മുമ്പത്തേ ശ്ലോകത്തിന്റെ അര്‍ത്ഥം കിട്ടിക്കഴിഞ്ഞില്ലേ. ഇനി ഇതാ അതിനെക്കാള്‍ കടുപ്പം കുറഞ്ഞ ഒരെണ്ണം. കേട്ടിട്ടില്ലാത്തതാണെങ്കില്‍ വെറുതേ ഒന്നു ശ്രമിചു നോക്കൂ
നാദ്യാ കാന്താ ച ശ്രേഷ്ഠാ ച
സിതായാമസ്തി മദ്ധ്യമാ
ലാവണ്യദായികാ നൃണാം
കാ സാ ജാനാസി ചേദ്വദ
Saturday, October 07, 2006
Subscribe to:
Post Comments (Atom)
മാഷേ,
ReplyDeleteഈ ശ്ലോകങ്ങളെ അവതരിപ്പിക്കുന്നതിനു നന്ദി. സമസ്യാപൂരണങ്ങളെപ്പറ്റി ഞാന്‍ ഇട്ടിരുന്ന പോസ്റ്റിനിട്ട കമന്റിനും നന്ദി. ഇതിലെ ചില സംശയങ്ങള്‍ ഞാന്‍ അവിടെ ഒരു കമന്റായി ഇട്ടിരുന്നു. ദയവായി വായിക്കുക.
കമന്റ് ഈ ലിങ്കില്‍ വായിക്കാം.
"നീലമിന്ദീവരദ്വയം " നീലിമയുള്ള കണ്ണുകള്‍ എന്ന അര്‍ത്ഥത്തിലും, കവിത ചൊല്ലാനുള്ള മാത്രയുടെ അളവിലും ഇതാണ് ഭേദം എന്നാണ് എന്റെ പക്ഷം.
ReplyDeleteവീ എന്നെഴുതിയത് പിശകാണ് ചൂണ്ടിക്കാണിച്ചതിനു നന്ദി. വീ എന്നതിന് മരണം എന്നൊക്കെയാണര്‍ത്ഥം, അത്ര ഗുരുതരമായ ഒരു വീഴ്ച്ച വരുത്തിയതില്‍ ക്ഷമിക്കുക.
മാഹിഷഃ ദധിഃ എന്നതിന് എരുമയുടെ നെയ്യ് എന്നാണര്‍ത്ഥം അവിടെ മാഹിഷമായ ദധി എന്നാണ് പറയുക
എന്റെ സംശയം എന്തുകൊണ്ടു് “ചന്ദ്രികാധവളോ ദധിഃ” (ചന്ദ്രികാധവളഃ ദധിഃ) എന്നു പറഞ്ഞില്ല എന്നാണു്. ദധി എന്നതു നപുംസകലിംഗമാണോ എന്നൊരു സംശയം തോന്നി.
ReplyDeleteശ്ലോകം ഞാന്‍ ആദ്യം വായിച്ചതു് “ഐതിഹ്യമാല”യിലായിരുന്നു. അതില്‍ മാഹിഷഞ്ച എന്നു കണ്ടെന്നാണു് ഓര്‍മ്മ.
ശ്ളോകങ്ങള്‍ എഴുതുമ്പോള്‍ തെറ്റുകള്‍ പലതും ഉണ്ടായിട്ടുണ്ട് .
ReplyDeleteഒന്നു ഉമേഷ് ചൂണ്ടിക്കാണിച്ചതുപോളെ
"മാഹിഷഞ്ച ശരച്ചന്ദ്രചന്ദ്രികാ ധവളം ദധി" എന്നാണ് ശരി.
പിന്നീട് അതിണ്റ്റെ അര്‍ത്ഥം എഴുതുമ്പോള്‍ മാഹിഷം ദധി എന്നതിന് എരുമയുടെ "നെയ്യ്" എന്നെഴുതി അതും തെറ്റാണ് തൈരാണ് ശരി ക്ഷമാപണത്തോടെ
"നാദ്യാ കാന്താ ച---"എന്താ ആരും ഒന്നും ആലോചിച്ചില്ലേ. വലിയ കാര്യമൊന്നുമില്ല.
ReplyDeleteനാ + ആദ്യാ + കാ + അന്താ + ച+ ശ്രേഷ്ഠാ + ച സിതായാം + അസ്തി + മധ്യമാ
പിന്നെ കാര്യമായൊന്നുമില്ല. അപ്പോള്‍ 'നാ' എന്നു തുടങ്ങി 'ക' യില്‍ അവസാനിക്കുന്നതും നടുക്ക് സിതയില്‍ ഉള്ള ഒരക്ഷരമുള്ള അവയവം 'നാസിക' എന്ന ഉത്തരം കിട്ടാനുള്ള ഒരു ചോദ്യമായിരുന്നു അതു.
ആലോചിക്കാഞ്ഞല്ല മാഷേ. കിട്ടിയില്ല. “കാന്താ” എന്നതു കത്തിയില്ല. “ലാവണ്യ” എന്നതില്‍ (സൌന്ദര്യം/ഉപ്പുരസം) കുറേ കൂടുതല്‍ ആലോചിക്കുകയും ചെയ്തു.
ReplyDelete“നാദ്യാ” എന്നതും മദ്ധ്യത്തിന്റെ ക്ലൂവും ശരിയായി മനസ്സിലാക്കിയിട്ടു് “കാന്താ” എന്തുകൊണ്ടു കിട്ടിയില്ല എന്നു് ഒരു പിടിയും കിട്ടുന്നില്ല :-)
ഞാനാലോചിച്ചുനോക്കി, ഉത്തരം കിട്ടിയില്ല. സാറുതന്നെ ഉത്തരം പറഞ്ഞതു കണ്ടു.
ReplyDeleteഇനി ഒരു സംശയം (ദോഷൈകദൃക് എന്നെന്നെ വിളിയ്ക്കുമോ:-)
അവസാനത്തെവരിയില്‍ എന്തോ ഒരു പന്തികേടുണ്ടോ? എന്റെ സംശയം, "താ" എന്നവാക്കിലും പിന്നെ 'ത്വം ജാനാസി ചേത് വദ' എന്നോ '(ഭവാന്‍) ജാനാതി ചേത് വദതു' എന്നോ ആയിരിക്കില്ലേ എന്നുമാണ്. കൃത്യമായി പറഞ്ഞുതരുമോ? ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിയ്ക്കുക.