Tuesday, September 02, 2008

സൂരജിനെ പോലെ ഒരു വ്യാഖ്യാതാവിനെ കിട്ടിയ ഞാന്‍ എത്ര ധന്യന്‍

അയ്യോ ഇത്‌ കാണാന്‍ വൈകിപ്പോയല്ലൊ.
സൂരജിന്റെ ഒരു കമന്റിനെ കുറിച്ച്‌ മറ്റൊരു കമന്റ്‌ കണ്ടു. അത്‌ സ്വാഭാവികമായും എന്നെ കുറിച്ചാണെന്നു സംശയിക്കത്തക്ക സാഹചര്യം ഉള്ളതുകൊണ്ട്‌ ഇത്‌. കാരണം ഞാനും സൂരജും സാധാരണ 'അടി' ഉണ്ടാക്കുന്നവരാണല്ലൊ.

സൂരജ്‌ എഴുതിയത്‌-"പുനർ ജന്മത്തേയും , കർമ്മഫലസിദ്ധാന്തത്തേയും, ഒറ്റമൂലി/നിമിത്തശാസ്ത്ര/ദൂതലക്ഷണ തരിക്കിടകളേയുമൊക്കെ പൊക്കിക്കോണ്ട് നടക്കുന്നവർ ഒരു സുപ്രഭാതത്തിൽ ഗണപതി പാലുകുടിച്ചതിന്റെയും മനുഷ്യശരീരത്തിന്റെ ‘കാന്തപ്രഭാവ’ത്തിന്റെയും ശാസ്ത്രീയത തേടുന്നത് കണ്ടപ്പോൾ ചിരി അടക്കാനായില്ല.

അങ്ങനെ ചില കൊട്ടുകൊടുക്കുന്നത്‌ നല്ലതാണെന്ന്‌ ഇനിയൊരാള്‍.

അപ്പൊ ഇപ്പൊ മനസ്സിലായല്ലൊ. ഇനി ആര്‍ക്കെങ്കിലും മനസ്സിലായില്ലെങ്കില്‍ ഇതുകൊണ്ട്‌ മനസ്സിലാക്കി കൊള്ളുക-

1. ഞാന്‍ എഴുതിയ ഗണപതിഭഗവാന്റെ പാലുകുടി എന്ന പോസ്റ്റില്‍ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം - ആ പോസ്റ്റില്‍ പറഞ്ഞ പോലെ ഒന്നുമല്ല സാക്ഷാല്‍ ഗണപതിഭഗവാന്‍ ഇറങ്ങി വന്ന്‌ പ്രതിമയിലിരുന്ന്‌ പാലുകുടിച്ചു എന്നാണ്‌ കൂടുതല്‍ അര്‍ത്ഥം വല്ലതും ഉണ്ടൊ എന്ന്‌ സംശയം ഉണ്ടെങ്കില്‍ സൂരജിനോട്‌ ചോദിക്കുക അദ്ദേഹത്തിനാണ്‌ അതിനെപറ്റി കൂടൂതല്‍ അറിയാവുന്നത്‌.

2. ആയുര്‍വേദത്തിനെകുറിച്ച്‌ സൂരജ്‌ തന്ന മഹത്തായ അറിവുകളെക്കുറിച്ച്‌` ഈയുള്ളവന്‍ ചര്‍ച്ച ചെയ്തിടത്ത്‌ ഒരിടത്ത്‌ ദൂതലക്ഷണം എന്നെ പഠിപ്പിക്കുവാന്‍ എന്റെ അമ്മ ശ്രമിച്ചതും അതൊന്നും എനിക്ക്‌ മനസ്സിലാക്കാന്‍ സാധിക്കാത്തതും മറ്റും എഴുതിയ പോസ്റ്റില്‍ ഞാന്‍ പറയുന്നത്‌ ദൂതലക്ഷണം ആണ്‌ യഥാര്‍ത്ഥ ശാസ്ത്രം എന്നാണ്‌ . ഇനി എല്ലാവരും അത്‌ വിശ്വസിച്ചു കൊള്ളണം എന്നും.


ഇവയൊക്കെ പോലെ ഞാന്‍ എഴുതിയതോ എഴുതാന്‍ പോകുന്നതോ ആയ യാതൊന്നും നിങ്ങള്‍ സൂരജ്‌ പറയുന്നതിനു മുമ്പ്‌ വിശ്വസിച്ചു പോകരുത്‌ -

ഹാ സൂരജിനെ പോലെ ഒരു വ്യാഖ്യാതാവിനെ കിട്ടിയ ഞാന്‍ എത്ര ധന്യന്‍ സാക്ഷാല്‍ പോത്തിങ്കാലന്റെ അനുഗ്രഹമാകും അല്ലേ

9 comments:

  1. ഇതൊക്കെ അത്ര കാര്യമാക്കനുണ്ടോ സാര്‍?

    ReplyDelete
  2. അല്ലെങ്കില്‍പ്പിന്നെ അതൊക്കെ സൂരജിനറിയാഞ്ഞിട്ടാ? :)
    ഉറക്ക്മൊഴിച്ചിരുന്ന് പഠിയ്ക്കാ‍നായിട്ട് ഓരോ തമാശ ഉണ്ടക്ക്വല്ലേ?
    ല്ലേ സൂരജേ??

    ReplyDelete
  3. ഞങ്ങള്‍ക്ക് മാഷിനേയും സൂരജിനേയും വായിക്കണം. മാഷെഴുതുക.സൂരജും.
    :)

    ReplyDelete
  4. ചില ഫ്ലാഷ് ബാക്കുകള്‍

    ഒരപൂര്‍വ സ്നാപ്പീല്‍ നിന്നും (ബാബുരാജ്)

    ഏതൊ ഒരുവന്‍ said...

    ഒരു ഡൌട്ട് ഉണ്ടല്ലൊ ഡാക്കിട്ടരെ, ഈ അഞ്ചു മാസം പ്രായമായ കുഞ്ഞിന്റെ ഫോട്ടൊ ഇടുന്നതിനു ആ മാതാപിതാക്കളുടെ അനുമതിയുണ്ടൊ? അവരാരായാലും. ഇങ്ങനെയൊക്കെ ചെയ്യുന്നത് മെഡിക്കല്‍ എത്തിക്സിനു എതിരല്ലെയെന്നൊരു സംശയം. ഘോരഘോരം പ്രസംഗിക്കുന്നതൊക്കെ കാണാം എല്ലാവനും...അല്ലേലെന്തു മെഡിക്കല്‍ എത്തിക്സ് അല്ലെ ബാബു ഡോക്ടറെ? ഇവിടെ ഇപ്പൊ എല്ലാവനും മേഡിക്കല്‍ എത്തിക്സല്ലെയുള്ളൂ...;)

    അനില്‍@ബ്ലോഗ് said...

    പ്രിയ ബാബുരാജ്,
    അപൂര്‍വ സ്നാപ്പ് തന്നെ.

    ശരിക്കും ഇത്ര ക്ലിയറായി കാണാമൊ?

    നേരത്തെ അനോണിയാണേലും ചോദിച്ച ഒരു ചോദ്യം പ്രസക്തമല്ലെ?
    ഒരു ദിവസം പ്രായമുള്ള കിഞ്ഞിന്റെ ഫോട്ടൊ, ഒരു മാസം, അങ്ങിനെ സൂക്ഷിക്കാറുണ്ട്. ഇതിപ്പോള്‍ നെഗറ്റീവ് ആയി പ്രായം കൌണ്ട് ചെയ്യണമല്ലൊ !!!

    പിന്നെ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുമെന്നതു 100 ശതമാനം ഉറപ്പിക്കാമോ?

    വെറുതെ, ചോദിച്ചു .

    സയമീസ് ഇരട്ടകളീല്‍.(അനില്‍@ബ്ലൊഗ്)

    ഡോ പശുപതി വർമ്മ said...

    ആ പശുവിന്റെ സമ്മതം വാങ്ങീട്ടാണോ ആ ഫോട്ടോ ഇട്ടത് ? കഷ്ടം !!!!

    എന്ത് മൃഗിക്കൽ എത്തിക്സ് അല്ലേ ???

    പത്മ-ആ‍സനവും സ്കൂണ്ഡ്രലിനിയും : ചോദ്യോത്തര പംക്തി (സൂരജ്)

    ഡോ പശുപതി വർമ്മ said...
    ഡോക്ടർ കുഞ്ഞേ, കൊടു കൈ !

    ഈ ബ്ലോഗിലു സൂരജ് ഇട്ട കമന്റ് ഈ വികൃതിക്കൊരു വിശദീകരണമാവും.

    Sooraj said: “പുനർ ജന്മത്തേയും , കർമ്മഫലസിദ്ധാന്തത്തേയും, ഒറ്റമൂലി/നിമിത്തശാസ്ത്ര/ദൂതലക്ഷണ തരിക്കിടകളേയുമൊക്കെ പൊക്കിക്കോണ്ട് നടക്കുന്നവർ ഒരു സുപ്രഭാതത്തിൽ ഗണപതി പാലുകുടിച്ചതിന്റെയും മനുഷ്യശരീരത്തിന്റെ ‘കാന്തപ്രഭാവ’ത്തിന്റെയും ശാസ്ത്രീയത തേടുന്നത് കണ്ടപ്പോൾ ചിരി അടക്കാനായില്ല. ആ ലോജിക് കണ്ടപ്പോൾ ഇങ്ങനെയും ചിന്തിക്കാമല്ലോ എന്ന് തോന്നി. അതുകൊണ്ട് അങ്ങനെ രണ്ട് പോസ്റ്റിട്ടു. അത്രതന്നെ.”



    നന്നായി.സീരിയസ് ബ്ലോഗിങ്ങിനിടയ്ക്ക് ഇങ്ങനെ ചില കൊട്ടും വേണം. ഹാസ്യം വിവരക്കേടിനുള്ള നല്ല മറുമരുന്നാണ്. തുടരുക.


    ഇത്രയേ ഉള്ളു കാര്യം. മാഷ് ക്ഷമി.

    ReplyDelete
  5. ഹായ് !
    ഇപ്പഴാ പണിക്കർ മാഷേ ഈയുള്ളവനു ഒരു മലയാളം യൂണീക്കോഡ് ബ്ലോഗ്ഗറായി എന്ന തോന്നലൊക്കെ വന്നുതുടങ്ങീത് !

    ഹാ...പേരു വച്ചു തന്നെ എത്രയെത്ര പോസ്റ്റുകൾ ! സുകുമാഷ് പണിക്കർ മാഷ്...എത്രയെത്ര അലക്കുകൾ ! കുളിരുകോരണേ...

    പോത്തുകാലപ്പന്റെ കൃപാകടാക്ഷം ! കണ്ടില്ലേ പാദാരവിന്ദങ്ങളിൽ ചെന്ന് വീണതേയുള്ളൂ, അപ്പോഴേക്കും അനുഗ്രഹവർഷമായി. ഇനി ഉപാസന അങ്ങോട്ട് കടുക്കുമ്പോൾ എന്താവും സ്ഥിതിയെനോർത്തിട്ട് ഹൌ !

    മാഷ് ഏതായാലും ധന്യനായില്ലേ ?

    ഞാനും ധന്യ...സോറി.. ധന്യൻ ആയി :)) താങ്കൂ താങ്കൂ ;)

    ReplyDelete
  6. പോത്തിന്‍‌കാലപ്പന്റെ ലീലാവിലാസങ്ങള്‍ ബൂലോഗശ്രദ്ധയില്‍ പെടുത്തിയ എന്റെ പേരില്‍ ഒരു പോസ്റ്റ് പോലും വന്നില്ല...ങീ..ങീ..ഹൂ..ഹൂ..

    ReplyDelete
  7. 'പോത്തുകാലന്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം' എന്ന ബോര്‍ഡ്‌ പ്രതീക്ഷിക്കാവുന്ന ബ്ലോഗുകളും അല്ലാത്ത ബ്ലോഗുകളുമായി ബൂലോഗത്തെ രണ്ടായി തരം തിരിക്കാം.

    ReplyDelete
  8. അനിലേ,
    എന്തെഴുതിയിരിക്കുന്നു എന്നു നോക്കാതെ ആരെഴുതി എന്ന മട്ടിലുള്ള തറവേല കണ്ടതുകൊണ്ട്‌ എഴുതിയതാണ്‌

    ReplyDelete