Saturday, September 13, 2008

“പ’ കാണുന്നില്ലല്ലൊ (പ. സാറേ

എതിരന്‍ ജിയുടെ കമന്റില്‍ ഒരു അവിശ്വാസത്തിന്റെ ലാഞ്ഛന തോന്നിയതു കൊണ്ട്‌ ഞാന്‍ എന്റെ പുസ്താത്തിലെ ആ വാക്ക്‌ പടമായി എടുത്ത്‌ പോസ്റ്റുന്നു.
അതാണ്‌ ശരി എന്ന്‌ കടും പിടുത്തമൊന്നുമില്ല കേട്ടോ.

എന്റെ കയ്യിലുള്ള വാല്‌മീകിരാമായണത്തില്‍ നാലിടത്തു നിന്നും ശുനഃശേപന്‍ എന്ന വാക്ക്‌ കണാം

പുസ്തകത്തിന്റെ പുറം താളിന്റെ പടവും ഉണ്ട്‌. ഗീതാ പ്രസ്‌ ഗോരഖ്‌പുരിന്റെ ആണ്‌ പുസ്തകം.

ഇനിയുള്ളിടത്തും പ തന്നെ ആണ്‌ അതാണ്‌ ഞാന്‍ ആദ്യം എഴുതിയത്‌.

രണ്ടും ശരിയായിരിക്കാം എന്ന്‌ ആണെന്നല്ല.



11 comments:

  1. എതിരന്‍ ജി ഇപ്പോള്‍ പ കാണാം അല്ലേ?

    ReplyDelete
  2. കണ്ടു കണ്ടൂ. സാറ് ശരിക്കും “പ” സാറു തന്നെ.

    ReplyDelete
  3. എന്റെ കര്‍ത്താവേ എന്റൂഹം അപ്പോള്‍ ശരിയാണല്ലെ

    ReplyDelete
  4. ഒരു ഐഡിയയും ഇല്ല എന്നന്നു പറഞ്ഞത്‌ ഉറപ്പില്ലെന്നേ ഉള്ളായിരുന്നു
    ഇപ്പൊ ബോധ്യമായി

    ReplyDelete
  5. എന്നുവച്ചാല്‍ ‘ഫയങ്കരന്‍ സാറ്’ ‘പയങ്കരന്‍ സാറ്’ ആയീന്ന്.

    ReplyDelete
  6. `പയങ്കരന്‍ ഫയങ്കരനെങ്കില്‍ കതിരവന്‍ കരിതവന്‍ തന്നെ

    ReplyDelete
  7. ഇതെന്ഥാ, ഖഥിരവനും ഫണിക്ഖരും ഖൂഠി ഠേബിള്‍ ഠെന്നീസ് ഖളിക്ഖുന്നോ? :)

    ReplyDelete
  8. ഇതു രഹസ്യമാ ഉമേഷേ മന്ത്രമെന്നും പറയാം

    ReplyDelete
  9. പോസ്റ്റിലെ അക്ഷരങ്ങല്‍ കറുപ്പിച്ചിരുന്നെങ്കില്‍ വായന കുറച്ചുകൂടി എളുപ്പമായേനെ.‍

    ReplyDelete
  10. ഇവിടെയുള്ള, പാലക്കാട്ട് അയ്യർമാർ അടിച്ചിറക്കിയ വാൽമീകിരാമായണം സംസ്കൃതം പുസ്തകത്തിൽ ശുനഃശേപൻ എന്നാണ്. മാലിയുടെ പുരാണകഥാമാലികയിൽ ശുനശ്ശേഫൻ എന്നാണ്. ഡോ. പൂവറ്റൂർ എൻ. രാമകൃഷ്ണപ്പിള്ളയുടെ കേരളസംസ്കൃതവിജ്ഞാനകോശം എന്ന മലയാളം പുസ്തകത്തിൽ ക്രിസ്തുഭാഗവതം എന്നതിന്റെ വിവരണം കൊടുത്തിരിക്കുന്നതിലും പറഞ്ഞിരിക്കുന്നത് ശുനഃശേഫകഥ എന്നാണ്. ഇനി കേരളവർമ്മ തമ്പുരാൻ തിരുമനസ്സിന്റെ മലയാളം വാൽമീകിരാമായണത്തിലും ശുനശ്ശേഫൻ എന്നാണ്.
    “ഇവനെ വിലയ്ക്കു ഞാൻ തരികയില്ലെന്നപ്പോ-
    ളുടനെ പറഞ്ഞിതുനടുവൻ ശുനശ്ശേഫൻ”

    അതായത് സംസ്കൃതത്തിൽ “പ” യും, മലയാളത്തിൽ “ഫ” യും ആണ് കണ്ടുവരുന്നതെന്ന് തീരുമാനിക്കാം.

    ReplyDelete
  11. സു നന്ദി . അപ്പോല്‍ ഉമേഷിന്റെയും, എതിരന്റെയും സുവിന്റെയും എല്ലാം അഭിപ്രായം അനുസരിച്ച്‌ മലയാളത്തില്‍ എഴുതുമ്പോള്‍ ശുനഃശേഫന്‍ എന്നും ദേവനാഗരിയില്‍ എഴുതുമ്പോള്‍ ശുനഃശേപന്‍ എന്നും എഴുതണം എന്ന്‌ അര്‍ത്ഥം അല്ലേ?
    അങ്ങനെ ആകട്ടെ

    ReplyDelete