Monday, October 23, 2006

അര്‍ത്ഥനാശം മനസ്താപം--Chanakya neethi chapter7

അര്‍ത്ഥനാശം മനസ്താപം ഗൃഹേ ദുശ്ചരിതാനി ച
വഞ്ചനം ചാപമാനം ച മതിമാന്നപ്രകാശയേത്‌

ധനനഷ്ടം, മനോദുഃഖം, സ്വന്തം വീട്ടുകാര്യങ്ങള്‍, തനിക്കുണ്ടായ വഞ്ചന, അപമാനം ഇവ വെളിയില്‍ പറയരുത്‌.

ധനധാന്യപ്രയോഗേഷു വിദ്യാസംഗ്രഹണേഷു ച
ആഹാരേ വ്യവഹാരേ ച ത്യക്തലജ്ജഃ സുഖീ ഭവേല്‍

ധനം ധാന്യം എന്നിവകള്‍ വേണ്ട സ്ഥലത്ത്‌ പ്രയോഗിക്കുന്നതിലും, വിദ്യാഭ്യാസത്തിലും, ആഹാരവിഹാരങ്ങളിലും ലജ്ജയില്ലാത്തവര്‍ സുഖികളായിത്തീരുന്നു.
സന്തോഷാമൃതതൃപ്താനാം തത്സുഖം ശാന്തചേതസാം
ന ച തത്‌ ധനലുബ്ധാനാമിതശ്ചേതശ്ച ധാവതാം

സന്തോഷമാകുന്ന അമൃതുകൊണ്ട്‌ തൃപ്തരും ശാന്തചിത്തരുമായ മനുഷ്യര്‍ക്കുള്ള സുഖം, ധനികര്‍ക്കോ, ധനത്തിനുപിറകേ അവിടെയുമിവിടെയും പാഞ്ഞുനടക്കുന്നവര്‍ക്കോ ലഭിക്കുകയില്ല

സന്തോഷസ്ത്രിഷു കര്‍ത്തവ്യഃ സ്വഭാര്യേ ഭോജനേ ധനേ
ത്രിഷു ചൈവ ന കര്‍ത്തവ്യോ//ധ്യയനേ ജപദാനയോഃ

സ്വന്തം ഭാര്യ, ആഹാരം, തനിക്കുള്ള സ്വത്ത്‌ ഇവയില്‍ തൃപ്തിയും സന്തോഷവും വയ്ക്കുക. പഠിത്തം, ജപം , ദാനം എന്നിവയില്‍ ഒരിക്കലും തൃപ്തി വക്കാതെയും ഇരിക്കുക.

വിപ്രയോര്‍വിപ്രവഹ്ന്യോശ്ച ദാമ്പത്യോഃ സ്വാമിഭൃത്യയോഃ
അന്ത്രേണ ന ഗന്തവ്യം ഹലസ്യ വൃഷഭസ്യ ച


രണ്ടു വിപ്രന്‍മാരുടെ ഇടയില്‍ കൂടിയും, ഒരു വിപ്രനും അഗ്നിക്കും നടുവില്‍ കൂടെയും, ദമ്പതികളുടെയും, സ്വാമി-ഭൃത്യന്‍ എന്നിവര്‍ക്കിടയിലൂടെയും കാള കലപ്പ എന്നിവയ്ക്കിടയിലൂടെയും കടന്നു പോകരുത്‌

പാദാഭ്യാം ന സ്പൃശേദഗ്നിം ഗുരും ബ്രാഹ്മണമേവ ച
നൈവ ഗാം ച കുമാരീം ച ന വൃദ്ധം ന ശിശും തഥാ


അഗ്നി, ഗുരു, ബ്രാഹ്മണന്‍, പശു, കന്യക, വൃദ്ധന്‍, ശിശു എന്നിവരെ പാദം കൊണ്ട്‌ തൊടരുത്‌

ശകടം പഞ്ച ഹസ്തേന ദശഹസ്തേന വാജിനഃ
ഹസ്തീ ഹസ്തസഹസ്രേണ ദേശത്യാഗേന ദുര്‍ജ്ജന


വാഹനത്തിനെ അഞ്ചു കൈ ദൂരത്തിലും, കുതിരയെ പത്തു കൈ ദൂരത്തിലും, ആനയെ ആയിരം കൈ ദൂരത്തിലും ഒഴിവാക്കാം, എന്നാല്‍ ദുര്‍ജ്ജനത്തെ ഒഴിവാക്കാന്‍ ദേശത്യാഗം തന്നെ വേണ്ടി വരും

ഹസ്തീ അങ്കുശമാത്രേണ വാജീ ഹസ്തേന താഡ്യതേ
ശൃംഗീ ലഗുടഹസ്തേന ഖഡ്ഗഹസ്തേന ദുര്‍ജ്ജനഃ

ആനയെ തോട്ടി കൊണ്ടും, കുതിരയെ കൈ കൊണ്ടും, കൊമ്പുള്ള മൃഗങ്ങളെ വടി കൊണ്ടും , ദുര്‍ജ്ജനങ്ങളെ വാള്‍ കൊണ്ടും കൈകാര്യം ചെയ്യണം.

തുഷ്യന്തി ഭോജനേ വിപ്രാഃ മയൂരാഃ ഘനഗര്‍ജ്ജിതേ
സാധവഃ പരസമ്പത്തൌ ഖലാഃ പരവിപത്തിഷു

വിപ്രന്‍മാര്‍ ഭോജനത്താലും, മയിലുകള്‍ മേഘനാദം കൊണ്ടും, സാധുക്കള്‍ മറ്റുള്ളവരുടെ ഐശ്വര്യത്തിലും, ദുര്‍ജ്ജനങ്ങള്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്ന അപകടങ്ങളിലും സന്തോഷിക്കുന്നു.

അനുലോമേന ബലിനം പ്രതിലോമേന ദുര്‍ബ്ബലം
ആത്‌മതുല്യബലം ശത്രും വിജയേന ബലേന വാ

ശക്തനേ അവനു വശം ചേര്‍ന്നും, ദുര്‍ബ്ബലനെ എതിരിട്ടും, തനിക്കൊപ്പം ബലമുള്ളവനെ ജയിച്ചോ ബലം പ്രയോഗിക്കുകയും ചെയ്തോ വശത്താക്ക്ക്കണം

ബാഹുവീര്യം ബലം രാജ്ഞോ ബ്രാഹ്മണോ ബ്രഹ്മവിത്‌ ബലീ
രൂപയൌവനമാധുര്യം സ്ത്രീണാം ബലമനുത്തമം

കൈക്കരുത്ത്‌ രാജാവിനും, ബ്രഹ്മജ്ഞാനം ബ്രാഹ്മണനും, രൂപ്പയൌവനവാണികള്‍ സ്ത്റ്‍ക്കും ശ്രേഷ്ഠഗുണങ്ങള്ളാണ്‌

നാത്യന്ത സരളൈര്‍ഭാവ്യം ഗത്വാ പശ്യ വനസ്ഥലീം
ഛിദ്യന്തേ സ്‌അരളാസ്തത്ര കുബ്ജാസ്തിഷ്ഠന്തി പാദപാഃ


എല്ലാറ്റിലും നേരെ വാ നേരെ പോ എന്ന സ്വഭാവമ്മ് എപ്പോഴും നല്ലതിനായിരിക്കില്ല. വനത്തില്‍ നോക്കുക, നേരെ വളരുന്ന മരങ്ഗല്‍ വെട്ടി മുറിക്കപ്പെടുന്നു, വളഞ്ഞവയൊക്കെ അവിടെത്തന്നെ നില്‍ക്കുന്നു.

യത്രോദകസ്തത്ര വസന്തി ഹംസാസ്തഥൈവ ശുഷ്കം പരിവര്‍ജ്ജയന്തി
ന ഹംസതുല്യേന നരേണ ഭാവ്യം പുനസ്ത്യജന്തഃ പുനരാശ്രയന്തഃ

ഹംസങ്ങള്‍ തടാകത്തില്‍ വെള്ളം ഉള്ളപ്പോള്‍ വസിക്കുകയും വരളുമ്പോല്‍ ഉപേക്ഷിക്കുകയും ചെയ്യും. പക്ഷെ ഒരിക്കല്‍ ഉപേക്ഷിച്ചവയെ വീണ്ടും സ്വീകരിക്കുക, വീണ്ടും ഉപേക്ഷിക്കുക എന്നത്‌ മനുഷ്യര്‍ക്ക്‌ അനുകരണീയമല്ല.

ഉപാര്‍ജ്ജിതാനാം വിത്താനാം ത്യാഗ ഏവഹി രക്ഷണം
തടാകോദരസംസ്ഥാനാം പരീവാഹ ഇവാംഭസാം

സംഭരിച്ച സ്വത്തിണ്റ്റെ രക്ഷ എന്നത്‌ ത്യാഗം അഥവാ ദാനം തന്നെയാണ്‌. തടാകത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകുമ്പോഴാണ്‌ തെളിഞ്ഞു ശുദ്ധമാകുന്നത്‌

സ്വര്‍ഗ്ഗസ്ഥിതാനാമിഹ ജീവലോകേ ചത്വാരി ചിഹ്നാനി വസന്തി ദേഹേ
ദാനപ്രസംഗോ മധുരാ ച വാണീ ദേവാര്‍ച്ചനം ബ്രാഹ്മണതര്‍പ്പണം ച

ദാനം , മധുരമുള്ള വാക്കുകളുടെ ഉപയോഗം, ദേവപൂജ, ബ്രാഹ്മണതര്‍പ്പണം ഇവ ചെയ്യുന്ന ആളുകള്‍ ഈ ലോകത്തില്‍ തന്നെ സ്വര്‍ഗ്ഗ വാസികള്ളാണ്‌.

അത്യന്തകോപഃ കടുകാ ച വാണീ ദരിദ്രതാ ച സ്വജനേഷു വൈരം
നീചപ്രസംഗഃ കുലഹീനസേവാ ചിഹ്നാനി ദേഹേ നരകസ്ഥിതാനാം

കോപിക്കുന്ന സ്വഭാവം, കടുത്ത വാക്കുകള്‍, ദാരിദ്ര്യം, ബന്ധുക്കളോടു വൈരാഗ്യം, നീചസഹവാസം, എന്നിവയുള്ളവര്‍ നരകവാസികളാകുന്നു.

ഗമ്യതേ യദി മൃഗേന്ദ്രമന്ദിരം ലഭ്യതേ കരികപോല മൌക്തികം
ജംബുകാലയഗതേ ച പ്രാപ്യതേ കാകപുച്ഛഖരചര്‍മ്മഖണ്ഡനം

സിംഹക്കൂട്ടില്‍ ചെന്നാല്‍ ആനയുടെ മസ്തകത്തിലെ മുത്തു ലഭിക്കും, എന്നാല്‍ കുറുക്കണ്റ്റെ കൂട്ടില്‍ ചെന്നാല്‍ അവിടെ കിട്ടുനത്‌ അതിനനുസരിച്ചുള്ള കാക്കയുടെ വാലോ, കഴുതയുടെ തൊലിയോ ഒക്കെ ആയിരിക്കും കിട്ടൂക.

ശുനഃ പുച്ഛമിവ വ്യര്‍ഥം ജീവിതം വിദ്യയാ വിനാ
ന ഗുഹ്യഗോപനേ ശക്തം ന ച ദംശനിവാരണേ

ഗുഹ്യഭാഗത്തെ മറക്കുന്നതിനോ എന്തിന്‌ ഈച്ചയേ ആട്ടാന്‍ പോലും കഴിവില്ലാത്ത നായയുടെ വാല്‍ പോലെ വ്യര്‍ത്ഥമാണ്‌ വിദ്യാഭ്യാസം ചെയ്യാത്ത ജീവിതം

വാചാം ശൌചം ച മനസഃ ശൌചമിന്ദ്രിയനിഗ്രഹം
സര്‍വ്വഭൂതേ ദയാ ശൌചമേതത്‌ ശൌചഃ പരാര്‍ത്ഥിനാം

വാക്കിണ്റ്റെ ശുദ്ധി എന്നത്‌ സത്യമാണ്‌. മനസ്സിണ്റ്റെ ശുദ്ധി ഇന്ദ്രിയനിഗ്രഹമാണ്‌. പരാര്‍ത്ഥികളുടെ ശുദ്ധി സര്‍വ്വഭൂതാനുകമ്പയാണ്‌.

പുഷ്പേ ഗന്ധസ്തിലേ തൈലം കാഷ്ഠേ വഹ്നിഃ പയോഘൃതം
ഇക്ഷൌ ഗുഡം തഥാ ദേഹേ പശ്യാത്മാനം വിവേകതഃ

പൂവില്‍ മണം, എള്ളില്‍ എണ്ണ, തടിയില്‍ അഗ്നി, കരിമ്പില്‍ ശര്‍ക്കര എന്നിവ അടങ്ങിയിരിക്കുന്നതുപോലെ അത്മാവിനേ ശരീരത്തില്‍ മനസ്സിലാക്കുക.

3 comments:

  1. ശുനഃ പുശ്ഛമിവ വ്യര്‍ഥം ജീവിതം വിദ്യയാ വിനാ
    ന ഗുഹ്യഗോപനേ ശക്തം ന ച ദംശനിവാരണേ


    ഗുഹ്യഭാഗത്തെ മറക്കുന്നതിനോ എന്തിന്‌ ഈച്ചയേ ആട്ടാന്‍ പോലും കഴിവില്ലാത്ത നായയുടെ വാല്‍ പോലെ വ്യര്‍ത്ഥമാണ്‌ വിദ്യാഭ്യാസം ചെയ്യാത്ത ജീവിതം
    This is the seventh chapter of chanakyaneethi. if interested i can cntinue with other chapters also

    ReplyDelete
  2. “പുശ്ഛം” തെറ്റല്ലേ? “പുച്ഛം”അല്ലേ ശരി?

    ReplyDelete
  3. ശ്ലോകത്തിന്റേയും സാരത്തിന്റെയും ഫോണ്ട് കളറുകള്‍ വ്യത്യസ്ഥമാക്കിയാല്‍ നന്നായിരുന്നു.

    ReplyDelete