Thursday, October 12, 2006

"ഹകാരേണ ബഹിര്യാതി

ഞാനിതെഴുതിയാലുടനെ ഒരു കമണ്റ്റിനു സ്കോപ്പുണ്ട്‌- എന്തെങ്കിലും ആധുനികര്‍ കണ്ടുപിടിച്ചാലുടനേ

'ഇതു ഞങ്ങടെ കിട്ടേട്ടന്‍ പണ്ടു ഗീതയോടു പറഞ്ഞതാ അല്ലെങ്കില്‍ ഞങ്ങടെ ചങ്കരേട്ടന്‍ പ്രമ്മനോടു പറഞ്ഞതാ അതുമല്ലെങ്കില്‍ വാശനമ്മാവന്‍ പാരതത്തില്‍ പറഞ്ഞതാണെന്നൊക്കെ'

സാരമില്ല എന്നാലും പറയാനുള്ളതു പറയണമല്ലൊ. ദേവരാഗത്തിണ്റ്റെ ലേഖനത്തിന്‌ കമണ്റ്റിട്ടപ്പോഴാണ്‌ ഇതോര്‍മ്മവന്നത്‌. ബ്രഹ്മാവിന്‌ ഹംസം വാഹനമാണെന്ന്‌ പറയൂതിനു പിന്നിലേ യുക്തി.

'സോഹം' എന്ന തത്വം-(സഃ + അഹം- അതു താന്‍ തന്നെയാണെന്ന അറിവ്‌) ബ്രഹ്മാവാണ്‌ സൃഷ്ടികര്‍ത്താവ്‌. അദ്ദേഹം ജീവനുപദേശിച്ചുകൊടുത്ത മന്ത്രമാണ്‌ 'ഹംസമന്ത്രം'

"ഹകാരേണ ബഹിര്യാതി
സകാരേണ വിശേല്‍ പുനഃ
ഹംസ ഹംസേത്യമും മന്ത്രം
ജീവോ ജപതി സര്‍വദാ"

പ്രാണന്‍ ഹകാരത്തിലൂടെ പുറമേക്കുപോയി അമൃതവുമായി ചേര്‍ന്ന്‌ തിരികെ സകാരത്തോടുകൂടി അകത്തേക്കു പ്രവേശിക്കുന്നു. ഇതു ജീവനുള്ളിടത്തോലം കാലം തുടരുന്നു.

ഓരോ ദിവസവും 21,600 പ്രാവശ്യം ഈ മന്ത്രം ജപിക്കുന്നു എന്നാണ്‌ അടുത്ത ശ്ളോകത്തിണ്റ്റെ അര്‍ത്ഥം (ആ ശ്ളോകം ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല -ശതാനി ഷഡ്‌ ---സഹസ്രാണ്യേകവിംശതി എന്നോ മറ്റൊ തുടങ്ങുന്ന ആ ശ്ളോകം അറിയുന്നവര്‍ ഉദ്ധരിച്ചാല്‍ നന്നായിരുന്നു) 21,600 എന്നത്‌ ഒരു ദിവസത്തെ ശ്വാസസംഖ്യയാണെന്നാണ്‌ പറഞ്ഞുവച്ചത്‌. അപ്പോള്‍ ഒരു മിനിറ്റില്‍ ൧൫ പ്രാവശ്യം. സാധാരണ കണക്കനുസരിച്ച്‌ ഹൃദയമിടിപ്പ്‌ ശ്വാസസംഖ്യയുടെ 4 ഇരട്ടിയായിരിക്കും. ആ കണക്കിന്‌ നാഡിമിടിപ്പ്‌ ഒരു മിനിറ്റില്‍ 60 എന്നു കിട്ടൂന്നു.


ബ്ളഡ്‌ പ്രഷറിനെക്കുറിച്ച്‌ ദേവരാഗം എഴുതിയത്‌ ശ്രദ്ധിച്ചു.

ഹൃദയവും രക്തവാഹിനികളും അടങ്ങുന്ന ഒരു closed circuit ആണ്‌ രക്തചംക്രമണ വ്യവസ്ഥ. അതിനുള്ളില്‍ ഒരു നിശ്ചിത പ്രഷര്‍ നിലനിന്നാലേ ഹൃദയം പമ്പ്‌ ചെയ്യുമ്പോള്‍ രക്തം മുന്നോട്ടു പോകൂ. ആ പ്രഷറിനെയാണ്‌ ഡയസ്റ്റളിക്‌ പ്രഷര്‍ എന്നു പറയുന്നത്‌. അതിണ്റ്റെ ഏറ്റവും താഴത്തെ limit 60 mm/hg ആണ്‌ എന്നു തിട്ടപ്പെടുത്തിയിരിക്കുന്നു. ഈ ഒരു പ്രഷറിന്നെതിരായി നിരന്തരം ഹൃദയം പ്രവര്‍ത്തിക്കുന്നു എന്നുള്ളതുകൊണ്ട്‌, ഇതിണ്റ്റെ അളവ്‌ എത്രയും താഴ്ന്നിരിക്കുന്നുവോ അത്രയും നല്ലതാണ്‌ എന്നാണ്‌ സിദ്ധാന്തം.

നാഡിമിഡിപ്പിണ്റ്റെ എണ്ണവും അതുപോലെ തന്നെ. നമ്മള്‍ കണക്കില്‍ 72 ennum , 70 -80 വരെ എന്നും മറ്റും പറയുമെങ്കിലും സത്യത്തില്‍ 56 -60 വരെ കാണുന്ന (കഠിനാദ്ധ്വാനം ചെയ്യുന്നവരില്‍) നാഡിമിഡിപ്പാണ്‌ ഹൃദയാരോഗ്യത്തിനു നല്ലത്‌. ഇതു ഹൃദയത്തിണ്റ്റെ വികസിക്കുന്ന അവസ്ഥയുടെ diastolic phase കാലദൈര്‍ഘ്യം കൂട്ടും, അതുകൊണ്ടു തന്നെ ഹൃദയത്തിലേക്കു രക്തം കൊണ്ടു പോകുന്ന കുഴലുകള്‍ കൂടുതല്‍ സമയം തുറന്നിരിക്കുകയും , ഹൃദയത്തിന്‌ ആരോഗ്യം കൂടുകയും ചെയ്യാന്‍ സഹായിക്കുന്നു. ഡയസ്റ്റളിക്‌ പ്രഷര്‍ കുറയുമ്പോള്‍ സ്വാഭാവികമായും മുകളിലത്തേ പ്രഷറും കുറയുമല്ലൊ. അതുകൊണ്ട്‌ കുറഞ്ഞ പ്രഷര്‍ എപ്പോഴും നല്ലതല്ലെന്നു വിചാരിക്കാന്‍ പാടില്ല.

4 comments:

 1. ആധുനികശാസ്ത്രവും ഇതാണോ പറയുന്നതു്? 72 ആണു നോര്‍മല്‍ എന്നാണു ഞാന്‍ കേട്ടിരിക്കുന്നതു്. പള്‍സ് 60 ആകുന്നതു നല്ലതാണോ?

  ReplyDelete
 2. പ്രിയ ഉമെഷ്‌,

  അതു മുഴുവനും വായിച്ചില്ലേ? ആധുനികശാസ്ത്രവും പറയുന്നത്‌ കായികാഭ്യാസികള്‍ക്ക്‌ (കായികാഭ്യാസികള്‍ എന്നാല്‍ ആരോഗ്യമില്ലാത്തവര്‍ എന്നര്‍ത്ഥം വരില്ലല്ലൊ)60 നടുത്തായിരിക്കും പള്‍സ്‌ എന്നാണ്‌. അതിണ്റ്റെ അര്‍ത്ഥം ആലോചിച്ചു നോക്കൂ. ആരോഗ്യമുള്ളവരുടെ നാഡിമിടിപ്പിണ്റ്റെ എണ്ണം കുറഞ്ഞിരിക്കും.

  ഇതു കൊണ്ടുള്ള ഗുണങ്ങളും ഞാന്‍ ആ കമണ്റ്റുകളില്‍ കൊടൂത്തിരുന്നു.

  യോഗാഭ്യാസം ചെയ്യുന്നവരുടെ പള്‍സ്‌ പിടിച്ചു നോക്കിയാലറിയാം, അതുപോലെ തന്നെ ഓട്ടം ചാട്ടം തുടങ്ങിയ വ്യായാമങ്ങള്‍ നിത്യവും ചെയ്യുന്നവരുടെയും.

  ഹൃദയം ഒരിക്കല്‍ മിടിക്കാന്‍ തുടങ്ങിയാല്‍ ആകെ എത്ര തവണ മിടിക്കും എന്നൊരു കണക്കുണ്ടത്രെ. അതു വേഗം മിടിച്ചു തീര്‍ന്നാല്‍ കഴിഞ്ഞു, കുറച്ചു പതുക്കെ മിടിച്ചാല്‍ ---.

  ഹൃദയാഘാതത്തിലും stroke ലും മറ്റും അപകടം വരുന്നത്‌- തലച്ചോറിന്‌ ഒട്ടും തന്നെയും, ഹൃദയത്തിന്‌ ഭാഗികമായും anaerobic metabOlism ത്തിനുള്ള കഴിവില്ലാത്തതു കൊണ്ടാണ്‌.

  എന്നാല്‍ ഞാന്‍ വേറേ ഒരിടത്തു സൂചിപ്പിച്ചതുപോലെ നമ്മുടെ ശരീരം ഏതു പരിതസ്ഥിതിയേയും നേരിടാന്‍ സന്നദ്ധമാണ്‌- അതിന്‌ കുറച്ചു സന്‍മയം കിട്ടിയാല്‍. തലച്ചോറും ഹൃദയവും ഇങ്ങനെ സമയം കിട്ടുന്നതിനു മുമ്പേ അപകടപ്പെടുന്നു.

  ഈ ഒരവസ്ഥയില്‍ നിന്നും രക്ഷ നേടാനുള്ള ഒരുപായമാണ്‌ യോഗാഭ്യാസം.

  അതില്‍ പ്രാണായാമം എന്നത്‌ ഒരിടത്ത്‌ ഒരാള്‍ പഠിപ്പിച്ചതുപോലെ ധാരാളം oxygen കിട്ടാന്‍ വേണ്ടി lung capacity കൂട്ടുന്ന വ്യായാമം മാത്രമല്ല.

  പ്രാണായാമത്തിന്‌ പൂരകം, കുംഭകം , രേചകം എന്ന മൂന്നവസ്ഥകളുണ്ട്‌. ക്രമേണ കുംഭകത്തിണ്റ്റെ ദൈഘ്യം കൂട്ടുവാന്‍ പറയുന്നതില്‍ നിന്നും , ഈ anaerobic അവസ്ഥയെ നേരിടുവാന്‍ ( anaerobic metabolism, lactic acidosis management , ഇവ ശരീരത്തെ പരിശീലിപ്പിക്കുന്നതാണ്‌ എന്നു മനസ്സിലാക്കാന്‍ പ്രത്യേക സിദ്ധിയൊന്നും വേണ്ടല്ലൊ.

  അതുകൊണ്ടാണ്‌ പല പരീക്ഷണങ്ങളിലും കണ്ടതുപോലെ ശരിയായ യോഗാഭ്യാസികള്‍ മനുഷ്യനു ജീവിക്കാന്‍ ആവശ്യമുള്ളതിലും കുറഞ്ഞ oxygen ഉള്ള atmoshere ലും വളരെ സമയം ജീവിക്കുന്നത്‌.

  ഇതൊക്കെ പള്‍സിണ്റ്റെയും അതുപോലെ തന്നെ ശ്വാസോഛ്വാസത്തിണ്റ്റേയും നിരക്കുകള്‍ കുറയുന്നതിണ്റ്റെ ഗുണത്തെയല്ലേ സൂചിപ്പിക്കുന്നത്‌?

  ReplyDelete
 3. ഇതുകൊണ്ടാണോ ബ്രഹ്മാവ്‌ സദാ പ്രാണായാമത്തില്‍ ഇരിക്കുന്നത്‌? മൂപ്പരു ശ്വാസമേ വിടില്ലല്ലോ.

  അലോപ്പതിയുടെ പരമോന്നത പീഠങ്ങളിലൊന്നെന്ന് പൊതുവില്‍ കരുതുന്ന
  മയോ ക്ലിനിക്ക് യോഗയെപറ്റി ഇങ്ങനെ നിരീക്ഷിക്കുന്നു
  ശരീരം വഴങ്ങാനും. ആസ്ത്മ, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം, ഡെപ്രഷന്‍, മള്‍ട്ടിപ്പിള്‍ സ്ക്ലെറോസിസ്‌, നടുവു വേദന, ഓര്‍മ്മക്കുറവ്‌. സന്ധിവാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അത്ഷിമേര്‍സ്‌ തുടങ്ങി ക്രോണിക്ക്‌ കണ്ടീഷനുകള്‍ക്കു യോഗ ഗുണം ചെയ്യും. സസ്യാഹാരം, ഏറോബിക്സ്‌ മരുന്നുകള്‍ എന്നിവയോടു ചേരുന്ന യോഗ ഹൃദ്രോഗത്തെയും ചെറുക്കും. പൊണ്ണത്തടി, സ്റ്റ്രെസ്സ്‌ എന്നിവയ്ക്കും യോഗ ഗുണം ചെയ്യുന്നു.

  നമ്മളുടെ ആശുപത്രികള്‍ രോഗിക്കുള്ള ഗൈഡന്‍സ്‌ ബുക്കില്‍ (അങ്ങനെ ഒരു സാധനമുണ്ടോ പഞ്ചനക്ഷത്ര സ്പെഷ്യാലിറ്റി ക്ലിനിക്കുകളില്‍പ്പോലും, നാട്ടില്‍?)ഇതൊക്കെ കുറിക്കുന്ന ദിവസം നമ്മള്‍ നന്നാകും.

  ReplyDelete
 4. ദേവരാഗം

  യോഗയെ കുറിച്ച്‌ അത്ര ലഘുവായി എഴുതിത്തള്ളാന്‍ സാധിക്കുമോ?

  'യുജ്‌ സമാധൌ' 'സമ'യായ ബുദ്ധിയെ കുറിക്കേണ്ടിടത്ത്‌ 'യുജ്‌' ധാതു ഉപയോഗിക്കുന്നു.

  വിഷമയായ ബുദ്ധിയാണ്‌ ജീവവര്‍ഗ്ഗത്തിണ്റ്റേത്‌. അതിനേ സമയാക്കാന്‍ പോന്ന -- to experience the ultimate truth ശാസ്ത്രമാണ്‌ യോഗശാസ്ത്രം.

  പക്ഷെ ശരീരത്തേ നാശപ്പെടുത്താവുന്നിടത്തോളം നാശപ്പെടുത്തിക്കഴിഞ്ഞിട്ട്‌ പതിനേഴു വയസ്സുകാരനേ പോലെ ആകണം എന്നു പറഞ്ഞാല്‍ അത്‌ അസംഭാവ്യമാണ്‌.

  എന്നിരുന്നാലും രോഗിക്ക്‌ യോഗ തുടങ്ങുന്ന അവസ്ഥയിലുള്ള ജീവിതത്തെക്കാളും വളരെ നല്ല രീതിയിലുള്ള ഒരു ജീവിതം കിട്ടുന്നതായി അനുഭവത്തില്‍ കാണുന്നുണ്ട്‌

  ചെറിയ ക്ളാസുകളില്‍ തന്നെ ശാസ്ത്രീയമായി യോഗ പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ നന്നായിരിക്കും. പക്ഷെ പറഞ്ഞു പോയാലുടനേ സവര്‍ണ്ണ അവര്‍ണ്ണ എല്ലാം കൂടെ കടീച്ചു കീറി -- ഞാനൊന്നും പറയുന്നില്ലേ

  അനുഭവിക്കാനും ഒരു യോഗം വേണം

  ReplyDelete