Thursday, October 05, 2006

ക ഖ ഗ ഘ

സമസ്യകള്‍ ഇഷ്ടമാകുന്ന ചിലരെങ്കിലുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. അവര്‍ക്കുവേണ്ടി കാളിദാസണ്റ്റേതെന്നു കരുതപ്പെടുന്ന പൂരണങ്ങളുള്ള രണ്ടു സമസ്യകള്‍ ഇതാ-

കാവ്യേഷു മാഘഃ കവി കാളിദാസഃ - കാവ്യങ്ങളില്‍ വച്ചു മാഘവും , കവികളില്‍ വച്ചു കാളിദാസനും ആണ്‌ ശ്രേഷ്ഠം എന്ന്‌ പറയുന്നത്‌ അന്വര്‍ഥമാണെന്നു ഇവ കാണുമ്പോള്‍ മനസ്സിലാകും.

എത്ര സുന്ദരങ്ങളാണെന്നു നോക്കൂ കവിയുടെ കയ്യില്‍ എന്തു കിട്ടിയാലും അതിനെ പൊന്നാക്കാനുള്ള കഴിവ്‌

"ക ഖ ഗ ഘ" ഇതായിരുന്നു ഒരു സമസ്യ. ആശാണ്റ്റെ അടുത്തു നിന്നും പഠിത്തം കഴിഞ്ഞു എഴുത്തോലയുമ്മയി വരുന്ന ഒരു കുട്ടിയോടുള്ള സംസാര രൂപത്തില്‍ ഇതിനെ പൂരിപ്പിച്ചിരിക്കുന്നു-

കാ ത്വം ബാലേ കാഞ്ചനമാലാ
കസ്യാഃ പുത്രീ കനകലതായാഃ
കിം വാ ഹസ്തേ താലീപത്രം
കാ വാ രേഖാ ക ഖ ഗ ഘ


കാ ത്വം ബാലേ (നീ അരാണ്‌ കുട്ടീ?) കാഞ്ചനമാലാ (ഞാന്‍ കാഞ്ചനമാലയാണ്‌)
കസ്യാഃ പുത്രീ (ആരുടെ മകളാണ്‌ ?) കനകലതായാഃ(കനകലതയുടെ)
കിം വാ ഹസ്തേ (കയ്യിലെന്താണ്‌) താലീപത്രം (പനയോല)
കാ വാ രേഖാ (എന്താണെഴുതിയിരിക്കുന്നത്‌?) ക ഖ ഗ ഘ

അടുത്ത സമസ്യ

" കുസുമേ കുസുമോല്‍പത്തി ശ്രൂയതേ ന ച ദൃശ്യതേ"

ഒരു പൂവിനകത്ത്‌ മറ്റൊരു പൂവുണ്ടാകുന്നതായി കണ്ടിട്ടില്ല, കേട്ടിട്ടുപോലുമില്ല എന്നര്‍ത്ഥം അതിണ്റ്റെ പൂരണം-

ബാലേ തവ മുഖാംഭോജേ നീലമിന്ദീവരദ്വയം
കുസുമേ കുസുമോല്‍പത്തി ശ്രൂയതേ ന ച ദൃശ്യതേ

അല്ലയോ പെണ്‍കുട്ടീ, നിണ്റ്റെ മുഖമാകുന്ന താമരപ്പൂവിനകത്ത്‌ ഇങ്ങിനെ രണ്ടു കണ്ണൂകള്‍ ആകുന്ന കരിങ്കൂവളപ്പൂവുകള്‍. ഒരു പൂവിനകത്ത്‌ മറ്റൊരു പൂവുണ്ടാകുന്നതായി കണ്ടിട്ടില്ല കേട്ടിട്ടുകൂടിയില്ല

4 comments:

  1. കുട്ടാനി-

    ഹസ്തേ കിം തേ (നിന്റെ കയ്യില്‍ എന്താണ്‌ ?) എന്നു പറഞ്ഞാലും അര്‍ത്ഥം ശരിയാണ്‌ പക്ഷെ മറ്റു രണ്ടു പാഠഭേദങ്ങളിലും 'ക' എന്ന അക്ഷരത്തില്‍ തന്നെ എല്ലാ പാദങ്ങളും തുടങ്ങുന്നു എന്ന ഒരു പ്രത്യേകത ഉണ്ട്‌.

    കാ താ ജാനാതി ചേദ്വദ
    മുമ്പത്തേ ശ്ലോകത്തിന്റെ അര്‍ത്ഥം കിട്ടിക്കഴിഞ്ഞില്ലേ. ഇനി ഇതാ അതിനെക്കാള്‍ കടുപ്പം കുറഞ്ഞ ഒരെണ്ണം. കേട്ടിട്ടില്ലാത്തതാണെങ്കില്‍ വെറുതേ ഒന്നു ശ്രമിചു നോക്കൂ

    നാദ്യാ കാന്താ ച ശ്രേഷ്ഠാ ച
    സിതായാമസ്തി മദ്ധ്യമാ
    ലാവണ്യദായികാ നൃണാം
    കാ താ ജാനാതി ചേദ്വദ

    ReplyDelete
  2. ജ്യോതിയുടെ കമന്റ്‌ കണ്ടു രസകരമായ സമസ്യാപൂരണങ്ങളില്‍, അതിനു തൊട്ടു മുമ്പുള്ള കമന്റില്‍ അതിന്റെ സാധാരണ പൂരണം ഞാന്‍ കൊടുത്തിരുന്നു,
    അതു ഒരുപക്ഷെ പിന്മൊഴിയില്‍ വന്നില്ലായിരിക്കും

    ഞാന്‍ തന്നെ ഈ സമസ്യ ഇതിനു മുമ്പു എഴുതുകയും ചെയ്തിരുന്നു.

    അംഭോജാദക്ഷമിന്ദീവരദ്വയം -- ഇവിടെ "അംഭോജാത്‌" എന്നിടത്തും "അക്ഷി" എന്നിടത്തും ഉള്ള വ്യാകരണ പിശകുകള്‍ ഇല്ലാതെ-

    "നീലമിന്ദീവരദ്വയം എന്നാണ്‌" ഞാന്‍ പഠിച്ച പാഠം


    പണിക്കരോടു ചോദിച്ചതു കൊണ്ടു ഒന്നു കൂടി ഇവിടെ പറയുന്നു

    ReplyDelete
  3. കണ്ടു മാഷേ!
    വിസർഗം മാറിപ്പോയി!

    നന്ദി!

    ReplyDelete