Friday, September 12, 2008

വിശ്വാമിത്രകഥ തുടരുന്നു-

ത്രിശങ്കുവിന്റെ കഥ

അന്യായമായ ഒരാവശ്യത്തിനുവേണ്ടി തന്റെ ഗുരുവിനെ(വസിഷ്ഠനെ) ആശ്രയിച്ച്‌ അദ്ദേഹത്താല്‍ തിരസ്കൃതനായ ഒരു വ്യക്തിയെ, വസിഷ്ഠനോടുള്ള തന്റെ വ്യക്തിപരമായ വിദ്വേഷം കാരണം സഹായിക്കുവാന്‍ ശ്രമിക്കുന്ന വിശ്വാമിത്ര കഥ - അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ തപസ്സ്‌ ഫലമില്ലാതെ ആകുന്നത്‌ (അല്ലാതെ സാധാരണ പറയപ്പെടുന്നതുപോലെ ദേവന്മാര്‍ പരീക്ഷിക്കുക അല്ല)

ഇക്ഷ്വാകുകുലത്തിലെ ഒരു രാജാവായിരുന്നു ത്രിശങ്കു. അദ്ദേഹത്തിന്‌ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകണം എന്ന ആഗ്രഹം ജനിച്ചു. അതിനുവേണ്ടി യജ്ഞം ചെയ്യുവാന്‍ വേണ്ടി വസിഷ്ഠനെ സമീപിച്ചു.

എന്നാല്‍ വസിഷ്ഠന്‍ അത്‌ സാധിക്കില്ല എന്നു പറഞ്ഞ്‌ മടക്കി അയച്ചു.

വസിഷ്ഠന്‍ ചെയ്തില്ലെങ്കില്‍ വസിഷ്ഠന്റെ പുത്രന്മാരെ കൊണ്ട്‌ യാഗം ചെയ്യിക്കാം എന്നു കരുതി ത്രിശങ്കു വസിഷ്ഠപുത്രന്മാരെ സമീപിച്ചു. കാരണം രാജാവിന്റെ ഗുരു വസിഷ്ടനാണല്ലൊ. മറ്റാരെയെങ്കിലും സമീപികുന്നതിനു മുമ്പ്‌ ആ പരമ്പരയിലെ തന്നെ ആരെങ്കിലും ചെയ്യുമോ എന്നു നോക്കുവാന്‍.

എന്നാല്‍ പിതാവ്‌ നിഷേധിച്ച കര്‍മ്മം ചെയ്യുവാന്‍ മക്കളും തയ്യാറായില്ല എന്നു മാത്രമല്ല തിരികെ കൊട്ടാരത്തില്‍ പോയി സാധാരണ പോലെ രാജ്യം ഭരിച്ചു ജീവിക്കുവാന്‍ ഉപദേശിക്കുകയും ചെയ്തു.

പക്ഷെ ത്രിശങ്കു അടങ്ങിയില്ല . അദ്ദേഹത്തിന്‌ സ്വര്‍ഗ്ഗത്തില്‍ പോയേ മതിയാകൂ അതും ഉടലോടു കൂടി. അദ്ദേഹം വസിഷ്ഠപുത്രന്മാരോടു പറഞ്ഞു" നിങ്ങള്‍ ആരും യജ്ഞം ചെയ്തു തരികയില്ലെങ്കില്‍ വേണ്ട ഞാന്‍ മറ്റാരെ എങ്കിലും കൊണ്ട്‌ ചെയ്യിച്ചുകൊള്ളാം"

അങ്ങനെ മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിച്ച്‌ അനര്‍ഹമായ കാര്യം നടത്തുവാന്‍ ശ്രമിക്കുന ത്രിശങ്കുവിനെ അവര്‍ ശപിച്ച്‌ ചണ്ഡാലനാക്കുന്നു.

ചണ്ഡാലനായ ത്രിശങ്കു വിശ്വാമിത്രന്റെ അടുത്തെത്തി. അദ്ദേഹത്തോട്‌ കഥയെല്ലാം പറഞ്ഞു. ആഹാ, വസിഷ്ഠനെ തോല്‍പ്പിക്കുവാന്‍ പറ്റിയ സമയം വിശ്വാമിത്രന്‍ സന്തോഷിച്ചു.വസിഷ്ഠനാല്‍ സാധികാത്ത കാര്യം താന്‍ നടത്തിത്തരാം എന്നേറ്റു.

( അഹംകാരം - അഥവാ തന്റെ പ്രശസ്തിയും വസിഷ്ഠന്റെ പരാജയവും അതല്ലെ ഇവിടെ ലക്ഷ്യം?)

തുടര്‍ന്ന്‌ സകല ഋഷിമുനിമാരെയും വിളിച്ചുവരുത്തുവാന്‍ തന്റെ പുത്രന്മാരെ അയച്ചു.

വസിഷ്ടപുതര്‍നാരും, മഹോദയന്‍
എന്ന മുനിയും ഒഴികെ എല്ലാവരും വന്നു ചേര്‍ന്നു. മേല്‍പറഞ്ഞവര്‍ വന്നില്ലെന്നു മാത്രമ്ള്‍ല വിശ്വാമിത്രനെ അധിക്ഷേപിക്കുകയും ചെയ്തു.
ഇതില്‍ കുദ്ധനായ വിശ്വാമിത്രന്‍
("ക്രോധസംരക്തനയനഃ സരോഷമിദമബ്രവീത്‌" നോക്കണംവിശ്വാമിത്രന്റെ വിശേഷണം ക്രോധം കൊണ്ട്‌ ചുവന്ന കണ്ണുകളോടൂ കൂടീയ വിശ്വാമിത്രന്‍ ദ്വേഷ്യത്തോടുകൂടീ ഇപ്രകാരം പ്രഞ്ഞു ' എന്ന്‌) അവരെ ശപിച്ചിട്ട്‌ കഠിനമായ യജ്ഞം ചെയ്ത്‌ ത്രിശങ്കുവിനെ ശരീരത്തോടുകൂടി സ്വര്‍ഗ്ഗത്തിലേക്ക്‌ ഉയര്‍ത്തി.

എന്നാല്‍ സ്വര്‍ഗ്ഗവാസികള്‍ സമ്മതിക്കുമോ അവര്‍ അദ്ദേഹത്തെ കീഴോട്ടു തള്ളിയിട്ടു.

തലകുത്തി കീഴോട്ടു വരുന്ന ത്രിശങ്കുവിനെ മുകളിലേക്കയയ്ക്കാന്‍ വിശ്വാമിത്രന്‍ ശ്രമ്മിച്ചെങ്കിലും അത്‌ നടക്കില എന്ന്‌ ദേവേന്ദ്രന്‍. തുടര്‍ന്ന്‌ വിശ്വാമിത്രം പ്രത്യേകമായി ഒരു സ്വര്‍ഗ്ഗം നിര്‍മ്മിച്ച്‌ ത്രിശങ്കുവിനെ അവിടെ പാര്‍പ്പിച്ചു - തലകീഴായി.

ഇതു കഥയുടെ രത്നച്ചുരുക്കം.

കഥയുടെ ഭംഗിയും മറ്റും അവിടെ നില്‍ക്കട്ടെ. ഇതിലെ സന്ദേശം നോകുക

നടക്കാത്ത ഒരു കാര്യം അനര്‍ഹമായ ആഗ്രഹം , വിവരമുള്ള ഗുരു വിലക്കിയ കര്‍മ്മം. ഇതൊക്കെ ചെയ്യുവാന്‍ വിശ്വാമിത്രനുള്ള ഏക കാരണം വസിഷ്ഠനോടുള്ള തന്റെ വൈരാഗ്യം.

ഇങ്ങനെ ഒന്നും അല്ല മനുഷ്യന്‍ ചെയ്യേണ്ടത്‌ പ്രത്യേകിച്ചു ഉല്‍കര്‍ഷേച്ഛയുണ്ടെങ്കില്‍.

അപ്പോള്‍ വേണ്ടാത്ത പണിക്കു പോയ വിശ്വാമിത്രന്റെ തപസ്സിനു വിഘ്നം വന്നു എന്ന്‌ ചുരുക്കത്തില്‍ നമ്മള്‍ പറയും

എന്നാല്‍ വിശ്വാമിത്രന്‍ പറയുന്നതു കേള്‍ക്കണ്ടെ -
"ഇവിടെ ഈ ദക്ഷിണദിക്ക്‌ ശരിയല്ല ഇവിടെ വലിയ തടസങ്ങള്‍ ഉണ്ട്‌. അതുകൊണ്ടാണ്‌ തപസ്സ്‌ കോഞ്ഞാട്ട ആകുന്നത്‌. അതിനാല്‍ ഞാന്‍ മറ്റൊരു സ്ഥലം അന്വേഷിക്കുകയാണ്‌ തപസ്സു ചെയ്യാന്‍. അങ്ങനെ ഞാന്‍ പടിഞ്ഞാറുള്ള മൂന്നു പുഷ്കരങ്ങളില്‍ പോയി തപസ്സു ചെയ്യാന്‍ പോകുന്നു"

"മഹാവിഘ്നഃ പ്രവൃത്തോയം ദക്ഷിണാമാസ്ഥിതോ ദിശം
ദിശമന്യാം പ്രയത്സ്യാമസ്തത്ര തപ്യാമഹേ തപഃ
പശ്ചിമായാം വിശാലായാം പുഷ്കരേഷു മഹാത്മനഃ--"

അതെ തന്റെ കുറ്റമാണെന്നു മനസ്സിലാക്കുന്നില്ല, കുറ്റമെല്ലാം മറ്റുള്ളവരുടെ അല്ലേ കേമം
Next

2 comments:

  1. ത്രിശങ്കുവിന്റെ കഥ

    അന്യായമായ ഒരാവശ്യത്തിനുവേണ്ടി തന്റെ ഗുരുവിനെ(വസിഷ്ഠനെ) ആശ്രയിച്ച്‌ അദ്ദേഹത്താല്‍ തിരസ്കൃതനായ ഒരു വ്യക്തിയെ, വസിഷ്ഠനോടുള്ള തന്റെ വ്യക്തിപരമായ വിദ്വേഷം കാരണം സഹായിക്കുവാന്‍ ശ്രമിക്കുന്ന വിശ്വാമിത്ര കഥ - അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ തപസ്സ്‌ ഫലമില്ലാതെ ആകുന്നത്‌ (അല്ലാതെ സാധാരണ പറയപ്പെടുന്നതുപോലെ ദേവന്മാര്‍ പരീക്ഷിക്കുക അല്ല)
    --അതെ തന്റെ കുറ്റമാണെന്നു മനസ്സിലാക്കുന്നില്ല, കുറ്റമെല്ലാം മറ്റുള്ളവരുടെ അല്ലേ കേമം

    ReplyDelete
  2. ഈ ചരിതങ്ങള്‍ ഭാവിയില്‍ ഒരു റഫറന്‍സ്‌ ആയി ഉപയോഗപ്പെട്ടേയ്ക്കും. (അതാണോ അങ്ങയുടെ ഉദ്ദേശ്യം?) അതുകൊണ്ട്‌ ഇതിനകത്തു കടന്നുകൂടിയിട്ടുള്ള അക്ഷരപ്പിശാചുകളെ ആട്ടിപ്പായിക്കുക.
    പിന്നെ കോഞ്ഞാട്ട (എനിയ്ക്കതു മനസ്സിലായില്ല) പോലെയുള്ള പ്രചുരപ്രചാരമില്ലാത്ത (പ്രാദേശികം?) വാക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

    പിന്നെ വൈരാഗ്യം, മാത്സര്യം ഇതൊക്കെത്തന്നെ ഈ ജീവിതം, ഇപ്പോഴല്ല, പണ്ടും അങ്ങനെത്തന്നെ, മനുഷ്യന്മാരല്ലേ, പറഞ്ഞിട്ടു കാര്യമില്ല.

    ആശംസകള്‍

    ReplyDelete