Tuesday, September 09, 2008

ബ്രാഹ്മണന്‍

പ്രിയ അനില്‍ജി, പാര്‍ത്ഥന്‍ ജി, ഹരീ ജി, അനൂപ്‌ ജി, മധുരാജ്‌ ജി,
കമന്റ്‌ അല്‍പം വലുതായതിനാല്‍ ഒരു പോസ്റ്റാക്കുന്നു.

പേരിന്റെ വാലറ്റമായി നമ്പൂതിരി എന്നു തുടങ്ങിയ ഏതെങ്കിലും ഒരു 'തിരി'യുണ്ടാവുകയോ അമ്പലവാസികള്‍ എന്ന കൂട്ടത്തില്‍ പെടുകയോ ഒക്കെ ചെയ്താല്‍ "ബ്രാഹ്മണന്‍" ആകും എന്ന ഒരു തെറ്റിദ്ധാരണ എങ്ങനെയോ നമ്മുടെ ഒക്കെ ഉള്ളില്‍ ഉണ്ടായി.

ഇത്‌ എത്ര തവണ എഴുതിയിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല - കാരണം അങ്ങനൊരു വിശ്വാസം, മാറ്റിയെടുക്കുക അത്ര എളുപ്പമല്ല. ചാണക്യന്‍ വിശദീകരിക്കുന്ന ശ്ലോകങ്ങള്‍ ഞാന്‍ ഈ ബ്ലോഗില്‍

1. http://indiaheritage.blogspot.com/2008/08/blog-post.html

2. http://indiaheritage.blogspot.com/2006/09/blog-post_115777419885991197.html

3. http://indiaheritage.blogspot.com/2008/07/blog-post_26.html#comments

മൂന്നിടത്തും മറ്റൊരു ബ്ലോഗ്‌ തുറന്ന്‌
http://chaanakyaneethi.blogspot.com

ചാണക്യന്റെ മുഴുവന്‍ വിശദീകരണങ്ങളും പ്രത്യേകവും കൊടുത്തതാണ്‌ in chapter 11. പക്ഷെ അതൊക്കെ ഇപ്പോഴത്തെ പോലെ തന്നെ നിലനിര്‍ത്തേണ്ടത്‌ മുമ്പു പറഞ്ഞ രണ്ടുകൂട്ടരുടെ ആവശ്യമായതുകൊണ്ട്‌, ഇനി ജനം വിചാരിച്ചാലും അവര്‍ അതു മാറ്റുവാന്‍ സമ്മതിക്കും എന്നു തോന്നുന്നില്ല.

ദ്വിജന്‍ എന്ന പേരിനര്‍ഹന്‍ - (ബ്രാഹ്മണനല്ല വെറും ദ്വിജന്‍ മാത്രം)

"ഏകാഹാരേണ സന്തുഷ്ടഃ
ഷട്‌കര്‍മ്മനിരതസ്തദാ
ഋതുകാലേഭിഗാമീ ച
സോ വിപ്രോ ദ്വിജ ഉച്യതേ"

ഒരു ദിവസം ഒരു നേരത്തെ ആഹാരം മാത്രം ,
ദിവസം തോറും ചെയ്യുന്ന കര്‍മ്മങ്ങള്‍ ഷട്‌കര്‍മ്മങ്ങള്‍ മാത്രം - അതായത്‌ - പഠിക്കുക പഠിപ്പിക്കുക, ദാനം സ്വീകരിക്കുക കൊടുക്കുക, യജ്ഞം ചെയ്യുക ചെയ്യിക്കുക - ഇവ മാത്രം യജ്ഞം എന്നതിന്‌ ഹോമ പൂജാദി അര്‍ത്ഥം ഒന്നും എടുത്തേക്കല്ലെ.

ഗുരുവായൂരില്‍ കണ്ടെന്നു പറയുന്ന എത്ര "ബ്രാഹ്മണന്മാര്‍" ഇതില്‍ ദ്വിജനെന്ന വിഭാഗത്തിലെങ്കിലും പെടും?
ദ്വിജത്വം കഴിഞ്ഞ്‌ വളരെ ഉന്നതമായ ശ്രേണിയില്‍ ഉള്ളവരാണ്‌ 'ഋഷി'

ആ പദവി ലഭിക്കുന്നവര്‍ -

"ആകൃഷ്ടഫലമൂലാനി
വനവാസരതിഃ സദാ
കുരുതേ/ഹരഹഃ ശ്രാദ്ധം
ഋഷിര്‍വിപ്രഃ സ ഉച്യതേ"


ജീവിതം വനത്തിലായിരിക്കും ഇഷ്ടപ്പെടുക, ആഹാരം ഫലമൂലാദികള്‍ മാത്രം. ചെയ്യുന്ന കര്‍മ്മങ്ങള്‍ ശ്രാദ്ധം. മരിച്ചവര്‍ക്ക്‌ ചെയ്യുന്ന കര്‍മ്മമല്ലേ ശ്രാദ്ധം? അതായത്‌ അവനവന്‍ പോലും ഇഹലോകത്തില്‍ പ്രത്യേകം ജീവിക്കുന്നതായി കണക്കാക്കുന്നില്ല - ചുരുക്കത്തില്‍ "അഹംകാരം" ഞാന്‍ എന്ന അവസ്ഥയെ വെടിഞ്ഞവന്‍ എന്നര്‍ത്ഥം

ഋഷിക്കും മുകളില്‍ മഹര്‍ഷി എന്ന അവസ്ഥയും കഴിഞ്ഞാണ്‌ ബ്രഹ്മര്‍ഷി അഥവാ ബ്രാഹ്മണന്‍ ആകുന്നത്‌.

നാട്ടില്‍ മുഴുവന്‍ ബ്രാഹ്മണര്‍ , വടക്കെ ഇന്ത്യയില്‍ ഫയങ്കര ബ്രാഹ്മണര്‍ -

ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം എന്നെഴുതിയ കൃഷ്ണനെങ്ങാനും ഇവിടെ വന്നാല്‍ --

23 comments:

  1. ഈ നിര്‍വ്വചനങ്ങള്‍ക്കു നന്ദി. ചില സംശയങ്ങള്‍:

    1) ആദ്യത്തെ ശ്ലോകത്തില്‍ ഷട്കര്‍മ്മ... എന്നല്ലേ ശരി?

    2) “ഋതുകാലേऽഭിഗാമീ ച...” എന്നതിന്റെ അര്‍ത്ഥം പറയാന്‍ വിട്ടുപോയതോ മനഃപൂര്‍വ്വം വിട്ടതോ?

    3) ബ്രഹ്മര്‍ഷി തന്നെയാണോ ബ്രാഹ്മണന്‍? ഋഷിയെക്കാളും മഹാനായ ഒരാളെ വിവക്ഷിക്കാനാണോ ബ്രാഹ്മണന്‍ എന്ന പദം ഉപയോഗിച്ചിരുന്നതു്? മഹാഭാരതത്തിലും മറ്റും ധാരാളം ബ്രാഹ്മണരെപ്പറ്റി പറയുന്നുണ്ടല്ലോ. അവരെല്ലാം ബ്രഹ്മര്‍ഷികളാണോ?

    ReplyDelete
  2. പ്രിയ ഉമേഷ്‌ ജി,

    ഈ ശ്ലോകങ്ങള്‍ അര്‍ത്ഥസഹിതം എന്റെ ബ്ലോഗില്‍ മൂന്നിടത്ത്‌ ഇട്ടിരുന്നു.
    പിന്നെ ചാണക്യനീതി പ്രസിദ്ധികരിച്ചപ്പോള്‍ അതിലും പതിനൊന്നാം അദ്ധ്യായത്തില്‍ ഇവയുണ്ട്‌.

    അതുകൊണ്ടാണ്‌ അതിന്റെ അര്‍ത്ഥം മുഴുവനായി എഴുതാഞ്ഞത്‌ കാരണം എത്ര എഴുതിയാലും വേണ്ടാ എന്നുള്ളവര്‍ വായിക്കില്ല , വേണ്മെന്നുള്ള്വര്‍ ഒരിക്കല്‍ എഴുതിയിട്ടുണ്ടെങ്കിലും മനസ്സിലാക്കികാണും എന്നു വിചാരിച്ചു.

    ഷട്‌ കര്‍മ്മ അത്‌ അവിടെ ശ്ലോകം എഴുതിയത്‌ തറ്റിയതാണ്‌ മറ്റൊരിടത്ത്‌ നിന്നും (മാവേലികേരളത്തിനുള്ളമറുപടി പോസ്റ്റില്‍) പകര്‍ത്തിയപ്പോള്‍ പറ്റിയ തെറ്റ്‌ അര്‍ത്ഥം എഴുതിയിടത്ത്‌ ശരിയാക്കിയിരുന്നു.

    ഇവിടെ ആണ്‌ ഞാന്‍ ആദ്യം ബ്ലോഗ്‌ തുടങ്ങുന്നിടത്ത്‌ പറഞ്ഞ വിശ്വാമിത്രകഥയുടെ പ്രസക്തി.

    "വിശ്വാമിത്രസ്തു ധര്‍മ്മാത്മാ ലബ്ധ്വാ ബ്രാഹ്മണ്യമുത്തമം--"

    "ധര്‍മ്മാത്മാവായ വിശ്വാമിത്രന്‍ ബ്രാഹ്മണ്യം ലഭിച്ചപ്പോള്‍ --"

    എന്നാണ്‌ ബ്രഹ്മാവ്‌ വന്ന്‌ "നീ ഇപ്പോള്‍ ബ്രഹ്മര്‍ഷിയായിരിക്കുന്നു -" എന്നനുഗ്രഹിച്ച ശേഷമുള്ള ശ്ലോകം പറയുന്നത്‌

    അപ്പോള്‍ ബ്രാഹ്മണന്‍ എന്നതും ബ്രഹ്മര്‍ഷിയും ഒന്നായിരിക്കുവാനല്ലേ വഴി?

    ReplyDelete
  3. “ദ്വിജന്‍=രണ്ടു ജന്മമുള്ളവന്‍. പൂണ്‍ഊ ലിടുന്നതിനു മുന്‍പും (കുട്ടിക്കളികളുമായി നടക്കുന്ന കാലത്തേത്...) അതിനു ശേഷം പൂണുലിട്ടതിനു ശേഷം പഠനവും പാഠനവുമായി നടക്കുന്ന കാലത്തേതും...

    ബ്രഹ്മസത്യം, ജഗന്‍-മിഥ്യ എന്ന തത്വം മനസ്സിലാക്കാനുള്ള ശ്രമവുമായി (മനുഷ്യരുള്‍പ്പെടുന്ന) ജീവികളെ ഒന്നിനെയും ഉപദ്രവിക്കാ‍തെ നടക്കുന്നവന്‍ ബ്രാഹ്മണന്‍ എന്ന് ഞാന്‍ മനസ്സിലാക്കിയ അര്‍ഥം.”

    ഗുരുവായൂരിലെ ചടങ്ങില്‍ പങ്കെടുത്ത ബ്രാഹ്മണരുടെ biography ഒക്കെ നോക്കിയിട്ടാണോ പരിഹസിക്കുന്നത്? അതോ ബ്രാഹ്മണനെന്ന label കണ്ടതുകൊണ്ട് അടക്കം എല്ലാവരെയും പരിഹസിക്കാമെന്നാണോ?

    ReplyDelete
  4. എന്റെ അറിവ്:

    ബ്രാഹ്മണന്‍ = ബ്രഹ്മ സത്യം മനസ്സിലാക്കാനാഗ്രഹിക്കുന്നവന്‍.

    ബ്രഹ്മര്‍ഷി = ബ്രഹ്മസത്യം ജഗന്മിത്ഥ്യ എന്ന മഹാതത്വം മനസ്സിലാക്കിയ ഋഷി (ചിന്തകന്‍, ജ്നാനി)

    ReplyDelete
  5. വിശ്വാമിത്രന്‍ ഒരു ക്ഷത്രിയനായിരുന്നു. ബ്രഹ്മര്‍ഷിയായ സമയത്താണു് അദ്ദേഹം ബ്രാഹ്മണനായതു്. അതുകൊണ്ടു ബ്രഹ്മര്‍ഷിപദവും ബ്രാഹ്മണ്യവും ഒന്നിച്ചാണു കിട്ടിയതു്. വിശ്വനാഥന്‍ ആനന്ദിനു് ലോക ജൂനിയര്‍ ചാമ്പ്യന്‍ പദവും ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവും ഒന്നിച്ചു കിട്ടിയതു പോലെ.

    സ്വപ്നാടകന്‍ പറഞ്ഞതാണു ശരി എന്നാണു് എന്റെ അഭിപ്രായം. ബ്രഹ്മത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവനാണു ബ്രാഹ്മണന്‍. ബ്രഹ്മര്‍ഷി അതിനും വളരെ മീതെയുള്ള ആളാണു്.

    (ഒരു ഉപമ കൂടി പറയാന്‍ നാക്കു തരിക്കുന്നു. സീ. ഏ. യ്ക്കു പഠിക്കുന്നവനും ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റും പോലെ.)

    താങ്കളുടെ അക്ഷരശാസ്ത്രവും ഔഷധച്ചെടികളെപ്പറ്റിയുള്ള ബ്ലോഗും മാത്രമേ ഞാന്‍ വായിക്കാറുള്ളൂ. അതിലെ എല്ലാ ശ്ലോകവും ഓര്‍മ്മയില്ല താനും. ചാണക്യസൂത്രബ്ലോഗൊന്നും വായിച്ചിട്ടില്ല. “ചാണക്യന്‍” എന്ന പേരില്‍ എഴുതുന്നതും താങ്കളാണോ?

    മറ്റൊരിടത്തു വിശദീകരിച്ചിട്ടുണ്ടെങ്കില്‍ അതിലേയ്ക്കു് ഒരു ലിങ്കു കൊടുക്കാമായിരുന്നു. ഈ കാര്യം വളരെപ്പേര്‍ ഇതിനു മുമ്പു താങ്കളോടു പറഞ്ഞിട്ടുള്ളതാണു്.

    ഓ. ടോ.: രാജാവു ചെയ്ത കുറ്റത്തിനു പാവം ബ്രാഹ്മണരുടെ ചന്തിയ്ക്കു ചട്ടുകം പഴുപ്പിച്ചു വെച്ച തെന്നാലിരാമന്റെ പ്രവൃത്തി ശരിയാണോ? ഇന്നും തെന്നാലിരാമന്മാര്‍ക്കു വ്യത്യാസമില്ല. നല്ല നിലയിലെത്തുന്നവന്റെയും സംവരണം കിട്ടുന്നവന്റെയും മറ്റും ചന്തിയ്ക്കു ചട്ടുകം പഴുപ്പിച്ചു വെയ്ക്കാനല്ലേ അവര്‍ക്കു മിടുക്കു്? രാജാവിനെ തൊട്ടാല്‍ തല പോവില്ലേ?

    ReplyDelete
  6. ഇതൊന്നും മനഃപൂര്‍വം ആരെയും പരിഹസിക്കുവാന്‍ വേണ്ടിയല്ല.

    തനിക്ക്‌ അര്‍ഹതയില്ലാത്ത ഒരു സ്ഥാനം തന്റേതാണ്‌ എന്ന്‌ ആരു പറഞ്ഞാലും അവര്‍ അപഹസിക്കപ്പെടും.

    ഞാന്‍ എഴുതിയ ശ്ലോകങ്ങള്‍ എന്റെ സ്വന്തം അല്ല. ചാണക്യന്‍ എന്ന ആള്‍ ഒരു പണ്ഡിതന്‍ ആയിരുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ശ്ലോകം തരുന്ന അര്‍ത്ഥത്തില്‍ ദ്വിജന്‍ ആകണം എങ്കില്‍ ആ ശ്ലോകത്തില്‍ പറഞ്ഞ ഗുണങ്ങള്‍ ആ മനുഷ്യനില്‍ ഉണ്ടായിരിക്കണം, അദ്ദേഹം ചെയ്യുന്ന കര്‍മ്മങ്ങള്‍ അതിനനുസരിച്ചവയും ആയിരിക്കണം അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക്ക കുടുംബത്തില്‍ ജനിച്ചതുകൊണ്ടോ പൂണൂനൂലിട്ടതു കൊണ്ടോ ആകുകയില്ല. അതുകൊണ്ടു തന്നെ ആണ്‌ ഭഗവത്‌ഗീതയില്‍ "ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ " എന്നു പറഞ്ഞിരിക്കുന്നത്‌.

    അല്ലെങ്കില്‍ സ്വപ്നാടകന്‍ ജി പറഞ്ഞതു പോലെ ഞാന്‍ ദാ ഇന്നുമുതല്‍ ബ്രഹ്മത്തെ അറിയുവാന്‍ ആഗ്രഹിക്കുന്നു - എങ്കില്‍ ഇന്നു മുതല്‍ ഞാന്‍ ബ്രാഹ്മണനാണോ?

    അല്ല അതിനുള്ള ഗുണവും അതിനനുസരിച്ച പ്രവൃത്തിയും എന്നിലുണ്ടാകണം അപ്പോഴേ ബ്രാഹ്മണനാകുകയുളു. അല്ലാത്തവര്‍ ആണെന്നു പറഞ്ഞു നടക്കുന്നു എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു.

    "ബ്രഹ്മര്‍ഷേ സ്വാഗതം തേസ്തു തപസാ സ്മ സുതോഷിതാഃ
    ബ്രാഹ്മണ്യം തപസോഗ്രേണ പ്രാപ്തവാനസി കൗശിക"

    അല്ലയോ ബ്രഹ്മര്‍ഷി കൗശികാ അങ്ങേയ്ക്കു സ്വാഗതം, അങ്ങ്‌ ഉഗ്രമായ തപസ്സു കൊണ്ട്‌ ബ്രാഹ്മണത്വത്തെ പ്രാപിച്ചിരിക്കുന്നു" വാല്‌മീകിരാമായനം ബാലകാണ്ഡം 65-19.

    ഈ ശ്ലോകം രണ്ടു പേരുടെയും സംശയം തീര്‍ത്തിരിക്കും എന്നു കരുതുന്നു.

    ഈ ഗുണം ഉണ്ടായിവന്നതുകൊണ്ടാണ്‌ തന്റെ തപസു മുടക്കാനെത്തിയ മാരീച സുബാഹുക്കളെ (തന്റെ ഒരു ഹുംകാരത്തിനുപോലും അവരെ നിഗ്രഹിക്കുവാനുള്ള ശക്തിയുണ്ടെന്നറിയാമായിരുന്ന വിശ്വാമിത്രന്‍) ജയിക്കുവാനായി രാജാവായ ദശരഥന്റെ അടുത്തുവന്ന്‌ രാമനെ കൂടെ അയയ്ക്കുവാന്‍ അപേക്ഷിക്കുന്നത്‌.
    അവിടെ പ്രത്യേകിച്ചു പറയുന്നും ഉണ്ട്‌ എനിക്കു കോപിക്കുവാന്‍ സാധിക്കില്ല എന്ന്‌ .
    "ന ച മേ ക്രോധമുത്സ്രഷ്ടും ബുദ്ധിര്‍ഭവതി പാര്‍ത്ഥിവ" (വാ രാ ബാല- 29-7)

    അപ്പോള്‍ കോപിച്ചു ശപിക്കുന്നതായി പറയുന്ന ആളുകള്‍ എങ്ങനെ ബ്രാഹ്മണരാണെന്നു പറയും?

    ഇനിയും വിതണ്ഡാവാദങ്ങള്‍ ആണെങ്കില്‍ താല്‍പര്യമില്ല, അല്ല നല്ലരീതിയിലാണെങ്കില്‍ മുമ്പോട്ടു പോകാം.

    ചാണക്യന്‍ എന്ന പേരില്‍ ഞാനല്ല എഴുതുന്നത്‌ ഞാന്‍ ഇന്ത്യാഹെറിറ്റേജ്‌ എന്ന ഒരു പേരിലേ ഇപ്പോള്‍ വരെ എഴുതിയിട്ടുള്ളു. എന്റെ എല്ലാ ബ്ലോഗുകളൂടെയും ലിങ്ക്‌ അക്ഷരശാസ്ത്രത്തില്‍ കൊടൂത്തിട്ടൂണ്ട്‌

    ReplyDelete
  7. പണിക്കര്‍സാര്‍,
    ഇതില്‍ അഭിപ്രായം പറയാനുള്ള പാണ്ഡിത്യമൊന്നും എനിക്കില്ല. എങ്കിലും പഴയ മിത്തുകളും , ചരിത്രങ്ങളും, പ്രത്യേകിച്ചു ഇവരണ്ടും ഇഴുകിച്ചേര്‍ന്നുകിടക്കുന്ന കഥകള്‍ മനസ്സിലാക്കാന്‍ താല്‍പ്പര്യപ്പെടുന്നതതാണ്. ചാണക്യസൂത്രങ്ങള്‍ ഇവിടേയും “അവിടേയും” പിന്തുടരുന്നതും അതാണ്.

    ബ്രഹ്മര്‍ഷി തന്നെയോ ബ്രാഹ്മണന്‍ എങ്കില്‍ രണ്ടു പ്രയോഗത്തിന്റേയും ഉപയോഗം വരുന്നില്ലല്ലോ.

    ഋഷികള്‍ എല്ലാവരും ബ്രാഹ്മണര്‍ ആണൊ?

    ഋഷികള്‍ എല്ലാം ബ്രഹ്മജ്ഞാനം സിദ്ധിച്ചവരാണൊ?

    നമ്മുടെ വേദങ്ങളിലും മറ്റും പരാമര്‍ശിക്കുന്ന ഭൌതിക സാഹചര്യമല്ല ഇന്നു നിലനില്‍ക്കുനതു. വനത്തില്‍ ജീവിക്കണം എന്നും മറ്റുമുള്ള നിബന്ധനകള്‍ ഇനി സാദ്ധ്യമാവുകയുമില്ല. അപ്പോള്‍ പിന്നെ ഈ നിബന്ധനകള്‍ പുതുയുഗത്തിനായി മാറ്റിയെഴുതണൊ, എഴുതിയിട്ടുണ്ടോ?

    ഗുരുവായൂര്‍ വന്ന ബ്രാഹ്മണന്മാരുടെ ബയോഡാറ്റ കിട്ടിയിരുന്നെങ്കില്‍ നമുക്കു പരിശോധിക്കാമായിരുന്നു. ഇല്ലാത്തിടത്തോളം കാലം ചില “തന്ത്രി”മാരുടെ ചിത്രം മനസ്സില്‍ വന്നുപോകും.

    ഇന്ദുലേഖ നോവലിന്റെ അവസാനവും ഇതുപോലെ ബ്രാഹ്മണര്‍ക്കു എന്തോ കൊടുക്കുന്നതായി വായിച്ച ഓര്‍മ, സ്കൂള്‍ കാലത്തു വായിച്ചതാണ്, അന്നു ഒരു പുസ്തക പഠിക്കാനുമുണ്ടായിരുന്നു. അപ്പോള്‍ മൊത്തത്തില്‍ ഒരു ജീവനോപാധിയായി ബ്രാഹ്മണര്‍ ഈ പിഴകളെ ഉപയോഗിക്കുന്നു എന്നു മനസ്സിലാക്കേണ്ടി വരും.

    ReplyDelete
  8. I meant a reference to vajrasUchika upanishad. Interested persons may use the following references.The 2nd one is better I think.
    1.www.geocities.com/absolut_ism/vajrasuchika.htm
    2.www.hinduwebsite.com/upaindex.asp .
    3.www.dharmicscriptures.org/VajraSuchika_Upanishad.doc The above text is mostly from this.
    4.www.dharmakshetra.com/literature/Upanishads/108%20upanisads.html

    Radhakrishnan Reader published by Bhavan has original text with R’s commentary.
    Thank you.

    ReplyDelete
  9. I meant a reference to vajrasUchika upanishad. Interested persons may use the following references.The 2nd one is better I think.
    1.www.geocities.com/absolut_ism/vajrasuchika.htm
    2.www.hinduwebsite.com/upaindex.asp .
    3.www.dharmicscriptures.org/VajraSuchika_Upanishad.doc The above text is mostly from this.
    4.www.dharmakshetra.com/literature/Upanishads/108%20upanisads.html

    Radhakrishnan Reader published by Bhavan has original text with R’s commentary.
    Thank you.

    ReplyDelete
  10. Thanks Madhuraj for the links.

    One argument in the vajrasuchi about knowledge not making braahmin looks stupid. But otherwise I think it is worth a look.

    But Sankaraa acharya has not considered this one Did he?

    ReplyDelete
  11. പ്രിയ അനില്‍,
    താങ്കളുടെ വാക്കുകളില്‍ ചില ഭാഗങ്ങള്‍ പ്രത്യേക വിശദീകരണം അര്‍ഹിക്കുന്നു.

    ഋഷിയെ കുറിച്ച്‌ ഞാന്‍ പറഞ്ഞ ഭാഗം വായിച്ചിരിക്കുമല്ലൊ. അവര്‍ ചെയ്യുന്നത്‌ ശ്രാദ്ധമാണ്‌ എന്നു പറഞ്ഞ ഭാഗവും ശ്രദ്ധിച്ചിരിക്കുമല്ലൊ.

    അവനവന്‍ തന്നെ ജീവിച്ചിരിക്കുന്നതായി കരുതുന്നില്ല എന്നു പറഞ്ഞത്‌ നോക്കിയോ- അങ്ങനെ ഉള്ളവര്‍ക്ക്‌ നാട്‌ വീട്‌ എന്ന വ്യത്യാസങ്ങള്‍ ഒന്നും ഇല്ല അവര്‍ക്കു വേണ്ടി നിബന്ധനകള്‍ ആവശ്യമില്ല. ആ ലോകത്തിനതീതരാണ്‌ എന്നര്‍ത്ഥം.

    ഈ ലോകത്തില്‍ ഇപ്രകാരമുള്ള എത്ര ഋഷിയെ കാണുവാന്‍ സാധിക്കും? അവര്‍ക്കും വളരെ വളരെ മുകളിലത്തെ അവസ്ഥയിലുള്ള ബ്രാഹ്മണര്‍ പ്പോള്‍ എത്രയുണ്ടാകും?

    ReplyDelete
  12. പ്രിയ ഉമേഷ്‌ ഓ ടോ ആയി പറഞ്ഞ ഭാഗം മനസ്സിലായില്ല.

    രാജാവിന്‌ ഭരണകാര്യങ്ങളില്‍ മാത്രമല്ല എന്തു കാര്യങ്ങളിലും 'വേണ്ട' ഉപദേശം നല്‍കുന്നതിനാണ്‌ രാജഗുരു.

    അവര്‍ നല്‍കുന്ന ഉപദേശം അനുസരിച്ച്‌ പ്രവര്‍ത്തിച്ച രാജാവ്‌ എങ്ങനെ കുറ്റക്കാരനാകും?

    ആ ഉപദേശം കേട്ട്‌ രാജാവു കൊടുത്ത സമ്മാനം/പ്രായശ്ചിത്തം വാങ്ങുവാന്‍ വന്ന അനര്‍ഹരായ അവര്‍ തന്നെ അല്ലേ തെറ്റുകാര്‍?

    അര്‍ഹതയില്ലാത്ത കാര്യങ്ങള്‍ അനുഭവിക്കുമ്പോള്‍ അതിനു പിന്നാലെ ഇതുപോലെ ചിലതും ഉണ്ടാകും

    ReplyDelete
  13. ആദ്യമായി ഒരു ക്ഷമാപണം. അതു് കഴിഞ്ഞ പോസ്റ്റിലെ കഥയ്ക്കുള്ളതായിരുന്നു. തെന്നാലി രാമന്റെ കഥ. അവിടെ ഇടേണ്ടതായിരുന്നു.

    രാജഗുരു ആ കഥയില്‍ വരുന്നില്ല. ഞാന്‍ രാജഗുരുവിനെ ഉദ്ദേശിച്ചുമില്ല.

    ജ്യൌതിഷികള്‍ പറഞ്ഞതനുസരിച്ചു് രാജാവു ബ്രാഹ്മണര്‍ക്കു സ്വര്‍ണ്ണമാമ്പഴം കൊടുക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ അദ്ദേഹം എന്തു ചെയ്തുകാണും? ബ്രാഹ്മണരോടു കൊട്ടാരത്തില്‍ വന്നു മാമ്പഴം വാങ്ങാന്‍ പറഞ്ഞിട്ടുണ്ടാവും. ബ്രാഹ്മണര്‍ക്കു പറ്റില്ല എന്നു പറയാന്‍ കഴിയുമോ? (രാജാവു കൊടുത്ത ഏതെങ്കിലും സമ്മാനം ആരെങ്കിലും നിരസിച്ചതായി അറിവുണ്ടോ?) രാജാവിനെ അനുസരിക്കേണ്ടതു് എല്ലാവരുടെയും കടമ. അവര്‍ എത്തി സമ്മാനം വാങ്ങി. അവര്‍ ഇവിടെ എന്താണു തെറ്റു ചെയ്തതു്?

    ഇനി, അര്‍ഹതയില്ലാത്ത സമ്മാനം എന്നതു്. തങ്ങള്‍ അര്‍ഹരാണോ എന്നു ബ്രാഹ്മണര്‍ എങ്ങനെ അറിയും? ബ്രാഹ്മണര്‍ക്കു സമ്മാനം കൊടുക്കണം എന്നു രാജാവു് ആരോ വിവരമുള്ളവര്‍ പറഞ്ഞു തീരുമാനിച്ചു. തങ്ങള്‍ ബ്രാഹ്മണരാണു താനും-അന്നത്തെ നിര്‍വ്വചനങ്ങളനുസരിച്ചു്. അല്ലെങ്കില്‍ അവര്‍ക്കു രാജാവു സമ്മാനം കൊടുക്കുമായിരുന്നില്ല.

    ഇവിടെ തെന്നാലിരാമന്‍ കളിയാക്കിയതു രാജാവിന്റെ തീരുമാനത്തെത്തന്നെയാണു്. പക്ഷേ അതിനു പാവം ബ്രാഹ്മണരെ ഉപദ്രവിക്കേണ്ടി വന്നു. മുമ്പു സ്വര്‍ണ്ണം കിട്ടിയതല്ലേ, ഇനി കുറച്ചു പൊള്ളലും ആയ്ക്കോട്ടേ എന്നാണു വാദമെങ്കില്‍ എനിക്കു മറുപടിയില്ല.

    ഇനി ബ്രഹ്മജ്ഞാനം കിട്ടിയ ബ്രഹ്മര്‍ഷികളല്ലാത്തതുകൊണ്ടു് എന്നാണോ അര്‍ഹതയില്ലാത്തവര്‍ എന്നതുകൊണ്ടു് ഉദ്ദേശിച്ചതു്?

    ReplyDelete
  14. "ഇനി, അര്‍ഹതയില്ലാത്ത സമ്മാനം എന്നതു്. തങ്ങള്‍ അര്‍ഹരാണോ എന്നു ബ്രാഹ്മണര്‍ എങ്ങനെ അറിയും? ബ്രാഹ്മണര്‍ക്കു സമ്മാനം കൊടുക്കണം എന്നു രാജാവു് ആരോ വിവരമുള്ളവര്‍ പറഞ്ഞു തീരുമാനിച്ചു. തങ്ങള്‍ ബ്രാഹ്മണരാണു താനും-അന്നത്തെ നിര്‍വ്വചനങ്ങളനുസരിച്ചു്. അല്ലെങ്കില്‍ അവര്‍ക്കു രാജാവു സമ്മാനം കൊടുക്കുമായിരുന്നില്ല"

    I think this paragraph itself gives the answer. The elite class who were supposed to define prperly, did it in a wrong way - and hence the result. swayamkr^thaanarththham

    ReplyDelete
  15. ആദ്യം ‘മാമ്പഴം-ചട്ടുകം’ പോസ്റ്റിനെക്കുറിച്ച്. ഉമേഷ് ജി ചിന്തിക്കുന്നതുപോലെ ചിന്തിച്ചോ, ചിന്തിക്കാതെയോ അല്ല അവിടെ കമന്റ് വെച്ചത്. ഗുരുവായൂരില്‍ അന്നദാനത്തില്‍ പങ്കെടുത്ത ബ്രാഹ്മണര്‍ക്ക് അര്‍ഹതയുണ്ടോ, അവിടെയുണ്ടായിരുന്നവര്‍ ‘ശ്ലോകപ്രകാരം’ ബ്രാഹ്മണരായിരുന്നോ എന്നതുമല്ല വിഷയം. ബ്രാഹ്മണര്‍ക്ക് അന്നദാനം ചെയ്യുന്നത് വലിയ സത്കര്‍മ്മം എന്ന രീതിയിലുള്ള പരിഹാരത്തെയാണ് അവിടെ തെന്നാലിയുടെ കഥയിലൂടെ പരിഹസിച്ചത്, ശരിയല്ലേ? ഞാന്‍ അങ്ങിനെയാണ് എടുത്തത്. അതിനു പകരം, ഒരു നേരത്തെ അന്നത്തിനു ഗതിയില്ലാത്ത നൂറാളെ തിരഞ്ഞുപിടിച്ച് ആഹാരം കൊടുത്താല്‍ അതിലും പുണ്യം ലഭിക്കും, അല്ലെങ്കില്‍ ഗുരുവായൂരപ്പന് അതിലും സന്തോഷം ലഭിക്കും. ദൈവത്തിനു മുന്നില്‍, എല്ലാവരും തുല്യര്‍ തന്നെ എന്നു വിശ്വസിക്കുവാനാണ് എനിക്കിഷ്ടം.

    ശരിയാണ്, അതാതു കാലത്തെ ‘നിര്‍വ്വചനങ്ങ’ളാണ് ഒരുവനെ ബ്രാഹ്മണനാക്കുന്നതും, ആക്കാതിരിക്കുന്നതും. ഇന്നത്തെ നിര്‍വ്വചനപ്രകാരമായിരിക്കണം, ആ നൂറാളെ തിരഞ്ഞെടുത്തത്. ഉമേഷ് ജി പറഞ്ഞതുപോലെ, തിരഞ്ഞെടുക്കപ്പെട്ടവരെ പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ പ്രശ്നപരിഹാരമായി നടത്തുവാന്‍ തുനിയുന്നവരെ വേണം പറയുവാന്‍.

    സ്വപ്നാടകന്‍ പറഞ്ഞതുപോലെ, ‘ദ്വിജന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം, രണ്ട് ജന്മമുള്ളവന്‍ എന്നല്ലേ? അതായത് ബ്രാഹ്മണ്യം സ്വീകരിക്കുന്നതിനു മുന്‍പും പിന്‍പുമായി രണ്ട് ജന്മങ്ങള്‍. ദ്വിജന്‍ = ബ്രാഹ്മണന്‍ എന്നാണ് എന്റെ അറിവ്. ‘കുചേലവൃത്തം’ കഥകളിയില്‍ ‘അജിതാഹരേ! ജയ...’ എന്നപദത്തില്‍, ‘ചേദ്യാപി ജന്മഫലം ഈ ദ്വിജനെന്തു വേണ്ടു?’ എന്ന പദഭാഭം. കുചേലന്‍ ബ്രാഹ്മണനാണ് എന്നാണല്ലോ, അപ്പോള്‍ ‘ദ്വിജനായ എനിക്ക്’ എന്ന് കുചേലന്‍ പറയുമ്പോള്‍, ദ്വിജന്‍=ബ്രാഹ്മണന്‍ അല്ലേ? പിന്നെ ഈ ശ്ലോകത്തിനൊക്കെ കാലികമായൊരു മാറ്റം അനുവദനീയമല്ലേ? :-) കാനനത്തില്‍ വസിച്ചാലേ പറ്റൂ എന്നൊക്കെ പറഞ്ഞാല്‍, ഇനി വരുന്ന കാലത്ത് ആര്‍ക്കും ബ്രാഹ്മണനോ, ഋഷിയോ ഒന്നും ആവാന്‍ ഒക്കൂല്ലേ... :-P ആരേയും ദ്രോഹിക്കാതെ(ഇങ്ങോട്ടു ദ്രോഹിച്ചിട്ടാണെങ്കില്‍, തിരിച്ചും ചെയ്യുന്നത് അനുവദനീയമാണ് :-)), കഴിയുന്നതും നല്ല പ്രവര്‍ത്തികള്‍ ചെയ്തു ജീവിക്കുന്നവരെ തന്നെ വേണമെങ്കില്‍ ഋഷിയെന്നൊക്കെ വിളിക്കാമെന്നു തോന്നുന്നു!

    ഋഷിയായ രാജാവ് - രാജര്‍ഷി
    ഋഷിയായ ബ്രാഹ്മണന്‍ - ബ്രഹ്മര്‍ഷി
    ഋഷിയായ ദേവന്‍ - ദേവര്‍ഷി
    എന്നിങ്ങനെയല്ലേ?
    --

    ReplyDelete
  16. Panikkar sir,
    let me thank P.C.MADHURAJ for the links.
    Hari has explained what i mean in my earlier comment, the definition for "brahmarshi".
    i will join later, cos this pc dont have malayalam typing tool.

    ReplyDelete
  17. ഹരീ യുടെ വീക്ഷണം ശ്രദ്ധിച്ചു. തെനാലി രാമനെ കഥ വിശദീകരിക്കുന്നത്‌ വളരെയധികം രീതിയില്‍ സാധിക്കും.

    ഋഷി രാജര്‍ഷി ദേവര്‍ഷി മഹര്‍ഷി ബ്രഹ്മര്‍ഷി ഇതൊക്കെ വിശ്വാമിത്രകഥയില്‍ വാല്‌മീകിരാമായണത്തില്‍ നിന്ന്‌ കണ്ടെടുക്കുവാന്‍ സാധിക്കും. 'രാജര്‍ഷി' എന്ന പദം ആണ്‌ വിശ്വാമിത്രന്റെ ആദ്യത്തെ ആയിരം കൊല്ലം തപസ്സു കഴിഞ്ഞപ്പോള്‍ ബ്രഹ്മാവ്‌ നല്‍കുന്നത്‌. ആ പദവി കിട്ടിയ വിശ്വാമിത്രന്‍ അതുകൊണ്ട്‌ നാണിച്ചു എന്നാണ്‌ അടുത്ത വാക്യം , അതുകഴിഞ്ഞ്‌ ആയിരം കൊല്ലം തപസ്സു ചെയ്തു കഴിഞ്ഞാണ്‌ 'ഋഷി' ആകുന്നത്‌ !!.

    ഇതു കുറച്ചു വിശദമായി മനസ്സിലാക്കേണ്ട കാര്യമായതുകൊണ്ടാണ്‌ ആ കഥയോടു കൂടി പിന്നീടു വിശദമായെഴുതാമെന്നു ഞാന്‍ മുമ്പ്‌ പറഞ്ഞത്‌.

    ReplyDelete
  18. കൂടുതല്‍ അര്‍ത്ഥവ്യാഖ്യാനങ്ങള്‍ വന്നപ്പോള്‍ ആകെ ചിന്താകുഴപ്പം ആയി. ദ്വിജന്‍ = ബ്രാഹ്മണന്‍ ആണെങ്കില്‍ ഉപനയനം കഴിഞ്ഞ ഉടനെത്തന്നെ ബ്രാഹ്മണന്‍ ആയിക്കഴിഞ്ഞു. അതിനിപ്പോ ഉപനയനം എവിടെ, അധികവും പൂണൂല്‍ കല്യാണമല്ലേ നടക്കുന്നത്‌. ഇത്‌ ആളുകള്‍ ഉള്‍ക്കൊണ്ടു പറയുന്നതാണെങ്കില്‍ ബ്രാഹ്മണന്‍ ജനിക്കുന്നതുതന്നെ അപൂര്‍വ്വമാണ്‌. ഗുരുവായൂരില്‍ കാല്‍കഴുകിച്ചൂട്ടിനു വരുന്നവരെക്കുറിച്ച്‌ ഒരു പോസ്റ്റില്‍ ഞാന്‍ ഈ കമന്റ്‌ ഇട്ടിരുന്നു. അത്‌ ഇവിടെയും കോപ്പി ചെയ്യുന്നു.

    ഇനി ഈ 108 ബ്രഹ്മണര്‍ എന്നു പറയുന്നതും എക്സിക്യുട്ടിവുകളായിരിക്കും. നാട്ടില്‍ ,‍ ഗുരുവായൂരിലെ നേദ്യച്ചോറ്‌ കൊണ്ടുവന്ന്‌ വിശപ്പടക്കിയിരുന്ന ബ്രാഹ്മണ കുടുബത്തിനെ എനിയ്ക്കറിയാം. അത്തരത്തിലുള്ള ബ്രാഹ്മണരെയൊന്നും ഈ കാല്‍ കഴുകിച്ചുട്ടലിനു ക്ഷണിക്കാറുള്ളതായി അറിവില്ല.

    ReplyDelete
  19. പാര്‍ഥന്‍,
    ഇപ്പോഴും പട്ടിണിയിലുള്ള നമ്പൂതിരി കുടുംബങ്ങളുണ്ട് പലനാടുകളിലും.അവരൊന്നും ഈ ബ്രാഹ്മണക്കൂട്ടത്തില്‍ പെടുകയില്ല.ചില വി.ഐ.പി അമ്പലങ്ങളിലുള്ള പൂജാരികളൊഴികെ, മറ്റാരും പൂജാവൃത്തികൊണ്ടു വിശപ്പടക്കുന്നുമുണ്ടാവില്ല.എങ്കിലും ബ്രഹമണ്യത്തെ കൊല്ലുക എന്നലറി പലരും ‍ നടക്കാറുണ്ട്. മനുഷ്യകുലത്തില്‍ ബ്രാഹ്മണര്‍ ഉന്നതസ്ഥാനീയരാണ് എന്ന തോന്നലുളവാക്കാന്‍ ഇത്തരം ആചാരങ്ങള്‍ ഇടയാക്കുന്നതാവാം അതിനു കാരണം.

    ജന്മംകൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണനാവുന്നതു , മഹത്തുക്കള്‍ പറയുന്നതിതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നതു.

    ReplyDelete
  20. അനില്‍ ജീ,

    നാം ഇപ്പോള്‍ പറയുന്ന ഓരോ വാക്കുകളും ശ്രദ്ധിച്ചാലും അറിയാം നാമെല്ലാം ജന്മം കൊണ്ടുള്ള യോഗ്യതയാണ്‌ കണക്കാക്കുന്നത്‌ എന്ന്‌.

    സ്വപ്നാടകന്‍ ജി പറഞ്ഞത്‌ ശ്രദ്ധിച്ചുവോ? പൂണു നൂല്‍ ഇടുന്നതിനു മുമ്പും ശേഷവും . ഞാന്‍ ഒരു കുട്ടിയെ കൊണ്ടു ചെന്നാല്‍ അതിന്‌ പൂണുനൂലിട്ടു കൊടുക്കുമോ?

    ഇപ്പോള്‍ വാദത്തിനുവേണ്ടി ചിലപ്പോള്‍ സമ്മതിച്ചേക്കാം എന്നാല്‍ സാധാരണഗതിയില്‍ നടക്കുമോ?

    ഓടിക്കും അവിടെ നിന്ന്‌ ഇല്ലേ?

    ആ വ്യത്യാസം ആണ്‌ മനസ്സിലാക്കേണ്ടത്‌ ഒരു കുട്ടിയെ പൂണുനൂലിടുവിക്കണം എങ്കില്‍ എന്തു മാനദണ്ഡം?

    അങ്ങനെ പൂണുനൂലിട്ടു വിദ്യാഭ്യാസം തുടങ്ങിയാല്‍ അവനെ ബ്രാഹ്മണന്‍ എന്നു വിളിക്കണം എങ്കില്‍ എന്തു മാനദണ്ഡം?

    അല്ലെങ്കില്‍ പൂണുനൂലിടുവാന്‍ യോഗ്യതയുള്ളവരെല്ലാം ബ്രാഹ്മണന്‍ ആണോ?

    അടിസ്ഥാനപരമായ ഈ പ്രശ്നങ്ങള്‍ നിര്‍വചിക്കപ്പെട്ടവയാണെങ്കിലും ഇന്നുള്ളവര്‍ കാണുന്നത്‌ വേറൊരു വിധത്തിലാണ്‌

    ReplyDelete
  21. ...ബ്രാഹ്മണനെ കുറിച്ചു പറഞ്ഞു. ക്ഷ്ത്രിയനും വൈശ്യനും ശൂദ്രനും ആകുന്നത് എങ്ങനെ യെന്നുകൂടിയറിയണം......ശൂദ്രർ എന്നു പറയുമ്പോൾ തന്നെ അതിൽ നായർ പിന്നോക്കർ ദലിതർ ഈ കൂട്ടർ എങ്ങനെ ഇങ്ങനെ വേർതിരിക്കപ്പെട്ടു. ഇവർ എല്ലാവരും ശൂദ്രർ ആണോ?

    ReplyDelete
  22. http://indiaheritage.blogspot.in/2011/07/blog-post_30.html

    http://indiaheritage.blogspot.in/2008/09/blog-post_19.html

    ബ്രഹ്മര്‍ഷി, ബ്രാഹ്മണന്‍ ഈ പദങ്ങളൊക്കെ വാല്‌മീകി എന്തര്‍ത്ഥത്തിലാണുപയോഗിച്ചിരുന്നത്‌ എന്ന്‌ ഈ പരമ്പരയില്‍ കൂടി വ്യക്തമായിക്കാണുമെന്നു വിശ്വസിക്കുന്നു.

    നായരും ദളിതനും ഒക്കെ പിന്നീടു വന്നതല്ലെ.

    ReplyDelete
  23. മഹാഗണപതിയെയും ഗുരുവിനെയും പ്രാർത്ഥിച്ചു മുന്നിൽ നിലത്തു വെള്ളം തളിച്ച് അതിൽ ദര്ഭപ്പുല്ല് 5 ഇഞ്ച് നീളമുള്ള 5 കഷണങ്ങൾ തെക്കുവടക്കായി വെക്കുക.

    കയ്യിൽ എള്ളും, തുളസിയും ചന്ദനവും എടുത്തു ഈ മന്ത്രം ചൊല്ലി ആദി പിതൃക്കളെ ആവാഹിക്കുക.

    “വസു രുദ്ര ആദിത്യ സ്വരൂപൻ മമ വംശദ്വയ ആദിപിതൃൻ ധ്യായാമി ആവാഹയാമി യാസ്മിൻ കൂർച്ചാ മദ്ധ്യേ സ്ഥാപയാമി പൂജയാമി ”

    കയ്യിലുള്ള എള്ളും മറ്റും പ്രാർത്ഥനയോടെ ദർഭയുടെ മധ്യത്തിൽ വെക്കുക.

    വീണ്ടും, അരിയും, തുളസിയും, ചന്ദനവും എടുത്തു ഈ മന്ത്രം ചൊല്ലി മൂല പിതൃക്കളെ ആവാഹിക്കുക.

    ” മമ വംശദ്വയ ഉഭയകുല പിതൃൻ ധ്യായാമി ആവാഹയാമി യാസ്മിൻ കൂർച്ചാ മൂലേ സ്ഥാപയാമി പൂജയാമി.” ദർഭയുടെ ചുവടത്ത വെക്കുക.

    “ഓം നമോ നാരായണായ ” എന്ന മന്ത്രം ചൊല്ലി മൂന്ന് മൂന്ന് പ്രാവശ്യം വീതം വെള്ളവും, പൂവും, അരിയും,, ചന്ദനവും അവസാനം വെള്ളവും രണ്ടിടത്തും കൊടുക്കുക.

    ഈ മന്ത്രം ചൊല്ലി പ്രാർത്ഥിക്കുക “ദേവതാഭ്യ പിത്രുഭ്യശ്ച മഹായോഗീഭ്യ ഏവ ച നമ സ്വദായൈ സ്വാഹയായ് നിത്യമേവ നമോ നമ: ”



    (I do namaskaaram to the divine power of gods, great pithrus and great rushies and also the internal and external energy present in all.)

    ചോറിന്റെ പകുതിയെടുത്തു പിണ്ഡമുരുട്ടുക. അപ്പോൾ പറയേണ്ട മന്ത്രം ചുവടെ ചേർക്കുന്നു.

    “ആബ്രഹ്മണോ യേ പിതൃ വംശ ജാതാ മാതു സ്തഥാ വംശ ഭവാ മദീയ

    വംശ ദ്വയേസ്മിൻ മമ ദാസ ഭൂതാ ഭൃത്യാസ്ഥതയ്‌വാ ആശ്രിത

    സേവകാശ്ച മിത്രാണി സഖ്യ പശവശ്ച വൃക്ഷാ:

    ദൃഷ്ടാശ്ച അദൃഷ്ടാശ്ച കൃതോപകാര

    ജന്മാന്തരേ യേ മമ സംഘതാശ്ച തേയ്ഭ്യ സ്വയം പിണ്ഡ ബലിം ദദാമി.”

    ഉരുട്ടിയ പിണ്ഡം ദർഭപ്പുല്ലിന്റെ നടുക്ക് വെക്കുക

    (in this world all those whoare born inthe family of my mother and father, and those who worked for me as servant, supporters, dependents, helpers, friends, comrades, all the animals and plants who supported by life as food, those who helped me directly and indirectly… for all of them I submit this pindam)

    മൂന്ന് പ്രാവശ്യം വീതം വെള്ളം, പൂവ്, കറുക, തുളസി, എള്ള്, ചന്ദനം, ചെറൂള വീണ്ടും വെള്ളവും കൊടുത്ത് പിണ്ഡ പൂജ നടത്തുക .

    ഈ മന്ത്രം ചൊല്ലി ബാക്കിയുള്ള ചോറ് എടുത്തു പിണ്ഡത്തിനു ചുറ്റും വിതറുക



    ” മാതൃവംശേ മൃതായേശ്ച പിതൃ വംശേ തദൈവ ച

    ഗുരു ശ്വശുര ബന്ധൂനാം യെ ച അന്യേ ബാന്ധവാഃ മൃതാ:

    യേ മേ കുലേ ലുപ്ത പിൻഡാ: പുത്ര ദാരാ വിവർജിതാ

    ക്രിയാ ലോഭ ഹതാശ്ചയവ ജാത്യ അംധാ പങ്കവസ്ത്ഥതാ

    വിരൂപാ ആമഗര്ഭാശ്ച ജ്ഞാതാ അജ്ഞാതാ കുലേ മമ

    ഭൂമൗ ദത്തേന ബാലിനാ തൃപ്ത ആയാംതു പരാം ഗതിം

    അതീത കുല കോടീനാം സപ്ത ദ്വീപ നിവാസിനാം

    പ്രണീനാം ഉദകം ദത്തം അക്ഷയ മുപ്പതിഷ്ഠതു ”

    (those who were born lived and passed away from the family of my mother, father, teachers, and from the family of wife/husband, and all other relatives, those whose panda was not done properly those who do not have wife or children, those who did not believe in all these rituals, the physically and mentally handicapped, ugly looking relatives who expired after living for a long period or in the womb of the mother due to abortion, blind, who passed away and those whom I know or do not know…. to them all I spread this rice around the pinda….let them all become happy…. all the living beings in the seven continents to them also I submit this rice and pray that they should live for long long life in this world (this is the real pitru bali-haranam)

    ചോറ് മുഴുവനും പിണ്ഡത്തിനു ചുറ്റും ഇട്ടതിനു ശേഷം പൂവും എള്ളും കുറച്ചു വെള്ളവും ചേർത്ത് പിണ്ഡത്തിനു ചുറ്റും വിതറുക.

    ഈ മന്ത്രം ചൊല്ലി കയ്യിൽ വെള്ളമെടുത്തു പിണ്ഡത്തിനു ഒഴിക്കുക

    “അവസാനിയ അർഘ്യമിദം”

    കയ്യിൽ വെള്ളമെടുത്തു ഈ മന്ത്രം ചൊല്ലി തർപ്പണം കൊടുക്കുക

    പിത്തരം തർപ്പയാമി പിതാമഹം തർപ്പയാമി പ്രപിതാമഹം തർപ്പയാമി

    പിതാമഹീം തർപ്പയാമി പ്രപിതാമഹീം തർപ്പയാമി

    മാതരം തർപ്പയാമി, മാതാമഹം തർപ്പയാമി മാതൃപിതാമഹം തർപ്പയാമി

    മാതാമഹീം തർപ്പയാമി, മാതൃ പിതാമഹീം തർപ്പയാമി മാതൃപ്രപിതാമഹീം തർപ്പയാമി.

    പിണ്ഡത്തിനു കൃത്യം ചുവട്ടിലുള്ള അല്പം എള്ള് പിണ്ഡമാറ്റിയതിനു ശേഷം എടുത്തിട്ടു മുകളിലേക്കു ഇടുക : “സ്വർഗം ഗച്ഛസ്വ”

    പിണ്ഡവും മറ്റെല്ലാ സാധനങ്ങളും ഇലയിലെടുക്കുക അല്ലെങ്കിൽ പാത്രത്തിൽ “ഇദം പിണ്ഡം ഗയാർപിതോ അസ്തു” എന്ന് ചൊല്ലിക്കൊണ്ട് ഇടുക

    കൈകൂപ്പി പ്രാർത്ഥിക്കുക “പിതൃകർമ കാലേ മന്ത്ര തന്ത്ര സ്വര വർണ കർമ്മ പ്രായശ്ചിത്തർത്ഥം നാമ ത്രയ ജപം അഹം കരിഷ്യേ . “ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായ നായ ”

    എല്ലാം കുളത്തിലോ, ആൽച്ചുവട്ടിലോ ഇട്ടിട്ടു ശുദ്ധമാവുക

    ReplyDelete