ആശാനേ,
അന്നു പറഞ്ഞില്ലേ വിശ്വാമിത്രണ്റ്റെ ഒരു നോട്ടത്തെ പോലും നേരിടാനുള്ള ശക്തി ആരാക്ഷസന്‍മാര്‍ക്കില്ലായിരുന്നു എന്ന് .
പിന്നെ എന്തിനാണ് അദ്ദേഹം ദശരഥമഹാരാജാവിണ്റ്റടുത്ത് ചെന്ന് രാമനെ കൂടെ വിടാന്‍ ആവശ്യപ്പെട്ടത്?
രാമനാണെങ്കില്‍ അന്നു ചെറിയ കുട്ടിയുമല്ലേ? ദശരഥന്‍ പോലും പറഞ്ഞത് അദ്ദേഹം തണ്റ്റെ മുഴുവന്‍ സൈന്യവുമായിട്ട് കൂടെ വരാം പക്ഷെ എന്നാലും സുബാഹുവിനേയും മാരീചനേയും ജയിക്കാന്‍ അദ്ദേഹത്തിനു പോലും സാധിക്കയില്ല എന്നല്ലേ?
അപ്പോള്‍ ആ കൊച്ചു കുട്ടിയെ ആവശ്യപ്പെടുന്നതിനു പകരം തനിക്കു ശല്യമുണ്ടാക്കുന്ന സുബാഹുവിനേയും, മാരീചനേയും മറ്റും അദ്ദേഹത്തിന് തന്നത്താനേ അങ്ങ് കൊന്നുകളയരുതായിരുന്നോ?
മാഷേ,
ഈ ചോദ്യത്തിനുത്തരം മനസ്സിലായാല്‍ ഹിന്ദുതത്വശാസ്ത്രം പകുതി മനസ്സിലായി എന്നര്‍ത്ഥം. ഇന്നു കാണിക്കുന്ന ജാതിയും, മതവും , വര്‍ണ്ണവും, അവര്‍ണ്ണവും എല്ലാം ശുദ്ധ ഭോഷ്കുകളാണെന്ന് മനസ്സിലാകും. വര്‍ണ്ണങ്ങളില്‍ ബ്രഹ്മണന്‍ ജ്ഞാനത്തിണ്റ്റെ മൂര്‍ത്തരൂപമാണ്.
ഭഗവത്ഗീത പറയുന്ന പണ്ഡിതലക്ഷണത്തില്‍-
"വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ സമദര്‍ശിനഃ"
ഇങ്ങനെ എല്ലാറ്റിനേയും തുല്യമായി കാണുന്നവനാണ് പണ്ഡിതന്‍.
ക്ഷത്രിയന്‍ ശക്തിയുടെ മൂര്‍ത്തരൂപമാണ്. രാജ്യരക്ഷണം അവണ്റ്റെ ധര്‍മ്മമാണ്. രാജ്യതന്ത്രത്തില്‍ അവന് ഉപദേശം കൊടുക്കേണ്ടത് ജ്ഞാനിയായ ബ്രാഹ്മണനാണ്.
ത്രിശങ്കുവിനു വേണ്ടി പുതിയതായി ഒരു സ്വര്‍ഗ്ഗലോകം പോലും സൃഷ്ടിക്കുവാനും , ഈ ലോകമാകെ ഒരു ഹുംകാരത്താല്‍ ഭസ്മമാക്കുവാനും ഉള്ള ശക്തിയുണ്ടായിട്ടു കൂടി കേവലം രണ്ടു രാക്ഷസന്‍മാരില്‍ നിന്നു സ്വയരക്ഷ നേടാന്‍ പോലും ആ ശക്തികളെ ഹിംസാത്മകമായി ഉപയോഗിക്കാത്തവനാണ് 'ബ്രാഹ്മണ' പദത്തിനര്‍ഹന്‍. വിശ്വാമിത്രന്‍ അങ്ങിനെയായതു കൊണ്ടാണ് ദശരഥണ്റ്റെ അടുക്കല്‍ വന്ന് രാമനെ ആവശ്യപ്പെടുന്നത്.
അല്ലാശാനെ. ഇതില്‍ തെറ്റൊന്നും ഇല്ലല്ലൊ. വിശ്വാമിത്രന്‍ ചെയ്യുന്ന യജ്ഞത്തിന്‍ തടസ്സമുണ്ടാക്കുന്നവരല്ലായിരുന്നോ ആ രക്ഷസന്‍മാര്‍. അവരെ അങ്ങു നേരെ കൊല്ലുന്നതില്‍ എന്താണ് തെറ്റ്?
അതാണു മാഷേ പറഞ്ഞത് രാജ്യസംരക്ഷണം ക്ഷത്രിയണ്റ്റെ ധര്‍മ്മമാണ്. ക്ഷത്രിയനെ അതില്‍ സഹായിക്കുക മാത്രമാണ് ബ്രാഹ്മണനു ചെയ്യാനുള്ളത് അല്ലാതെ നിയമം കയ്യിലെടുക്കലല്ല. മറ്റുള്ളവരെ ഉപദേശിച്ചാല്‍ മാത്രം പോരാ സ്വയം അനുഷ്ഠിക്കുകയും വേണം എന്നു മാതൃകാപരമായി ഉദാഹരിക്കുകയാണിവിടെ.
ആട്ടെ മാഷ് (euthanasia) ദയാവധം എന്നു കേട്ടിട്ടുണ്ടല്ലൊ അല്ലേ. അതെന്താ എല്ലായ്പ്പോഴും തര്‍ക്കതില്‍ കിടക്കുകയല്ലാതെ നിയമമാക്കാത്തത്? കാരണം ഒരിക്കല്‍ നിയമം ആക്കിയാല്‍ പ്രതിപക്ഷത്തെ എല്ലാവരേയും അടുത്ത ദിവസം തന്നെ ദയാവധം നല്‍കി സ്വര്‍ഗ്ഗത്തേക്കയക്കാന്‍ ഇന്നുള്ള ഏതു ഭരണാധികാരികളും ജാതി, മത, വര്‍ഗ്ഗ , വര്‍ണ്ണ ഭേദമെന്യേ മത്സരിക്കും എന്നത് എല്ലാവര്‍ക്കുമറിയാം അതുകൊണ്ട്. അതല്ല രാജ്യതന്ത്രജ്ഞത.
രാജാക്കന്‍മാര്‍ എങ്ങനെയുള്ളവരായിരിക്കരുത് എന്ന് ഇന്നത്തെ ഭരണാധികാരികളെ നോക്കിയാലറിയാം.
തണ്റ്റെ പ്രജകള്‍ക്ക് അവനവണ്റ്റെ ധര്‍മ്മം ചെയ്തു ജീവിക്കാന്‍ ഉള്ള അവസരം തണ്റ്റെ പ്രായപൂര്‍ത്തിയാകാത്ത മകനെ വിട്ടു കൊടുത്തു പോലും നല്‍കാന്‍ ശ്രമിക്കുന്ന രാജാവാണ് ദശരഥന്‍, താന്‍ തണ്റ്റെ മുഴുവന്‍ സേനകളൊടൊപ്പം പോയി യുദ്ധം ചെയ്താലും ആ രണ്ടു രാക്ഷസന്‍മാരെ ജയിക്കാന്‍ തനിക്കാവില്ല എന്നറിയാവുന്ന ദശരഥന്‍.
"അഹമേവ ധനുഷ്പാണിര്‍ഗോപ്താ സമരമൂര്‍ദ്ധനി
യാവല്‍ പ്രാണാന്‍ ധരിഷ്യാമി താവല്‍ യോത്സ്യേ നിശാചരൈഃ"
"എണ്റ്റെ മുഴുവന്‍ സേനാസഹിതനായി വന്ന് വില്ലെടുത്ത് ജീവനുള്ളിടത്തോളം സമയം ഞാന്‍ തന്നെ ആ രാക്ഷസന്‍മാരുന്‍മായി യുദ്ധം ചെയ്യാം "
അല്ലാതെ അവരെ കൊല്ലമെന്നൊ എന്തിന് ജയിക്കാമെന്നോ പോലുമുള്ള വ്യാമോഹം ദശരഥനില്ല.
അയല്‍രാജാവിനെ ജയിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് തണ്റ്റെ യജമാനത്വം അംഗീകരിച്ചു കൊടുത്ത നമ്മുടെ 'രാജാഭാസന്‍മാ' രെയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്
Monday, October 30, 2006
Monday, October 23, 2006
അര്‍ത്ഥനാശം മനസ്താപം--Chanakya neethi chapter7
അര്‍ത്ഥനാശം മനസ്താപം ഗൃഹേ ദുശ്ചരിതാനി ച
വഞ്ചനം ചാപമാനം ച മതിമാന്നപ്രകാശയേത്
ധനനഷ്ടം, മനോദുഃഖം, സ്വന്തം വീട്ടുകാര്യങ്ങള്‍, തനിക്കുണ്ടായ വഞ്ചന, അപമാനം ഇവ വെളിയില്‍ പറയരുത്.
ധനധാന്യപ്രയോഗേഷു വിദ്യാസംഗ്രഹണേഷു ച
ആഹാരേ വ്യവഹാരേ ച ത്യക്തലജ്ജഃ സുഖീ ഭവേല്‍
ധനം ധാന്യം എന്നിവകള്‍ വേണ്ട സ്ഥലത്ത് പ്രയോഗിക്കുന്നതിലും, വിദ്യാഭ്യാസത്തിലും, ആഹാരവിഹാരങ്ങളിലും ലജ്ജയില്ലാത്തവര്‍ സുഖികളായിത്തീരുന്നു.
സന്തോഷാമൃതതൃപ്താനാം തത്സുഖം ശാന്തചേതസാം
ന ച തത് ധനലുബ്ധാനാമിതശ്ചേതശ്ച ധാവതാം
സന്തോഷമാകുന്ന അമൃതുകൊണ്ട് തൃപ്തരും ശാന്തചിത്തരുമായ മനുഷ്യര്‍ക്കുള്ള സുഖം, ധനികര്‍ക്കോ, ധനത്തിനുപിറകേ അവിടെയുമിവിടെയും പാഞ്ഞുനടക്കുന്നവര്‍ക്കോ ലഭിക്കുകയില്ല
സന്തോഷസ്ത്രിഷു കര്‍ത്തവ്യഃ സ്വഭാര്യേ ഭോജനേ ധനേ
ത്രിഷു ചൈവ ന കര്‍ത്തവ്യോ//ധ്യയനേ ജപദാനയോഃ
സ്വന്തം ഭാര്യ, ആഹാരം, തനിക്കുള്ള സ്വത്ത് ഇവയില്‍ തൃപ്തിയും സന്തോഷവും വയ്ക്കുക. പഠിത്തം, ജപം , ദാനം എന്നിവയില്‍ ഒരിക്കലും തൃപ്തി വക്കാതെയും ഇരിക്കുക.
വിപ്രയോര്‍വിപ്രവഹ്ന്യോശ്ച ദാമ്പത്യോഃ സ്വാമിഭൃത്യയോഃ
അന്ത്രേണ ന ഗന്തവ്യം ഹലസ്യ വൃഷഭസ്യ ച
രണ്ടു വിപ്രന്‍മാരുടെ ഇടയില്‍ കൂടിയും, ഒരു വിപ്രനും അഗ്നിക്കും നടുവില്‍ കൂടെയും, ദമ്പതികളുടെയും, സ്വാമി-ഭൃത്യന്‍ എന്നിവര്‍ക്കിടയിലൂടെയും കാള കലപ്പ എന്നിവയ്ക്കിടയിലൂടെയും കടന്നു പോകരുത്
പാദാഭ്യാം ന സ്പൃശേദഗ്നിം ഗുരും ബ്രാഹ്മണമേവ ച
നൈവ ഗാം ച കുമാരീം ച ന വൃദ്ധം ന ശിശും തഥാ
അഗ്നി, ഗുരു, ബ്രാഹ്മണന്‍, പശു, കന്യക, വൃദ്ധന്‍, ശിശു എന്നിവരെ പാദം കൊണ്ട് തൊടരുത്
ശകടം പഞ്ച ഹസ്തേന ദശഹസ്തേന വാജിനഃ
ഹസ്തീ ഹസ്തസഹസ്രേണ ദേശത്യാഗേന ദുര്‍ജ്ജന
വാഹനത്തിനെ അഞ്ചു കൈ ദൂരത്തിലും, കുതിരയെ പത്തു കൈ ദൂരത്തിലും, ആനയെ ആയിരം കൈ ദൂരത്തിലും ഒഴിവാക്കാം, എന്നാല്‍ ദുര്‍ജ്ജനത്തെ ഒഴിവാക്കാന്‍ ദേശത്യാഗം തന്നെ വേണ്ടി വരും
ഹസ്തീ അങ്കുശമാത്രേണ വാജീ ഹസ്തേന താഡ്യതേ
ശൃംഗീ ലഗുടഹസ്തേന ഖഡ്ഗഹസ്തേന ദുര്‍ജ്ജനഃ
ആനയെ തോട്ടി കൊണ്ടും, കുതിരയെ കൈ കൊണ്ടും, കൊമ്പുള്ള മൃഗങ്ങളെ വടി കൊണ്ടും , ദുര്‍ജ്ജനങ്ങളെ വാള്‍ കൊണ്ടും കൈകാര്യം ചെയ്യണം.
തുഷ്യന്തി ഭോജനേ വിപ്രാഃ മയൂരാഃ ഘനഗര്‍ജ്ജിതേ
സാധവഃ പരസമ്പത്തൌ ഖലാഃ പരവിപത്തിഷു
വിപ്രന്‍മാര്‍ ഭോജനത്താലും, മയിലുകള്‍ മേഘനാദം കൊണ്ടും, സാധുക്കള്‍ മറ്റുള്ളവരുടെ ഐശ്വര്യത്തിലും, ദുര്‍ജ്ജനങ്ങള്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്ന അപകടങ്ങളിലും സന്തോഷിക്കുന്നു.
അനുലോമേന ബലിനം പ്രതിലോമേന ദുര്‍ബ്ബലം
ആത്‌മതുല്യബലം ശത്രും വിജയേന ബലേന വാ
ശക്തനേ അവനു വശം ചേര്‍ന്നും, ദുര്‍ബ്ബലനെ എതിരിട്ടും, തനിക്കൊപ്പം ബലമുള്ളവനെ ജയിച്ചോ ബലം പ്രയോഗിക്കുകയും ചെയ്തോ വശത്താക്ക്ക്കണം
ബാഹുവീര്യം ബലം രാജ്ഞോ ബ്രാഹ്മണോ ബ്രഹ്മവിത് ബലീ
രൂപയൌവനമാധുര്യം സ്ത്രീണാം ബലമനുത്തമം
കൈക്കരുത്ത് രാജാവിനും, ബ്രഹ്മജ്ഞാനം ബ്രാഹ്മണനും, രൂപ്പയൌവനവാണികള്‍ സ്ത്റ്‍ക്കും ശ്രേഷ്ഠഗുണങ്ങള്ളാണ്
നാത്യന്ത സരളൈര്‍ഭാവ്യം ഗത്വാ പശ്യ വനസ്ഥലീം
ഛിദ്യന്തേ സ്‌അരളാസ്തത്ര കുബ്ജാസ്തിഷ്ഠന്തി പാദപാഃ
എല്ലാറ്റിലും നേരെ വാ നേരെ പോ എന്ന സ്വഭാവമ്മ് എപ്പോഴും നല്ലതിനായിരിക്കില്ല. വനത്തില്‍ നോക്കുക, നേരെ വളരുന്ന മരങ്ഗല്‍ വെട്ടി മുറിക്കപ്പെടുന്നു, വളഞ്ഞവയൊക്കെ അവിടെത്തന്നെ നില്‍ക്കുന്നു.
യത്രോദകസ്തത്ര വസന്തി ഹംസാസ്തഥൈവ ശുഷ്കം പരിവര്‍ജ്ജയന്തി
ന ഹംസതുല്യേന നരേണ ഭാവ്യം പുനസ്ത്യജന്തഃ പുനരാശ്രയന്തഃ
ഹംസങ്ങള്‍ തടാകത്തില്‍ വെള്ളം ഉള്ളപ്പോള്‍ വസിക്കുകയും വരളുമ്പോല്‍ ഉപേക്ഷിക്കുകയും ചെയ്യും. പക്ഷെ ഒരിക്കല്‍ ഉപേക്ഷിച്ചവയെ വീണ്ടും സ്വീകരിക്കുക, വീണ്ടും ഉപേക്ഷിക്കുക എന്നത് മനുഷ്യര്‍ക്ക് അനുകരണീയമല്ല.
ഉപാര്‍ജ്ജിതാനാം വിത്താനാം ത്യാഗ ഏവഹി രക്ഷണം
തടാകോദരസംസ്ഥാനാം പരീവാഹ ഇവാംഭസാം
സംഭരിച്ച സ്വത്തിണ്റ്റെ രക്ഷ എന്നത് ത്യാഗം അഥവാ ദാനം തന്നെയാണ്. തടാകത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകുമ്പോഴാണ് തെളിഞ്ഞു ശുദ്ധമാകുന്നത്
സ്വര്‍ഗ്ഗസ്ഥിതാനാമിഹ ജീവലോകേ ചത്വാരി ചിഹ്നാനി വസന്തി ദേഹേ
ദാനപ്രസംഗോ മധുരാ ച വാണീ ദേവാര്‍ച്ചനം ബ്രാഹ്മണതര്‍പ്പണം ച
ദാനം , മധുരമുള്ള വാക്കുകളുടെ ഉപയോഗം, ദേവപൂജ, ബ്രാഹ്മണതര്‍പ്പണം ഇവ ചെയ്യുന്ന ആളുകള്‍ ഈ ലോകത്തില്‍ തന്നെ സ്വര്‍ഗ്ഗ വാസികള്ളാണ്.
അത്യന്തകോപഃ കടുകാ ച വാണീ ദരിദ്രതാ ച സ്വജനേഷു വൈരം
നീചപ്രസംഗഃ കുലഹീനസേവാ ചിഹ്നാനി ദേഹേ നരകസ്ഥിതാനാം
കോപിക്കുന്ന സ്വഭാവം, കടുത്ത വാക്കുകള്‍, ദാരിദ്ര്യം, ബന്ധുക്കളോടു വൈരാഗ്യം, നീചസഹവാസം, എന്നിവയുള്ളവര്‍ നരകവാസികളാകുന്നു.
ഗമ്യതേ യദി മൃഗേന്ദ്രമന്ദിരം ലഭ്യതേ കരികപോല മൌക്തികം
ജംബുകാലയഗതേ ച പ്രാപ്യതേ കാകപുച്ഛഖരചര്‍മ്മഖണ്ഡനം
സിംഹക്കൂട്ടില്‍ ചെന്നാല്‍ ആനയുടെ മസ്തകത്തിലെ മുത്തു ലഭിക്കും, എന്നാല്‍ കുറുക്കണ്റ്റെ കൂട്ടില്‍ ചെന്നാല്‍ അവിടെ കിട്ടുനത് അതിനനുസരിച്ചുള്ള കാക്കയുടെ വാലോ, കഴുതയുടെ തൊലിയോ ഒക്കെ ആയിരിക്കും കിട്ടൂക.
ശുനഃ പുച്ഛമിവ വ്യര്‍ഥം ജീവിതം വിദ്യയാ വിനാ
ന ഗുഹ്യഗോപനേ ശക്തം ന ച ദംശനിവാരണേ
ഗുഹ്യഭാഗത്തെ മറക്കുന്നതിനോ എന്തിന് ഈച്ചയേ ആട്ടാന്‍ പോലും കഴിവില്ലാത്ത നായയുടെ വാല്‍ പോലെ വ്യര്‍ത്ഥമാണ് വിദ്യാഭ്യാസം ചെയ്യാത്ത ജീവിതം
വാചാം ശൌചം ച മനസഃ ശൌചമിന്ദ്രിയനിഗ്രഹം
സര്‍വ്വഭൂതേ ദയാ ശൌചമേതത് ശൌചഃ പരാര്‍ത്ഥിനാം
വാക്കിണ്റ്റെ ശുദ്ധി എന്നത് സത്യമാണ്. മനസ്സിണ്റ്റെ ശുദ്ധി ഇന്ദ്രിയനിഗ്രഹമാണ്. പരാര്‍ത്ഥികളുടെ ശുദ്ധി സര്‍വ്വഭൂതാനുകമ്പയാണ്.
പുഷ്പേ ഗന്ധസ്തിലേ തൈലം കാഷ്ഠേ വഹ്നിഃ പയോഘൃതം
ഇക്ഷൌ ഗുഡം തഥാ ദേഹേ പശ്യാത്മാനം വിവേകതഃ
പൂവില്‍ മണം, എള്ളില്‍ എണ്ണ, തടിയില്‍ അഗ്നി, കരിമ്പില്‍ ശര്‍ക്കര എന്നിവ അടങ്ങിയിരിക്കുന്നതുപോലെ അത്മാവിനേ ശരീരത്തില്‍ മനസ്സിലാക്കുക.

Tuesday, October 17, 2006
Comment on അതുല്ല്യ എഴുതിയത്--
I tried to put as a comment on athullya's post but failed, so posting here
ശ്രീകൃഷ്ണനോടുള്ള ദ്രൌപതിയുടെ സൌഹൃദത്തേ അതുല്ല്യ എഴുതിയതിന് വന്ന കമണ്റ്റുകള്‍ വായിക്കുമ്പോള്‍ ചിലതു കുറിക്കണമെന്നു തോന്നി.
സുഹൃത് എന്ന പദത്തിനു തന്നെ ഒരര്‍ത്ഥമുണ്ട്- അത് പറഞ്ഞുതരാതെ തന്നെ വ്യക്തമാണ്-.
അതുല്ല്യ എഴുതിയത്--
" ആ ഉത്തമപുരുഷ--" നെക്കുറിച്ചാണ്, അല്ലാതെ പല കമണ്റ്റുകളിലും കണ്ട അര്‍ഥത്തിലല്ല.
ദാമ്പത്യത്തിനു പുറത്തുള്ളതായും പല കാര്യങ്ങളുണ്ട്- ഞങ്ങള്‍ പലപ്പോഴും കാണുന്ന ചില അവസ്ഥകള്‍ പറയട്ടെ. ഒരു ചെറിയ ഉദാഹരണം-
൧. ഭാര്യയേ ശസ്ത്രക്രിയക്കായി കൊണ്ടുപോയിക്കഴിഞ്ഞ് വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഭര്‍ത്താവ്, ആ സമയത്ത് അയാള്‍ക്ക് ഭാര്യയോടു പങ്കുവക്കാനുള്ള കാര്യങ്ങളല്ല ഉള്ളത് , അയാളുടെ ആ ആകാംക്ഷ തണുപ്പിക്കുവാനുള്ള ഒരു ആശ്രയമാണ് അ നേരത്ത് ആവശ്യം.
ഇതേപോലെ ഭര്‍ത്താവിനെ തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിക്കഴിഞ്ഞ് പുറമേ കാത്തു നില്‍ക്കുന്ന ഭാര്യ.
അവസാനമായി-
ജീവിതാവസാനം രണ്ടു പേരും ഒന്നിച്ചു മരിക്കുന്നു എങ്കിലൊ ഭാഗ്യം തന്നെ. പക്ഷെ ഒരുവേള അങ്ങിനെയല്ല രണ്ടുപേരില്‍ ഒരാള്‍ ആദ്യം മരിച്ചാല്‍-- ഒന്നാശ്വസിപ്പിക്കുന്നതിന് ആണ് സുഹൃത്തിണ്റ്റെ ആവശ്യം അത് എതിര്‍ലിംഗത്തില്‍ പെട്ടയാള്‍ തന്നെയാകണം എന്നു നിര്‍ബന്ധമൊന്നും അതുല്ല്യയുടെ ലേഖനത്തില്‍ ഞാന്‍ കണ്ടില്ല.
ഈ ഉദാഹരണങ്ങള്‍ കുറച്ചു കടൂത്തു പോയി പക്ഷെ വിലകുറഞ്ഞ തര്‍ക്കങ്ങള്‍ കൊണ്ട് ഉദാത്തമായ ഒരാശയത്തെ അവഹേളിക്കുന്നതു കണ്ടതുകൊണ്ട് എഴുതിയതാണ്.
ചെറിയ ചെറിയ കാര്യങ്ങളും നിത്യജീവിതത്തില്‍ ധാരാളമുണ്ട്.
നാം ചെയ്ത ഒരു ചെറിയ ഊഹക്കച്ചവടം, അതു പോളിഞ്ഞു പോയി, അതു പറഞ്ഞു ശ്രീമതിയെകൂടെ വിഷമിപ്പിക്കേണ്ട എന്നു വന്നാല്‍ നമ്മുടെ പ്രയാസം തീര്‍ക്കാന്‍ ഒരു സുഹൃത്തുണ്ടെങ്കില്‍ ആകും അല്ലെങ്കിലോ , ശ്രീമതിയോടും പറയുക എന്നിട്ടു രണ്ടു പെരും കൂടി ഒന്നിച്ചു വിഷമിക്കുക- അതായത് വിഷമം ഇരട്ടിപ്പിക്കുക. ഇതുപോലെ എത്ര വേണമെങ്കിലും പറയാം.
രാധേയന്‍ രാസലീലാവര്‍ണ്ണനത്തില്‍ പോലും ഓരൊ ഗോപസ്ത്രീയുടെകൂടെയും ഓരൊ കൃഷ്ണനുണ്ടായിരുന്നു എന്ന ഭാഗം മറന്നതുപോലെ എഴുതിയതുകണ്ടു

Monday, October 16, 2006
മൂന്നു പെറ്റി കേസ് പ്രതികള്‍.
ഒരു പെട്ടിയില്‍ നാലു തൊപ്പികളുണ്ടായിരുന്നു രണ്ടു കറുപ്പും, രണ്ടു വെളുപ്പും.ഒന്നിനു പിന്നില്‍ ഒന്നായി നിര്‍ത്തിയ അവരുടെ തലയില്‍, അവയില്‍ നിന്നുള്ള ഓരോ തൊപ്പി ധരിപ്പിച്ചു. പക്ഷെ തൊപ്പി അണിയാന്‍ നേരം അവര്‍ക്ക് തൊപ്പി ഏതുനിറമാണെന്നു കാണാതിരിക്കുവാന്‍ കണ്ണൂ കെട്ടിയിരുന്നു. ക്യൂ ആയി നിര്‍ത്തിയ ശേഷം കണ്ണിണ്റ്റെ കെട്ടഴിച്ചു. അപ്പോള്‍ അവരില്‍ ആരെങ്കിലും ഒരാള്‍ തണ്റ്റെ തലയിലുള്ള തൊപ്പിയുടെ നിറം പറഞ്ഞാല്‍ കേസ് ചാര്‍ജ് ചെയ്യാതെ വിടാം എന്നു പറഞ്ഞു.
അതിലൊരാള്‍ പറഞ്ഞു, അതു ശരിയായിരുന്നു , എങ്കില്‍ എങ്ങനെയാണ് ഉത്തരം അയാള്‍ കണ്ടെത്തിയത് ?
ഉത്തരം-
ഏറ്റവും പുറകിലത്തെയാളിന് മറ്റു രണ്ടു പേരുടെയും തലയിലെ തൊപ്പികള്‍ കാണാം. അപ്പോള്‍ രണ്ടു കറുപ്പോ രണ്ടു വെളുപ്പോ കാണുന്നു എങ്കില്‍ അയാള്‍ക്ക് പെട്ടെന്നുത്തരം പറയാന്‍ സാധിക്കും. അതുകൊണ്ട് അയാള്‍ ഉത്തരം പറയുന്നില്ല എങ്കില്‍ അയാള്‍ കാണുന്നത് ഒരു കറുപ്പും ഒരു വെളുപ്പും ആണ്. അങ്ങിനെയാണെങ്കില്‍ നടുക്കു നില്‍ക്കുന്ന ആള്‍ക്ക് ഏറ്റവും മുന്നിലത്തെ ആളിണ്റ്റെ തലയിലെ തൊപ്പി കാണാം. അത് ഏതു നിറമാണോ അതിണ്റ്റെ എതിരു നിറമായിരിക്കും നടുക്കുള്ള ആളിണ്റ്റെ തലയിലെ തൊപ്പിയുടെ നിറം
എനിക്കു ഉമേഷിനെ ആ ചോദ്യം സൈറ്റ് തുറക്കാന്‍ സാധിക്കുന്നില്ല. പക്ഷെ ഉത്തരങ്ങള്‍ പിന്‍മൊഴിയില്‍ വരുന്നതില്‍ നിന്നും ഇതുപോലെ എന്തോ ആണ് അതെന്നൂഹിക്കുന്നു.
എങ്കില്‍ ഇതിണ്റ്റെ തന്നെ അടുത്ത വേര്‍ഷന്‍ കേള്‍ക്കൂ പെട്ടിയില്‍ തൊപ്പികളുടെ എന്നം നാലിനു പകരം അഞ്ച് മൂന്നു കറുപ്പും രണ്ടു വെളുപ്പും. എങ്കില്‍ ഉത്തരം എന്തായിരിക്കും?
അവിടെയും ഇതു പോലെ തന്നെ.
നടുക്കു നില്‍ക്കുന്നയാള്‍ക്കറിയാം , പിന്നില്‍ നില്‍ക്കുന്നയാള്‍ രണ്ടു വെള്ള കണ്ടാല്‍ ഉത്തരം പറയും എന്നതുകൊണ്ട് രണ്ടു വെള്ള എന്ന ഒരു സാധ്യതയില്ല. അതുകൊണ്ട് ഒരു വെള്ള മുന്നില്‍ കണ്ടാല്‍ തണ്റ്റെ തലയില്‍ കറുപ്പായിരിക്കും. പക്ഷെ മുമ്പില്‍ കറുപ്പു കണ്ടാല്‍ അയാള്‍ക്കും ഉത്തരം പറയാന്‍ സാധിക്കില്ല.
എന്നാല്‍ ഏറ്റവും മുന്നിലുള്ളയാള്‍ക്ക് അപ്പോല്‍ കാര്യം പിടികിട്ടും. തണ്റ്റെ തലയില്‍ കറുപ്പണെങ്കിലേ ഇതുപോലെ മറ്റു രണ്ടു പേരും മിണ്ടാതിരിക്കൂ എന്ന്. അപ്പോള്‍ അയാള്‍ക്കുത്തരം നല്‍കാന്‍ കഴിയും.

Sunday, October 15, 2006
ഉമേഷ് എഴുതിയ സമസ്യകള്‍ക്ക് ഒരനുബന്ധം
ഉമേഷ് എഴുതിയ സമസ്യകള്‍ക്ക് ഒരനുബന്ധം
മുരാരി എന്നു പേരുള്ള ഒരു ദരിദ്രബാലന്‍ പഠനകാലത്ത് ഒരു ദിവസം ക്ലാസിലിരുന്ന് ഉറങ്ങി പോയി. ഇതു കണ്ട ഗുരു മുരാരിക്കെന്തു പറ്റി എന്നു ചോദിച്ചു. അപ്പോല്‍ സുഹൃത്തുക്കള്‍ പറഞ്ഞു
"ദാരുഭൂതോ മുരാരിഃ" -(തടിപോലെയായി മുരാരി- വടിയായിന്നല്ല കേട്ടൊ)
ഇത്രയുമായപ്പോഴേക്കും മുരാരി ഉണര്‍ന്നു. ഗുരു അവനോടു "ദാരുഭൂതോ മുരാരി എന്നു ചേര്‍ത്തൊരു ശ്ലോകം ചൊല്ലാന്‍ ആവശ്യപ്പെട്ടു. അതിന് മുരാരി ചൊല്ലിയതാണത്രേ-
"ഏകാ ജായാ പ്രകൃതിരചലാ ചഞ്ചലാ ച ദ്വിതീയാ
പ്‌ഉത്രോനംഗഃ കുസുമവിശിഖോ മാന്മഥോ ദുര്‍ന്നിവാരഃ
ശേഷശ്ശയാ ശയനമുദധൗ വാഹനം പന്നഗാരിഃ
സ്മാരം സ്മാരം സ്വഗൃഹചരിതം ദാരുഭൂതോ മുരാരിഃ"
രണ്ടു ഭാര്യമാരുള്ളതില്‍ ഒന്നു അചലയാണ്( പ്രകൃതി) രണ്ടാമത്തവള്‍ ചഞ്ചലയും(ലക്ഷ്മി), മകനാണെങ്കില്‍ ശരീരമില്ല എന്നു തുടങ്ങി (കാമദേവന്‍)
കിടക്കയാണെങ്കില്‍ പാമ്പു, കിടപ്പോ സമുദ്രത്തില്‍, വാഹനം പരുന്ത് ഇങ്ങനെ യുള്ള സ്വന്തം കുടുംബചരിത്രം ഓര്‍ത്തോര്‍ത്ത് മുരാരി- വിഷ്ണു ദാരുഭൂതനായിപ്പോയി എന്ന്.
മുരാരി എന്ന ബാലനും സ്വന്തം വീട്ടിലെ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്തുറങ്ങിപ്പോയി എന്നു വ്യംഗ്യം
മറ്റൊന്ന് --
"ഗജേന്ദ്രവൃന്ദം ഗഗനേ പറന്നാര്‍" ആനക്കൂട്ടം ആകാശത്തില്‍ പറന്നുവത്രേ
ദ്വിജാവനം ചെയ്തരുളും ത്വദീയ
ദ്വിജാധിപശ്രീ കലരുന്ന കാന്ത്യാ
നിജാസനം വിട്ടഥ കൂരിരുട്ടാം
ഗജേന്ദ്രവൃന്ദം ഗഗനേ പറന്നാര്‍
ഇനി തനി മലയാളത്തില്‍ സാധാരന ഒരെണ്ണം
"കണ്ണാംകുളം കരകവിഞ്ഞൊഴുകിത്തുടങ്ങി"
പൂരണം-
"പിണ്ണാക്കു കണ്ടു കൊതിമൂത്തുടനേയെടുത്ത-
തണ്ണാക്കിലിട്ടതുകുതിര്‍ന്നവിടെത്തടഞ്ഞു
തൊണ്ണാന്‍ കണക്കെമിഴിയുന്തി വലഞ്ഞു കഷ്ടം
കണ്ണാം കുളം കരകവിഞ്ഞൊഴുകിത്തുടങ്ങി
മറ്റൊരെണ്ണം മുഴുവന്‍ ഓര്‍മ്മയില്ല
"സൂച്യഗ്രേ കൂപഷഡ്കം തദുപരി നഗരം തത്ര ഗംഗാപ്രവാഹം"
സൂചിയുടെ അഗ്രത്തില്‍ ആറു കിണറുകള്‍, അവയുടെ മുകളിലായി പട്ടണം , അവിടെ ഗംഗ ഒഴുകുന്നു എന്ന്. ഇതിനാരോ യാത്ര കഴിഞ്ഞു വരുന്ന വഴിക്ക് ഒരു ഇന്ദ്രജാലക്കാരന്റെ ഇന്ദ്രജാലങ്ങള്‍ കണ്ടു എന്നും അവിടെ ഈ പറഞ്ഞതു പോലെയൊക്കെ കണ്ടു എന്നും പൂരിപ്പിച്ചു എന്നു വായിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പ്രസിദ്ധീകരിച്ചാല്‍ നന്നായിരിക്കും
"കണ്ണന്‍ കാന്ത്യാ കളിച്ചീടണ---" ഇതു അക്ഷരശ്ലോക്‌അത്തില്‍ കണ്ടതായോര്‍ക്കുന്നു. അതുകൊണ്ട് ഇവിടെ എഴുതുന്നില്ല.
ഇതൊന്നും ആരെഴുതിയതാണെന്നറിയില്ല. വേണ്ട ടിപ്പണിയൊക്കെ ചേര്‍ത്ത് ഉമേഷ് സ്വന്തം ലേഖനത്തില്‍ ചേര്‍ത്താല്‍ നന്നായിരിക്കും

Friday, October 13, 2006
/ അഥവാ കാ സാ ജാനാസി
്കൃതത്തിന്റെ അനന്തമായ സാധ്യതകള്‍ കണ്ടു അമ്പരന്നു നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണു ഞാന്‍. നിങ്ങളെ പോലുള്ളവരില്‍ നിന്നും എന്തെങ്കിലുമൊക്കെ കൂടുതല്‍ ലഭിക്കുമെന്ന തോന്നലിലാണ് ഇതിനിറങ്ങിത്തിരിച്ചതു തന്നെ.
കാ ത്വം ജാനാസി, എന്നതും കാ സാ ജാനാസി എന്നതും ഭംഗിയുള്ളതു തന്നെ. ചെറുപ്പത്തില്‍ കേട്ടതാണ് അത് എഴുതി ഇട്ടിട്ടുമില്ല എങ്ങും. അതുകൊണ്ട് ചോദിക്കട്ടെ.
കാ താ എന്നതിന് നൃണാം എന്ന ഭാഗത്തോടു (ബഹുവചനസൂചകമാകയാല്‍) യോജിച്ചു വരില്ലേ?
മറുപടി പ്രതീക്ഷിക്കുന്നു
അയ്യോ ഇത്രയും എഴുതി ക്കഴിഞ്ഞപ്പോഴാണ് കാനി എന്നാണല്ലൊ നപുംസകലിംഗരൂപം എന്നുമോര്‍മ്മ വന്നത്
സമ്മതിച്ചിരിക്കുന്നു.
തിരുത്തുന്നു
എത്ര തവണ വീണു കഴിഞ്ഞാലാണ് നേരെ ഒന്നു നടക്കാന്‍ സാധിക്കുക
കാ ത്വം ജാനാസി / അഥവാ കാ സാ ജാനാസി ഏതാണു വേണ്ടതെന്നരുളിച്ചെയ്യൂ-- കാ സാ ജാനാസി തന്നെയാകെട്ടെ അല്ലേ
നന്ദിപൂര്‍വം
can somebody tell me how to get rid of this advt bar from my blog?

Thursday, October 12, 2006
"ഹകാരേണ ബഹിര്യാതി
ഞാനിതെഴുതിയാലുടനെ ഒരു കമണ്റ്റിനു സ്കോപ്പുണ്ട്- എന്തെങ്കിലും ആധുനികര്‍ കണ്ടുപിടിച്ചാലുടനേ
'ഇതു ഞങ്ങടെ കിട്ടേട്ടന്‍ പണ്ടു ഗീതയോടു പറഞ്ഞതാ അല്ലെങ്കില്‍ ഞങ്ങടെ ചങ്കരേട്ടന്‍ പ്രമ്മനോടു പറഞ്ഞതാ അതുമല്ലെങ്കില്‍ വാശനമ്മാവന്‍ പാരതത്തില്‍ പറഞ്ഞതാണെന്നൊക്കെ'
സാരമില്ല എന്നാലും പറയാനുള്ളതു പറയണമല്ലൊ. ദേവരാഗത്തിണ്റ്റെ ലേഖനത്തിന് കമണ്റ്റിട്ടപ്പോഴാണ് ഇതോര്‍മ്മവന്നത്. ബ്രഹ്മാവിന് ഹംസം വാഹനമാണെന്ന് പറയൂതിനു പിന്നിലേ യുക്തി.
'സോഹം' എന്ന തത്വം-(സഃ + അഹം- അതു താന്‍ തന്നെയാണെന്ന അറിവ്) ബ്രഹ്മാവാണ് സൃഷ്ടികര്‍ത്താവ്. അദ്ദേഹം ജീവനുപദേശിച്ചുകൊടുത്ത മന്ത്രമാണ് 'ഹംസമന്ത്രം'
"ഹകാരേണ ബഹിര്യാതി
സകാരേണ വിശേല്‍ പുനഃ
ഹംസ ഹംസേത്യമും മന്ത്രം
ജീവോ ജപതി സര്‍വദാ"
പ്രാണന്‍ ഹകാരത്തിലൂടെ പുറമേക്കുപോയി അമൃതവുമായി ചേര്‍ന്ന് തിരികെ സകാരത്തോടുകൂടി അകത്തേക്കു പ്രവേശിക്കുന്നു. ഇതു ജീവനുള്ളിടത്തോലം കാലം തുടരുന്നു.
ഓരോ ദിവസവും 21,600 പ്രാവശ്യം ഈ മന്ത്രം ജപിക്കുന്നു എന്നാണ് അടുത്ത ശ്ളോകത്തിണ്റ്റെ അര്‍ത്ഥം (ആ ശ്ളോകം ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല -ശതാനി ഷഡ് ---സഹസ്രാണ്യേകവിംശതി എന്നോ മറ്റൊ തുടങ്ങുന്ന ആ ശ്ളോകം അറിയുന്നവര്‍ ഉദ്ധരിച്ചാല്‍ നന്നായിരുന്നു) 21,600 എന്നത് ഒരു ദിവസത്തെ ശ്വാസസംഖ്യയാണെന്നാണ് പറഞ്ഞുവച്ചത്. അപ്പോള്‍ ഒരു മിനിറ്റില്‍ ൧൫ പ്രാവശ്യം. സാധാരണ കണക്കനുസരിച്ച് ഹൃദയമിടിപ്പ് ശ്വാസസംഖ്യയുടെ 4 ഇരട്ടിയായിരിക്കും. ആ കണക്കിന് നാഡിമിടിപ്പ് ഒരു മിനിറ്റില്‍ 60 എന്നു കിട്ടൂന്നു.
ബ്ളഡ് പ്രഷറിനെക്കുറിച്ച് ദേവരാഗം എഴുതിയത് ശ്രദ്ധിച്ചു.
ഹൃദയവും രക്തവാഹിനികളും അടങ്ങുന്ന ഒരു closed circuit ആണ് രക്തചംക്രമണ വ്യവസ്ഥ. അതിനുള്ളില്‍ ഒരു നിശ്ചിത പ്രഷര്‍ നിലനിന്നാലേ ഹൃദയം പമ്പ് ചെയ്യുമ്പോള്‍ രക്തം മുന്നോട്ടു പോകൂ. ആ പ്രഷറിനെയാണ് ഡയസ്റ്റളിക് പ്രഷര്‍ എന്നു പറയുന്നത്. അതിണ്റ്റെ ഏറ്റവും താഴത്തെ limit 60 mm/hg ആണ് എന്നു തിട്ടപ്പെടുത്തിയിരിക്കുന്നു. ഈ ഒരു പ്രഷറിന്നെതിരായി നിരന്തരം ഹൃദയം പ്രവര്‍ത്തിക്കുന്നു എന്നുള്ളതുകൊണ്ട്, ഇതിണ്റ്റെ അളവ് എത്രയും താഴ്ന്നിരിക്കുന്നുവോ അത്രയും നല്ലതാണ് എന്നാണ് സിദ്ധാന്തം.
നാഡിമിഡിപ്പിണ്റ്റെ എണ്ണവും അതുപോലെ തന്നെ. നമ്മള്‍ കണക്കില്‍ 72 ennum , 70 -80 വരെ എന്നും മറ്റും പറയുമെങ്കിലും സത്യത്തില്‍ 56 -60 വരെ കാണുന്ന (കഠിനാദ്ധ്വാനം ചെയ്യുന്നവരില്‍) നാഡിമിഡിപ്പാണ് ഹൃദയാരോഗ്യത്തിനു നല്ലത്. ഇതു ഹൃദയത്തിണ്റ്റെ വികസിക്കുന്ന അവസ്ഥയുടെ diastolic phase കാലദൈര്‍ഘ്യം കൂട്ടും, അതുകൊണ്ടു തന്നെ ഹൃദയത്തിലേക്കു രക്തം കൊണ്ടു പോകുന്ന കുഴലുകള്‍ കൂടുതല്‍ സമയം തുറന്നിരിക്കുകയും , ഹൃദയത്തിന് ആരോഗ്യം കൂടുകയും ചെയ്യാന്‍ സഹായിക്കുന്നു. ഡയസ്റ്റളിക് പ്രഷര്‍ കുറയുമ്പോള്‍ സ്വാഭാവികമായും മുകളിലത്തേ പ്രഷറും കുറയുമല്ലൊ. അതുകൊണ്ട് കുറഞ്ഞ പ്രഷര്‍ എപ്പോഴും നല്ലതല്ലെന്നു വിചാരിക്കാന്‍ പാടില്ല.

reply to vaagjyothi's comment
വാല്‌മീകിരാമായണത്തില്‍ രണ്ടിടത്തും, വിദുരോപദേശത്തിലും, ചാണക്യനീതിയിലും ഒരേപോലെ പറഞ്ഞിട്ടുള്ള ഒരു ശ്ലോകമാണ്
"സുലഭാ പുരുഷാ ലോകേ
സതതം പ്രിയവാദിനഃ
അപ്രിയസ്യ തു പഥ്യസ്യ വക്താ ശ്രോതാ ച ദുര്‍ല്ലഭഃ"
ഇവിടെ വക്താവിനെ കിട്ടിയപ്പോള്‍ ശ്രൊതാവും സന്തുഷ്ടന്‍ തന്നെയാണ്.
പ്രഥമാ ബഹുവചനരൂപമായാല്‍ 'കാ'യും 'താ'യും ശരിയാണ്
പക്ഷെ ജാനാസി വേണമായിരുന്നു.
തെറ്റു ചൂണ്ടികാണിച്ചതില്‍ സന്തോഷം. ഇനിയും ഇതുപോലെ ശ്രദ്ധ പ്രതീക്ഷിക്കുന്നു.
നന്ദിയോടെ
പണിക്കര്‍
Since I could not post this as a comment, it is being posted as a post itself, in reply to vaagjyothi's comment

Wednesday, October 11, 2006
സാ (=അവള്‍) + ഗരം (=കൂട്ടുവിഷം)
പ്രിയ കൂമന്‍സ്ജീ,
ഈ ശ്ലോകം ഒരു വലിയ അര്‍ത്ഥമൊന്നുമില്ലാത്തതാണ്, വെറുതേ ഭാഷയിലുള്ള അഭ്യാസങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയവയാണ്. അതൊന്നാലോചിക്കാന്‍ വേണ്ടി എഴുതി, ആദ്യമേ ഉത്തരം പറഞ്ഞാല്‍ പിന്നെ ആലോചിച്ചുനോക്കുന്നവര്‍ക്ക് മുഷിയുമല്ലൊ എന്നു കരുതി രണ്ടു ദിവസം കാക്കുന്നു എന്നു മാത്രം.
ഗരം എന്ന വാക്കിനു കൂട്ടുവിഷം എന്നൊരര്‍ത്ഥമുണ്ട്. അപ്പോള്‍ സാ (=അവള്‍) + ഗരം (=കൂട്ടുവിഷം) എന്നു ചേര്‍ക്കുന്നതും സാഗരം എന്നു വായിക്കാന്‍ സാധിക്കും. ഇനി എളുപ്പമായില്ലേ?
സാ തു(ആകട്ടെ) അര്‍ക്കേ (സൂര്യന്‍) പശ്ചിമേ (പടിഞ്ഞാറ്) അസ്തഗതേ (അസ്തമിച്ചപ്പോള്‍) ഗരം ഭോജനം ബഹു (ധാരാളം) ഖാദയന്തീ (കഴിച്ച്) ദുസ്സഹാര്‍ത്തിസമാക്രാന്താ (ദുസ്സഹമായ വേദനയാല്‍ ആക്രമിക്കപ്പെട്ടവളായി) വിമുഹ്യതി (മോഹാലസ്യപ്പെടുന്നു)

Tuesday, October 10, 2006
ദൈവം: "നമസ്കാരം, നമസ്കാരം"
ദൈവം: "നമസ്കാരം, നമസ്കാരം"
ആഗതന്‍ :- (ഒന്നും മിണ്ടാതെ മുമ്പോട്ടു പോകുന്നു)
ദൈവം വീണ്ടും : ഹേയ്, നമസ്കാരം . എന്താണൊന്നും മിണ്ടാതെ പോകുന്നത്? കുറച്ചു നാള്‍ കൂടി കാണുകയല്ലേ?
ആഗതന്‍ : "വേണ്ട വേണ്ട . വല്ല്യ ലോഹ്യമൊന്നും വേണ്ട. ഇവിടെ നിന്നും പോകുമ്പോള്‍ എന്താവശ്യം വന്നാലും ഞാനുണ്ടാകും എന്നു പറഞ്ഞു വിട്ടിട്ട്- ഞാന്‍ കണ്ടു. വേണ്ട ഇനി ഒരു ലോഹ്യവും ഇല്ല.
ദൈവം : "എന്താ കാര്യമെന്നു പറയൂന്നേയ്. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലൊ"
ആഗതന്‍ : "അതേ ഞാന്‍ ഭൂമിയില്‍ കിടന്ന് ബുദ്ധിമുട്ടി കേണു വിളിച്ചിട്ടു നിങ്ങള്‍ വന്നോ? എന്തെല്ലാം കഷ്ടപ്പാടുകളും, ദുരിതവും അനുഭവിച്ചു. വിളിച്ചിട്ടൊന്നു വിളി കേള്‍ക്കുകയെങ്കിലും ചെയ്തോ? എന്നിട്ടിപ്പം ലോഹ്യം കൂടുന്നു. "
ദൈവം : "ഞാന്‍ നിണ്റ്റെ കൂടെത്തന്നെ ഉണ്ടായിരുന്നല്ലൊ. അറിയാം നിനക്കു കുറെ കഷ്ടപ്പാടുകളുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ നിണ്റ്റടുത്തു നിന്നു മാറിയിട്ടെ ഇല്ലല്ലൊ. പിന്നാരു പറഞ്ഞു ഇങ്ങനെയൊക്കെ"
ആഗതന്‍: " എന്നാലെനിക്കതൊന്നു കാണണമല്ലൊ. ഞാന്‍ പോയ വഴിയൊക്കെ നമുക്കൊന്നു നോക്കി വരാം . എവിടെയായിരുന്നു നിങ്ങള്‍ എന്നൊന്നു കാണിച്ചു തരണം. "രണ്ടു പേരും കൂടി ആഗതണ്റ്റെ പില്‍ക്കാലത്തിലേക്കു യാത്ര ചെയ്തു. തുടക്കത്തിലെത്തി.
ആഗതന്‍ : " ദേ ഇവിടം മുതലാണല്ലൊ തുടക്കം. "
ദൈവം : "നോക്കൂ മകനേ ഇവിടെ നാലു പാദങ്ങള്‍ കാണുന്നില്ലേ? നിനക്കു രണ്ടല്ലേ ഉള്ളു, മറ്റു രണ്ടെണ്ണം എണ്റ്റേതാണ് കാണുന്നില്ലേ?"
തുടര്‍ന്ന് അവര്‍ യാത്ര ചെയ്തുകൊണ്ടിരുന്നു. ആഗതന് ജീവിതകാലത്ത് ഏറ്റവും ദുരിതമുണ്ടായ സ്ഥലത്തെത്തി. അവിടെ വന്നപ്പോള്‍ കല്‍പ്പാദങ്ങളുടെ എണ്ണം രണ്ടേ ഉള്ളു.
ആഗതന്‍ ദ്വേഷ്യത്തോടെ പറഞ്ഞു : " നോക്ക്, എനിക്കു ഏറ്റവും കഷ്ടപ്പാടു വന്നപ്പോള്‍ എന്നേ ഇട്ടേച്ചു മുങ്ങി.
ഇതാണ് ഞാന്‍ പറഞ്ഞത്, വേണ്ട വേണ്ട ഒരു ലോഹ്യവുമില്ല ഇനി"
ദൈവം : " മകനേ സൂക്ഷിച്ചു നോക്കൂ. കാല്‍ പാദങ്ങള്‍ രണ്ടേ ഉള്ളു. പക്ഷെ അവ ആരുടേതാണെന്നു നോക്കൂ. അവ എണ്റ്റേതാണ്, കാരണം ഞാന്‍ നിന്നെ എണ്റ്റെ കൈകളില്‍ എടുത്തിരിക്കുകയായിരുന്നു അത്രയും കാലം'
ഇതു പണ്ടെവിടെയോ വായിച്ച ഒരു കഥ എണ്റ്റെ വാകുകളില്‍ പറഞ്ഞതാണ് . ആരെഴുതിയതാണെന്നറിയില്ല.
പലരുടേയും അനുഭവങ്ങള്‍ വായിക്കുമ്പോള്‍, നമുക്കൊന്നും ചെയ്യാന്‍ സാധിക്കാത്ത അവസരങ്ങളില്‍ മനസ്സിനു ധൈര്യം കൊടുക്കുക. ഈശ്വരന്‍ എപ്പോഴും നമ്മുടെ കൂടെയുണ്ടെന്നും അവന്‍ കാത്തു കൊള്ളുമെന്നും സമാധാനിക്കുക. അത്രയല്ലേ പറയാന്‍ പറ്റൂ.

Monday, October 09, 2006
ഭോജനംബഹുസാഗരം
വേറേ ഒരു ചെറിയ ശ്ലോകം, അത്ര കടുത്തതൊന്നുമല്ല. ഒന്നു കൂടി ആലോചിക്കൂ
ദുസ്സഹാര്‍ത്തിസമാക്രാന്താ
ഖാദയന്തീ വിമുഹ്യതി
പശ്ചിമേസ്തഗതേത്വര്‍ക്കേ
ഭോജനംബഹുസാഗരം
ദുസ്സഹാര്‍ത്തിസമാക്രാന്താ
ഖാദയന്തീ വിമുഹ്യതി
പശ്ചിമേസ്തഗതേത്വര്‍ക്കേ
ഭോജനംബഹുസാഗരം
Saturday, October 07, 2006
കാ സാ ജാനാസി ചേദ്വദ
മുമ്പത്തേ ശ്ലോകത്തിന്റെ അര്‍ത്ഥം കിട്ടിക്കഴിഞ്ഞില്ലേ. ഇനി ഇതാ അതിനെക്കാള്‍ കടുപ്പം കുറഞ്ഞ ഒരെണ്ണം. കേട്ടിട്ടില്ലാത്തതാണെങ്കില്‍ വെറുതേ ഒന്നു ശ്രമിചു നോക്കൂ
നാദ്യാ കാന്താ ച ശ്രേഷ്ഠാ ച
സിതായാമസ്തി മദ്ധ്യമാ
ലാവണ്യദായികാ നൃണാം
കാ സാ ജാനാസി ചേദ്വദ
നാദ്യാ കാന്താ ച ശ്രേഷ്ഠാ ച
സിതായാമസ്തി മദ്ധ്യമാ
ലാവണ്യദായികാ നൃണാം
കാ സാ ജാനാസി ചേദ്വദ
Friday, October 06, 2006
സമസ്യകള്‍ അറിയാവുന്നവര്‍ കമണ്റ്റില്‍ അതു നേരെ അങ്ങെഴുതാതെ എന്നോടു പറയുന്നതെന്തിനാണോ.
പുള്ളിജീ ഗുളുഗുഗ്ഗുളുഗുഗ്ഗുളു താങ്കളുടെ വിശദീകരണത്തോടെ ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇവിടെ ഞാന്‍ കുറച്ചൊന്നാലോചിക്കുവാന്‍ വേണ്ടി ഒരു ശ്ളോകം പറയാം
"പാണ്ഡവാനാം സഭാമദ്ധ്യേ//ദുര്യോധന ഉപാഗതഃ
തസ്മൈ ഗാം ച സുവര്‍ണ്ണം ച രത്നാന്യാഭരണാനി ച
ഈ ശ്ളോകത്തിണ്റ്റെ വ്യാഖ്യാനം പറയുന്നതിനു മുമ്പു ഒന്നാലോചിക്കുവാന്‍ വേണ്ടി വിടൂന്നു.

Thursday, October 05, 2006
വിരാടനഗരേ രമ്യേ
വിശ്വത്തിന്റെ കമന്റ് കണ്ടു ഇതില്‍ താല്‍പര്യമുള്ള ഒരുപാടു പേരുണ്ടെന്നത് വളരെ സന്തോഷകരമാണ്.
പക്ഷെ ആ ശ്ലോകം അങ്ങു എഴുതിവിടാതെ എന്നെക്കൊണ്ടു തന്നെ ചെയ്യിക്കുന്നതെന്തിന്നാണോ?
പലര്‍ ചേര്‍ന്നെഴുതുന്നതും പലരീതിയിലുള്ള വ്യാഖ്യാനങ്ങള്‍ കിട്ടുന്നതും എനിക്കും ഇഷ്ടമുള്ള കാര്യമാണ് ഏതായാലും ഇത്തവണ ഞാന്‍ തന്നെ എഴുതാം
വിരാടനഗരേ രമ്യേ കീചകാദുപകീചകം
അസ്യക്രിയാപദം വക്തും ഹൈമം ദാസ്യാമി കങ്കണം.
ഇതാണ് ശ്ലോകം. ഈ ശ്ലോകത്തിലുള്ള ക്രിയാപദം കണ്ടു പിടിക്കുന്നവര്‍ക്ക് സ്വര്‍ണ്ണവള ആണ് സമ്മാനം എന്നാണെഴുതിയിരിക്കുന്നത്.
രമ്യമായ വിരാടനഗരത്തില്‍ കീചകന്റെ കഥയെടുത്താല്‍ ക്രിയയുണ്ടാവില്ല.
അതുകൊണ്ട് ഇവിടെയും വിഃ =(പക്ഷി)+ ആട (=സഞ്ചരിക്കുന്നു) കീചകാല്‍ (=മുളയില്‍ നിന്നും) ഉപകീചകം(=മറ്റൊരു മുളയിലേക്ക്) എന്നര്‍ത്ഥം

ക ഖ ഗ ഘ
സമസ്യകള്‍ ഇഷ്ടമാകുന്ന ചിലരെങ്കിലുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. അവര്‍ക്കുവേണ്ടി കാളിദാസണ്റ്റേതെന്നു കരുതപ്പെടുന്ന പൂരണങ്ങളുള്ള രണ്ടു സമസ്യകള്‍ ഇതാ-
കാവ്യേഷു മാഘഃ കവി കാളിദാസഃ - കാവ്യങ്ങളില്‍ വച്ചു മാഘവും , കവികളില്‍ വച്ചു കാളിദാസനും ആണ് ശ്രേഷ്ഠം എന്ന് പറയുന്നത് അന്വര്‍ഥമാണെന്നു ഇവ കാണുമ്പോള്‍ മനസ്സിലാകും.
എത്ര സുന്ദരങ്ങളാണെന്നു നോക്കൂ കവിയുടെ കയ്യില്‍ എന്തു കിട്ടിയാലും അതിനെ പൊന്നാക്കാനുള്ള കഴിവ്
"ക ഖ ഗ ഘ" ഇതായിരുന്നു ഒരു സമസ്യ. ആശാണ്റ്റെ അടുത്തു നിന്നും പഠിത്തം കഴിഞ്ഞു എഴുത്തോലയുമ്മയി വരുന്ന ഒരു കുട്ടിയോടുള്ള സംസാര രൂപത്തില്‍ ഇതിനെ പൂരിപ്പിച്ചിരിക്കുന്നു-
കാ ത്വം ബാലേ കാഞ്ചനമാലാ
കസ്യാഃ പുത്രീ കനകലതായാഃ
കിം വാ ഹസ്തേ താലീപത്രം
കാ വാ രേഖാ ക ഖ ഗ ഘ
കാ ത്വം ബാലേ (നീ അരാണ് കുട്ടീ?) കാഞ്ചനമാലാ (ഞാന്‍ കാഞ്ചനമാലയാണ്)
കസ്യാഃ പുത്രീ (ആരുടെ മകളാണ് ?) കനകലതായാഃ(കനകലതയുടെ)
കിം വാ ഹസ്തേ (കയ്യിലെന്താണ്) താലീപത്രം (പനയോല)
കാ വാ രേഖാ (എന്താണെഴുതിയിരിക്കുന്നത്?) ക ഖ ഗ ഘ
അടുത്ത സമസ്യ
" കുസുമേ കുസുമോല്‍പത്തി ശ്രൂയതേ ന ച ദൃശ്യതേ"
ഒരു പൂവിനകത്ത് മറ്റൊരു പൂവുണ്ടാകുന്നതായി കണ്ടിട്ടില്ല, കേട്ടിട്ടുപോലുമില്ല എന്നര്‍ത്ഥം അതിണ്റ്റെ പൂരണം-
ബാലേ തവ മുഖാംഭോജേ നീലമിന്ദീവരദ്വയം
കുസുമേ കുസുമോല്‍പത്തി ശ്രൂയതേ ന ച ദൃശ്യതേ
അല്ലയോ പെണ്‍കുട്ടീ, നിണ്റ്റെ മുഖമാകുന്ന താമരപ്പൂവിനകത്ത് ഇങ്ങിനെ രണ്ടു കണ്ണൂകള്‍ ആകുന്ന കരിങ്കൂവളപ്പൂവുകള്‍. ഒരു പൂവിനകത്ത് മറ്റൊരു പൂവുണ്ടാകുന്നതായി കണ്ടിട്ടില്ല കേട്ടിട്ടുകൂടിയില്ല

ഭോജനം ദേഹി രാജേന്ദ്ര
ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അഷ്ടിക്കു ബുദ്ധിമുട്ടായിരിക്കും അതുകൊണ്ട് അവരെ സഹായിക്കേണ്ടതു രാജധര്‍മ്മമാണെന്നതിനാല്‍, പണ്ടു രജാക്കന്‍മാര്‍ വിശിഷ്ടരായ കവികള്‍ക്ക് സമ്മനങ്ങള്‍ കൊടുത്തിരുന്നു. ഒരു രീതി അക്ഷരലക്ഷം നാണയം -അതായത് വിലമതിക്കാവുന്ന തരത്തിലുള്ള വരികള്‍ക്കോ വാക്കിനോ അതിലുള്ള അക്ഷരങ്ങള്‍ എത്രയാണോ അത്രയും ലക്ഷം നാണയങ്ങള്‍ നല്‍കുന്ന പതിവുണ്ടായിരുന്നു.
ഒരിക്കല്‍ ഒരു ദരിദ്രബ്രാഹ്മണന്‍, തണ്റ്റെ അടുത്തുള്ള ക്ഷേത്രത്തില്‍ വിക്രമാദിത്യമഹാരാജാവു ദര്‍ശനത്തിനെത്തുന്നു എന്നു കേട്ട് അദ്ദേഹത്തിനായി ഒരു ശ്ളോകം എഴുതിക്കൊടുത്ത് എന്തെങ്കിലും കിട്ടൂമെങ്കില്‍ മേടിക്കമല്ലോ എന്നു കരുതി. അദ്ദേഹം ഒരു കവിയൊന്നും ആയിരുന്നില്ല. എങ്കിലും ഒരു വരി തട്ടിക്കൂട്ടി.
"ഭോജനം ദേഹി രാജേന്ദ്ര ഘൃതസൂപസമന്വിതം"
(അല്ലയോ മഹാരാജാവേ നെയ്യും, സൂപവും ചേര്‍ന്ന ഭോജനം തന്നാലും )
ഇത്രയും എഴുതിയപ്പോഴേക്കും അദ്ദേഹത്തിനു പറയാനുള്ളതെല്ലാം ആയിക്കഴിഞ്ഞു. എത്രയാലോചിച്ചിട്ടൂം ബാക്കി ആയി ഒന്നും തോന്നുന്നുമില്ല. ആ വരികളും ഉരുവിട്ടുകൊണ്ട് അദ്ദേഹം ആ അമ്പലത്തിനു പ്രദക്ഷിണം വച്ചുകൊണ്ടിരുന്നു. കുറെ ആയപ്പോള്‍ അവിടെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്ന മറ്റൊരു വ്യക്തി ഇതു കേള്‍ക്കാനിടയായി. ആയാള്‍ ബ്രഹ്മണനോടു വിവരങ്ങള്‍ ചോദിച്ചു. ബ്രഹ്മണന്‍ തണ്റ്റെ ദുരവസ്ഥയെ കുറിച്ചു അദ്ദേഹത്തോടു പറഞ്ഞു. അപ്പോള്‍ ആ വ്യക്തി ഈ വരികള്‍ക്ക് പൂരകമായി രണ്ടാമതൊരു വരി പറഞ്ഞുകൊടുത്തു--
"മാഹിഷഞ്ച ശരച്ചന്ദ്രചന്ദ്രികാധവളം ദധിഃ"
( മാഹിഷമായ, ശരല്‍കാലത്തിലെ ചന്ദ്രനെപോലെ ശോഭിക്കുന്ന തൈരും കൂടിക്കൂട്ടി-)
ഈ ശ്ളോകം സന്തോഷത്തോടു കൂടി ബ്രാഹ്മണന്‍ രാജാവിനു മുമ്പില്‍ സമര്‍പ്പിച്ചു. രാജാവു അതിണ്റ്റെ രണ്ടാം പാദത്തിന് അക്ഷരലക്ഷം കൊടൂത്തുവത്രേ.
രണ്ടാം പാദം പറഞ്ഞുകൊടുത്തയാള്‍ കാളിദാസനായിരുന്നുവെന്നും പറയപ്പെടുന്നു. അത് ആദ്യത്തെ ബ്രാഹ്മണനറിയില്ലായിരുന്നു താനും.

"വീരമര്‍ക്കടകമ്പിതാ "
ഏതെങ്കിലും ഒരു ശ്ളോകം വായിച്ചാല്‍ അതിനുള്ളിലടങ്ങിയിരിക്കുന്ന മുഴുവന്‍ താല്‍പര്യങ്ങളും മനസ്സിലാക്കണമെങ്കില്‍ ഭാഷയില്‍ അഗാധമായ പാണ്ഡിത്യം ആവശ്യമാണ്.
അപ്പോള്‍ ഉള്ള അരിവിനെ വര്‍ദ്ധിപ്പിക്കുന്നതിന് പണ്ടൂള്ളവര്‍ ഉപയോഗിച്ചിരുന്ന ഒരു സങ്കേതമാണ് സമസ്യകളും അവയുടെ പൂരണങ്ങളൂം ഒരു സമസ്യ താഴെ കൊടുക്കാം.
"വീരമര്‍ക്കടകമ്പിതാ "
ഇതിന് വീരനായ മര്‍ക്കടന്‍(കുരങ്ങ്)ആല്‍ വിറപ്പിക്കപ്പെട്ട എന്ന് അര്‍ത്ഥം വ്യക്തമായിക്കാണാം.
ഇനി ഇതിണ്റ്റെ പൂരണം ശ്രദ്ധിക്കൂ--
"കഃ ഖേ ചരതി കാരമ്യാ
കിം ജപ്യം കിം ച ഭൂഷണം
കോ വന്ദ്യഃ കീദൃശീ ലങ്കാ
വീരമര്‍ക്കടകമ്പിതാ"
അവസാനത്തെ വരിയേ വീ (=പക്ഷി) + രമാ (=ലക്ഷ്മി) + ഋക് (=മന്ത്രം) + കടകം (=വള) + പിതാ (=അച്ഛന്‍) എന്നിങ്ങനെ വിഭജിച്ചിട്ട് ഓരൊരോ ചോദ്യങ്ങള്‍ ഇവയെ ഉത്തരമായിക്കിട്ടത്തക്കവണ്ണമാണ് ആദ്യവരികള്‍.
കഃ ഖേ ചരതി= ആകാശത്തില്‍ സഞ്ചരിക്കുന്നത് എന്താണ്
കാ രമ്യാ = സന്തോഷിപ്പിക്കുന്നവള്‍ ആരാണ്/ അഥവാ സുന്ദരി ആരാണ്
കിം ജപ്യം = ജപിക്കേണ്ടത് എന്താണ്
കിം ഭൂഷണം = അലങ്കാരം എന്താണ്
കോ വന്ദ്യഃ = വന്ദനീയന്‍ ആരാണ്
കീദൃശീ ലങ്കാ = ലങ്ക എങ്ങിനെയുള്ളതാണ് - ഇതിനുത്തരം ആദ്യത്തെ വരി ഒരുമിച്ചെടുത്ത വീരനായ ഹനുമാനാല്‍ വിറപ്പിക്കപ്പെട്ടത് എന്നും

Tuesday, October 03, 2006
വാല്‍മീകിരാമായണത്തിണ്റ്റെ വന്ദനശ്ളോകങ്ങളില്‍ ഒന്ന്
വാല്‍മീകിരാമായണത്തിണ്റ്റെ വന്ദനശ്ളോകങ്ങളില്‍ ഒന്ന് സംസ്കൃതം അഭ്യസിക്കുന്ന തുടക്കക്കാര്‍ക്ക് നല്ലതായിരിക്കും എന്നു കരുതി ഇവിടെ കൊടുക്കുന്നു.
സംസ്കൃതത്തിലും മലയാളത്തിലെപോലെ ഏഴു വിഭക്തികളാണ് (സംബോധനപ്രഥമ എന്നൊരെണ്ണം പ്രഥമയുടെ തന്നെ പ്രകാരാന്തരമായുണ്ടെന്നു മാത്രം)
പ്രഥമ എന്നത് നാമത്തെ കുറിക്കുന്നു എന്നു തുടങ്ങി അതിണ്റ്റെയെല്ലാം അര്‍ത്ഥം വരുന്ന ബാലപ്രബോധനത്തിലെ വരികള്‍--
അതെന്നു പ്രഥമക്കര്‍ഥം, ദ്വിതീയക്കതിനെ പുനഃ
തൃതീയാ ഹേതുവായിക്കൊണ്ടാലോടൂടേറ്റ്‌ഹായ് ച ക്രമാല്‍
ആയിക്കൊണ്ടു ചതുര്‍ത്ഥീ ച സര്‍വത്ര പരികീര്‍ത്തിതാ
അതിങ്കല്‍ നിന്നു പൊക്കെകാള്‍ ഹേതുവായിട്ടു പഞ്ചമി
ഇക്കുമിന്നുമിടേ ഷഷ്ഠിക്കതിണ്റ്റെ വച്ചുമെന്നപി
അതിങ്കലതില്‍ വച്ചെന്നും വിഷയം സപ്തമീ മതാ
ഇതു തന്നെ ലളിതമായി മലയാളത്തില്‍ പറയുന്നു--
ശൂന്യം, എ ഒട് ക്ക് ആല്‍ ഉടെ ഇല്‍ എന്ന പ്രത്യയങ്ങള്‍ നാമരൂപത്തോട് ചേര്‍ത്താല്‍ കിട്ടുന്ന അര്‍ത്ഥങ്ങള്‍.
ഇനി രാമായണത്തിലെ ശ്ളോകം-
ശ്രീരാമഃ ശരണം സമസ്തജഗതാം രാമം വിനാ കാ ഗതിഃ
രാമേണ പ്രതിഹന്യതേ കലിമലം രാമായ കാര്യം നമഃ
രാമാല്‍ ത്രസ്യതി കാലഭീമഭുജഗോ രാമസ്യ സര്‍വം വശേ
രാമേ ഭക്തിരഖണ്ഡിതാ ഭവതു മേ രാമ ത്വമേവാശ്രയഃ
ശ്രീരാമഃ , രാമം, രാമേണ, രാമായ, രാമാല്‍, രാമസ്യ, രാമേ , ഹേ രാമ (സംബോധന) എന്നിങ്ങനെ എല്ലാ പ്രഥമാ ഏകവചനരൂപങ്ങളും ഈ ശ്ളോകത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.

Subscribe to:
Posts (Atom)