Thursday, October 12, 2006

reply to vaagjyothi's comment

വാല്‌മീകിരാമായണത്തില്‍ രണ്ടിടത്തും, വിദുരോപദേശത്തിലും, ചാണക്യനീതിയിലും ഒരേപോലെ പറഞ്ഞിട്ടുള്ള ഒരു ശ്ലോകമാണ്‌
"സുലഭാ പുരുഷാ ലോകേ
സതതം പ്രിയവാദിനഃ
അപ്രിയസ്യ തു പഥ്യസ്യ വക്താ ശ്രോതാ ച ദുര്‍ല്ലഭഃ"
ഇവിടെ വക്താവിനെ കിട്ടിയപ്പോള്‍ ശ്രൊതാവും സന്തുഷ്ടന്‍ തന്നെയാണ്‌.

പ്രഥമാ ബഹുവചനരൂപമായാല്‍ 'കാ'യും 'താ'യും ശരിയാണ്‌
പക്ഷെ ജാനാസി വേണമായിരുന്നു.

തെറ്റു ചൂണ്ടികാണിച്ചതില്‍ സന്തോഷം. ഇനിയും ഇതുപോലെ ശ്രദ്ധ പ്രതീക്ഷിക്കുന്നു.
നന്ദിയോടെ
പണിക്കര്‍

Since I could not post this as a comment, it is being posted as a post itself, in reply to vaagjyothi's comment

3 comments:

  1. ഇതിനു ഭാഷാഭാരതത്തില്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ തര്‍ജ്ജമ:

    ആളേറെയുണ്ടാം രാജാവേ,
    നിത്യം സേവ പറഞ്ഞിടാന്‍
    സേവ വിട്ടു ഹിതം ചൊല്‍‌വോന്‍
    ചെയ്യുവോനും ചുരുക്കമാം.

    ഇതു വിദുരവാക്യത്തില്‍. ഈ ശ്ലോകത്തിന്റെ പരിഭാഷ ഭാഷാഭാരതത്തില്‍ വേറെ ഒരിടത്തും ഞാന്‍ വായിച്ചിട്ടുണ്ടു്. തമ്പുരാന്‍ വേറേ ഒരു രീതിയിലാണു് അവിടെ തര്‍ജ്ജമ ചെയ്തിരിക്കുന്നതു്. എവിടെയെന്നു് ഓര്‍മ്മയില്ല.

    ReplyDelete
  2. പണിക്കര്‍ജീ,

    ആദ്യം താങ്കള്‍ സംസ്കൃതാദ്ധ്യാപകനായ 'പണിക്കര്‍സാര്‍' ആണോ എന്നു വിചാരിച്ചു. താങ്കള്‍ ഒരു ഡോക്ടര്‍ ആണെന്നു പിന്നീടു മനസ്സിലായി. സാമൂഹ്യസേവനവും ഉണ്ടെന്നു മനസ്സിലായി.

    തിരുത്താനുള്ള അറിവൊന്നും എനിയ്ക്കില്ല എന്നു തോന്നുന്നു. എങ്കിലും...

    നാലാം വരിയില്‍, "കാ സാ? ജാനാസി ചേദ്വദ" എന്നാല്ലേ കൂടുതല്‍ ഭംഗി?

    നാദ്യാ, ലാവണ്യദായികാ... എല്ലാ വിശേഷണങ്ങളും (നാസികാ എന്ന ഉത്തരവും) ഏകവചനമല്ലേ?

    ReplyDelete
  3. പണിക്കര്‍ജീ,

    ആദ്യം താങ്കള്‍ സംസ്കൃതാദ്ധ്യാപകനായ 'പണിക്കര്‍സാര്‍' ആണോ എന്നു വിചാരിച്ചു. താങ്കള്‍ ഒരു ഡോക്ടര്‍ ആണെന്നു പിന്നീടു മനസ്സിലായി. സാമൂഹ്യസേവനവും ഉണ്ടെന്നു മനസ്സിലായി.

    തിരുത്താനുള്ള അറിവൊന്നും എനിയ്ക്കില്ല എന്നു തോന്നുന്നു. എങ്കിലും...

    നാലാം വരിയില്‍, "കാ സാ ജാനാസി ചേദ്വദ" എന്നാല്ലേ കൂടുതല്‍ ഭംഗി?

    നാദ്യാ, ലാവണ്യദായികാ... എല്ലാ വിശേഷണങ്ങളും (നാസികാ എന്ന ഉത്തരവും) ഏകവചനമല്ലേ?

    ReplyDelete