Friday, December 29, 2006

യോഗസാധന contd

യമം, നിയമം എന്നീ കടമ്പകള്‍ കടന്ന വ്യക്തി തികച്ചും വൈരാഗ്യയുക്തനായിരിക്കും.
അങ്ങനെയുള്ള ആ ആള്‍ തുടര്‍ന്ന്‌ ധ്യാനത്തില്‍ കൂടി സമാധിയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുന്നു.
ധ്യാനം ഏകാഗ്രമായിരിക്കും - അപ്പോള്‍ മനസ്സിനെ നിശ്ചലമാക്കിം വിലയിപ്പിക്കണം എങ്കില്‍ ശ്വാസം
പോലും അതിനു തടസ്സമാകാം. ശ്വാസം വഴി ലഭിക്കുന്ന പ്രാണവായുവിന്റെ സഹായത്താല്‍
നിലനില്‍ക്കുന്ന ശരീരത്തെ, പ്രാണവായുവില്ലാതെയും നിലനിര്‍ത്താന്‍ അഭ്യസിപ്പിക്കുന വിദ്യയാണ്‌
പ്രാണായാമം - അല്ലാതെ ചിലര്‍ പ്രസംഗിക്കുന്നതുപോലെ "ശ്വാസം വലിച്ചു വിടുമ്പോള്‍ കൂടുതല്‍
പ്രാണവായു ലഭിക്കുന്നു, തന്മൂലം ശാരീരികപ്രക്രിയകളെല്ലാം വളരെ ഭംഗിയായി നടക്കുന്നു, നല്ല
ആരോഗ്യമുണ്ടാകുന്നു " എന്നിത്യാദിയല്ല. ഇപ്പറഞ്ഞവയൊക്കെ ഭൗതികവീക്ഷണത്തില്‍ ശരിതന്നെ, പക്ഷെ യോഗസാധനയില്‍ ഇതിനു തികച്ചും വിപരീതമായി, ഹിമജീവികളുടെ hybernation പോലെ ശരീരത്തെ
തികച്ചും നിശ്ചേഷ്ടമായി വക്കാനും, അതേസമയം തന്നെ സചേതനനായിരിക്കാനുമുള്ള അഭ്യാസമാണ്‌
പ്രാണായാമം.
നമുക്കറിയാം കുറച്ച്‌ ഏറെ നേരം ചമ്രം പടിഞ്ഞിരുന്നാല്‍ കാലുകള്‍ മരവിക്കും- കാരണം അവിടെക്കുള്ള
ചോരയോട്ടം തടസ്സപ്പെടുന്നു. എന്നാല്‍ ശീലം കൊണ്ട്‌ ഇതിനെടുക്കുന്ന സമയം വര്‍ദ്ധിപ്പിക്കാം.
അങ്ങനെ ശരീരത്തെ ഏതെങ്കിലും ഒരു അവസ്ഥയില്‍ (ഇരിക്കുന്നതൊ, നില്‍ക്കുന്നതോ, കിടക്കുന്നതോ )
കുറെയേറെ നേരം സുഖമായിരിക്കത്തക്കവണ്ണം ശീലിപ്പിക്കുന്നതാണ്‌ ആസനം.
നിര്‍വചനം - "സ്ഥിരസുഖമാസനം" സ്ഥിരമായും , സുഖമായുമുള്ളത്‌ ആസനം. അത്രയേ ഉള്ളു.
അതിനു തലകുത്തി നില്‌ക്കണമെന്നൊന്നുമില്ല
പക്ഷേ ഹഠയോഗികള്‍ പരിശീലിക്കുന്ന ആസനങ്ങള്‍ ശരീരാരോഗ്യം വളര്‍ത്താനും, നിലനിര്‍ത്താനും നല്ലതാണ്‌.
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. മനസ്സും , ശരീരവും അന്യോന്യം ആധാരവും
ആധേയവും എന്ന പോലെ ബന്ധപ്പെട്ടിരിക്കുന്നു. ഒന്നിനുണ്ടാകുന്ന വൈകല്യങ്ങള്‍ മറ്റേതിനെയും ബാധിക്കുന്നു.
"മനശ്ശരീരയോസ്താപഃ പരസ്പരമഭിവ്രജേല്‍
ആധാരാധേയഭാവേന തപ്താജ്യഘടയോരിവ" മനസ്സും ശരീരവും ചൂടുള്ള നെയ്യും, ചട്ടിയും പോലെ അന്യോന്യം
ബന്ധപ്പെട്ടിരിക്കുന്നു. ചട്ടി ചൂടായാല്‍ നെയ്യും ചൂടാകും, നെയ്യു ചൂടായാല്‍ ചട്ടിയും ചൂടാകും.
അതുകൊണ്ട്‌ ആദ്യം ശരീരം ആരോഗ്യപൂര്‍ണ്ണമാക്കുക, മനസ്സും താനേ ആരോഗ്യമുള്ളതാകും.
ആസനങ്ങളെല്ലാം തന്നെ isometric exercises ആണ്‌. അതുകൊണ്ട്‌ മറ്റു വ്യായാമങ്ങളെക്കാള്‍ വളരെ ശക്തമാണ്‌.
തന്മൂലം ഗുരൂപദേശത്തോടുകൂടിയേ ശീലിക്കാവൂ. ( അല്ലാതെ ചെയ്യുന്നവര്‍ക്ക്‌ ചിലപ്പോള്‍ ദുഷ്ടമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി എന്നു വരാം - പ്രസംഗവശാല്‍ ഇത്ര കൂടി പറയട്ടെ ദേവരാഗം,. നളന്‍ എന്നിവര്‍ ഗുരുകുലത്തിലെ eeyemmes savyaakhyaanaththinte കമന്റില്‍ എഴുതിയതു പോലെ സ്വയം സ്വന്തം ഗുരുവാകാന്‍ കെല്‌പുള്ളവര്‍ക്ക്‌ അതും ആകാം - ഞാനീ എഴുതുന്നത്‌ അതിലും സ്വല്‍പ്പം താഴെയുള്ളവര്‍ക്കു വേണ്ടിയാണെന്നു കരുതിയാല്‍ മതി. ) വ്യായാമത്തിന്റെ തീവ്രത കൂട്ടുവാന്‍ പ്രാണായാമത്തിലെ
കുംഭകത്തിന്റെയും, ബാഹ്യകുംഭകത്തിന്റെയും മാത്ര ക്രമേണ വര്‍ധ്ധിപ്പിക്കുക.

ആസനവും പ്രാണായാമവും നിരന്തരം, പരിശീലിച്ചാല്‍, ശരീരത്തിന്‌ പ്രാണവായുവിന്റെ വളരെ കുറഞ്ഞ
മാത്രയിലും നിലനില്‍ക്കാന്‍ സാധിക്കും. അതിന്റെ പരമകാഷ്ഠയാണ്‌ മുമ്പു പറഞ്ഞ ഉദാഹരണത്തിലെ hybernation
അങ്ങനെയൊരു അവസ്ഥയില്‍ സചേതനനായി ഇരിക്കാം എന്ന്‌ ആചാര്യന്മാര്‍ പറയുന്നു.
will be contd--

Tuesday, December 26, 2006

വാഗ്ഭൂഷണം ഭൂഷണം

പൃഥിവ്യാം ത്രീണി രത്നാനി
അന്നമാപഃ സുഭാഷിതം
മൂഢൈഃ പാഷാണഖണ്ഡേഷു
രത്നസംജ്ഞാ വിധീയതേ

പൃഥിവ്യാം = ഭൂമിയില്‍
ത്രീണി = മൂന്നു
രത്നാനി = രത്നങ്ങള്‍
അന്നമാപഃ സുഭാഷിതം = ആഹാരം, ജലം, സുഭാഷിതം
മൂഢൈഃ = മൂഢന്മാരാല്‍
പാഷാണഖണ്ഡേഷു = കല്‍ക്കഷണങ്ങളില്‍
രത്നസംജ്ഞാ = രത്നം എന്ന പേര്‌
വിധീയതേ = വിധിക്കപ്പെട്ടിരിക്കുന്നു

യഥാര്‍ഥത്തില്‍ യാതൊരു വിലയുമില്ലാത്ത കല്ലിനെയാണ്‌ നാം ഇക്കാലത്ത്‌ രത്നം എന്നു വിളിക്കുന്നത്‌.

സുഭാഷിതത്തിന്റെ പ്രാധാന്യം ബ്ലോഗ്ഗിലെ പല ചര്‍ച്ചകളും വായിക്കുമ്പോള്‍ ഓര്‍മ്മ വരുന്നതുകൊണ്ട്‌ ഇതിവിടെ കുറിക്കുന്നു,
മനുഷ്യന്‌ ഏറ്റവും മുഖ്യമായ അലംകാരം - ആഭരണം നല്ല വാക്കാണ്‌ എന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു.
ഭര്‍തൃഹരി ആണെങ്കില്‍ പല ശ്ലോകങ്ങള്‍ തന്നെ എഴുതി അതിലൊരെണ്ണം നോക്കാം-

കേയൂരാണി ന ഭൂഷയന്തി പുരുഷം ഹാരാ ന ചന്ദ്രോജ്ജ്വലാ
ന സ്നാനം ന വിലേപനം ന കുസുമം നാലംകൃതാ മൂര്‍ദ്ധജാ
വാണ്യേകാ സമലംകരോതി പുരുഷം യാ സംസ്കൃതാ ധാര്യതേ
ക്ഷീയന്തേ ഖലു ഭൂഷണാനി സതതം വാഗ്ഭൂഷണം ഭൂഷണം
(ക്ഷീയന്തേ//ഖില എന്നു പാഠഭേദം)

തോള്‍വളയോ, ചന്ദ്രനെപോലെ പ്രകാശിക്കുന്ന മാലകളോ, കുളിയോ, ചന്ദനലേപനമോ, മുടി പിന്നിപ്പൂചൂടലോ, ഒന്നും തന്നെ മനുഷ്യന്‌ അലംകാരമാകുന്നില, പിന്നെയോ വാക്ക്‌ ആണ്‌ മനുഷ്യന്‌ ആഭരണം .പോരാ ആ വാക്കും സംസ്കരിച്ചറ്റ്‌ഹായിരിക്കണം. മറ്റുള്ള എല്ലാ ആഭരണങ്ങളും നശിക്കുന്നവയാണ്‌ എന്നാല്‍ നല്ല വാക്കാകുന്ന ആഭരണം എല്ലാക്കാലത്തേക്കും നിലനില്‍ക്കുന്ന ആഭൂഷണമാണത്രേ

Saturday, December 23, 2006

അനംഗാരീജീ, ഞാന്‍ താങ്കള്‍ക്ക്‌ താങ്കളുടെ ആ കവിത ചൊല്ലാല്‍- പാമ്പഞ്ചേട്ടനെ പറ്റിചേ എന്നുള്ളത്‌ ഒരു ചെറിയ പശ്ചാത്തലസംഗീതത്തോടുകൂടി മിക്സ്‌ ചെയ്തത്‌ അയക്കാന്‍ മൂന്നു പ്രാവശ്യം മൂന്നു PC കളില്‍ നിന്നും ശ്രമിച്ചു . കൂടെ എന്റെ അഡ്രസ്സിലും വച്ചതൊന്നിലും അതു കിട്ടുന്നില്ല എന്നതും താങ്കള്‍ക്ക്‌ ജന്മദിനാശംസ അയച്ചതു കിട്ടികാണാത്തതുകൊണ്ടും ഇതാ അതെ കവിത താങ്കളുടെ ശബ്ദവും എന്റെ ഒരല്‍പം പശ്ചാത്തലസംഗീതവും ചേര്‍ത്ത്‌ താഴെക്കാണുന്ന ലിങ്കില്‍ കൊടുക്കുന്നു. percusion വാദ്യം ഇല്ലാത്തതിനാല്‍ അതു ചേര്‍ത്തിട്ടില്ല.
paampan cheTTane patichE

താങ്കളുടെ കവിതാപാരായണം എനിക്കെത്ര ഇഷ്ടപ്പെട്ടു എന്നിതില്‍ നിന്നും വ്യക്തമാകുമല്ലൊ, ഇനിയും തുടരുക

Friday, December 22, 2006

സംഗീതശാസ്ത്രം ഭാഗം -3

സംഗീതശാസ്ത്രം ഭാഗം -3

വായ്പ്പാട്ട്‌ അഭ്യസിക്കുന്നതിന്‌ പരമ്പരാഗതമായി സ്വീകരിച്ചിരിക്കുന്നത്‌ 15ആമത്‌ മേളകര്‍ത്താരാഗമായ മായാമാളവഗൗളയാണ്‌. എന്നാല്‍ ചിലര്‍ മോഹനം തുടങ്ങിയ ജന്യരാഗങ്ങളും ഉപയോഗിക്കാറുണ്ട്‌.
മായാമാളവഗൗളക്കുള്ള ഒരു പ്രത്യേകത രണ്ടു സ്വരങ്ങള്‍ തമ്മിലുള്ള ദൂരം കൂടിയതും കുറഞ്ഞതും ഒരേപോലെ ഇടകലര്‍ന്നതാണ്‌ എന്നതാണ്‌.
സ്വരങ്ങള്‍-
സ, രി1, ഗ2, മ1, പ, ധ1, നി2, സ എന്നിങ്ങനെ ആരോഹണവും ഇതുതന്നെ വിപരീതക്രമത്തില്‍ അവരോഹണവും.
ഇനി ഇതു പാടിപഠിക്ക്‌ഏണ്ട താളക്രമം കൂടി അറിയേണ്ടിയിരിക്കുന്നു.
ആദിതാളം എന്ന 8 മാത്രകളുള്ള താളം ആണ്‌ ആദ്യം ശീലിക്കേണ്ടത്‌ ഏഴുസ്വരങ്ങളും അവസാനം രണ്ടാമത്‌ താരസ്ഥായി സ യും കൂടി ചേര്‍ത്ത്‌ എട്ടു സ്വരങ്ങള്‍ ആരോഹണത്തിലും , അതേപോലെ എട്ടു സ്വരങ്ങള്‍ അവരോഹണത്തിലും കണക്കാക്കി ഒരു സ്വരത്തിന്‌ ഒരു മാത്ര എന്നിപ്പോള്‍ മനസ്സിലാക്കുക.
ഈ താളം കൈകള്‍ കൊണ്ട്‌ തുടക്കു കൊട്ടുന്നതായും വീശുന്നതായും കണ്ടു കാണുമല്ലൊ. അതില്‍ ആദ്യം മുഴുവന്‍ കൈപത്തിയും ചേര്‍ത്ത്‌ കമഴ്ത്തി അടിക്കുന്നു, പിന്നീടു ചെറുവിരല്‍ തുടങ്ങി ചെറുവിരല്‍, മോതിരവിരല്‍, നടുവിരല്‍ എന്നിങ്ങനെ മൂന്നു വിരലുകല്‍ അടിക്കുന്നു, അതി കഴിഞ്ഞാല്‍ വീണ്ടും കൈപത്തി മൊതം കമഴ്ത്തി ഒന്നടിക്കുന്നു, ഒരു തവണ മലര്‍ത്തി വീശുന്നു, വീണ്ടും കൈപത്തി കമഴ്ത്തി അടിക്കുന്നു, ഒരു തവണ മലര്‍ത്തി വീശുന്നു. ഈ എട്ടു പ്രക്രിയയെ സമം, ഒന്നു, രണ്ട്‌, മൂന്നു, അടി, വീച്ച്‌, അടി, വീച്ച്‌ എന്നിപ്‌പോള്‍ വിളിക്കുക. അതിനെ നാം എഴുതുമ്പോള്‍ X I II III X V X V എന്നെഴുതും. ഇതിലേ ഓരോ അംഗവും ഒരേ സമയദൈര്‍ഘ്യമുള്ളതാണ്‌.
ഓരോന്നിനും ഇനി നാലു ഭാഗം വീതം ഉള്ളതായി സങ്കല്‍പ്പിക്കുക.
അതായത്‌ ആദ്യത്തെ X എന്നത്‌ നാല്‌ xxxx ചേര്‍ന്നതാണ്‌ എന്നും, I, II, III എന്നവയെല്ലാം iiii എന്ന നന്നാലു മാത്രകള്‍ ചേര്‍ന്നവയാണെന്നും അതുപോലെ തന്നെ X, V ഇവയും മനസ്സിലാക്കുക.

ചുരുക്കത്തില്‍
1-1-1-1, 2-2-2-2, 3-3-3-3, 4-4-4-4, 5-5-5-5, 6-6-6-6, 7-7-7-7, 8-8-8-8 എന്നു പറഞ്ഞാല്‍ ഒരു താളമായി. one,one,one,one എന്നു ഒരേ ഇടയിട്ടു പറഞ്ഞു നോക്കുക. അതേപോലെ അതേ വേഗതയില്‍ ബാക്കിയുള്ളവയും പറയുക.
അതു കഴിഞ്ഞാല്‍ സ എന്ന സ്വരം മാത്രം one,one,one,one ലെ ആദ്യത്തെ one ന്റെ സ്ഥാനത്ത്‌ ഉച്ചരിച്ചിട്ട്‌ ബാക്കി oneകളുടെ അത്രയും സമയം നീട്ടി മൂളുക ഇതുപോലെ - സ - അ -അ- അ;
ഇതു മനസ്സിലായെങ്കില്‍ ഇനി ഞാന്‍ ഒന്നുകള്‍ക്കും രണ്ടുകള്‍ക്കും പകരം സ്വരം എഴുതി അതു പാടേണ്ട ക്രംഅം കാണിക്കാം. നീട്ടേണ്ട സ്ഥാനം വെറും വരയാല്‍ കാണിക്കുന്നു: സ - - - ( നാലു മാത്രകളില്‍ ഒരുസ്വരവും മൂന്നു വരകളും)
അപ്പോള്‍ സ - - - രി - - - ഗ - - - മ - - - പ - - - ധ - - - നി - - - സ - - - ഇത്രയുമാകുമ്പോള്‍ അവരോഹനം പൂര്‍ണ്ണമായി; ഇനി ഇതേപൊലെ
സ - - - നി - - - ധ - - - പ - - - മ - - - ഗ - - - രി - - - സ - - - എന്ന്‌ അവരോഹണവും. ഇങ്ങനെ പാടുന്നതിനെ ഒന്നം കാലം എന്നു വിളിക്കാം

ഒരു ഹാര്‍മോണിയമോ, അഥവാ കീബോര്‍ഡോ ഉപയോഗിച്ച്‌ നാം പാടുന്ന സ്വരവും അതില്‍ നിന്നു ആ കീ അമക്കുമ്പോഴുളവാകുന്ന സ്വരവും തമ്മില്‍ മൂര്‍ച്ഛിക്കുന്നതുപോലെ പാടുവാനാണ്‌ അഭ്യസിക്കേണ്ടത്‌. രണ്ടും ഒരേപോലെ തന്നെയിരിക്കണം എത്രനേരം നീട്ടിയാലും എന്നര്‍ത്ഥം. ശബ്ദം വിറക്കാതെ പാടുവാന്‍ കഴിയണം.
സ്വരം പാടിക്കഴിഞ്ഞാല്‍ അതേ ശബ്ദം തന്നെ ഇ, എന്നും , ഉ എന്നും ഉം എന്നും കൂടീ പാടി ശീലിക്കക എന്നാലേ വൃക എടുക്കുവാന്‍ സാധിക്കുകയുള്ളു.
ഒന്നാം കാലം മനസ്സിലായാല്‍ അതിന്റെ ഗുണീതങ്ങളാണ്‌ രണ്ടാം കാലം, മൂന്‍നാം കാലം, നാലാം കാലം എന്നിവ. അതായത്‌ ഒന്നാം കാലത്തില്‍ സ - - - എന്നു നാലു മാത്ര നീട്ടിയതിനു പകരം രണ്ടാം കാലത്തില്‍ അത്രയും സമയം കൊണ്ട്‌ രണ്ടു സ്വരം പറയും, മൂന്നാം കാലത്തില്‍ നാലുസ്വരം പറയും, നാലാം കാലത്തില്‍ എട്ടു സ്വരം പറയും
സ - രി - ; സ രി ഗ മ ; സരിഗമപധനിസ ; എന്നിങ്ങനെ രണ്ടും മൂന്നും നാലും കാലങ്ങള്‍
അപ്പോള്‍ ആദ്യത്തെ X 1 11 111 X V X V യില്‍ ഒന്നാം കാലത്തില്‍ സ രി ഗ മ പ ധ നി സ എന്നു മാത്രം പാടൂം, രണ്ടാ കാലത്തില്‍ X 1 11 111 ആകുമ്പോള്‍ സ രി ഗ മ പ ധ നി സ തീരും അതുകൊണ്ട്‌ X V X V ഇത്രയും സമയം കൊണ്ട്‌ സ നി ധ പ മ ഗ രി സ യും പാടും, മൂന്നാം കാലത്തില്‍ രണ്ടാവര്‍ത്തി ആരോഹണാവരോഹനങ്ങള്‍ പാടും, നാലാം കാലത്തില്‍ X എന്ന അടിയുടെ സമയം കൊണ്ടു തന്നെ ആരോഹണം മുഴുവന്‍ പാടൂം എന്നര്‍ത്ഥം. ഇതിനെ ഒരു chartന്റെ സഹായത്തോടെ കാണിക്കാം.


ഇങ്ങനെ ആരോഹണ അവരോഹണക്രമറ്റ്‌ഹ്തില്‍ കുറഞ്ഞതു മൂന്നു കാലങ്ങളിലെങ്കിലും പാടി പരിശീലിക്കുക.

Wednesday, December 20, 2006

സംഗീതശാസ്ത്രം ഭാഗം 2

സംഗീതശാസ്ത്രം ഭാഗം 2

മുമ്പു പറഞ്ഞ സ്വരങ്ങളുടെ ഓവര്‍ലാപ്പിങ്ങും, സാധാരണ ക്രമവും, പാശ്ചാത്യ notesഉം എല്ലാം കീബോര്‍ഡില്‍ കാണിക്കുന്നു.






സപ്തസ്വരങ്ങളുടെ പേരുകള്‍ സ (ഷഡ്ജം), രി (കോമളം , തീവ്രം),ഗാന്ധാരം (കോമളം , തീവ്രം), മധ്യമം (കോമളം , തീവ്രം), പഞ്ചമം, ധൈവതം (കോമളം , തീവ്രം) നിഷാദം (കോമളം , തീവ്രം) എന്നിങ്ങനെയാണെന്നു നാം മുമ്പു കണ്ടു, ഇനി ഇവയെ കര്‍ണ്ണാടകസംഗീതപ്രകാരം എങ്ങനെയാണു വിളിക്കുന്നത്‌ എന്നു നോക്കാം. ഇതേ ക്രമത്തില്‍ ഇവ-ഷഡ്ജം, ശുദ്ധരിഷഭം, ചതു:ശ്രുതിരിഷഭം, സാധാരണ ഗാന്ധാരം , അന്തരഗാന്ധാരം, ശുദ്ധമധ്യമം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ചതുഃശ്രുതി ധൈവതം, കൈശികിനിഷാദം, കാകളിനിഷാദം എന്നിങ്ങനെയാണ്‌.

ഇവയെത്തന്നെ പാശ്ചാത്യസംഗീതത്തില്‍ c,d,e,f,g,a,b, എന്ന ഏഴു notes ആയി പറയുന്നു. c നമ്മുടെ സ യാണ്‌, g നമ്മുടെ പ ആണ്‌. പക്ഷെ ബാക്കിയില്‍ ഘടനക്കു വ്യത്യാസം ഉണ്ട്‌ എങ്ങനെയെന്നാല്‍
നമ്മുടെ ശങ്കരാഭരണരാഗത്തിന്റെ സ്വരങ്ങള്‍ എടുക്കുക, ധീരശങ്കരാഭരണം എന്നു മുഴുവന്‍ പേര്‌, അതായത്‌ ധീര എന്നാല്‍ 29 ആമത്തെ മേളം, അതായത്‌ സ രി ഗു മ പ ധി നു സഷഡ്ജം, ചതുഃശ്രുതി ഋഷഭം, (തീവരിഷഭം), അന്തരഗാന്ധാരം(തീവ്രഗാന്ധാരം), ശുദ്ധമധ്യമം (കോമളമധ്യമം), പഞ്ചമം, ചതുഃശ്രുതിധൈവതം(തീവ്രധൈവതം) കാകളിനിഷാദം(തീവ്രനിഷാദം) ഇവയാണ്‌ സ്വരങ്ങള്‍. ഈ സ്വരഘടനയെ പാശ്ചാത്യര്‍ major scale എന്നു പറയുന്നു.

നമ്മുടെ പന്ത്രണ്ട്‌ ശ്രുതികള്‍ പഅശ്ചാത്യരുടെ notes മായി എങ്ങനെ ബന്ധപ്പെടുന്നു എന്നു നോക്കം-
സ - C, രി1 -c#
രി2 - D, ഗ1 -Eb
ഗ2 - E, മ1- F
മ2 - F#, പ- G
ധ1 - Ab, ധ2- A
നി1 - Bb, നി2-B

b ചേര്‍ന്നവയേ flat എന്നും, # ഉള്ളവയേ sharp എന്നും ചേര്‍ത്ത്‌ പറയുക.

In the next session we will try to see how to practise vocally and instrumentally

Monday, December 18, 2006

സംഗീതം--ശബ്ദബ്രഹ്മം

സംഗീതം സാമവേദത്തോളം പുരാതനമാണത്രെ.

ശബ്ദബ്രഹ്മം അഥവാ നാദബ്രഹ്മത്തേ ഉപാസിക്കുന്നത്‌ ഇഹപരസുഖപ്രദമാണെന്നത്‌ വസ്തുതയാണ്‌. ശാരീരികാരോഗ്യത്തിന്‌ പ്രാണായാമം എത്ര ഗുണപ്രദമാണോ അത്രയും തന്നെ ഗുണപ്രദമാണ്‌ സംഗീതവും. വിലോമപ്രാണായമം വര്‍ദ്ധിച രക്തമര്‍ദ്ദം ഉള്ളവര്‍ക്ക്‌ ചികില്‍സയായി വിധിക്കുന്നു, അതേഫലം തന്നെയാണ്‌ ശ്വാസം അകത്തെടുത്തശേഷം പാട്ടു പാടുവാന്‍ വേണ്ടി ക്രമേണ നിയന്ത്രിതമായി പുറമേക്കു വിടുന്നതും നല്‍കുന്നത്‌. ഓംകാരത്തിന്റെ ഉപാസനയും , ശ്രുതിയില്‍ ലയിച്ച്‌ ഇരിക്കുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നു സംശയമുള്ളവര്‍ പരിശോധിച്ചു തൃപ്തിയാകുക.അതൊക്കെ അവിടെ നില്‍ക്കട്ടെ നമുക്ക്‌ സംഗീതശാസ്ത്രത്തെ അല്‍പം ശ്രദ്ധിക്കാം.

ഇതു സംഗീതം തീരെ അറിയാത്തവര്‍ക്ക്‌ ഒരു അടിസ്ഥാനവിജ്ഞാനം നല്‍കാന്‍ മാത്രമുള്ളതാണ്‌, സംഗീതശാസ്ത്രം എന്താണ്‌ എന്നു മനസ്സിലാക്കാന്‍ മാത്രമുദ്ദേശിച്ച്‌.

നമ്മുടെ തൊണ്ടയിലെ ശബ്ദമുണ്ടാക്കുന്ന അവയവം (vocal cords) കമ്പനം (vibrate) നടത്തുമ്പോഴാണ്‌ ശബ്ദമുണ്ടാകുന്നത്‌. ആ ശബ്ദത്തിന്റെ തരംഗങ്ങളുടെ frequency നമ്മുടെ ഇഷ്ടത്തിനനുസരിച്ച്‌ പുറപ്പെടുവിക്കുവാന്‍ സാധിച്ചാല്‍ സംഗീതാഭ്യസനം ആയി.

ചിലര്‍ക്ക്‌ ജന്മനാ തന്നെ അതു വശമായിരിക്കും, ജാനകിയമ്മയുടെയും, എസ്‌. പി. ബാലസുബ്രഹ്മണ്യത്തിന്റെയും ഉദാഹരണം നോക്കുക. അവര്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചവരല്ല, എന്നാലും അഭ്യസിച്ച പലരെക്കാളും മെച്ചമായി അവര്‍ പാടുന്നു. അല്ലാത്തവര്‍ക്ക്‌ അഭ്യാസം കൊണ്ട്‌ നന്നായി പാടുവാന്‍ സാധിക്കും.

"അഭ്യാസാല്‍ പ്രാപ്യതേ ദൃഷ്ടി കര്‍മ്മസിദ്ധിപ്രകാശിനീ" പരിശീലനം കൊണ്ട്‌ കര്‍മ്മത്തിന്റെ സിദ്ധിയുണ്ടാക്കുന ദൃഷ്ടി ലഭിക്കും എന്ന്‌.

ശബ്ദസൗകുമാര്യം ഇല്ലെങ്കില്‍ പോലും ശ്രുതി, താളം ഇവ ചേര്‍ന്ന്‌ പാടിയാല്‍ സംഗീതം കേള്‍ക്കാന്‍ ഇമ്പമുള്ളതാകും.പിന്നെ നല്ലതുപോലെ പാടുവാന്‍ സാധിക്കുക എന്നത്‌ ഒരു ദൈവാനുഗ്രഹമാണ്‌. (ദൈവം എന്നതിനര്‍ഥം പൂര്‍വജന്മകര്‍മ്മഫലം എന്നാണ്‌)

ശബ്ദത്തിന്റെ frequency കൂടുംതോറും സ്ഥായി( pitch ) കൂടൂം , കുറയുംതോറും സ്ഥായി കുറയുകയും ചെയ്യും. അതായത്‌ നാം സാധാരണ സംസാരിക്കുന്ന സ്ഥായി എന്നത്‌ 'മദ്ധ്യസ്ഥായി' എന്നു പറയുക , അതിന്റെ അടീസ്ഥാന frequency ഒന്ന്‌ എന്നു കരുതുക. ആ ശബ്ദത്തെ അഥവാ സ്വരത്തെ ഷഡ്ജ്ം എന്നു വിളിക്കുന്നു. 'സ' എന്ന സംജ്ഞ അതിനു കൊടുത്തിരിക്കുന്നു. ഇനി ഇതിന്റെ frequency കൂട്ടിക്കൂട്ടി രണ്ടാകുന്നു എന്നു കരുതുക. അപ്പോള്‍ ഉണ്ടാകുന്ന സ്വരവും 'സ' തന്നെയാകണമല്ലൊ- കുറച്ചു കൂടിയ സ്ഥായിയില്‍ ആണെന്നു മാത്രം. അതിനെയാണ്‌ താരസ്ഥായി 'സ' എന്നു നാം വിളിക്കുന്നത്‌. ഇനി മദ്ധ്യസ്ഥായിയില്‍ frequency ഒന്നു മുതല്‍ frequency രണ്ടു വരെ പോയ അതേ വഴിയാണ്‌ താരസ്ഥായിയില്‍ frequency രണ്ടു മുതല്‍frequency നാലു വരെ എന്ന് എളുപ്പം മനസ്സിലാക്കാമല്ലൊ. എങ്കില്‍ അതുപോലെ തന്നെയായിരിക്കും താഴെ ഒന്നില്‍ നിന്നും കുറഞ്ഞു കുറഞ്ഞു 1/2 വരെയുള്ള വഴിയും . അതിനെ മന്ദ്രസ്ഥായി എന്നു വിളിക്കുന്നു.

ചുരുക്കത്തില്‍ മന്ദ്രസ്ഥായി -- 1/2 മുതല്‍ 1 വരെമദ്ധ്യസ്ഥായി-- 1 മുതല്‍ 2 വരെ താരസ്ഥായി -- 2 മുതല്‍ 4 വരെ അതായത്‌ ഒന്നു മുതല്‍ രണ്ടുവരെയുള്ള ദൂരം എന്താണെന്നും അതിലുള്ള ശബ്ദങ്ങള്‍ എങ്ങനെ തൊണ്ടയില്‍ നിന്നും പുറപ്പെടുവിക്കാം എന്നും പഠിച്ചാല്‍ അതിന്റെ ഗുണിതങ്ങളോ, ഹാരകങ്ങളോ ആയല്ലാതെ മറ്റൊരു ശബ്ദവും ഇല്ല എന്ന തത്വത്തില്‍ നിന്നും ചിട്ടപ്പെടുത്തിയതാണ്‌ സ്വരങ്ങളും, വരിശകളും മറ്റും.

ഇനി അതെങ്ങനെയാണെന്നു നോക്കാം. frequency 1 ഉള്ള 'സ' യെ സ1 എന്നും frequency 2 ഉള്ള 'സ' യെ സ2 എന്നും തല്‍ക്കാലം വിളിക്കുക.സ1 മുതല്‍ സ2 വരെയുള്ള ദൂരത്തിനിടക്ക്‌ ഒരു ചവിട്ടുപടിയായി പഞ്ചമം എന്ന സ്വരത്തെ നിജപ്പെടുത്തി. ഇതു ഏകദേശം 1 2/3 നെക്കാള്‍ അല്‍പം കുറഞ്ഞ frequency ഉള്ളതാണ്‌ അതിനെ 'പ' എന്നു വിളിക്കുന്നു

ഇപ്പോള്‍ നമുക്ക്‌ സ1 പ സ2 എന്ന മൂന്നു പോയിന്റുകള്‍ കിട്ടി. ഇതിനെയാണ്‌ മധ്യസ്ഥായി എന്നു പറഞ്ഞതും, ഇതിനെത്തന്നെയാണ്‌ സ്കെയില്‍ എന്നു വ്യവഹരിക്കുന്നതും.ഇനി 'സ1' മുതല്‍ 'പ' വരെയുള്ള ദൂരത്തിനിടക്കുള്ള സ്വരസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.ഹിന്ദുസ്ഥാനിരീതിയില്‍ എളുപ്പം മനസ്സിലാക്കാം- അതുകൊണ്ട്‌ അങ്ങനെ ആദ്യം പറയാം- പിന്നീടു കര്‍ണ്ണാടകശൈലിയിലാക്കി വിശദീകരിക്കാം.

സ1 നും പ ക്കും ഇടക്ക്‌ മൂന്നു സ്വരങ്ങള്‍ ഓരോന്നിനും രണ്ടു വീതം ഭേദങ്ങള്‍ - കോമളം എന്നത്‌ കുറഞ്ഞ frequency യുള്ളത്‌ തീവ്രം എന്നത്‌ കൂടിയ frequency യുള്ളത്‌ ; അവ യഥാക്രമം ഋഷഭം, ഗാന്ധാരം, മധ്യമം എന്നിവയാണ്‌.'പ' ക്കും, 'സ2' നും ഇടക്ക്‌ രണ്ടു സ്വരങ്ങള്‍ ധൈവതം നിഷാദന്മ്‌ എന്നിങ്ങനെ അവയും കോമളം തീവ്രം എന്നിങ്ങനെ രണ്ടു വിധം വീതം.ഇതേ ക്രമത്തിലാണ്‌ ഹാര്‍മോണിയത്തിന്റെ കട്ടകള്‍ അടുക്കിയിരിക്കുന്നത്‌-- എങ്ങനെയെന്നാല്‍--

ആദ്യം മുതല്‍ മന്ദ്രസ്ഥായി സ, കോമളരിഷഭം, തീവ്രരിഷഭം, കോമളഗാന്ധാരം, തീവ്രഗാന്ധാരം, കോമളമദ്ധ്യമം, തീവ്രമദ്ധ്യമം, പഞ്ചമം, കോമളധൈവതം, തീവ്രധൈവതം, കോമളനിഷാദം, തീവ്രനിഷാദം. എന്നിങ്ങനെ- അതുകഴിഞ്ഞാല്‍ മധ്യസ്ഥായി സ അതായത്‌ നാം മുമ്പു പറഞ്ഞ 'സ1'.

ഇപ്പറഞ്ഞ കട്ടകളുടെ ക്രമം ഒരാവര്‍ത്തികൂടിയാകുമ്പോള്‍ മധ്യസ്ഥായിയും അടൂത്ത ആവര്‍ത്തി താരസ്ഥായിയും ആകുന്നു.ഇവയെ എളുപ്പത്തിനു വേണ്ടി സ, രി, ഗ, മ, പ, ധ, നി എന്ന ഏഴ്‌ സ്വരങ്ങള്‍ എന്നും, കോമളതീവ്രഭേദങ്ങളെക്കൂടിച്ചേര്‍ത്ത്‌ പന്ത്രണ്ടു ശ്രുതികള്‍ എന്നും പറയുന്നു--(സ1, രി1, രി2, ഗ1,ഗ2, മ1, മ2, പ1, ധ1, ധ2, നി1, നി2 ആകെ 12).അടുത്തായി നമുക്ക്‌ കര്‍ണ്ണാടകസംഗീതത്തില്‍ മൂന്നു 'രി' മൂന്നു 'ഗ', രണ്ടു 'മ', മൂന്നു 'ധ', മൂന്നു 'നി' എന്നിങ്ങനെ പറയുന്നതിനെ നോക്കാം

സ1 മുതല്‍ മ1 വരെയുള്ള ദൂരം രിക്കും ഗക്കും ഉള്ളതാണ്‌. അതില്‍ ഗ2 ആണ്‌ നാം ഒരു രാഗത്തില്‍ ഉപയോഗിക്കുന്നത്‌ എന്നു വിചാരിക്കുക. അപ്പോള്‍ രി1, രി2, ഗ1 എന്നീ മൂന്നു സ്ഥാനങ്ങള്‍ ഉണ്ട്‌. 'ഗ' എന്ന സ്വരം നിജപ്പെടുത്തിയാല്‍ ഇവ മൂന്നും രി എന്നു വിളിക്കാപ്പെടുന്നു- അത്‌ രി1, രി2, രി3 എന്നെഴുതുന്നതിനുപകരം അക്ഷരമാലക്രമത്തില്‍ ര, രി, രു എന്ന പേരുകളിലാണെന്നു മാത്രം.അതേപോലെ രി1 ആണ്‌ ഒരു രാഗത്തില്‍ ഉപയോഗിക്കുന്നത്‌ എന്നു നിശ്ചയിച്ചാല്‍ രി2, ഗ1, ഗ2 ഇവ മൂന്നും യഥാക്രമം ഗ, ഗി, ഗു എന്നപേരില്‍ ഗ ആയി വ്യവഹരിക്കാപ്പെടുന്നു.അപ്പോള്‍ യഥാര്‍ഥത്തില്‍ രി2 ഉം ഗയും ഒന്നു തന്നെയാണ്‌. ഇതിനെയാണ്‌ കഴിഞ്ഞ ലേഖനത്തില്‍ overlapping എന്നു പറഞ്ഞത്‌.ഇതെപോലെ തന്നെ ധ, നി എന്നിവയും മനസ്സിലാക്കുക, ധ2 ഉം ന യും ഒന്നു തന്നെ . പന്ത്രണ്ടു ശ്രുതികളെയും ഏഴു സ്വരങ്ങളിലായും , ഹാര്‍മോണിയത്തില്‍ പന്ത്രണ്ടു കട്ടകളിലായും നിജപ്പെടുത്തിയതു മനസ്സിലായിരിക്കുമല്ലൊ.

ഇനി രാഗങ്ങളുടെ കാര്യത്തിലേക്കു കടക്കാം. സ1 മുതല്‍ സ2 ലേക്ക്‌ പോകുന്നതിനെ ആരോഹണം (കയറല്‍) എന്നും സ2 ല്‍ നിന്നും സ1 ലേക്കുള്ള വരവിനെ അവരോഹണം (ഇറങ്ങല്‍) എന്നും പറയുന്നു.ആരോഹണത്തില്‍ സ രി ഗ മ പ ധ നി സ എന്നിങ്ങനെ എല്ലാ സ്വരങ്ങളിലും തൊട്ടു സഞ്ചരിക്കുകയും, അവരോഹണത്തില്‍ അതുപോലെ സ നി ധ പ മ ഗ രി സ എന്ന്‌ എല്ലാ സ്വരങ്ങളിലും തോട്ടു സഞ്ചരിക്കുകയും ചെയ്യുന്ന രാഗങ്ങളെ സമ്പൂര്‍ണ്ണ രാഗങ്ങള്‍ അഥവാ മേളകര്‍ത്താ രാഗങ്ങള്‍ അഥവാ മേളങ്ങള്‍ എന്നു പറയുന്നു.ഇവയില്‍ ആരോഹണത്തിലെ സ്വരങ്ങള്‍ തന്നെയാകും അവരോഹണത്തിലും.ആകെ പന്ത്രണ്ട്‌ ശ്രുതികള്‍, അവയില്‍ ഷഡ്ജം പഞ്ചമം ഇവ ഓരോന്ന്‌, മധ്യമം രണ്ട്‌, ബാക്കിയെല്ലാം മുമ്മൂന്ന്‌. ഇവയുടെ permutation combination നോക്കിയാല്‍ 72 തരത്തില്‍ ഇവക്ക്‌ യോജിക്കാന്‍ കഴിയും.ആ 72 ല്‍ ആദ്യത്തെ 36 ല്‍ മധ്യമത്തിന്റെ കോമളരൂപമായ ശുദ്ധമധ്യമം ഉപയോഗിക്കുന്നു. അപ്പോല്‍ ഇനി വ്യത്യാസം വരാവുന്നവ (variables) രി, ഗ, ധ, നി എന്നിവയാണ്‌

രി എന്ന സ്വരം ര, രി, രു എന്നു മൂന്നും, ഗ എന്ന സ്വരം ഗ ഗി ഗു എന്നു മൂന്നു തരവും ഉണ്ടെന്നും അവയില്‍ രി, ഗ എന്നിവ ഒന്നാണെന്നും നാം നേരത്തെ കണ്ടു.അപ്പോള്‍ അവ തമ്മില്‍ ചേരാവുന്ന combination1. ര ഗ,2. ര ഗി, 3. ര ഗു,4. രി ഗി,5. രി ഗു,6. രു ഗു എന്നിങ്ങനെ ആറു തരത്തിലാണ്‌ . ഇതേപോലെ തന്നെ ധ നി എന്നീ സ്വരങ്ങള്‍ തമ്മിലും ധന, ധനി, ധനു, ധിനി, ധിനു, ധുനു എന്ന്‌ 6 combinationsആദ്യത്തെ 36 മേളങ്ങളില്‍ 6 വീതമുള്ള 6 വര്‍ഗ്ഗങ്ങളുണ്ടാക്കി. എല്ലാ രാഗങ്ങള്‍ക്കും ഷഡ്ജം, പഞ്ചമം, ശുദ്ധമധ്യ്‌അമം ഇവ സാമാന്യം.
ബാക്കി

1. ര ഗ -----ധ ന
2. ര ഗ -----ധ നി
3. ര ഗ -----ധ നു
4. ര ഗ -----ധി നി
5. ര ഗ -----ധി നു
6. ര ഗ -----ധു നു

അതായത്‌ ആദ്യ ആറെണ്ണത്തിലെ സ്വരങ്ങള്‍ (ഋഷഭഗാന്ധാരങ്ങള്‍ ഒന്നു തന്നെ, ധൈവതനിഷാദങ്ങള്‍ മാറുന്നു)ഷഡ്ജം, കോമള ഋഷഭം, കോമളഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, കോമളധൈവതം, കോമളനിഷാദം എന്നിവയാണ്‌ ഒന്നാമത്തേതിന്‌ ഇതുപോലെ മറ്റുള്ളവയേയും അറിഞ്ഞുകൊള്ളുക.രണ്ടാമത്തേ ആറെണ്ണത്തിന്‌ ഋഷഭഗാന്ധാരങ്ങള്‍ ര ഗി യായിരിക്കും, ധൈവതനിഷാദങ്ങള്‍ മുമ്പെപോലെ മാറിവരുന്നു-
7. ര ഗി --- ധ ന
8. ര ഗി --- ധ നി
9. ര ഗി --- ധ നു
10. ര ഗി --- ധി നി
11. ര ഗി --- ധി നു
12. ര ഗി --- ധു നു

മൂന്നാമത്തെ വര്‍ഗ്ഗം
13. ര ഗു --- ധ ന
14. ര ഗു --- ധ നി
15. ര ഗു --- ധ നു
16. ര ഗു --- ധി നി
17. ര ഗു --- ധി നു
18. ര ഗു --- ധു നു

നാലാമത്തെ വര്‍ഗ്ഗം
19. രി ഗി --- ധ ന
20. രി ഗി --- ധ നി
21. രി ഗി --- ധ നു
22. രി ഗി --- ധി നി
23. രി ഗി --- ധി നു
24. രി ഗി --- ധു നു

അഞ്ചാമത്തെ വര്‍ഗ്ഗം
25. രി ഗു --- ധ ന
26. രി ഗു --- ധ നി
27. രി ഗു --- ധ നു
28. രി ഗു --- ധി നി
29. രി ഗു --- ധി നു
30. രി ഗു --- ധു നു

ആറാമത്തെ വര്‍ഗ്ഗം
31. രു ഗു --- ധ ന
32. രു ഗു --- ധ നി
33. രു ഗു --- ധ നു
34. രു ഗു --- ധി നി
35. രു ഗു --- ധി നു
36. രു ഗു --- ധു നു

ഇനി ഇതേ പോലെ അടുത്ത 36 എണ്ണത്തില്‍ ശുദ്ധ മദ്ധ്യമത്തിനു പകരം പ്രതിമദ്ധ്യമം ചേര്‍ത്താല്‍ മേളകര്‍ത്താരാഗങ്ങളുടെ പട്ടിക പൂര്‍ണ്ണമായി

Later we will see the individual raagaas, and variSaas

Sunday, December 17, 2006

യമം

ആദ്യം എഴുതിയത്‌ തെറ്റിപ്പോയിരുന്നു എന്നു ഞാന്‍ മുമ്പു പരഞ്ഞല്ലൊ, അതു 'നിയമം' ആയിരുന്നു. ഇനി പറയുന്ന
"അഹിംസാ സത്യമസ്തേയബ്രഹ്മചര്യാപരിഗ്രഹാഃ യമാഃ" ഇതാണ്‌ യമം.

യമം

"അഹിംസാസത്യമസ്തേയബ്രഹ്മചര്യാപരിഗ്രഹാഃ യമാഃ"

അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ്‌ യമം എന്നു പറയപ്പെടുന്നത്‌

ഹിംസയുടെ അഭാവം ആണ്‌ അഹിംസ.

ഹിംസ എന്നാല്‍ " ഹിമസാ നാമ പ്രാണിനാം പരദ്രോഹചിന്താ"
മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ചിന്ത, അഥവാ മന്‍സികവ്യാപാരം പോലും ഹിംസയാകുന്നു.
അതിനാല്‍ കായികമായും, മാനസികമായും, വാചികമായും ഉള്ള പരദ്രോഹചിന്ത ഒഴിവാക്കുക. എന്നതാണ്‌ അഹിംസാശബ്ദം കൊണ്ടുദ്ദേശിക്കുന്നത്‌

സത്യം.

"ഓം വാങ്ങ്‌ മേ മനസി പ്രതിഷ്ഠ്‌ഇതാ മനോ മേ വാചി പ്രതിഷ്ഠിതാ--" ഇത്യാദി ഉപനിഷദ്വാക്യം
ഓര്‍മ്മിക്കുക. മനസ്സില്‍ വിചാരിക്കുന്നത്‌ പറയുക, പറയുന്നത്‌ പ്രവര്‍ത്തിക്കുക ഇതാണ്‌ ഇവിടെ
ഉദ്ദേശിക്കുന്ന സത്യം. 'സത്‌ ഇയം' എന്നു തുടങ്ങി ഞാന്‍ മുമ്പെഴുതിയ പല അര്‍ഥങ്ങളും സത്യത്തിനുണ്ട്‌
എങ്കിലും ഈ പ്രകരണത്തില്‍ മേല്‍പറഞ്ഞ അര്‍ത്ഥത്തിനാണ്‌ സാംഗത്യം.

അസ്തേയം.

സ്തേയം എന്നാല്‍ ചൗര്യം - മോഷണം എന്നര്‍ത്ഥം. "പരദ്രവ്യവാഞ്ച്ഛ" എന്നാണ്‌ നിര്‍വചനം.
മറ്റുള്ളവരുടെ വസ്തുക്കളില്‍ ഉണ്ടാകുന്ന ആഗ്രഹത്തെപ്പോലും മോഷണം എന്നു കരുതുക.

ഇവിടെ ഒന്നു ശ്രദ്ധിക്കാം ഈ പറയുന്ന എല്ലാറ്റിനും കായികം, വാചികം, മാനസികം എന്നീ മൂന്നു
തലങ്ങളിലും വ്യാപ്തിയുണ്ട്‌.

ബ്രഹ്മചര്യം.

മുഖ്യം , ഗൗണം എന്നു രണ്ടു തരത്തില്‍ ബ്രഹ്മചര്യമുണ്ട്‌.

"ആകൃഷ്ടഫലമൂലാനി വനവാസരതിഃ സദാ
കുരുതേഹരഹഃ ശ്രാദ്ധമൃഷിര്‍വിപ്രഃ സ ഉച്യതേ" വനത്തില്‍ താമസിച്ച്‌, ഫലമൂലങ്ങള്‍
ഭക്ഷിച്ച്‌, കര്‍മ്മങ്ങളെല്ലാം ശ്രാദ്ധമായി ചെയ്യുന്ന
(ഭൗതികമായ അസ്തിത്വത്തില്‍ വിരക്തി വന്നതുകൊണ്ട്‌ തന്റെ ശരീരവും ജഡമാണെന്നു മനസ്സിലാകിയതു
കൊണ്ട്‌ തനിക്കു വേണ്ടി ചെയ്യുന്നതും ശ്രാദ്ധമാകുന്നു എന്നര്‍ത്ഥം) വിപ്രനാണ്‌ ഋഷി. അവരുടെ ജീവിതം മുഖ്യബ്രഹ്മചര്യമാണ്‌.

ഗൗണം--

"ഏകാഹാരേണ സന്തുഷ്ടഃ ഷഡ്കര്‍മ്മനിരതഃ സദാ
ഋതുകാലേഭിഗാമീ ച സ വിപ്രോ ദ്വിജ ഉച്യതേ"

ഒരു നേരത്തെ ആഹാരം കൊണ്ട്‌ സന്തുഷ്ടനും, നിത്യവും പഠിക്കുക, പഠിപ്പിക്കുക, ദാനം മേടിക്കുക,
ദാനം കൊടുക്കുക, യജ്ഞം ചെയ്യുക, യജ്ഞം ചെയ്യിപ്പിക്കുക എന്നീ ഷഡ്കര്‍മ്മങ്ങള്‍ ചെയ്യുന്നവനും, ഋതുകാലത്ത്‌
ധര്‍മ്മമായി പത്നീസേവ ചെയ്യുന്നവനും ആയ വിപ്രനേ ദ്വിജന്‍ എന്നു വിളിക്കുന്നു. ഇതു ഗൗണബ്രഹ്മചര്യം. രണ്ടും ശ്രേഷ്ഠം തന്നെ.

അപരിഗ്രഹം

സ്വന്തം ശരീരത്തേ ആരോഗ്യത്തോടുകൂടി നിലന്‍ഇര്‍ത്തുവാന്‍ എന്ത്‌ ഭക്ഷണം വേണമോ , അതാതു
ദിവസം അത്ര ആഹാരത്തില്‍ കൂടുതലായി മറ്റൊരു വസ്തുവും സ്വീകരിക്കാതിരിക്കുകയും,
ബാകിയുള്ളതിനെ ദാനം ചെയ്യുകയും ചെയ്യുന്നതിനെ ആണ്‌ അപരിഗ്രഹം എന്നു പറയുന്നത്‌

വളരെ ചുരുക്കത്തില്‍ പറഞ്ഞാല്‍ യമം എന്നത്‌ ഇപ്പറഞ്ഞതാണ്‌. ഇതെല്ലാം സ്വായത്തമാക്കി വേണം യോഗിയാകാന്‍ തുടങ്ങുന്നത്‌. അടുത്ത പടിയായ നിയമം നേരത്തെ വിശദീകരിച്ചുവല്ലൊ. അതിനടൂത്തത്‌ ആസനം

'നിയമം'

Saturday, December 16, 2006

മേളകര്‍ത്താ രാഗങ്ങള്‍

പ്രിയ കുമാര്‍,

ആക്കുകയല്ല എന്നു കരുതി പറയാം, കാരണം എനിക്കും ഇതൊന്നും വേണ്ട കാലത്ത്‌ പഠിക്കാന്‍ പറ്റിയില്ല.

ഷഡ്ജം സ എന്ന ആദ്യത്തെ സ്വരം frequency ഒന്ന്‌ എന്നെടുത്താല്‍ അവസാനത്തെ സ യുടെ frequency രണ്ട്‌ ആയിരിക്കും, അതുപ്രകാരം ഒന്നു മുതല്‍ രണ്ടു വരെയുള്ള സഞ്ചാരം പഠിച്ചാല്‍ അതിന്റെ ഗുണിതങ്ങളോ, ഹരിതകങ്ങളോ ആകും എല്ലാ സ്വരസഞ്ചാരവും എന്നാണ്‌ സംഗീത ശാസ്ത്രം.
അപ്പോല്‍ ആദ്യത്തെ സ മുതല്‍ ഗാന്ധാരം വരെയുള്ള ഇട മുഴുവന്‍ 'രി', രി മുതല്‍ മ വരെയുള്ള ഇട എല്ലാം ഗ എന്നിങ്ങനെ സ്വരസ്ഥാനങ്ങള്‍.
എങ്കില്‍ സ യുടെ എറ്റവും അടുത്ത frequency ഉള്ള രി ആണ്‌ നാം ഒരു രാഗത്തില്‍ സ്വീകരിക്കുന്നത്‌ എങ്കില്‍, ആ 'രി' ക്കും 'മ'ക്കും ഇടയില്‍ കൂടുതല്‍ ദൂരം കാണും. അവിടെ ഉപയോഗിക്കുന്ന ഏതു സ്വരവും 'ഗ' ആയിരിക്കും ചതുശ്രുതി ഋഷഭം പോലും. അങ്ങനെ വരുമ്പോള്‍ മേല്‍പറഞ്ഞ ആദ്യത്തെ 'രി' ആയ ശുദ്ധ ഋഷഭം കഴിഞ്ഞാല്‍,


ഷഡ്ശ്രുതി ഋഷഭം, ശുദ്ധ ഗാന്ധാരം, അന്തരഗാന്ധാരം എന്ന മൂന്നു സ്ഥാനങ്ങളും ഗാന്ധാരത്തിന്റേതായി കണക്കാക്കപ്പെടുന്നു. ഇതിനെ സംഗീതശാസ്ത്രപ്രകാരം 'ഗ' 'ഗി' 'ഗു' എന്ന പേരുകളില്‍ വ്യവഹരിക്കുന്നു.

ഈ ഒരു logic മനസ്സിലായാല്‍ ഇതേ പ്രകാരം തന്നെ 'ര' 'രി' 'രു', എന്നു ഋഷഭത്തെയും , 'ധ' 'ധി' 'ധു'; 'ന' 'നി' 'നു' എന്നിങ്ങനെ ധൈവത നിഷാദങ്ങളേയും വിളിക്കുന്നു എന്ന്‌ മനസ്സിലാക്കാം.

ഇനി നോക്കുക. ഷഡ്ജം ഒന്ന്‌, പഞ്ചമം ഒന്ന്‌. മധ്യമം രണ്ട്‌ ശുദ്ധമദ്ധ്യമവും, പ്രതിമദ്ധ്യമവും.അഅകെയുള്ള 76 മേളകര്‍ത്താക്കളില്‍ ആദ്യത്തെ 36 എണ്ണത്തില്‍ ശുദ്ധമദ്ധ്യമം, പിന്നീടുള്ള 36 എണ്ണത്തില്‍ പ്രതിമദ്ധ്യമം എന്നു നിജപ്പെടുത്തി.

ഈ 36 എണ്ണത്തെ 6 എണ്ണം വീതമുള്ള 6 വിഭാഗങ്ങളായി തിരിക്കാം.
ഇവയില്‍ ആദ്യത്തെ ആറില്‍ എല്ലാറ്റിനും സ ക്കു ശേഷം വരുന്ന രി യും ഗ യും യഥാക്രമം 'ര' യും 'ഗ'യും ആയിരിക്കും

ഇതേപോലെ തന്നെ ധൈവതവും നിഷാദവും തമ്മിലുള്ള ബന്ധവും- ആദ്യം 'ധ"ന' യായിരിക്കും ആറെണ്ണത്തിനും.

ഇങ്ങനെ ക്രമേണ രഗ, രഗി, രഗു, ഋഗി( rigi), ഋഗു(rigu), രുഗു എന്ന്‌ രി ഗ എന്ന സ്വരങ്ങളും, ധന ധനി ധനു, ദിനി, ധിനു, ധുനു എന്ന്‌ ധൈവതനിഷാദങ്ങളും വരുന്നു.

ഇനി ഇതിനെ ഒരു table ആക്കി നോക്കാം
ഒന്നാമത്തെ വിഭാഗം

സ ര ഗ മ പ ധ ന സ
സ ര ഗ മ പ ധ നി സ
സ ര ഗ മ പ ധ നു സ
സ ര ഗ മ പ ധി നി സ
സ ര ഗ മ പ ധി നു സ
സ ര ഗ മ പ ധു നു സ

രണ്ടാമത്തേ വിഭാഗം
സ ര ഗി മ പ ധ ന സ
സ ര ഗി മ പ ധ നി സ
സ ര ഗി മ പ ധ നു സ
സ ര ഗി മ പ ധി നി സ
സ ര ഗി മ പ ധി നു സ
സ ര ഗി മ പ ധു നു സ


മൂന്നാമത്തേ വിഭാഗം
സ ര ഗു മ പ ധ ന സ
സ ര ഗു മ പ ധ നി സ
സ ര ഗു മ പ ധ നു സ
സ ര ഗു മ പ ധി നി സ
സ ര ഗു മ പ ധി നു സ
സ ര ഗു മ പ ധു നു സ

നാലാമത്തേ വിഭാഗം
സ രി ഗി മ പ ധ ന സ
സ രി ഗി മ പ ധ നി സ
സ രി ഗി മ പ ധ നു സ
സ രി ഗി മ പ ധി നി സ
സ രി ഗി മ പ ധി നു സ
സ രി ഗി മ പ ധു നു സ

അഞ്ചാമത്തേ വിഭാഗം
സ രി ഗു മ പ ധ ന സ
സ രി ഗു മ പ ധ നി സ
സ രി ഗു മ പ ധ നു സ
സ രി ഗു മ പ ധി നി സ
സ രി ഗു മ പ ധി നു സ
സ രി ഗു മ പ ധു നു സ
ആറാമത്തേ വിഭാഗം

സ രു ഗു മ പ ധ ന സ
സ രു ഗു മ പ ധ നി സ
സ രു ഗു മ പ ധ നു സ
സ രു ഗു മ പ ധി നി സ
സ രു ഗു മ പ ധി നു സ
സ രു ഗു മ പ ധു നു സ

അങ്ങനെ 36 എണ്ണം ശുദ്ധമദ്ധ്യമം ചേര്‍ന്ന ് ആദ്യത്തെ പകുതി പൂര്‍ത്തിയായി, അതേപോലെ തന്നെ പ്രതിമദ്ധ്യമം ചേര്‍ന്ന്‌ രണ്ടാമത്തേ 36 ആയാല്‍ മേളകര്‍ത്താ രാഗങ്ങള്‍ പൂര്‍ത്തിയായി.

ഇനി ഇവക്കു പേരിടുന്നത്‌ പരല്‍പേര്‌ ഉപയോഗിച്ചാണ്‌. മേളകര്‍ത്താരാഗങ്ങളുടെ എല്ലാം പേരുകള്‍ തുടങ്ങുന്നതിന്റെ ആദ്യത്തെ രണ്ടക്ഷരം അവയുടെ മേള ക്രമനമ്പരിനെ സൂചിപ്പിക്കുന്നു.

ധീരശങ്കരാഭരണം എന്നതിലെ ധീര എന്ന തിന്‌ കടപയാദിന്യായേണ 29 എന്നര്‍ഥം, അഥയത്‌ 29 ആമത്തെ മേളകര്‍ത്താവാന്‌ അപ്പോള്‍ അഞ്ചാംഅത്തെ വിഭാഗത്തിലെ
സ രി ഗു മ പ ധി നു സ
ആയിരിക്കും അതിന്റെ സ്വരങ്ങള്‍ എന്നും അതുകൊണ്ടു തന്നെ വ്യക്തമാകുന്നു.

Friday, December 15, 2006

യോഗത്തിന്റെ ആദ്യപടിയില്‍ വേണ്ട നിയമം

യോഗ കൂടൂതല്‍ ഇവിടെ ഒക്കെ കാണാം

ഒന്ന്
രണ്ട്‌
മൂന്ന്
നാല്‌

ആശാനേ,
ഇപ്പോള്‍ എല്ലായിടത്തും യോഗ ഒരു ഫാഷന്‍ ആയിക്കാണുന്നുണ്ടല്ലൊ. ഏതു ചാനല്‍ തുറന്നാലും ഓരോരുത്തര്‍ തലയും കുത്തി നില്‍ക്കുക, ശ്വാസം വലിച്ചു വിടൂക തുടങ്ങി പല വ്യായാമങ്ങളും മറ്റും കാണുന്നുണ്ടല്ലൊ. പലരും സ്വയം പ്രഖ്യാപിത ഗുരുക്കന്മാരും മറ്റുമാകുന്നു, വളരെപ്പേര്‍ അവരുടെ പിന്നാലേ പോകുന്നു, മറ്റു ചിലര്‍ അതിനെ ചൊല്ലി വഴക്കിടുന്നു. ഇതിന്റെയൊക്കെ ഒരു നിജസ്ഥിതി എനതാണെന്നു പറയാമോ?

മാഷേ, യോഗശാസ്ത്രം അഥവാ യോഗദര്‍ശനം പതഞ്ജലിമഹര്‍ഷിയാലുണ്ടാക്കപെട്ടതാണ്‌. ചുരുക്കി പറഞ്ഞാല്‍ എട്‌ട്‌ അംഗങ്ങളുള്ള ഒരു ശാസ്ത്രമാണ്‌ യോഗദര്‍ശനം.അവ

"യമനിയമാസനപ്രാണയാമപ്രത്യാഹാരധാരണാധ്യാനസമാധയോ അഷ്ടാവംഗാനി"

എന്ന വചനത്തില്‍ നിന്ന്‌ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണാ, ധ്യാനം, സമാധി എന്നിവയാണ്‌ എന്നു കിട്ടുന്നു.ഇവയിലെ ഓരോ അംഗങ്ങളും ക്രമേണ ശീലിച്ചാല്‍ മാത്രമേ പൂര്‍ണ്ണഫലം ലഭിക്കുകയുള്ളു.

ഇപ്പോള്‍ കണ്ടു വരുന്നത്‌ ആസനങ്ങളില്‍ വരുന്ന ഹഠയോഗവും, പ്രാണായാമവും, പിന്നെ കുറച്ചു ധ്യാനവും മാത്രം പ്രചരിപ്പിക്കുന്നതാണ്‌
"അഹിംസാ സത്യമസ്തേയബ്രഹ്മചര്യാപരിഗ്രഹാഃ യമാഃ" ഇതാണ്‌ യമം.

യമം

"അഹിംസാസത്യമസ്തേയബ്രഹ്മചര്യാപരിഗ്രഹാഃ യമാഃ"

അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ്‌ യമം എന്നു പറയപ്പെടുന്നത്‌

ഹിംസയുടെ അഭാവം ആണ്‌ അഹിംസ.

ഹിംസ എന്നാല്‍ " ഹിമസാ നാമ പ്രാണിനാം പരദ്രോഹചിന്താ"
മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ചിന്ത, അഥവാ മന്‍സികവ്യാപാരം പോലും ഹിംസയാകുന്നു.
അതിനാല്‍ കായികമായും, മാനസികമായും, വാചികമായും ഉള്ള പരദ്രോഹചിന്ത ഒഴിവാക്കുക. എന്നതാണ്‌ അഹിംസാശബ്ദം കൊണ്ടുദ്ദേശിക്കുന്നത്‌

സത്യം.

"ഓം വാങ്ങ്‌ മേ മനസി പ്രതിഷ്ഠ്‌ഇതാ മനോ മേ വാചി പ്രതിഷ്ഠിതാ--" ഇത്യാദി ഉപനിഷദ്വാക്യം
ഓര്‍മ്മിക്കുക. മനസ്സില്‍ വിചാരിക്കുന്നത്‌ പറയുക, പറയുന്നത്‌ പ്രവര്‍ത്തിക്കുക ഇതാണ്‌ ഇവിടെ
ഉദ്ദേശിക്കുന്ന സത്യം. 'സത്‌ ഇയം' എന്നു തുടങ്ങി ഞാന്‍ മുമ്പെഴുതിയ പല അര്‍ഥങ്ങളും സത്യത്തിനുണ്ട്‌
എങ്കിലും ഈ പ്രകരണത്തില്‍ മേല്‍പറഞ്ഞ അര്‍ത്ഥത്തിനാണ്‌ സാംഗത്യം.

അസ്തേയം.

സ്തേയം എന്നാല്‍ ചൗര്യം - മോഷണം എന്നര്‍ത്ഥം. "പരദ്രവ്യവാഞ്ച്ഛ" എന്നാണ്‌ നിര്‍വചനം.
മറ്റുള്ളവരുടെ വസ്തുക്കളില്‍ ഉണ്ടാകുന്ന ആഗ്രഹത്തെപ്പോലും മോഷണം എന്നു കരുതുക.

ഇവിടെ ഒന്നു ശ്രദ്ധിക്കാം ഈ പറയുന്ന എല്ലാറ്റിനും കായികം, വാചികം, മാനസികം എന്നീ മൂന്നു
തലങ്ങളിലും വ്യാപ്തിയുണ്ട്‌.

ബ്രഹ്മചര്യം.

മുഖ്യം , ഗൗണം എന്നു രണ്ടു തരത്തില്‍ ബ്രഹ്മചര്യമുണ്ട്‌.

"ആകൃഷ്ടഫലമൂലാനി വനവാസരതിഃ സദാ
കുരുതേഹരഹഃ ശ്രാദ്ധമൃഷിര്‍വിപ്രഃ സ ഉച്യതേ" വനത്തില്‍ താമസിച്ച്‌, ഫലമൂലങ്ങള്‍
ഭക്ഷിച്ച്‌, കര്‍മ്മങ്ങളെല്ലാം ശ്രാദ്ധമായി ചെയ്യുന്ന
(ഭൗതികമായ അസ്തിത്വത്തില്‍ വിരക്തി വന്നതുകൊണ്ട്‌ തന്റെ ശരീരവും ജഡമാണെന്നു മനസ്സിലാകിയതു
കൊണ്ട്‌ തനിക്കു വേണ്ടി ചെയ്യുന്നതും ശ്രാദ്ധമാകുന്നു എന്നര്‍ത്ഥം) വിപ്രനാണ്‌ ഋഷി. അവരുടെ ജീവിതം മുഖ്യബ്രഹ്മചര്യമാണ്‌.

ഗൗണം--

"ഏകാഹാരേണ സന്തുഷ്ടഃ ഷഡ്കര്‍മ്മനിരതഃ സദാ
ഋതുകാലേഭിഗാമീ ച സ വിപ്രോ ദ്വിജ ഉച്യതേ"

ഒരു നേരത്തെ ആഹാരം കൊണ്ട്‌ സന്തുഷ്ടനും, നിത്യവും പഠിക്കുക, പഠിപ്പിക്കുക, ദാനം മേടിക്കുക,
ദാനം കൊടുക്കുക, യജ്ഞം ചെയ്യുക, യജ്ഞം ചെയ്യിപ്പിക്കുക എന്നീ ഷഡ്കര്‍മ്മങ്ങള്‍ ചെയ്യുന്നവനും, ഋതുകാലത്ത്‌
ധര്‍മ്മമായി പത്നീസേവ ചെയ്യുന്നവനും ആയ വിപ്രനേ ദ്വിജന്‍ എന്നു വിളിക്കുന്നു. ഇതു ഗൗണബ്രഹ്മചര്യം. രണ്ടും ശ്രേഷ്ഠം തന്നെ.

അപരിഗ്രഹം

സ്വന്തം ശരീരത്തേ ആരോഗ്യത്തോടുകൂടി നിലന്‍ഇര്‍ത്തുവാന്‍ എന്ത്‌ ഭക്ഷണം വേണമോ , അതാതു
ദിവസം അത്ര ആഹാരത്തില്‍ കൂടുതലായി മറ്റൊരു വസ്തുവും സ്വീകരിക്കാതിരിക്കുകയും,
ബാകിയുള്ളതിനെ ദാനം ചെയ്യുകയും ചെയ്യുന്നതിനെ ആണ്‌ അപരിഗ്രഹം എന്നു പറയുന്നത്‌

വളരെ ചുരുക്കത്തില്‍ പറഞ്ഞാല്‍ യമം എന്നത്‌ ഇപ്പറഞ്ഞതാണ്‌. ഇതെല്ലാം സ്വായത്തമാക്കി വേണം യോഗിയാകാന്‍ തുടങ്ങുന്നത്‌.

നിയമം എന്നത്‌- "തത്ര ശൗചസന്തോഷതപഃസ്വാദ്ധ്യായേശ്വരപ്രണിധാനാനി നിയമാഃ"

ശുചിത്വം, സന്തോഷം , തപസ്‌, സ്വാദ്ധ്യായം, ഈശ്ഡ്വരപ്രണിധാനം ഇവയാണ്‌.

കായവാങ്ങ്‌ മാനസശുചിത്വം, -- കായത്തിന്റെ ശുചിത്വം എന്നത്‌ സ്നാനാദികള്‍, മനസ്സിന്റെ ശുചിത്വം എന്നത്‌ ഇന്ദ്രിയനിഗ്രഹം, വാക്കിന്റെ ശുചിത്വം എന്നാല്‍ സത്യപാലനം. സത്യപാലനം എന്നാല്‍ മനസ്സില്‍ വിചാരിക്കുന്നത്‌ പറയുക, പറയുന്നത്‌ പ്രവര്‍ത്തിക്കുക, എന്നുകൂടിയുണ്ടെന്നു മനസ്സിലാക്കുക.സന്തോഷം എന്നതിനര്‍ഥം തനിക്കുള്ളതില്‍ തൃപ്ത്‌ഇ എന്ന്‌.

സത്യപാലനത്തിലുള്ള ദൃഢവ്രതമാണ്‌ തപസ്‌, മറ്റൊന്ന്‌ നിശ്ചയിച്ച കാര്യം പൂര്‍ണ്ണമാക്കുന്നതുവരെ തുടരെ പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തി.

സ്വാദ്ധ്യായം സു ആയിട്ടുള്ള അദ്ധ്യയനം.നല്ല കാര്യങ്ങള്‍ വേണ്ടവണ്ണം അധ്യയനം ചെയ്യുക എന്നിപ്പോള്‍ മനസ്സിലാക്കുക

ഈശ്വരപ്രണീധാനം എന്നത്‌ സ്വാര്‍ഥപ്രതിപത്തിയില്ലാതെ പ്രവര്‍ത്തിക്കുക എന്നര്‍ഥമാക്കുന്നു.

എന്തു പ്രവര്‍ത്തി ചെയ്യുന്നതും ഫലേഛയില്ലാതെയായിരിക്കുക. ഏതു കര്‍മ്മത്തിനും അതിന്റേതായ ഒരു ഫലമുണ്ട്‌ അത്‌ നാം വിചാരിച്ചാലും ഇല്ലെങ്കിലും ഉണ്ടാകുക തന്നെ ചെയ്യും. അഗ്നിയില്‍ തൊട്ടിട്ട്‌ തണുപ്പു വേണമെന്നു വിചാരിച്ചാല്‍ ലഭിക്കാത്തതു പോലെ നാം എന്തു വേണം എന്നു വിചാരിക്കുന്നതിലല്ല കാര്യം, എന്തു പ്രവര്‍ത്തിക്കുന്നു എന്നതിലാണ്‌ അപ്പോള്‍ നാം ചെയ്യുന്ന കര്‍മ്മം നമുക്കു വേണ്ടിയല്ല ഈശ്വരനു വേണ്ടിയാണ്‌ എന്ന ഭാവന ഉണ്ടെങ്കില്‍ കര്‍മ്മങ്ങള്‍ നല്ലതേ ചെയ്യൂ എന്ന്‌. ഉദാഹരണത്തിന്‌ അടുക്കളയില്‍ ഉണ്ടാക്കുന്ന ആഹാരം തന്റെ ഭര്‍ത്താവിനും, മക്കള്‍ക്കും വേണ്ടിയാണ്‌ എന്നു ഭാവനയോടുകൂടി ഭാര്യ ഉണ്ടാക്കുന്നതും , അവര്‍ അതു കഴിക്കുമ്പോള്‍ സന്തോഷത്തോടു കൂടി അതിന്റെ അനുഭൂതി ആസ്വദിക്കുകയും ചെയ്യുന്ന ആ മനസ്ഥിതി, അത്‌ അനുഭവൈകവേദ്യമാണ്‌. ഇവയെല്ലാമാണ്‌ യോഗത്തിന്റെ ആദ്യപടിയില്‍ വേണ്ട നിയമം.

Tuesday, December 12, 2006

ന ദേവോ വിദ്യതേ കാഷ്ഠേ

ആശാനേ,
ആശാന്‍ എപ്പൊഴും പറയുമല്ലൊ ഈ ബ്രഹ്മവും അദ്വൈതവുമൊക്കെ ആണ്‌ സത്യമെന്ന്‌. അപ്പോള്‍ ഈ അമ്പലവും, വിഗ്രഹങ്ങളും ഭഗവാന്മാരും ഒക്കെ വെറുതേ അര്‍ഥമില്ലാത്തതാണോ?
മാഷേ ഞാന്‍ പറയുന്നത്‌ മുഴുവന്‍ ശ്രദ്ധിച്ചു കേള്‍ക്കാമെങ്കില്‍ പറയാം. ഇടക്കു വച്ച്‌ മുങ്ങിക്കളയരുത്‌.
ഇല്ലാശാനേ. എനിക്കറിയേണ്ട ചില കാര്യങ്ങളാണ്‌ ഇവ. പലരും പറയുന്നു വിഗ്രഹങ്ങള്‍ക്ക്‌ ശക്തിയില്ല. അങ്ങനെ കല്ലിനെയും , തടിയെയും, പാമ്പിനെയും മറ്റും പൂജിക്കുന്ന വിവരംകെട്ടവരാണ്‌ ഹിന്ദുക്കള്‍ എന്ന്. നമ്മുടെ മക്കള്‍ ചോദിക്കുമ്പോഴും അവര്‍ക്ക്‌ഉത്തരം കൊടുക്കാന്‍ നമുക്കറിയണ്ടേ? ഒന്നു വിശദമായി പറയൂ.

മാഷേ, വിഗ്രഹം എന്ന വാക്കിനര്‍ത്ഥം വിശേഷജ്ഞാനം തരുന്നത്‌ എന്നാണ്‌. നാം പൂജിക്കുന്നത്‌ ആ തടിയെയോ , കല്ലിനേയോ അല്ല അതില്‍ സങ്കല്‍പിക്കുന്ന ശക്തിയെയാണ്‌.

ന ദേവോ വിദ്യതേ കാഷ്ഠേ ന പാഷാണേ ന മൃണ്മയേ
ഭാവേ ഹി വിദ്യതേ ദേവഃ തസ്മാല്‍ ഭാവോ ഹി കാരണം

മരത്തിലും (തടിയിലും), കല്ലിലും, മണ്ണിലും ഒന്നും ദേവനില്ല പിന്നെയോ ഭാവത്തില്‍
( സങ്കല്‍പത്തില്‍) ആണ്‌ ഉള്ളത്‌. അതുകൊണ്ട്‌ സങ്കല്‍പമാണ്‌ കാരണം.

കാഷ്ഠപാഷാണധാതൂനാം കൃത്വാ ഭാവേന സേവനം
ശ്രദ്ധയാ ച തഥാ സിദ്ധിഃ-----"

ശ്രദ്ധയും , സങ്കല്‍പവും കൂട്ടി ഭജിക്കുന്നവക്കാണ്‌ മേല്‍പറഞ്ഞവയെ പൂജിക്കുന്നതുകൊണ്ട്‌ സിദ്ധിയുണ്ടാകുന്നത്‌.

മേല്‍പറഞ്ഞ വരികള്‍ ശ്രദ്ധിച്ചുവോ? ശ്രദ്ധയും , സങ്കല്‍പവും വേണം എങ്കില്‍ ചെയ്യുന്നതിന്‌ അര്‍ത്ഥമുണ്ടാകും. അതുകൊണ്ടാണ്‌ ഒരു വിഗ്രഹം അല്ലെങ്കില്‍ പ്രതിമ പൊട്ടിപ്പോയാല്‍ " അയ്യോ എന്റെ കൃഷ്ണന്‍ ചത്തു പോയേ അല്ലെങ്കില്‍ രാമന്‍ ചത്തുപോയെ എന്നൊന്നും നിലവിളിക്കാതെ, അതു മാറ്റി വേറൊന്ന്‌
കൊണ്ടു വച്ച്‌ പൂജ തുടരുന്നത്‌.

ആശാനേ അപ്പോള്‍ അബ്രഹാമിന്റെ മകന്‍ വന്നിട്ട്‌ അബ്രഹാം ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ തട്ടി പൊട്ടിച്ചു എന്നും , അവയൊന്നും മറ്റ്‌ അപകടങ്ങളൊന്നും ഉണ്ടാക്കാത്തതുകൊണ്ട്‌ അവക്കു ശക്തിയില്ല എന്നു അവര്‍ക്കു മനസ്സിലായി എന്നും മറ്റും പറഞ്ഞു കേട്ടല്ലൊ അതോ?

മാഷേ അതു തന്നെയാണ്‌ പറഞ്ഞത്‌ വിഗ്രഹത്തിനല്ല ശക്തി , അതു പൂജിക്കുന്ന ആളിന്റെ സങ്കല്‍പശക്തിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌.

ആശാനേ അപ്പോള്‍ പിന്നെ അതു അബ്രഹാമിനെ രക്ഷിക്കാഞ്ഞതെന്താ?

മാഷേ ഈ ചോദ്യമാണ്‌ ചോദിക്കേണ്ടത്‌. സങ്കല്‍പ്‌അത്തിലെ ദൈവം നമുക്കുള്ള വൃത്തികെട്ട സ്വഭാവങ്ങള്‍ വലരെ മടങ്ങുള്ള ഒരു സാധനമാണോ? അങ്ങനെയാണെങ്കില്‍ ഞാന്‍ പത്തു രൂപ വഴിപാടൂ കൊടുക്കുമ്പോള്‍ വേറൊരാള്‍ ഇരുപതു രൂപ കൊടുത്താല്‍ ദൈവം അങ്ങോട്ടു പോകണമല്ലൊ

സ്വന്തം കാര്യങ്ങള്‍ കൈക്കൂലി കൊടുത്ത്‌ സാധിപ്പിക്കാനുള്ള ഒരു ഉപായമായി പൗരോഹിത്യവര്‍ഗ്ഗം അതിനെ തരംതാഴ്ത്തിയതും, സാധാരണ ജനം സത്യം എന്തെന്നറിയാതെ അതിന്റെ പിന്നാലെ സ്വാര്‍ത്ഥതാല്‍പര്യത്തിനായി പോയതും ആണ്‌ ഇങ്ങനെയൊക്കെ ആകാന്‍ കാരണം.

ആശാനേ അപ്പോള്‍ പിന്നെ ഈ വിഗ്രഹത്തിന്റെയൊക്കെ ഉദ്ദേശം എന്താണ്‌?

മാഷേ പറഞ്ഞില്ലെ, ഒരാശയം ഒരാള്‍ക്ക്‌ മറ്റൊരാളിനു പകര്‍ന്നു കൊടുക്കാനുള്ള എറ്റവും സരളമായ ഉപായമാണ്‌ വിഗ്രഹം. ഒരുദാഹരണത്തിന്‌, നാം സംസാരിക്കുമ്പോള്‍ ഭാഷ ഉപയോഗിക്കുന്നു. ചില ബ്‌ഹാഷകള്‍ക്ക്‌ ലിപിയുണ്ട്‌, ചിലതിന്‌ അതില്ല. ലിപിയില്ലാത്ത ഭാഷക്കാര്‍ അവരുടെ ആശയം എങ്ങനെയാണ്‌ പ്രകടിപ്പിക്കുന്നത്‌? നേരിട്ടാണെങ്കില്‍ വര്‍ത്തമാനത്തില്‍ കൂടിയാകാം, ഇന്നത്തെക്കാലത്ത്‌ അത്‌ tape ചെയ്താല്‍ ദൂരെയൊരാളെയും കേള്‍പ്പിക്കാം, എന്നാല്‍ ഒരു പുസ്തകമാക്കാണമെങ്കില്‍ എന്തു ചെയ്യും?

അതിന്‌ ആദ്യം ഒരു ലിപിയുണ്ടാക്കണം. ലിപി എന്നു വച്ചാല്‍ എന്താണ്‌? ഉച്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിന്‌ ഒരു രൂപം ഉണ്ടാക്കണം -- എന്തെകിലും ഒരു വര വരച്ചിട്ട്‌ അത്‌ ഒരു ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു പറയണം. ഈ പറച്ചിലാണ്‌ വിശേഷമായ അര്‍ത്ഥം അല്ലെങ്കില്‍ ആ വരകള്‍ക്ക്‌ അര്‍ത്ഥമില്ല എന്നാകും. അങ്ങനെ ഒരു ലിപി ഉണ്ടാക്കിയാല്‍ മാത്രം പോരാ, അതു മറ്റുള്ളവര്‍ പഠിക്കുകയും വേണം -- എന്നു വച്ചാല്‍ മറ്റുള്ളവര്‍ അതു വിശ്വസിക്കണം- സങ്കല്‍പ്പിക്കണം , അവരുടെ സങ്കല്‍പം ശരിയാണെങ്കില്‍ അവര്‍ക്ക്‌ അതു വായ്‌ഇക്കാനും, മനസ്സിലാക്കുവാനും സാധിക്കും., അല്ലെങ്കിലോ, ജപ്പാന്‍ ഭാഷ എഴുതുന്നതു കണ്ട്‌ വക്കാരി ചിലപ്പോള്‍ വായിക്കും , നമ്മളോ? ഹേയ്‌ ഇതൊക്കെ വിഡ്ഢിത്തമാണെന്നു പറയുമോ? പറഞ്ഞാല്‍ അതിനര്‍ത്ഥം നമുക്കതറിയില്ല എന്നെ ആകൂ, അല്ലാതെ അതു തെറ്റാണെന്നാകില്ല.

ഇതേപോലെ തത്വശാസ്ത്രം പറയുന്ന ഗഹനമായ വിഷയങ്ങള്‍ മനസ്സിലാക്കുവാന്‍ മാത്രമുള്ള മാനസിക വികാസമില്ലാത്ത ജനസമൂഹത്തിനു ഭക്തിമാര്‍ഗ്ഗത്തില്‍ വിശ്വാസമുറപ്പിക്കുവാനുണ്ടാക്കിയ സങ്കേതമാണ്‌ അമ്പലവും വിഗ്രഹങ്ങളും മറ്റും

ആശാനേ ആ പറഞ്ഞത്‌ വ്യക്തമായില്ല, എന്താണീ മാനസികവികാസമൊക്കെ?

മാഷേ പട്ടാളത്തില്‍ ചേരുന്നവരില്‍ എല്ലാവരും കമാന്‍ഡറാകില്ല - കാരണം ചിലര്‍ക്ക്‌ അതിനുള്ള ആജ്ഞാശക്തിയില്ലാ- ജന്മനാ തന്നെ, അവര്‍ക്ക്‌ മറ്റുള്ളവരെ അനുസരിക്കാനേ അറിയൂ, കഴിയൂ, ആ നിലവാരത്തിലുള്ളവര്‍ക്ക്‌ ഭക്തിയോഗം; മറ്റു ചിലരാകട്ടെ ആജ്ഞാശക്തി, പ്രത്യുല്‍പന്നമതിത്വം ഇവയുള്ളവരാണ്‌ അവര്‍ സ്വയം തീരുമാനം എടുക്കുവാന്‍ പ്രാപ്തരാണ്‌. അവര്‍ക്ക്‌ കര്‍മ്മയോഗമാണ്‌ പറയുന്നത്‌ അതിനും ഉപരിയായി വൈരാഗ്യം- ഉള്ളവര്‍ക്ക്‌ ( ഭൗതികജീവിതത്തിന്റെ ക്ഷണികത മനസ്സിലായവര്‍ക്ക്‌) രാജയോഗവും ഉപദേശിച്ചിരിക്കുന്നു.

ആശാനേ അപ്പോള്‍ ഈ വിഗ്രഹം എന്നു പറയുന്നത്‌ ഇല്ലാതെ ജീവിതത്തിലൊന്നും സാധിക്കില്ല എന്നാണോ?

അതേ അതിന്റെ ശരിയായ അര്‍ത്ഥത്തിലെടുക്കുമ്പോള്‍ അങ്ങനെ തന്നെയല്ലേ?

Sunday, December 03, 2006

പ്രിയ ഉമേഷ്‌, സിന്ധു,

പ്രിയ ഉമേഷ്‌, സിന്ധു,

28 കെട്ടിന്റെ ആശംസകള്‍ - സ്വല്‍പം താമസിച്ചതിനു ക്ഷമാപണത്തോടെ

പണിക്കര്‍, കൃഷ്ണ, മഹേശ്‌ , മനോജ്‌