Friday, October 06, 2006

സമസ്യകള്‍ അറിയാവുന്നവര്‍ കമണ്റ്റില്‍ അതു നേരെ അങ്ങെഴുതാതെ എന്നോടു പറയുന്നതെന്തിനാണോ.

പുള്ളിജീ ഗുളുഗുഗ്ഗുളുഗുഗ്ഗുളു താങ്കളുടെ വിശദീകരണത്തോടെ ഞാന്‍ പ്രതീക്ഷിക്കുന്നു.

ഇവിടെ ഞാന്‍ കുറച്ചൊന്നാലോചിക്കുവാന്‍ വേണ്ടി ഒരു ശ്ളോകം പറയാം

"പാണ്ഡവാനാം സഭാമദ്ധ്യേ//ദുര്യോധന ഉപാഗതഃ
തസ്മൈ ഗാം ച സുവര്‍ണ്ണം ച രത്നാന്യാഭരണാനി ച

ഈ ശ്ളോകത്തിണ്റ്റെ വ്യാഖ്യാനം പറയുന്നതിനു മുമ്പു ഒന്നാലോചിക്കുവാന്‍ വേണ്ടി വിടൂന്നു.

2 comments:

  1. പദം പിരിക്കല്‍

    പാണ്ഡവാനാം + സഭാമദ്ധ്യേ + അദുഃ + യഃ + അധനഃ + ഉപാഗതഃ
    തസ്മൈ + ഗാം + ച + സുവര്‍ണ്ണം + ച + രത്നാനി + ആഭരണാനി + ച

    അന്വയം

    പാണ്ഡവാനാം സഭാമദ്ധ്യേ യഃ അധനഃ ഉപാഗതഃ തസ്മൈ ഗാം, ച സുവര്‍ണ്ണം ച രത്നാനി ച ആഭരണാനി ച അദുഃ

    അര്‍ത്ഥം
    പാണ്ഡവന്‍മാരുടെ സഭയില്‍ യാതൊരു ദരിദ്രന്‍ വന്നുവോ അവനായിക്കൊണ്ട്‌ പശുക്കളെയും, സ്വര്‍ണ്ണത്തെും, രത്നത്തെയും , ആഭരണങ്ങളെയും കൊടുത്തു.

    ReplyDelete