Thursday, October 05, 2006

"വീരമര്‍ക്കടകമ്പിതാ "

ഏതെങ്കിലും ഒരു ശ്ളോകം വായിച്ചാല്‍ അതിനുള്ളിലടങ്ങിയിരിക്കുന്ന മുഴുവന്‍ താല്‍പര്യങ്ങളും മനസ്സിലാക്കണമെങ്കില്‍ ഭാഷയില്‍ അഗാധമായ പാണ്ഡിത്യം ആവശ്യമാണ്‌.

അപ്പോള്‍ ഉള്ള അരിവിനെ വര്‍ദ്ധിപ്പിക്കുന്നതിന്‌ പണ്ടൂള്ളവര്‍ ഉപയോഗിച്ചിരുന്ന ഒരു സങ്കേതമാണ്‌ സമസ്യകളും അവയുടെ പൂരണങ്ങളൂം ഒരു സമസ്യ താഴെ കൊടുക്കാം.

"വീരമര്‍ക്കടകമ്പിതാ "

ഇതിന്‌ വീരനായ മര്‍ക്കടന്‍(കുരങ്ങ്‌)ആല്‍ വിറപ്പിക്കപ്പെട്ട എന്ന്‌ അര്‍ത്ഥം വ്യക്തമായിക്കാണാം.

ഇനി ഇതിണ്റ്റെ പൂരണം ശ്രദ്ധിക്കൂ--

"കഃ ഖേ ചരതി കാരമ്യാ
കിം ജപ്യം കിം ച ഭൂഷണം
കോ വന്ദ്യഃ കീദൃശീ ലങ്കാ
വീരമര്‍ക്കടകമ്പിതാ"

അവസാനത്തെ വരിയേ വീ (=പക്ഷി) + രമാ (=ലക്ഷ്മി) + ഋക്‌ (=മന്ത്രം) + കടകം (=വള) + പിതാ (=അച്ഛന്‍) എന്നിങ്ങനെ വിഭജിച്ചിട്ട്‌ ഓരൊരോ ചോദ്യങ്ങള്‍ ഇവയെ ഉത്തരമായിക്കിട്ടത്തക്കവണ്ണമാണ്‌ ആദ്യവരികള്‍.

കഃ ഖേ ചരതി= ആകാശത്തില്‍ സഞ്ചരിക്കുന്നത്‌ എന്താണ്‌
കാ രമ്യാ = സന്തോഷിപ്പിക്കുന്നവള്‍ ആരാണ്‌/ അഥവാ സുന്ദരി ആരാണ്‌
കിം ജപ്യം = ജപിക്കേണ്ടത്‌ എന്താണ്‌
കിം ഭൂഷണം = അലങ്കാരം എന്താണ്‌
കോ വന്ദ്യഃ = വന്ദനീയന്‍ ആരാണ്‌
കീദൃശീ ലങ്കാ = ലങ്ക എങ്ങിനെയുള്ളതാണ്‌ - ഇതിനുത്തരം ആദ്യത്തെ വരി ഒരുമിച്ചെടുത്ത വീരനായ ഹനുമാനാല്‍ വിറപ്പിക്കപ്പെട്ടത്‌ എന്നും

7 comments:

  1. വൌ!! അത്ഭുതകരം!
    ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. കൊള്ളാം. ഇനിയുമെഴുതൂ...

    ReplyDelete
  3. കൊള്ളാം. ഇനിയുമെഴുതൂ...

    ReplyDelete
  4. ഏന്റെ വക ഒന്നൂടെ!

    സമസ്യ : “കഖഗഘ”

    ഇതും പൂരിപ്പിക്കാന്‍ വിദ്വാന്മാരൂണ്ടായി! ഇവിടെയും, ഉപയോ‍ഗിച്ചത് ചോദ്യൊത്തരങ്ങള്‍ തന്നെ

    പൂരണം:

    “കാത്വം ബാലേ? കാഞ്ചന മാലാ
    കസ്യാ പുത്രീ?കനകലതായാം
    കിംതേ ഹസ്തേ?താളീപത്രാ
    കാവാ രേഖാ?ക ഖ ഗ ഘ”

    അര്‍ഥം :

    പേരെന്നാ മോളേ? കാഞ്ചനമാല
    ആരുടെ മോളാ? കനകലതേടെ
    എന്നതാ കൈയില്‍ ? താളിയോല
    എന്തൂട്ടാ എഴുതിയേ ? ക ഖ ഗ ഘ

    എപ്പടി?

    ReplyDelete
  5. മാഗ്നിഫയര്‍ അയച്ച കമണ്റ്റ്‌ സ്വല്‍പം താമസിച്ചുപോയി. ഞാന്‍ അതിനു മുമ്പു തന്നെ ഇതും വേരൊരെണ്ണവും കൂടി ഒരു പോസ്റ്റ്‌ ആക്കി ഇട്ടു. സാരമില്ല ഇനിയും ഇതുപോലെയുള്ള സമസ്യകള്‍ അറിയാവുന്നതു എഴുതുമല്ലൊ. കൂട്ടത്തില്‍, കനകലതായാ എന്നാണ്‌ ശരിയായ പാഠം; കനകലതായാം എന്നതിന്‌ കനകലതയില്‍ എന്നാണര്‍ത്ഥം. കിം വാ ഹസ്തേ എന്നും കിം തേ ഹസ്തേ എന്നും രണ്ടു പാഠങ്ങളുണ്ട്‌ രണ്ടും ശരിയാണ്‌. കൂടുതല്‍ സമസ്യകള്‍ കേള്‍ക്കാന്‍ താല്‍പര്യമുണ്ട്‌.

    ReplyDelete
  6. ഇനി വിരാടനഗരത്തില്‍ രമിക്കാന്‍ പോയ കീചകന്‍ വരട്ടെ മാഷേ!

    ReplyDelete