Wednesday, September 24, 2008

ആധ്യാത്മികചിന്ത

വിശ്വാമിത്രന്റെ കഥ വായിച്ചു കഴിഞ്ഞു എങ്കില്‍ എനിക്കു ചില കാര്യങ്ങള്‍ പറയുവാനുണ്ട്‌.

ആധ്യാത്മികചിന്ത കൊണ്ട്‌ എന്താണ്‌ നേടുവാനുദ്ദേശിക്കുന്നത്‌ അതിന്റെ പൂര്‍ണ്ണഫലമാണ്‌ വിശ്വാമിത്രന്‍ എന്ന ബ്രാഹ്മണന്‍.

ഭൗതികസുഖത്തിന്റെ ഏറ്റവും ആകര്‍ഷകമായ കാമധേനുവിനു പിന്നാലെ പോയ വിശ്വാമിത്രന്‍ ശക്തിയുടെയും കാമത്തിന്റെയും ക്രോധത്തിന്റെയും എല്ലാം പരമമായ അവസ്ഥകള്‍ അനുഭവിച്ചുകഴിഞ്ഞു.

എന്നാല്‍ അതൊന്നും ശാശ്വതമായ സുഖം നല്‍കുന്നവയല്ലെന്നും, അതിനും മുകളില്‍ മറ്റ്‌ എന്തോ ഉണ്ടെന്നും മനസ്സിലായവനാണ്‌ വിശ്വാമിത്രന്‍.

ഭൂമിയില്‍ ജനിക്കുന്ന ഓരോ മനുഷ്യനും കടന്നു പോകുന്ന ഓരോ അവസ്ഥകള്‍ തന്നെയാണ്‌ ഈ കഥയില്‍ കൂടിവരച്ചു കാട്ടുന്നതും.

പക്ഷെ മറ്റു ജന്തുക്കളില്‍ നിന്നും വ്യത്യസ്ഥമായി വിശേഷബുദ്ധി ഒന്നുള്ളതിനാല്‍, മനുഷ്യന്‌ വേണമെങ്കില്‍ മറ്റുള്ളവരുടെ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌, ഇതിലെ ചില അവസ്ഥകള്‍ അനുഭവിക്കാതെ ഒഴിവാക്കുവാന്‍ സാധിക്കും.

അത്‌ അവനവന്റെ ചിന്താശക്തിക്കനുസരിച്ചിരിക്കും.

സുഖം എന്നത്‌ ഓരോരുത്തരെയും സംബന്ധിച്ച്‌ വ്യത്യസ്ഥ നിര്‍വചനങ്ങള്‍ ഉള്ളതാണ്‌.

ഞാന്‍ ആദ്യം എഴുതിയ മതം മനുഷ്യന്‌ വേണം വേണ്ടാ എന്ന ലേഖനത്തില്‍ പറഞ്ഞതു പോലെ അടിസ്ഥാനാവശ്യങ്ങള്‍ ലഭിക്കാത്തവന്‌ പ്രധാനം അവ തന്നെയാണ്‌.

അതിലെ പടികള്‍ ഓരോന്നും കടന്നവന്‌ വേണമെങ്കില്‍ ഇപ്രകാരം ചിന്തിക്കാം.

അഥവാ വിശ്വാമിത്രന്‍ ചെയ്തു എന്നു പറഞ്ഞതു പോലെ ആഹാരം ഉപേക്ഷിക്കുവാനുള്ള കരുത്ത്‌, ശ്വാസം ഉപേക്ഷിക്കുവാനുള്ള കഴിവ്‌ - (ഇവയെ ഇച്ഛാശക്തി എന്നര്‍ത്ഥത്തില്‍ മനസ്സിലാക്കുക.) ഇവയുള്ളവര്‍ക്ക്‌ തന്റെ ലക്ഷ്യം ഇന്നതാണെന്ന്‌ മനസ്സിലായാല്‍ അതിലേക്ക്‌ സ്വയം നേരത്തെ തന്നെ പോകാം.

താന്‍ പാരണ വീടുവാന്‍ വച്ച ആഹാരം , കഴിക്കുന്നതിനു തുടങ്ങുമ്പോള്‍ ദേവേന്ദ്രന്‍ വന്ന്‌ അതു യാചിക്കുന്നു. ഒട്ടും മടിക്കാതെ ആ ആഹാരം വിശ്വാമിത്രന്‍ ദേവേന്ദ്രനു നല്‍കുന്നു. - തുടര്‍ന്ന്‌ ശ്വാസനിരോധത്തോടുകൂടി വിശ്വാമിത്രന്‍ തപസ്സു തുടരുന്നു.

തന്റെ ജീവനെ പുല്ലുപോലെയേ വിലവയ്ക്കുന്നുള്ളു ആ അവസ്ഥയില്‍.

മൃഗങ്ങളുടെ നിലവാരത്തില്‍ നിന്നും ഉയര്‍ന്ന്‌ ചിന്തിക്കുന്നവര്‍ക്കു വേണ്ടി ഉള്ളതാണ്‌ തത്വശാസ്ത്രം.


"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"

ഈ ലോകത്തിലെ സമസ്ത ചരാചരങ്ങളും സുഖമുള്ളവയായി ഭവിക്കട്ടെ എന്ന് ഉദ്ഘോഷിക്കുന്ന ഒരു തത്വശാസ്ത്രം പറഞ്ഞ ഈ കഥ കേട്ടു കഴിഞ്ഞാല്‍ -

ഞാന്‍ മുമ്പ്‌ http://indiaheritage.blogspot.com/2007/12/basic-principles-of-ayurveda.html എഴുതിയ ""Don't take non-vegetarian diet if possible. It will spoil your mind also. Your thinking will become carnivorous and you will not have mental peace. "

ഈ വാചകത്തിന്റെ അര്‍ത്ഥം ചിലപ്പോള്‍ മനസ്സിലാകും.


ഹൈന്ദവധര്‍മ്മം എന്താണെന്ന് ചോദിച്ചാല്‍ ഇത്രയേ ഉള്ളു.

ഭര്‍തൃഹരിയുടെ ഒരുശ്ലോകമുണ്ട്‌

അതിന്റെ അര്‍ത്ഥം ഇപ്രകാരമാണ്‌ " മജ്ജയില്ലാത്ത ഉണങ്ങിയ നാറുന്ന, ഒരു കഴുതയുടെ എല്ലിന്‍ കഷണം കടിച്ചുവലിക്കുന്ന നായ, തന്റെ അരികില്‍ കൂടി ദേവേന്ദ്രന്‍ എങ്ങാനും പോകുന്നതുകണ്ടാല്‍ , ദേവേന്ദ്രന്‍ ആ ഏല്ലിന്‍ കഷണം തന്റെ കയ്യില്‍ നിന്നും പിടിച്ചുപറിയ്ക്കുവാന്‍ വന്നതാണൊ എന്നു ശങ്കിച്ച്‌ മുറുമുറുക്കും എന്ന്‌."



അതു മനസ്സിലാക്കാതെ രണ്ടു കൂട്ടര്‍ തമ്മില്‍ തല്ലുന്നതാണ്‌ ഇന്നു കാണുന്നത്‌ - ഒരു കൂട്ടര്‍ തങ്ങള്‍ വിശ്വസിക്കുന്ന ചില അബദ്ധങ്ങള്‍ ഹൈന്ദവതയാണെന്നു പറഞ്ഞു പരത്തുന്നു.

മറ്റൊരു കൂട്ടര്‍ അതെന്താണെന്നു പഠിച്ച്‌ തിരുത്തുവാന്‍ ശ്രമിക്കാതെ, എതിര്‍ത്ത്‌ രംഗം വഷളാക്കുന്നു. എതിര്‍ക്കും തോറും രംഗം വഷളാവുകയേ ഉള്ളൂ. കാരണം രണ്ടു കൂട്ടരും പിടിച്ച മുയലുകള്‍ക്ക്‌ കൊമ്പ്‌ ഒരുപാടാണ്‌.

14 comments:

  1. “പക്ഷെ മറ്റു ജന്തുക്കളില്‍ നിന്നും വ്യത്യസ്ഥമായി വിശേഷബുദ്ധി ഒന്നുള്ളതിനാല്‍, മനുഷ്യന്‌ വേണമെങ്കില്‍ മറ്റുള്ളവരുടെ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌, ഇതിലെ ചില അവസ്ഥകള്‍ അനുഭവിക്കാതെ ഒഴിവാക്കുവാന്‍ സാധിക്കും.."
    സ്വന്തം അനുഭവപാഠത്തിൽ നിന്ന് പോലും
    ചിലർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ.
    അതാണേറെ പരിതാപകരം.
    കഥയുടെ ഗുണപാഠത്തിൻ നന്ദി.

    ReplyDelete
  2. "മജ്ജയില്ലാത്ത ഉണങ്ങിയ നാറുന്ന, ഒരു കഴുതയുടെ എല്ലിന്‍ കഷണം കടിച്ചുവലിക്കുന്ന നായ, തന്റെ അരികില്‍ കൂടി ദേവേന്ദ്രന്‍ എങ്ങാനും പോകുന്നതുകണ്ടാല്‍ , ദേവേന്ദ്രന്‍ ആ ഏല്ലിന്‍ കഷണം തന്റെ കയ്യില്‍ നിന്നും പിടിച്ചുപറിയ്ക്കുവാന്‍ വന്നതാണൊ എന്നു ശങ്കിച്ച്‌ മുറുമുറുക്കും എന്ന്‌."

    ആ നായയ്ക്ക് ഭര്‍തൃഹരിയേക്കാള്‍ വിവരമുണ്ട്. കാരണം ദേവേന്ദ്രന്‍ അതും അതിന്റെയപ്പുറവും ചെയ്യും എന്ന ചരിത്രബോധം കൊണ്ടാണല്ലൊ അത് മുറുമുറുക്കുന്നത്.

    ReplyDelete
  3. ഇനി എന്നാല്‍ പോത്തിങ്കാല്‍ വിട്ട്‌ നായിനെ പൂജിച്ചു തുടങ്ങിക്കോ

    ReplyDelete
  4. ഭര്‍തൃഹരിയെ അപ്പോള്‍ ദൈവമായി കണ്ട് പൂജിച്ചിരുന്നോ ? :)

    ReplyDelete
  5. പൂര്‍വ്വ ജന്മ കര്‍മ്മ ഫലം ... !! :))

    ReplyDelete
  6. കര്‍മ്മ ഫലമോ അങ്ങനൊന്നുണ്ടോ?

    എല്ലാം തന്നെ അങ്ങ്‌ പൊട്ടി മുളയ്ക്കുന്നതല്ലിയോ?
    :) :)

    ReplyDelete
  7. ഹാവൂ... മാഷും അവസാനം ബ്രാഹ്മണനായി... ഗുഡ് കണ്‍ഗ്രാജുലേഷന്‍സ് !:))

    ReplyDelete
  8. സപ്രിറ്റിക്കറ്റിന്‌ കാത്തിരിക്കുകയായിരുന്നു. അവിടുന്നല്ലേ എന്റെ സാക്ഷാല്‍ പോത്തിങ്കാലന്‍

    ReplyDelete
  9. എന്താ മാഷും കുട്ടീം കൂടി?
    ഞാനിടപെടണോ?

    ReplyDelete
  10. അപ്പോ എങ്ങനെ ഇവിടുന്നേ ലാമിനേറ്റ് ചെയ്ത് കൊടുത്തയക്കണോ, അതോ പ്രിന്റെടുത്ത് അവിടുന്ന് ലാമിനേറ്റുമോ ?

    ടീച്ചറമ്മ ഒരു സൈഡിലോട്ടിരുന്നേ ;)

    നമുക്ക് സാറ്റ് കളിക്കാം.

    ReplyDelete
  11. ഭൂമിപുത്രീ,
    ഇടപെടേണ്ടകാര്യമൊന്നുമില്ല. ഞാന്‍ മുമ്പ്‌ കര്‍മ്മഫലം, മാംസാഹാരം എന്നൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌ കുറെ പിന്‍ വളികളും മുന്‍ വളികളും ഒക്കെ ഉണ്ടായി സ്കൃൂ ഇളകി എന്തൊക്കെയോ എഴുതി.
    ഇത്തവണ അദ്ദേഹം ബ്രാഹ്മണന്‍ ,കര്‍മ്മഫലമെന്നൊക്കെ പറഞ്ഞ്‌ ഇനി എന്തൊക്കെയാണൊ വിളികള്‍ സോറി വളികള്‍ വരാന്‍ പോകുന്നത്‌.

    സൂരജ്‌,
    വേണ്ട വച്ചേരെ എനിക്കും വല്ല വളികള്‍ വരികയാണെങ്കില്‍ അറിയ്ക്കാം അപ്പോ അയച്ചാ മതി

    ReplyDelete
  12. ..എനിക്കും വല്ല വളികള്‍ വരികയാണെങ്കില്‍ അറിയ്ക്കാം ...

    ഇപ്പോ പരബ്രഹ്മവുമായി !
    :))))

    ReplyDelete