പ്രിയ കൂമന്‍സ്ജീ,
ഈ ശ്ലോകം ഒരു വലിയ അര്‍ത്ഥമൊന്നുമില്ലാത്തതാണ്, വെറുതേ ഭാഷയിലുള്ള അഭ്യാസങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയവയാണ്. അതൊന്നാലോചിക്കാന്‍ വേണ്ടി എഴുതി, ആദ്യമേ ഉത്തരം പറഞ്ഞാല്‍ പിന്നെ ആലോചിച്ചുനോക്കുന്നവര്‍ക്ക് മുഷിയുമല്ലൊ എന്നു കരുതി രണ്ടു ദിവസം കാക്കുന്നു എന്നു മാത്രം.
ഗരം എന്ന വാക്കിനു കൂട്ടുവിഷം എന്നൊരര്‍ത്ഥമുണ്ട്. അപ്പോള്‍ സാ (=അവള്‍) + ഗരം (=കൂട്ടുവിഷം) എന്നു ചേര്‍ക്കുന്നതും സാഗരം എന്നു വായിക്കാന്‍ സാധിക്കും. ഇനി എളുപ്പമായില്ലേ?
സാ തു(ആകട്ടെ) അര്‍ക്കേ (സൂര്യന്‍) പശ്ചിമേ (പടിഞ്ഞാറ്) അസ്തഗതേ (അസ്തമിച്ചപ്പോള്‍) ഗരം ഭോജനം ബഹു (ധാരാളം) ഖാദയന്തീ (കഴിച്ച്) ദുസ്സഹാര്‍ത്തിസമാക്രാന്താ (ദുസ്സഹമായ വേദനയാല്‍ ആക്രമിക്കപ്പെട്ടവളായി) വിമുഹ്യതി (മോഹാലസ്യപ്പെടുന്നു)
Subscribe to:
Post Comments (Atom)
No comments:
Post a Comment