ദൈവം: "നമസ്കാരം, നമസ്കാരം"
ആഗതന്‍ :- (ഒന്നും മിണ്ടാതെ മുമ്പോട്ടു പോകുന്നു)
ദൈവം വീണ്ടും : ഹേയ്, നമസ്കാരം . എന്താണൊന്നും മിണ്ടാതെ പോകുന്നത്? കുറച്ചു നാള്‍ കൂടി കാണുകയല്ലേ?
ആഗതന്‍ : "വേണ്ട വേണ്ട . വല്ല്യ ലോഹ്യമൊന്നും വേണ്ട. ഇവിടെ നിന്നും പോകുമ്പോള്‍ എന്താവശ്യം വന്നാലും ഞാനുണ്ടാകും എന്നു പറഞ്ഞു വിട്ടിട്ട്- ഞാന്‍ കണ്ടു. വേണ്ട ഇനി ഒരു ലോഹ്യവും ഇല്ല.
ദൈവം : "എന്താ കാര്യമെന്നു പറയൂന്നേയ്. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലൊ"
ആഗതന്‍ : "അതേ ഞാന്‍ ഭൂമിയില്‍ കിടന്ന് ബുദ്ധിമുട്ടി കേണു വിളിച്ചിട്ടു നിങ്ങള്‍ വന്നോ? എന്തെല്ലാം കഷ്ടപ്പാടുകളും, ദുരിതവും അനുഭവിച്ചു. വിളിച്ചിട്ടൊന്നു വിളി കേള്‍ക്കുകയെങ്കിലും ചെയ്തോ? എന്നിട്ടിപ്പം ലോഹ്യം കൂടുന്നു. "
ദൈവം : "ഞാന്‍ നിണ്റ്റെ കൂടെത്തന്നെ ഉണ്ടായിരുന്നല്ലൊ. അറിയാം നിനക്കു കുറെ കഷ്ടപ്പാടുകളുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ നിണ്റ്റടുത്തു നിന്നു മാറിയിട്ടെ ഇല്ലല്ലൊ. പിന്നാരു പറഞ്ഞു ഇങ്ങനെയൊക്കെ"
ആഗതന്‍: " എന്നാലെനിക്കതൊന്നു കാണണമല്ലൊ. ഞാന്‍ പോയ വഴിയൊക്കെ നമുക്കൊന്നു നോക്കി വരാം . എവിടെയായിരുന്നു നിങ്ങള്‍ എന്നൊന്നു കാണിച്ചു തരണം. "രണ്ടു പേരും കൂടി ആഗതണ്റ്റെ പില്‍ക്കാലത്തിലേക്കു യാത്ര ചെയ്തു. തുടക്കത്തിലെത്തി.
ആഗതന്‍ : " ദേ ഇവിടം മുതലാണല്ലൊ തുടക്കം. "
ദൈവം : "നോക്കൂ മകനേ ഇവിടെ നാലു പാദങ്ങള്‍ കാണുന്നില്ലേ? നിനക്കു രണ്ടല്ലേ ഉള്ളു, മറ്റു രണ്ടെണ്ണം എണ്റ്റേതാണ് കാണുന്നില്ലേ?"
തുടര്‍ന്ന് അവര്‍ യാത്ര ചെയ്തുകൊണ്ടിരുന്നു. ആഗതന് ജീവിതകാലത്ത് ഏറ്റവും ദുരിതമുണ്ടായ സ്ഥലത്തെത്തി. അവിടെ വന്നപ്പോള്‍ കല്‍പ്പാദങ്ങളുടെ എണ്ണം രണ്ടേ ഉള്ളു.
ആഗതന്‍ ദ്വേഷ്യത്തോടെ പറഞ്ഞു : " നോക്ക്, എനിക്കു ഏറ്റവും കഷ്ടപ്പാടു വന്നപ്പോള്‍ എന്നേ ഇട്ടേച്ചു മുങ്ങി.
ഇതാണ് ഞാന്‍ പറഞ്ഞത്, വേണ്ട വേണ്ട ഒരു ലോഹ്യവുമില്ല ഇനി"
ദൈവം : " മകനേ സൂക്ഷിച്ചു നോക്കൂ. കാല്‍ പാദങ്ങള്‍ രണ്ടേ ഉള്ളു. പക്ഷെ അവ ആരുടേതാണെന്നു നോക്കൂ. അവ എണ്റ്റേതാണ്, കാരണം ഞാന്‍ നിന്നെ എണ്റ്റെ കൈകളില്‍ എടുത്തിരിക്കുകയായിരുന്നു അത്രയും കാലം'
ഇതു പണ്ടെവിടെയോ വായിച്ച ഒരു കഥ എണ്റ്റെ വാകുകളില്‍ പറഞ്ഞതാണ് . ആരെഴുതിയതാണെന്നറിയില്ല.
പലരുടേയും അനുഭവങ്ങള്‍ വായിക്കുമ്പോള്‍, നമുക്കൊന്നും ചെയ്യാന്‍ സാധിക്കാത്ത അവസരങ്ങളില്‍ മനസ്സിനു ധൈര്യം കൊടുക്കുക. ഈശ്വരന്‍ എപ്പോഴും നമ്മുടെ കൂടെയുണ്ടെന്നും അവന്‍ കാത്തു കൊള്ളുമെന്നും സമാധാനിക്കുക. അത്രയല്ലേ പറയാന്‍ പറ്റൂ.
Tuesday, October 10, 2006
Subscribe to:
Post Comments (Atom)
ദൈവം : " മകനേ സൂക്ഷിച്ചു നോക്കൂ. കാല്‍ പാദങ്ങള്‍ രണ്ടേ ഉള്ളു. പക്ഷെ അവ ആരുടേതാണെന്നു നോക്കൂ. അവ എണ്റ്റേതാണ്, കാരണം ഞാന്‍ നിന്നെ എണ്റ്റെ കൈകളില്‍ എടുത്തിരിക്കുകയായിരുന്നു അത്രയും കാലം'
ReplyDeleteസ്വാനുഭവങ്ങളില്‍ നിന്നു പറയട്ടേ..ഇതു സത്യമായി അനുഭവിച്ചതാണു..
ReplyDelete