ഉമേഷ് എഴുതിയ സമസ്യകള്‍ക്ക് ഒരനുബന്ധം
മുരാരി എന്നു പേരുള്ള ഒരു ദരിദ്രബാലന്‍ പഠനകാലത്ത് ഒരു ദിവസം ക്ലാസിലിരുന്ന് ഉറങ്ങി പോയി. ഇതു കണ്ട ഗുരു മുരാരിക്കെന്തു പറ്റി എന്നു ചോദിച്ചു. അപ്പോല്‍ സുഹൃത്തുക്കള്‍ പറഞ്ഞു
"ദാരുഭൂതോ മുരാരിഃ" -(തടിപോലെയായി മുരാരി- വടിയായിന്നല്ല കേട്ടൊ)
ഇത്രയുമായപ്പോഴേക്കും മുരാരി ഉണര്‍ന്നു. ഗുരു അവനോടു "ദാരുഭൂതോ മുരാരി എന്നു ചേര്‍ത്തൊരു ശ്ലോകം ചൊല്ലാന്‍ ആവശ്യപ്പെട്ടു. അതിന് മുരാരി ചൊല്ലിയതാണത്രേ-
"ഏകാ ജായാ പ്രകൃതിരചലാ ചഞ്ചലാ ച ദ്വിതീയാ
പ്‌ഉത്രോനംഗഃ കുസുമവിശിഖോ മാന്മഥോ ദുര്‍ന്നിവാരഃ
ശേഷശ്ശയാ ശയനമുദധൗ വാഹനം പന്നഗാരിഃ
സ്മാരം സ്മാരം സ്വഗൃഹചരിതം ദാരുഭൂതോ മുരാരിഃ"
രണ്ടു ഭാര്യമാരുള്ളതില്‍ ഒന്നു അചലയാണ്( പ്രകൃതി) രണ്ടാമത്തവള്‍ ചഞ്ചലയും(ലക്ഷ്മി), മകനാണെങ്കില്‍ ശരീരമില്ല എന്നു തുടങ്ങി (കാമദേവന്‍)
കിടക്കയാണെങ്കില്‍ പാമ്പു, കിടപ്പോ സമുദ്രത്തില്‍, വാഹനം പരുന്ത് ഇങ്ങനെ യുള്ള സ്വന്തം കുടുംബചരിത്രം ഓര്‍ത്തോര്‍ത്ത് മുരാരി- വിഷ്ണു ദാരുഭൂതനായിപ്പോയി എന്ന്.
മുരാരി എന്ന ബാലനും സ്വന്തം വീട്ടിലെ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്തുറങ്ങിപ്പോയി എന്നു വ്യംഗ്യം
മറ്റൊന്ന് --
"ഗജേന്ദ്രവൃന്ദം ഗഗനേ പറന്നാര്‍" ആനക്കൂട്ടം ആകാശത്തില്‍ പറന്നുവത്രേ
ദ്വിജാവനം ചെയ്തരുളും ത്വദീയ
ദ്വിജാധിപശ്രീ കലരുന്ന കാന്ത്യാ
നിജാസനം വിട്ടഥ കൂരിരുട്ടാം
ഗജേന്ദ്രവൃന്ദം ഗഗനേ പറന്നാര്‍
ഇനി തനി മലയാളത്തില്‍ സാധാരന ഒരെണ്ണം
"കണ്ണാംകുളം കരകവിഞ്ഞൊഴുകിത്തുടങ്ങി"
പൂരണം-
"പിണ്ണാക്കു കണ്ടു കൊതിമൂത്തുടനേയെടുത്ത-
തണ്ണാക്കിലിട്ടതുകുതിര്‍ന്നവിടെത്തടഞ്ഞു
തൊണ്ണാന്‍ കണക്കെമിഴിയുന്തി വലഞ്ഞു കഷ്ടം
കണ്ണാം കുളം കരകവിഞ്ഞൊഴുകിത്തുടങ്ങി
മറ്റൊരെണ്ണം മുഴുവന്‍ ഓര്‍മ്മയില്ല
"സൂച്യഗ്രേ കൂപഷഡ്കം തദുപരി നഗരം തത്ര ഗംഗാപ്രവാഹം"
സൂചിയുടെ അഗ്രത്തില്‍ ആറു കിണറുകള്‍, അവയുടെ മുകളിലായി പട്ടണം , അവിടെ ഗംഗ ഒഴുകുന്നു എന്ന്. ഇതിനാരോ യാത്ര കഴിഞ്ഞു വരുന്ന വഴിക്ക് ഒരു ഇന്ദ്രജാലക്കാരന്റെ ഇന്ദ്രജാലങ്ങള്‍ കണ്ടു എന്നും അവിടെ ഈ പറഞ്ഞതു പോലെയൊക്കെ കണ്ടു എന്നും പൂരിപ്പിച്ചു എന്നു വായിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പ്രസിദ്ധീകരിച്ചാല്‍ നന്നായിരിക്കും
"കണ്ണന്‍ കാന്ത്യാ കളിച്ചീടണ---" ഇതു അക്ഷരശ്ലോക്‌അത്തില്‍ കണ്ടതായോര്‍ക്കുന്നു. അതുകൊണ്ട് ഇവിടെ എഴുതുന്നില്ല.
ഇതൊന്നും ആരെഴുതിയതാണെന്നറിയില്ല. വേണ്ട ടിപ്പണിയൊക്കെ ചേര്‍ത്ത് ഉമേഷ് സ്വന്തം ലേഖനത്തില്‍ ചേര്‍ത്താല്‍ നന്നായിരിക്കും
Subscribe to:
Post Comments (Atom)
"സൂച്യഗ്രേ കൂപഷഡ്കം തദുപരി നഗരം തത്ര ഗംഗാപ്രവാഹം"
ReplyDeleteസൂച്യഗ്രെ കൂപഷഡ്കം പൂരിപ്പിക്കാനൊരു ശ്രമം ദാ ഇവിടെ കണ്ടു.
ReplyDeletehttp://rijurekha.blogspot.com/2011/08/blog-post.html
ശ്ലോകപ്രേമികള്‍ക്കു ഇഷ്ടപ്പെടുമായിരിക്കും ഏതായാലും എനിക്കിഷ്ടപ്പെട്ടു