Saturday, September 13, 2008

വിശ്വാമിത്രന്റെ കഥ തുടരുന്നു - മേനകയുടെ വരവ്‌

വിശ്വാമിത്രന്റെ കഥ തുടരുന്നു - മേനകയുടെ വരവ്‌

അങ്ങനെ വിശ്വാമിത്രന്‍ പുഷ്കരങ്ങളില്‍ തപസ്സു വളരെക്കാലം ചെയ്തു കൊണ്ടിരിക്കുന്ന അവസരത്തില്‍ ഒരിക്കല്‍, അപ്സരസ്സായ മേനക പുഷ്കരതീര്‍ഥത്തില്‍ കുളിക്കുവാനെത്തി.

ജലത്തില്‍ വിദ്യുത്തുപോലെ തിളങ്ങുന്ന അവളുടെ മേനിയഴലില്‍ ഭ്രമിച്ച വിശ്വാമിത്രന്‍ കാമമോഹിതനായി അവളെ തന്റെ ആശ്രമത്തില്‍ താമസിക്കുവാനായി വിളിച്ചു.

മേനക സമ്മതിച്ചു . ആശ്രമത്തില്‍ വസിച്ചു. കാലം പോയതറിഞ്ഞില്ല. കുറേയേറെക്കാലം കഴിഞ്ഞപ്പോഴാണ്‌ വിശ്വാമിത്രന്‌ ബോധം വരുന്നത്‌.
ശെടാ താന്‍ ബ്രാഹ്മണനാകുവാന്‍ തപസ്സു ചെയ്യുവാനല്ലേ വന്നത്‌? ഇപ്പോള്‍ എന്തായി?

വീണ്ടൂം തപസ്സ്‌ ഗോവിന്ദ.

ഈ ബോധംവന്നിട്ടും വിശ്വാമിത്രന്‍ വിചാരിക്കുന്നത്‌ എന്താണെന്നു നോക്കണേ-
മുമ്പ്‌ പറഞ്ഞതു പോലെ തന്റെ അല്ല കുറ്റം , കുറ്റമെല്ലാം മറ്റുള്ളവരുടെ. ദേവന്മാര്‍ തന്നെ ചതിച്ചതാണത്രെ. അല്ലാതെ ഒന്നും തന്റെ തെറ്റല്ല.

കേള്‍ക്കുക-"
തപസോ ഹി മഹാവിഘ്നോ വിശ്വാമിത്രമുപാഗതം
തസ്യാം വസന്ത്യാം വര്‍ഷാണി പഞ്ച പഞ്ച ച രാഘവ
വിശ്വാമിത്രാശ്രമേ സൗമ്യേ സുഖേന വ്യതിചക്രമു

-----------------

ബുദ്ധിര്‍മുനേഃ സമുല്‍പന്നാ സാമര്‍ഷാ രഘുനന്ദന
സര്‍വാ സുരാണാം കര്‍മ്മൈതത്‌ തപോപഹരണം മഹത്‌"

പോരേ. അവനവന്‍ കാണിക്കുന്ന കൊള്ളരുതാഴികകള്‍ക്കൊക്കെ ഉത്തരവാദി ആര്‌ ദേവന്മാര്‍. അവര്‍ തപസു മുടക്കി അത്രെ.

അതുകൊണ്ട്‌ എന്തു ചെയ്യണം ഈ ദിക്കു വിട്ട്‌ വേറേ വല്ലയിടത്തും പോകണം - തടസ്സമില്ലാത്തിടത്ത്‌.

മറ്റുള്ളവര്‍ക്കും ദേശത്തിനും എല്ലാം കുറ്റം. താന്‍ ശുദ്ധന്‍.

അങ്ങനെ ബോധോദയം വന്ന വിശ്വാമിത്രന്‍ മേനകയെ പറഞ്ഞയച്ചശേഷം വടക്ക്‌ ഹിമവത്‌ പര്‍വതദേശത്തുള്ള കൗശികീതീരത്തുപോയി വളരെ കഠിനമായ തപസ്സനുഷ്ഠിച്ചു.

"മേനകാം മധുരൈര്‍വാക്യൈര്‍വിസൃജ്യ കുശികാത്മജഃ
ഉത്തരം പര്‍വതം രാമ വിശ്വാമിത്രോ ജഗാമ ഹ
സ കൃത്വാ നൈഷ്ഠികീം ബുദ്ധിം ജേതുകാമോ മഹായശാഃ
കൗശികീതീരമാസാദ്യ തപസ്തേപേ ദുരാസദം"

ഇക്കഥയില്‍ എന്താകാം പറഞ്ഞിരിക്കുന്നത്‌? വിശ്വാമിത്രന്‌ കാമത്തിലുള്ള പ്രതിപത്തിയെ അടക്കുവാനുള്ള കഴിവു കിട്ടണം എന്നാശയുണ്ടായി അതിനു വേണ്ടി മേനകയെ യും ആദേശത്തെയും ത്യജിച്ച്‌ അതിനുള്ള ശ്രമം ചെയ്തു എന്നായിരിക്കാം അല്ലേ?

അങ്ങനെ ആയിരം വര്‍ഷം തപസ്സു ചെയ്തു കഴിയുമ്പോള്‍ ബ്രഹ്മാവ്‌ വീണ്ടും എത്തുന്നു. എന്നിട്ടോ വിശ്വാമിത്രനെ മഹര്‍ഷിയായിരിക്കുന്നു എന്നനുഗ്രഹിക്കുന്നു.
കേള്‍ക്കുക
"തസ്യ വര്‍ഷസഹസ്രാണി ഘോരം തപ ഉപാസതഃ
---------------------------സര്‍വലോകപിതാമഹഃ
അബ്രവീന്മധുരം വാക്യം വിശ്വാമിത്രം തപോധനം
മഹര്‍ഷേ സ്വാഗതം വത്സ തപസോഗ്രേണ തോഷിതഃ
മഹത്വമൃഷിമുഖ്യത്വം ദദാമി തവ കൗശിക"

ആയിരം വര്‍ഷം ഘോരമായ തപസ്സു ചെയ്ത വിശ്വാമിത്രനെ കണ്ട്‌ ദേവതകള്‍ ബ്രഹ്മാവിനോട്‌ പറഞ്ഞു വിശ്വാമിത്രന്‍ മഹര്‍ഷിപദത്തിന്‌ അര്‍ഹനായിരിക്കുന്നു എന്ന്‌. അതുകേട്ട ബ്രഹ്മാവ്‌ അവിടെ എത്തി വിശ്വാമിത്രനെ വിളിച്ചു പറഞ്ഞു " അല്ലയോ കൗശിക വിശ്വാമിത്ര നിനക്ക്‌ നിന്റെ തപസ്സില്‍ സന്തോഷിച്ച്‌ ഞാന്‍ മഹര്‍ഷി എന്ന പദവി ഋഷികളില്‍ മുഖ്യനായ അവസ്ഥ നല്‍കുന്നു.

മഹര്‍ഷി പദം ലഭിച്ച വിശ്വാമിത്രന്‍ സന്തോഷിച്ചുവോ?

ഇല്ല. അദ്ദേഹത്തിന്‌ ബ്രാഹ്മണനാണ്‌ ആകേണ്ടത്‌

ഇത്തവണ ബ്രഹ്മാവിനോട്‌ സംസാരിക്കുവാന്‍ അദ്ദേഃഅത്തിന്‌ അവസരം ലഭിച്ചു. മുമ്പൊക്കെ ബ്രഹ്മാവ്‌ അനുഗ്രഹം കൊടുക്കുകയും പോകുകയും ഒന്നിച്ചായിരുന്നു അതിനാല്‍ വിശാമിത്രന്‌ സംസാരിക്കുവാന്‍ നേരം കിട്ടിയിരുന്നുല്ല. ഇവിടെ അതിനല്‍പം സാവകാശം കിട്ടി - മഹര്‍ഷിയായതിനാലായിരിക്കാം അല്ലേ?

ഏതായാലും കിട്ടിയ അവസരം വിശ്വാമിത്രന്‍ ഉപയോഗിച്ചു. അദ്ദേഹം പറഞ്ഞു " അല്ലയോ ബ്രഹ്മദേവ എനിക്ക്‌ ബ്രാഹ്മണനാ ആകേണ്ടത്‌ ആ പദവി തന്നാലും, എന്നാലേ ഞാന്‍ 'ജിതേന്ദ്രിയനായി' എന്നു കരുതുകയുള്ളൂ "

നോക്കുക . ജിതേന്ദ്രിയന്‍ എന്ന പദം ഉപയോഗിച്ചത്‌. പൂണുനൂലിട്ടതുകൊണ്ടും ബ്രഹ്മത്തെ അറിയണം എന്നാഗ്രഹിച്ചതു കൊണ്ടും ഒന്നും ബ്രാഹ്മണനാകുകയില്ല. അതിനു കടമ്പകള്‍ ഏറെയുണ്ട്‌.

വിശ്വാമിത്രന്റെ വാക്കുകള്‍
"ബ്രഹ്മണസ്തു വചഃ ശ്രുത്വാ വിശ്വാമിത്രസ്തപോധനഃ
പ്രാഞ്ജലിഃ പ്രണതോ ഭൂത്വാ പ്രത്യുവാച പിതാമഹം
ബ്രഹ്മര്‍ഷിശബ്ദമതുലം സ്വാര്‍ജ്ജിതൈഃ കര്‍മ്മഭിഃ ശുഭൈഃ
യദി മേ ഭഗവന്നാഹ തതോഹം വിജിതേന്ദ്രിയഃ"

എന്നാല്‍ ബ്രഹ്മാവ്‌ അത്ര പൊട്ടനല്ല. അദ്ദേഹം തുറന്നു പറഞ്ഞു വിശ്വാം,ഇത്ര അങ്ങ്‌ ഇതുവരെ ജിതേന്ദ്രിയനായിട്ടില്ല. ഇനിയും ശ്രമിക്കൂ. സമയമാകുമ്പോള്‍ ഞാന്‍ വരാം

"തമുവാച തതോ ബ്രഹ്മാ ന താവത്‌ ത്വം ജിതേന്ദ്രിയഃ
യതസ്വ മുനിശാര്‍ദ്ദൂല ഇത്യുക്ത്വാ ത്രിദിവം ഗത"

കേള്‍ക്കുന്നില്ലേ? കൊല്ലങ്ങള്‍ ആയിരങ്ങള്‍ കണക്കിനാണ്‌ ഇതുവരെയും പറഞ്ഞത്‌ അതും ഓര്‍ക്കുമല്ലൊ.

അതും കഴിഞ്ഞ്‌ ബ്രഹ്മാവും ദേവന്മാരും പോയി.

വിശ്വാമിത്രന്‍ അതുവരെ ഫലമൂലങ്ങള്‍ മാത്രം ഭക്ഷിച്ച്‌ കാട്ടില്‍ താമസിക്കുന്ന രീതിയായിരുന്നു എന്നു പറഞ്ഞല്ലൊ.

എന്നാല്‍ ഇതുമുതല്‍ അങ്ങോട്ട്‌ വിശ്വാമിത്രന്‍ ഫലമൂലാദികള്‍ ഒഴിവാക്കി. അപ്പോള്‍ ഭക്ഷണം?

വായുഭക്ഷണം മാത്രം. തപസ്സോ ചൂടുകാലത്ത്‌ പഞ്ചാഗ്നിമധ്യത്തില്‍, മഴക്കാലത്ത്‌ മഴയില്‍ കുളിച്ച്‌, തണുപ്പുകാലത്ത്‌ നദിയില്‍ ഇറങ്ങി നിന്ന്‌, സ്ഥിതിയോ കയ്കള്‍ ഉയര്‍ത്തി നിരാലംബനായി.

കേള്‍ക്കുക
"വിപ്രസ്ഥിതേഷു ദേവേഷു വിശ്വാമിത്രോ മഹാമുനിഃ
ഊര്‍ദ്ധ്വബാഹുര്‍നിരാലംബോ വായുഭക്ഷസ്തപശ്ചരന്‍
ഘര്‍മ്മേ പഞ്ചതപാ ഭൂത്വാ വര്‍ഷാസ്വാകാശസംശ്രയഃ
ശിശിരേ സലിലേശായീ രാത്ര്യഹാനി തപോധനഃ
ഏവം വര്‍ഷസഹസ്രം ഹി--- "

ഇങ്ങനെ എത്ര നാള്‍ വീണ്ടും ആയിരം കൊല്ലം.

അപ്പോഴാണ്‌ ശരിയ്ക്കും പരീക്ഷ. ദേവെന്ദ്രന്‍ ഒരു ചെറിയ പരീക്ഷനം നറ്റത്തി. ഇവന്‍ ഇപ്പറഞ്ഞ കാമമൊക്കെ ഇല്ലാതാക്കിയോ ഒന്നുറപ്പിയ്ക്കണമല്ലൊ. അതിനായി രംഭയെ വിളിച്ചു വിട്ടു.

അക്കഥ അടുത്ത ദിവസം

4 comments:

  1. നോക്കുക . ജിതേന്ദ്രിയന്‍ എന്ന പദം ഉപയോഗിച്ചത്‌. പൂണുനൂലിട്ടതുകൊണ്ടും ബ്രഹ്മത്തെ അറിയണം എന്നാഗ്രഹിച്ചതു കൊണ്ടും ഒന്നും ബ്രാഹ്മണനാകുകയില്ല. അതിനു കടമ്പകള്‍ ഏറെയുണ്ട്‌.
    -----
    കേള്‍ക്കുന്നില്ലേ? കൊല്ലങ്ങള്‍ ആയിരങ്ങള്‍ കണക്കിനാണ്‌ ഇതുവരെയും പറഞ്ഞത്‌ അതും ഓര്‍ക്കുമല്ലൊ.

    അതും കഴിഞ്ഞ്‌ ബ്രഹ്മാവും ദേവന്മാരും പോയി.

    വിശ്വാമിത്രന്‍ അതുവരെ ഫലമൂലങ്ങള്‍ മാത്രം ഭക്ഷിച്ച്‌ കാട്ടില്‍ താമസിക്കുന്ന രീതിയായിരുന്നു എന്നു പറഞ്ഞല്ലൊ.

    എന്നാല്‍ ഇതുമുതല്‍ അങ്ങോട്ട്‌ വിശ്വാമിത്രന്‍ ഫലമൂലാദികള്‍ ഒഴിവാക്കി. അപ്പോള്‍ ഭക്ഷണം?

    വായുഭക്ഷണം മാത്രം. തപസ്സോ ചൂടുകാലത്ത്‌ പഞ്ചാഗ്നിമധ്യത്തില്‍, മഴക്കാലത്ത്‌ മഴയില്‍ കുളിച്ച്‌, തണുപ്പുകാലത്ത്‌ നദിയില്‍ ഇറങ്ങി നിന്ന്‌, സ്ഥിതിയോ കയ്കള്‍ ഉയര്‍ത്തി നിരാലംബനായി.
    ------
    അപ്പോഴാണ്‌ ശരിയ്ക്കും പരീക്ഷ. ദേവെന്ദ്രന്‍ ഒരു ചെറിയ പരീക്ഷനം നറ്റത്തി. ഇവന്‍ ഇപ്പറഞ്ഞ കാമമൊക്കെ ഇല്ലാതാക്കിയോ ഒന്നുറപ്പിയ്ക്കണമല്ലൊ. അതിനായി രംഭയെ വിളിച്ചു വിട്ടു.

    അക്കഥ അടുത്ത ദിവസം

    ReplyDelete
  2. കാമം മാറിയോ എന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചത് ആരാ ?
    ദേവേന്ദ്രന്‍..!
    ഈ അണ്ണനല്ലേ ദേഹം മൊത്തം ലിംഗമുണ്ടാവാന്‍ ശാപം കിട്ടിയത് ?!

    നല്ല ചരക്ക് !

    ReplyDelete
  3. അപ്പൊ ഇതില്‍ പറയുന്ന പോലത്തെ ഒരു ബ്രാഹ്മണനെ കാണാന്‍ പറ്റില്ലാ എന്ന് ഉറപ്പായി. നാലായിരം കൊല്ലമൊക്കെ എങ്ങനെ തപസ്സ് ചെയ്യാനാ. പണ്ടത്തെ ആയിരം എന്നു പറഞ്ഞാല്‍ ഇപ്പോഴത്തെ ആയിരം തന്നെയായിരുന്നോ? :-)

    ReplyDelete
  4. ഹ ഹ സൂരജേ, ദേവേന്ദ്രന്റെ കഥ പിന്നീടെഴുതാം. - ഇത്ര അധമനായ ഒരു കഥാപാത്രം നമ്മുടെ നിയമസഭയിലോ പാര്‍ലമന്റിലോ പോലും കാണുമെന്നു തോന്നുന്നില്ല.

    പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥകള്‍ കൊണ്ട്‌ അവര്‍ പകരുവാനുദ്ദേശിച്ച സന്ദേശങ്ങള്‍ എന്തായിരുന്നിരിക്കാം എന്നാണ്‌ ഞാന്‍ നോക്കുന്നത്‌. അക്കണക്കിന്‌ ദേവേന്ദ്രന്റെ കഥയിലും ധാരാളം ഉണ്ട്‌.

    കുതിരവട്ടന്‍ ജീ, ഇനിയങ്ങോട്ടു നോകിയാല്‍ കൊല്ലമല്ല പ്രശ്നം ശ്വാസം കൂടി കഴിക്കാന്‍ സാധിക്കില്ല. ആഹാരവും ശ്വാസവും കഴിക്കില്ല എന്ന്‌.

    "ചൊല്ലുള്ളതില്‍ കവിഞ്ഞുള്ളതെല്ലാം അതിശയോക്തിയാം
    തെല്ലതിന്‍ സ്പര്‍ശമില്ലാതെ ഇല്ലലങ്കാരമൊന്നുമേ"

    കഥകള്‍ അതിശയോക്തി കലര്‍ന്നാതായാണ്‌ പറയുന്നത്‌ എങ്കിലും. ചുരുങ്ങിയ പക്ഷം നാലു നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ചു നാടു നീളെ സംബന്ധവും ആയി നടന്നവരെങ്കിലും ബ്രാഹ്മണരായിരുന്നില്ല എന്ന്‌ മനസ്സിലായാല്‍ സന്തോഷം

    ReplyDelete