Thursday, October 05, 2006

വിരാടനഗരേ രമ്യേ

വിശ്വത്തിന്റെ കമന്റ്‌ കണ്ടു ഇതില്‍ താല്‍പര്യമുള്ള ഒരുപാടു പേരുണ്ടെന്നത്‌ വളരെ സന്തോഷകരമാണ്‌.

പക്ഷെ ആ ശ്ലോകം അങ്ങു എഴുതിവിടാതെ എന്നെക്കൊണ്ടു തന്നെ ചെയ്യിക്കുന്നതെന്തിന്നാണോ?

പലര്‍ ചേര്‍ന്നെഴുതുന്നതും പലരീതിയിലുള്ള വ്യാഖ്യാനങ്ങള്‍ കിട്ടുന്നതും എനിക്കും ഇഷ്ടമുള്ള കാര്യമാണ്‌ ഏതായാലും ഇത്തവണ ഞാന്‍ തന്നെ എഴുതാം

വിരാടനഗരേ രമ്യേ കീചകാദുപകീചകം
അസ്യക്രിയാപദം വക്തും ഹൈമം ദാസ്യാമി കങ്കണം.

ഇതാണ്‌ ശ്ലോകം. ഈ ശ്ലോകത്തിലുള്ള ക്രിയാപദം കണ്ടു പിടിക്കുന്നവര്‍ക്ക്‌ സ്വര്‍ണ്ണവള ആണ്‌ സമ്മാനം എന്നാണെഴുതിയിരിക്കുന്നത്‌.

രമ്യമായ വിരാടനഗരത്തില്‍ കീചകന്റെ കഥയെടുത്താല്‍ ക്രിയയുണ്ടാവില്ല.

അതുകൊണ്ട്‌ ഇവിടെയും വിഃ =(പക്ഷി)+ ആട (=സഞ്ചരിക്കുന്നു) കീചകാല്‍ (=മുളയില്‍ നിന്നും) ഉപകീചകം(=മറ്റൊരു മുളയിലേക്ക്‌) എന്നര്‍ത്ഥം

1 comment:

  1. കൊള്ളാം! ഇതു പണ്ടു കേട്ടിട്ടുണ്ടെങ്കിലും ഉത്തരമറിയില്ലായിരുന്നു.
    'ഗുളു ഗുഗ്ഗൂളു ഗുഗ്ഗ്ഗ്ഗുളു" സമസ്യേെം. പിന്നെ അതുപോലെ കേള്‍ക്കാത്തവയൊക്കെ വന്നോട്ടെ...

    ReplyDelete