സമസ്യകള്‍ അറിയാവുന്നവര്‍ കമണ്റ്റില്‍ അതു നേരെ അങ്ങെഴുതാതെ എന്നോടു പറയുന്നതെന്തിനാണോ.
പുള്ളിജീ ഗുളുഗുഗ്ഗുളുഗുഗ്ഗുളു താങ്കളുടെ വിശദീകരണത്തോടെ ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇവിടെ ഞാന്‍ കുറച്ചൊന്നാലോചിക്കുവാന്‍ വേണ്ടി ഒരു ശ്ളോകം പറയാം
"പാണ്ഡവാനാം സഭാമദ്ധ്യേ//ദുര്യോധന ഉപാഗതഃ
തസ്മൈ ഗാം ച സുവര്‍ണ്ണം ച രത്നാന്യാഭരണാനി ച
ഈ ശ്ളോകത്തിണ്റ്റെ വ്യാഖ്യാനം പറയുന്നതിനു മുമ്പു ഒന്നാലോചിക്കുവാന്‍ വേണ്ടി വിടൂന്നു.
Friday, October 06, 2006
Subscribe to:
Post Comments (Atom)
പാണ്ഡവാനാം സഭാമദ്ധ്യേ//
ReplyDeleteപദം പിരിക്കല്‍
ReplyDeleteപാണ്ഡവാനാം + സഭാമദ്ധ്യേ + അദുഃ + യഃ + അധനഃ + ഉപാഗതഃ
തസ്മൈ + ഗാം + ച + സുവര്‍ണ്ണം + ച + രത്നാനി + ആഭരണാനി + ച
അന്വയം
പാണ്ഡവാനാം സഭാമദ്ധ്യേ യഃ അധനഃ ഉപാഗതഃ തസ്മൈ ഗാം, ച സുവര്‍ണ്ണം ച രത്നാനി ച ആഭരണാനി ച അദുഃ
അര്‍ത്ഥം
പാണ്ഡവന്‍മാരുടെ സഭയില്‍ യാതൊരു ദരിദ്രന്‍ വന്നുവോ അവനായിക്കൊണ്ട് പശുക്കളെയും, സ്വര്‍ണ്ണത്തെും, രത്നത്തെയും , ആഭരണങ്ങളെയും കൊടുത്തു.