വാല്‌മീകിരാമായനത്തിലെ കഥകൊണ്ട് എന്തായിരുന്നിരിക്കാം വാല്‌മീകി ഉദ്ദേശിച്ചത്?
അത് പഠിച്ചിട്ട് എനിക്കു തോന്നിയത് എഴുതാം.
ഒരു സമൂഹത്തിന്റെ ആരോഗ്യപൂര്‍ണ്ണമായ നിലനില്‍പ്പിന് ആവശ്യമുള്ള ഘടകങ്ങള്‍ -
1. ഭരണാധികാരി - നീതിയുക്തനും സമര്‍ത്ഥനും യോഗ്യനും ആയവന്‍.
2. ഭരണാധികാരിയുടെ ഉപദേശി. സര്‍വ ജ്ഞാനത്തിന്റെയും മൂര്‍ത്തീഭാവം
3. സഹായികള്‍ യോഗ്യര്‍
സമൂഹം എല്ലാതരക്കാരും നിറഞ്ഞത് ആയിരിക്കും. അതിനുള്ളില്‍ യോഗ്യനായ ഒരു ഭരണാധികാരി എന്നാല്‍ എന്തൊക്കെ ഗുണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരിക്കണം എന്തൊക്കെ ഉണ്ടായിരിക്കരുത് എന്ന് മനസ്സിലാക്കണം
എന്തൊക്കെ ഉണ്ടായിരിക്കരുത് എന്നറിയണമെങ്കില്‍ ഇന്നത്തെ ഭരണാധികാരികളെ നോക്കിയാല്‍ മതി. എളുപ്പമായി.
ഇന്ന് സ്ഥാനാര്‍ത്ഥികള്‍ അല്ലേ സ്ഥാനത്തിനു വേണ്ടി ഇരക്കുന്നവര്‍ എന്നല്ലെ ആ വാക്കിനര്‍ത്ഥം?
സ്ഥാനത്തിന് അഥവാ പദവിയ്ക്കു വേണ്ടിയുള്ള മോഹം, സ്വത്ത് സ്വന്തം ബന്ധം ഇവയൊന്നും ഇല്ലാത്ത ഒരവസ്ഥ - ആരിലെങ്കിലും ഉണ്ടെങ്കില്‍ അവനാണ് ആ സ്ഥാനത്തിനു യോഗ്യന്‍. ഈ ഗുണങ്ങളാണ് രാമന്റെ കഥയില്‍ കൂടി വാല്‌മീകി വരച്ചു കാണിയ്ക്കുന്നത്.
തനിയ്ക്ക് രാജ്യാഭിഷേകം നടത്തുവാന്‍ തീരുമാനിച്ച തന്റെ പിതാവ് കൈകേയിയുടെ നിര്‍ബ്ബന്ധം വന്നപ്പോള്‍ രാമനോട് ആവശ്യപ്പെടുക പോലും ചെയ്തതാണ് തന്നെ പിടിച്ചു കെട്ടിയിട്ടിട്ട് രാജ്യം സ്വന്തമാക്കികൊള്ളുവാന്‍.
അടുത്ത അവസരത്തില്‍ ഭരതന്‍ കാട്ടി തന്നെ കാണുവാന്‍ വന്നപ്പോഴും തിരികെ വിളിക്കുമ്പോഴും അല്‍പമെങ്കിലും ആശ ഉണ്ടായിരുന്നു എങ്കില്‍ രാമന് തിരികെ പോയി രാജ്യം കയ്യാളാമായിരുന്നു.
മൂന്നാമത് രാവണവധം കഴിഞ്ഞ് തിരികെ വന്നിട്ട് ഹനുമാനെ പറഞ്ഞു വിട്ട് ഭരതന്റെ അവസ്ഥ നോക്കി വന്ന് വിവരം അറിയിക്കുവാന്‍ പറയുന്ന രംഗം ശ്രീരാമന്റെ തിരിച്ചുവരവ് എന മൂന്നു പോസ്റ്റുകളിലായി ഞാന്‍ മുമ്പെഴുതിയിരുന്നു. ഭരതന് അഥവാ അവിടെ ഭരണത്തില്‍ താല്‍പര്യമുള്ളതായി സൂചന എങ്കിലും കിട്ടുന്നു എങ്കില്‍ - താന്‍ വന്ന വിവരം പോലും അറിയിക്കാതെ മടങ്ങി കാട്ടിലേയ്ക്കു പൊയ്ക്കോളാം എന്ന്.
ചുരുക്കത്തില്‍ രാജ്യം അധികാരം എന്ന ഒരു ചിന്ത രാമനില്‍ ഇല്ലായിരുന്നു എന്നു വിളിച്ചറിയിക്കുന്നു.
സ്വന്തം ബന്ധം എന്ന ചിന്തയും ഇല്ലായിരുന്നു എന്നു കാണിക്കുവാനാണ് സീതാ പരിത്യാഗം വിശദീകരിക്കുന്നത്
pharmacology പഠിക്കുമ്പോല്‍ അതില്‍ കാണും the ideal medicine should have these properties എന്ന്
എന്നു പറയുന്നതുപോലെ the ideal king എങ്ങനെ ആയിരിക്കണം എന്നതിന്റെ definition ആണ് അഥവാ ക്ഷത്രിയന്റെ ധര്‍മ്മം ആണ് രാമകഥ.
വിശ്വാമിത്രന്റെ കഥ അതേപോലെ തന്നെ the ideal brahmin - യഥാര്‍ത്ഥ ബ്രാഹ്മണന്‍ എന്നതിന്റെ നിര്‍വചനം
എന്നാല്‍ ഇന്നോ രാമായണം വായിച്ചിട്ട് സീതയെ പരിത്യജിച്ചതിന്റെ കുറ്റവും അതുപോലെ മറ്റുള്ളവയും, പറഞ്ഞ്, വിഡ്ഢിച്ചിരി ചിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.
ആ മഹാ കാവ്യം പഠിക്കുക അതിലെ സന്ദേശം മൊത്തം മമസ്സിലാക്കുക.
Wednesday, September 10, 2008
Subscribe to:
Post Comments (Atom)
വാല്‌മീകിയുടെ രാമനെക്കുറിച്ച് കുട്ടികൃഷ്ണമാരാര്‍ എഴിതുയിട്ടുണ്ട്. ചെറുപ്പത്തില്‍ രാമനെ കുറിച്ചെഴുതിയത് ശരിയായില്ല എന്നു പോലും പ്രായമായപ്പോള്‍ - (വിവരം വച്ചപ്പോള്‍) അദ്ദേഹം തുറന്ന് സമ്മതിക്കുന്നു
ReplyDeleteഇന്നോ രാമായണം വായിച്ചിട്ട് സീതയെ പരിത്യജിച്ചതിന്റെ കുറ്റവും അതുപോലെ മറ്റുള്ളവയും, പറഞ്ഞ്, വിഡ്ഢിച്ചിരി ചിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്
രാമായണം പഠിച്ചിട്ട് വിവരമുള്ളവര്‍ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.അതൊക്കെ വായിക്കുന്നതു നന്നായിരിക്കും.
ReplyDelete-ദത്തന്‍
സ്വന്തം ബന്ധം എന്ന ചിന്തയും ഇല്ലായിരുന്നു എന്നു കാണിക്കുവാനാണ് സീതാ പരിത്യാഗം വിശദീകരിക്കുന്നത്
ReplyDeleteതാങ്കള്‍ തന്നെയല്ലേ നേരത്തേ വാല്മീകിരാമായണം പട്ടാഭിഷേകത്തോടെ തീരുന്നുവെന്നും സീതാപരിത്യാഗമുള്‍പ്പെടുന്ന ഉത്തരകാണ്ഡം ഏതോ വിവരദോഷികള്‍ കൂട്ടിച്ചേര്‍ത്തതാണെന്നും ഇവിടെയും മറ്റു പലയിടത്തും പറഞ്ഞതു്?
ഞാന്‍ ഇതല്ലേ ഉമേഷേ പറഞ്ഞത്
ReplyDelete"അത് പഠിച്ചിട്ട് എനിക്കു തോന്നിയത് എഴുതാം."
ആ എനിക്കു തോന്നിയതു തന്നെയാണ് ശംബൂകന്റെ കഥയും മറ്റും പറയുന്ന ഉത്തരകാണ്ഡത്തെ പറ്റിയുള്ള അഭിപ്രായവും.
ഇപ്പോഴും അതേ അഭിപ്രായം തന്നെ.
ഒരു പുസ്തകം ഇന്നു ലഭിക്കുന്ന നിലയില്‍ വായിച്ചാല്‍ തള്ളേണ്ടത് തള്ളുക കൊള്ളേണ്ടതു കൊള്ളുക എന്ന രീതിയാണ് നല്ലത് ഇതും എന്റെ അഭിപ്രായം
സീതാപരിത്യാഗത്തെ കുറിച്ച് പറയുന്ന ശ്ലോകം ഓര്‍മ്മവരാഞ്ഞതുകൊണ്ടാണ് ആദ്യം കുറിക്കാഞ്ഞത്
ReplyDeleteബാലകാണ്ഡം മൂന്നാം സര്‍ഗ്ഗം വായിച്ചു നോക്കുക. അതില്‍ സംക്ഷിപ്തമായി രാമകഥയിലെ പ്രധാനഭാഗങ്ങള്‍ വിവരിക്കുന്നിടത്ത് ഇങ്ങനൊരു വരിയുണ്ട്-"--വൈദേഹ്യാശ്ച വിസര്‍ജ്ജനം" എന്ന്
മുഴുവന്‍ ഓര്‍മ്മ വരുമ്പോള്‍ മുഴുവന്‍ കുറിയ്ക്കാം
സീതാപരിത്യാഗത്തെപ്പറ്റി ബാലകാണ്ഡത്തില്‍ പരാമര്‍ശമുണ്ടെന്നു പറഞ്ഞതു ശരിയാണു്. ഇങ്ങനെയാണു് ശ്ലോകങ്ങള്‍ (ബാലകാണ്ഡം 3:38-39)
ReplyDeleteപ്രേഷണം വായുപുത്രസ്യ
ഭരതേന സമാഗമം
രാമാഭിഷേകാഭ്യുദയം
സര്‍വ്വസൈന്യവിസര്‍ജനം
സ്വരാഷ്ട്രരഞ്ജനം ചൈവ
വൈദേഹ്യാശ്ച വിസര്‍ജനം
അനാഗതം ച യത് കിഞ്ചിത്
രാമസ്യ വസുധാതലേ
തച്ചകാരോത്തരേ കാവ്യേ
വാല്മീകിര്‍ഭഗവാനൃഷിഃ
ഒരു സംശയം. ഈ കഥകള്‍ ഭാവിയില്‍ നടന്നതായിട്ടുകൂടി വാല്മീകിമഹര്‍ഷി അതു ഉത്തരകാവ്യത്തില്‍ എഴുതി എന്നല്ലേ അവസാനഭാഗത്തിന്റെ അര്‍ത്ഥം? അതായതു്, പട്ടാഭിഷേകത്തിനു ശേഷമുള്ള കഥ അടങ്ങിയ ഒരു ഉത്തരകാണ്ഡം വാല്മീകി എഴുതിയിരുന്നു എന്നു്?
അല്ല
ReplyDeleteഉത്തരേ കാവ്യേ എന്നതിന് ശ്രേഷ്ഠമായ കാവ്യത്തില്‍ എന്നാണ് വ്യാഖ്യാതാക്കള്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നത്.
അല്ലെങ്കില്‍ മുഴുവനും ഉത്തരകാണ്ഡത്തില്‍ എന്നര്‍ത്ഥം വരും. അതിനു മുമ്പുള്ള ഭാഗം ഇല്ല ആകെ ഉത്തരകാണ്ഡം എന്നല്ലേ അര്‍ത്ഥമാകുക?
10 മുതലുള്ള ശ്ലോകങ്ങളുടെ എല്ലാം സമാപ്തിയാണ് ആ പറയുന്നത്
സത്യം,സഹിഷ്ണുത,സമഭാവന, നിഷ്കാമ ഭക്തി,അഹിംസ എന്നീ ഗുണങ്ങളോട് കൂടിയതും യമ നിയമങ്ങള്‍ അനുസരിച്ച് പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഏതൊരു മനുഷ്യനും സത്വഗുണശാലി ആണ് .. അവന്‍ ആണ് ബ്രാഹ്മണന്‍ .. പരബ്രാഹ്മണന്‍ ആയ ഭഗവാന് തൊട്ടു താഴെ ആണ് ഇവര്ക്ക് സ്ഥാനം. അതിനാലാണ് വേദകാലം മുതല്‍ ക്ഷേത്രങ്ങളില്‍ പൂജകന്മാരായി ബ്രാഹ്മണന്‍മാരെ അവരോധിക്കപ്പെടുന്ന ആചാരം നിലനിന്നത്.ശൂദ്രനായി ജനിച്ചു പരബ്രഹ്മണന്‍ ആയ കൃഷ്ണന്‍ , മുക്കുവ കുടുംബത്തില്‍ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും , 1 ഇതിഹാസവും , ഭാഗവതവും , ഉപനിഷത്തുകളും എഴുതിയ വേദവ്യാസന്‍ , കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി , അസുര കുലത്തില്‍ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണന്‍ ആയ പ്രഹ്ലാദന്‍ , മഹാബലി ഇവര്‍ ഒക്കെ കര്‍മം കൊണ്ടു ബ്രാഹ്മണന്‍ ആയ ശൂദ്ര ബ്രാഹ്മണന്‍ മാര്‍ക്ക് ചില ഉദാഹരണങ്ങള്‍ മാത്രം. നമുക്കു പ്രാര്‍ഥിക്കാം ഭാരതത്തില്‍ അങ്ങനെ ഉള്ള ബ്രാഹ്മണരുടെ എണ്ണം കൂടട്ടെ .. അങ്ങനെ ഉള്ള ബ്രാഹ്മണ മേധാവിത്വം വരട്ടെ
ReplyDeletePl Read this http://indiaheritage.blogspot.in/2008/09/blog-post_19.html
Deleteknowledge is limited
ReplyDeleteVery good. This is the first step needed to gain knowledge. Glad to know that you have achieved it.
Delete