടിക്കും എന്ന് സ്മാര്‍ട്ട് സിറ്റി ജിയോസിറ്റി സ്മാര്‍ട്ടായി പറഞ്ഞു.

    ReplyDelete
  7. വിശ്വം ഈ അറിവിനു നന്ദി, ഞാന്‍ നേരത്തെ അപ്ലോഡ്‌ ചെയ്ത ചില ഫയലുകള്‍ ഡെലീറ്റ്‌ ചെയ്യേണ്ടതായും വന്നു ഈ ജിയോസിറ്റീസിന്റെ 15 MB storage limit കാരനം
    അപ്പോല്‍ ഇനി ഗൂഗ്ലില്‍ ശ്രമിക്കം നന്ദി ഒരിക്കല്‍ കൂടി

    ReplyDelete
  8. വക്കാരിയേ,
    അതു കണ്ടു പിടിച്ചു അല്ലേ, അതുകൊണ്ടല്ലേ താളം ഇടാഞ്ഞത്‌. ഞാന്‍ ഇന്നലെ രാത്രി തന്നെ അതു കയറ്റുമതിചെയ്യണം എന്നു വിചാരിച്ച്‌ പെട്ടെന്നു തീര്‍ത്തതാണ്‌- പഴയ PC ആയതു കൊണ്ട്‌ ഒരുപാട്‌ സമയം മിനക്കെടണം.

    ReplyDelete
  9. എനിക്കിവിടെ ഒരു പ്രശ്നവും കാണുന്നില്ലല്ലോ,

    ഞാനിതിപ്പോ മൂന്ന് നാല് തവണ ഓപ്പണാക്കി, രണ്ട് മൂന്ന് പേര്‍ക്ക് ലിങ്കും കൊടുത്തു.

    സംഗതി നല്ല രസമായിട്ടുണ്ട്,

    ReplyDelete
  10. ഇതു ഡൊണ്‍ ലോഡു് ചെയ്തു കേള്‍ക്കാന്‍ സാധിക്കുന്നില്ല. ദേശ ഭക്തി ഗാനം 1975 കേട്ടു, ആസ്വദിച്ചു. മനോഹരം മാഷേ.

    ReplyDelete
  11. പാട്ട് ഇഷ്ടമായി എന്ന് ചിക്കാഗോയില്‍ നിന്നും സൊലീറ്റ അറിയിക്കുന്നു.

    ReplyDelete
  12. നന്ദി ഇടങ്ങളേ നന്ദി. പ്രോല്‍സാഹനം അനഗാരിജിയുടെയും രാജി ചന്ദ്രശേഖറിന്റേയും പേരില്‍ വേണമെന്നു മാത്രം

    ReplyDelete
  13. അബ്ദൂ,എനിക്ക് ഡൌണ്‍ലോഡ് ചെയ്യാനായില്ലാ ട്ടോ..

    ReplyDelete
  14. അപ്പോള്‍ ഇടങ്ങളാണു പ്രതി അല്ലേ! :)

    വിശദമായി പറഞ്ഞാല്‍, സൌജന്യ ജിയോസിറ്റീസ് സൈറ്റില്‍ ഓരോ മണിക്കൂറിലും അനുവദിക്കുന്ന ഡാറ്റാ ബാന്‍ഡ്വിഡ്ത്തിനു പരിധിയുണ്ട്.

    Sorry, this GeoCities site is currently unavailable.
    The GeoCities web site you were trying to view has temporarily exceeded its data transfer limit. Please try again later.

    Are you the site owner? Avoid service interruptions in the future by increasing your data transfer limit! Find out how.

    എന്നൊക്കെ നമ്മെ തെറിവിളിക്കും.
    ഏതു വക്കാരിയാണെങ്കിലും ചമ്മിപ്പോവും!

    :)

    ReplyDelete
  15. എനിക്കൊരു ജിമെയില്‍ ID ഉണ്ടായിരുന്നതിന്റെ password മറന്നു പോയി ഇനി ഒന്നുണ്ടാക്കി വിശ്വം പറഞ്ഞതു പോലെ ഗൂഗിളില്‍ അപ്ലോഡ്‌ ചെയ്യാന്‍ ശ്രമിക്കാം. അതുകഴിഞ്ഞ്‌ അതിന്റെ ലിങ്ക്‌ തരാം അതുവരെ ക്ഷമിക്കുമല്ലൊ.
    കേട്ടതിനും നല്ലവാക്കുകള്‍ പറഞ്ഞതിനും നന്ദി ഞാന്‍ ഇതെല്ലാം അനംഗാരി രാജിചന്ദ്രശേഖര്‍ എന്നിവര്‍ക്ക്‌ സമര്‍പ്പിക്കുന്നു

    ReplyDelete
  16. അങ്ങിനെ ആദ്യമായി അഭിമാനിക്കാവുന്ന ഒരു അര്‍ത്ഥാപത്തി എനിക്ക് കിട്ടി. അങ്ങിനെയിങ്ങെയൊന്നും ചമ്മാത്ത വക്കാരി “പോലും” ചമ്മിപ്പോവും (വാസ്തവം നേരേ വിപരീതാപത്തി ആണെങ്കിലും) :)

    പണിക്കര്‍ മാഷേ, ഓഫേല്‍ മാഫിന് വാസനസമേതം അപേക്ഷിക്കുന്നു.

    ജീമെയിലിന് ഇപ്പോള്‍ ഇന്‍‌വിറ്റേഷന്‍ വേണ്ട എന്ന് തോന്നുന്നു. വേണമെങ്കില്‍ അറിയിച്ചാല്‍ മതി.

    ReplyDelete
  17. ഡാറ്റാ ട്രാന്‍സ്ഫോമര്‍
    ഡാറ്റാ ട്രാന്‍സ്ഫോമര്‍
    ഡാറ്റാ ട്രാന്‍സ്‌ഫോമര്‍
    ഡാറ്റാ ട്രാന്‍‌സ്ഫോമര്‍
    ഡാറ്റാ ട്രാന്‍സ്ഫോമര്‍

    ReplyDelete
  18. സുസ്മേരം
    സുസ്മേരം
    സുസ്‌മേരം

    ReplyDelete
  19. സുന്‍സ്മോ
    സുത്സ്മോ സുല്‍‌സ്മോ സുത്സ്‌മോ സുത്സ്മോ സുത്‌സ്മോ

    ഹരിമാഷ് മാപ്പാക്കണേ! ഒരു test ആണ്.

    ReplyDelete
  20. അടി
    അ.ടി
    അഡ്ഡി

    qw_er_ty

    ReplyDelete
  21. ഹെന്റമ്മോ അതെങ്ങിനെ വന്നു...? എനിക്ക് ചിരി നിര്‍ത്താന്‍ പറ്റുന്നില്ല.

    ഡാറ്റാ ട്രാന്‍സ്‌ഫോമര്‍

    ശരിയാണല്ലോ.

    ഈ ഡാറ്റാ ബാന്‍ഡിറ്റ് ക്വീന്‍ “ഡാറ്റാ ബാന്‍ഡ്വിഡ്ത്തി“ യും അതുപോലെ വല്ലതും സംഭവിച്ച് ട്രാന്‍‌സ്ഫോം ആയിപ്പോയതാണോ?

    ReplyDelete
  22. ചിരിക്കണ്ട വക്കാരീ,

    ഇക്കണക്കിനു പോയാല്‍ ഈ ട്രാന്‍സ്ഫോര്‍മറില്‍നിന്നും കേരളത്തിന് ഒരുപാടു ഷോക്കു കിട്ടും!

    :(

    ReplyDelete
  23. പണിക്കര്‍ സാറെ, ഇതിപ്പോഴാ കണ്ടത്. നന്ദി.ഒരുപാട്. എനിക്കിപ്പോഴും ഇതൊന്നും പശ്ചാത്തല സംഗീതം ഇട്ട് ചെയ്യാനറിയില്ല.അതാണ് സത്യം. ആരെങ്കിലും ചെയ്യുന്ന വിധം പറഞ്ഞു തന്നാല്‍ ശ്രമിക്കാം. എന്റെ നല്ലപാതി കുറെ ദിവസങ്ങളായി ചില കരോക്കെകള്‍ ചോദിക്കുന്നു(കക്ഷിക്ക് പാടണം.അത്ര തന്നെ).അറിഞ്ഞിട്ട് വേണ്ടേ.

    പിന്നെ പാട്ട് പകര്‍ത്തുന്നതിന് ഏറ്റവും നല്ലത്, www.odeo.com. ആണ്. ഇത് സൌജന്യമാണ്.ബൂലോഗത്ത് അതിനെ അവതരിപ്പിച്ചത് ഞാനാണ്.സൌജന്യമായി കിട്ടുന്ന ഇടം നോക്കി പോയതാണ്.അങ്ങിനെ കിട്ടി.പേര് ചേര്‍ക്കുക.പിന്നെ ഒരു മൈക്ക് സംഘടിപ്പിച്ച് പാടുക. അത്ര തന്നെ.അവിടെ നമുക്ക് നമ്മുടെ ഫയലുകള്‍ സൂക്ഷിച്ച് വെക്കാം. അതേ സമയം audacity.com ല്‍ പോയി അത് പകര്‍ത്തി വെച്ചാല്‍ , അവിടെ നമുക്ക് പാട്ടുകളുടെ താളവും മറ്റും ചിട്ടപ്പെടുത്താം. നമുക്ക് വീണ്ടും ആവര്‍ത്തിക്കേണ്ട വരികള്‍ അങ്ങിനെ ചെയ്യാം.ഒരുപാട് ഗുണങ്ങളുണ്ട്.ഞാനിപ്പോഴും പഠിച്ച് വരുന്നതേയുള്ളൂ.ശനിയന്‍ അതിന് പറ്റിയ ആളാണ്.ശനിയനും ആദിത്യനും കൂടി അതിനായി ചില പാഠങ്ങള്‍ ബ്ലോഗില്‍ പകര്‍ത്തിയിട്ടുണ്ട്.അതൊന്ന് കേട്ടാല്‍ മനസ്സിലാക്കാം.
    ഇതിന് നന്ദി. സ്നേഹത്തോടെ
    അനംഗാരി.

    ReplyDelete
  24. പണിക്കര്‍ മാഷെ, അനംഗാരി മാഷെ, രാജി.


    കവിതയും ആലാപനവും പശ്ചാത്തലവും ഒക്കെ നന്നായിയെന്നും ഇഷ്ടപ്പെട്ടുവെന്നും അറിയിക്കട്ടെ.

    ReplyDelete
  25. വക്കാരിയേ ഒന്നു സഹായിക്കണം പോലും, വിളിക്കാതെ ചെന്നാല്‍ ഉണ്ണതെ പോരാം എന്നു പറഞ്ഞു ഗൂഗിള്‍. മൊബെയിലില്‍ കൂടി കേറാന്‍ നോക്കിയപ്പോല്‍ള്‍ അതു ഇന്‍ഡ്യക്കാര്‍ക്കില്ല - ഇന്‍ഡ്യ എന്നൊരു രാജ്യമേ അതില്‍ ഇല്ല.
    അപ്പോ ഒന്നു ക്ഷണിക്കുകയല്ലേ - ജീമെയിലിലേക്ക്‌

    ReplyDelete
  26. പണിക്കര്‍ മാഷേ,

    ഈ മെയില്‍ പോന്നോട്ടെ,

    ഞാന്‍ വിളിച്ചാ മതീച്ചാ,

    സദ്യ ഉണ്ടാവില്ലാട്ടോ

    ReplyDelete
  27. ഇടങ്ങളേ സന്തോഷം, ദാ വരുന്നു ഈതപാല്‍

    indiaheritage@yahoo.co.in

    ReplyDelete
  28. പണിക്കരുമാഷ്ക്കും അനംഗാരിക്കും രാജിക്കും ഒക്കെ അഭിനന്ദനംസ്.
    എല്ലാരും കൂടെ രസാക്കി.

    ReplyDelete