ശ്രീ ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യം തെറ്റാണെന്നും സാക്ഷാല്‍ ബ്രഹ്മസൂത്രം ദ്വൈതമാണ് പറയുന്നത് എന്നും പറഞ്ഞ്
ഒരു പുസ്തകം കണ്ടു.
അതില്‍ പറയുന്നു ശ്രീശങ്കരന്റെ "മായാവാദം" അസംബന്ധമാണ് , ഇക്കാണുന്നതെല്ലാം ഉള്ളതാണ്, ഇക്കാണുന്ന ജഗത്ത് മായ ആണെന്നു പറയുന്നത് വിഡ്ഢിത്തമാണ് എന്നര്‍ത്ഥം വരുന്ന വാക്കുകള്‍.
ചെറുപ്പത്തില്‍ എന്റെ അമ്മ ഇതുപോലെ മായയാണ് എന്നു പറഞ്ഞപ്പോള്‍ ഞാനും വിചാരിച്ചു ഇതെന്തൊരു വിഡ്ഢിത്തമാണ്. നമ്മുടെ മുന്നില്‍ കാണുന്നതൊന്നും ഇല്ല എന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? എന്നൊക്കെ.
അതേപോലെ ശ്രീ ശങ്കരന്‍ പറഞ്ഞത് എന്താണ് എന്നു വായിച്ചറിയാതെ ഇതുപോലെ ഉള്ള വ്യാഖ്യാനങ്ങള്‍ മാത്രം കണ്ടാല്‍ അതു ശരിയാണെന്ന് ചിലപ്പോള്‍ ആര്‍ക്കും തോന്നിക്കൂടാഴികയില്ല.
ശ്രീശങ്കരന്റെ ഭാഷ്യത്തില്‍ "അധ്യാസം" എന്താണെന്നു വിശദീകരിക്കുന്നുണ്ട് അതു പഠിച്ചാല്‍ മനസ്സിലാകും എന്താണ് മായ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്. അതു പഠിച്ചിട്ടു വേണം അതിനെ വിമര്‍ശിക്കാന്‍.
അധ്യാസം പറയുന്നതിനു മുന്‍പ് മറ്റൊരു കാര്യം പറയട്ടെ.
നാം ഓരോരുത്തരും ആദ്യം ഭൂമിയില്‍ ജനിച്ചു വീഴുന്നത് ഒരു മകനൊ മകളൊ ആയിട്ടാണ് അല്ലേ?
പക്ഷെ അതോടൊപ്പം തന്നെ നാം ഒരു സഹോദരനോ സഹോദരിയോ കൂടി ആയിരിക്കാം.
കുറച്ചു കൂടി വളര്‍ന്നു കഴിയുമ്പോള്‍ നാം ഭര്‍ത്താവോ ഭാര്യയോ , അതും കഴിഞ്ഞാല്‍ അച്ഛനോ അമ്മയോ, മുത്തച്ഛനോ മുത്തശ്ശിയോ ഒക്കെ ആകുന്നു.
ഇതെല്ലാം ഒരേ ആള്‍ ആണ് പക്ഷെ അയാളെ വിലയിരുത്തുന്നത് ആരാണോ എന്നതിനനുസരിച്ച് പല ഭൂമികകള്‍ ആണ് ലഭിക്കുന്നത്.
ഒരാള്‍ അയാളെ അച്ഛന്‍ എന്നു വിളിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അയാള്‍ മകന്‍ ആണ്. അപ്പോള്‍ അയാളെ സംബന്ധിച്ചിടത്തോളം ഇതു രണ്ടും ഒരേ സമയം ശരിയും ആണ് തെറ്റും ആണ് എന്നു പറഞ്ഞാലോ?
അങ്ങനെ വിപരീതമായ രണ്ടു ഗുണങ്ങള്‍ ഒരേ വസ്തുവില്‍ ആരോപിക്കേണ്ടി വരുന്നതിനെ ആണ് മായ എന്നു പറയുന്നത്. അല്ലാതെ അത് ഇല്ല എന്നല്ല.
ബ്രഹ്മസൂത്രം എന്ന ഗ്രന്ഥത്തിനു ശ്രീശങ്കരന്‍ ഭാഷ്യം എഴുതി അതിനു ഒരു വ്യാഖ്യാനം എഴുതുവാന്‍ തുനിഞ്ഞ ശ്രീ പണ്ഡിറ്റ് പി ഗോപാലന്‍ നായരുടെ വാചകം അല്‍പം ശ്രദ്ധിക്കുക
"ശ്രീ ശങ്കരഭാഷ്യഭാരതീവിലാസം ദുര്‍ഗ്രഹം ആകയാല്‍ ആ ഭാഷ്യത്തിന്റെ നിഗൂഢാര്‍ത്ഥത്തെ പ്രകാശിപ്പിക്കുവാന്‍ ശ്രീ ഗോവിന്ദാനന്ദസരസ്വതി "രത്നപ്രഭ" എന്നും ശ്രീ വചസ്പതിമിസ്രന്‍ "ഭാമതി" ആനന്ദഗിരി "ന്യായനിര്‍ണ്ണയം" എന്നും മൂന്നു വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. എത്ര മഹാന്മാര്‍ എത്ര എത്ര വ്യാഖ്യാനങ്ങള്‍ എഴുതിയാലും ശ്രീ ശങ്കരഭാഷ്യവാഗര്‍ത്ഥം നന്നായി ധരിപ്പാന്‍ ആ പൂജ്യപാദാരവിന്ദങ്ങളെ ആ പരമഗുരുവിനെ സര്‍വാത്മനാ ശരണം പ്രാപിക്കുന്നവര്‍ക്കെ കഴിയുകയുള്ളു എന്നാണ് മഹദഭിപ്രായം"
-----
"നഭഃ പതന്ത്യാത്മസമം പതത്രിണഃ" പക്ഷികള്‍ ആകാശത്തിന്റെ അന്തം വരെ പറക്കുന്നില്ല, അവയുടെ ശക്തിക്കനുസരിച്ചവിധം എത്തുന്ന സ്ഥലങ്ങളില്‍ വ്യാപരിക്കുന്നതെ ഉള്ളു. അതുപോലെ അല്‍പജ്ഞനായ ഞാന്‍ ഈ പ്രൗഢഗ്രന്ഥത്തില്‍പ്രവര്‍ത്തിച്ചതില്‍ കാണാവുന്ന തെറ്റുകുറ്റങ്ങളെ കരുണാമയരായ മഹാത്മാക്കള്‍ പൊറൂത്തനുഗ്രഹിക്കണം ---"
പണ്ഡിതവരേണ്യനായ ഗ്രന്ഥകാരന്റെ വാക്കുകള്‍ ആണ്.
രണ്ടും മൂന്നും അധ്യായങ്ങള്‍ അദ്ദേഹം വ്യാഖ്യാനിക്കാന്‍ തന്നെ വളരെ വിഷമിച്ചതായി എഴിതിയിട്ടുണ്ട്.
ആ ഗ്രന്ഥത്തിന്റെ സന്ദേശം പിന്നെ എങ്ങനെ ആണാവോ ഇവരൊക്കെ ഇത്ര എളുപ്പം വിമര്‍ശിച്ചു തള്ളുന്നത്?
അധ്യാസം പിന്നീടു സമയം കിട്ടിയാല്‍ എഴുതാം
Friday, December 03, 2010
Friday, November 26, 2010
ബൃഹദാരണ്യകം
ബൃദാരണ്യക ഉപനിഷത്തിന്റെ വിശദീകരണങ്ങള്‍ വായിച്ചിരിക്കുമല്ലൊ
സംസ്കൃതം പഠിക്കേണ്ടതിനെ രീതിയെ പറ്റി ഞാന്‍ പല പോസ്റ്റുകളും എഴുതിയിട്ടുണ്ട്.
ഇനി സംസ്കൃതം വിടാം ഹിന്ദി അറിയാമായിരിക്കുമല്ലൊ.
ബൃഹദാരണ്യകത്തില്‍ "അശ്വം" എന്താണെന്നും അശ്വമേധം എന്താണെന്നും ദാ ഇവിടെ നോക്കുക.
Labels:
ബൃഹദാരണ്യകം
Wednesday, November 24, 2010
ബ്രഹ്മസൂത്രം
ബ്രഹ്മസൂത്രത്തെകുറിച്ച് ഇവിടെ ഒരു കമന്റ് കണ്ടു പോയി നോക്കി അതില്‍ കാണിച്ച ലേഖനം വായിച്ചു. (But the link shown there is not working now. He might have removed it)
അതുകൊണ്ട് ഒരു ചെറിയ കുറിപ്പ് എഴുതാം എന്നു വച്ചു.
ബാദരായണന്‍ (വ്യാസന്‍) എഴുതിയ ബ്രഹ്മസൂത്രം
സൂത്രം
"അല്‍പാക്ഷരമസന്ദിഗ്ദ്ധം
ബഹ്വര്‍ത്ഥം വിശ്വതോമുഖം
അസ്തോഭമനവദ്യം ച
സൂത്രം സൂത്രവിദോ വിദുഃ"
അക്ഷരങ്ങള്‍ വളരെകുറവുപയോഗിച്ച്, വളരെ വിശാലമായ അര്‍ത്ഥങ്ങളെ പറയുവാന്‍ ഉപയോഗിക്കുന്ന സങ്കേതം ആണ് സൂത്രം. അതില്‍ വായിക്കുന്നവര്‍ക്കു അര്‍ത്ഥം ഉണ്ടെന്നു തോന്നണം എന്നില്ല. അതിലെ ഒരക്ഷരം പോലും അര്‍ത്ഥമില്ലാത്തതല്ല
ഇത് എടുത്തു പറയുവാന്‍ കാരണം
തോലന്‍ സംസ്കൃതത്തിനെ കളിയാക്കുവാനായി എഴുതിയ ഈ ശ്ലോകം നോക്കുക
"ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര
മുഖം പ്രക്ഷാളയസ്വട
ഇത്ഥം കൂജയതെ കുക്കു
ചവൈതുഹി ചവൈതുഹി"
അല്ലയോ രാജേന്ദ്ര (രാജശ്രേഷ്ഠ)
ഉത്തിഷ്ഠ ഉത്തിഷ്ഠ (ഉണര്‍ന്നെഴുനേറ്റാലും)
മുഖം പ്രക്ഷാളയസ്വ = മുഖം കഴുകിയാലും
- അതു കഴിഞ്ഞുള്ള 'ട" എന്നത് സംസ്കൃതം സ്വീകരിക്കുന്ന ദൂരാന്വയം ഉപയോഗിച്ച് മൂന്നാമത്തെ പാദത്തിന്റെ അവസാനം ഉള്ള "കുക്കു" വിനോടൂ ചേര്‍ത്ത് കുക്കുട എന്നു വായിക്കണം എന്നു കളിയാക്കുന്നു
ഇത്ഥം കൂജയതെ കുക്കുട (കുക്കു + ട) = ഇപ്രകാരം പൂങ്കോഴി കൂവുന്നു
ച വൈ തു ഹി = ഈ നാലു വാക്കുകള്‍ അര്‍ത്ഥമില്ലാത്തവ എന്നു പ്രസിദ്ധങ്ങള്‍ ആണ് ( യാഥാര്‍ത്ഥ്യം അങ്ങനെ അല്ല എങ്കിലും)
അതുകൊണ്ട് പാദപൂരണത്തിനു വേണ്ടി ഇവ ഈരണ്ടു പ്രാവശ്യം ഉപയോഗിച്ചു.
അപ്പോള്‍ സൂത്രത്തില്‍ പറയുന്ന ഓരോ അക്ഷരവും അര്‍ത്ഥപൂര്‍ണമാണ്.
ഈ സങ്കേതം പണ്ടുപയോഗിച്ചിരുന്നത് ഗുരുകുലവിദ്യാഭ്യാസത്തിലായിരുന്നു.
എഴുതി സൂക്ഷിക്കാനുള്ള സൗകര്യം കുറവായിരുന്ന അക്കാലത്ത് അനേകം അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ചെറിയ ചെറിയ വാക്യങ്ങള്‍ (നാം പരീക്ഷയ്ക്കു പഠിക്കുമ്പോള്‍ ഉപയോഗിക്കുന്ന ചുരുക്കുവിദ്യയില്ലെ അതു തന്നെ) അവര്‍ നിര്‍മ്മിച്ചഹായിരിക്കാം.
അതുകൊണ്ടു തന്നെ ആ സൂത്രങ്ങള്‍ക്കു വിശദീകരണം എഴുതുന്നത് സാധാരണഗതിയില്‍ ശിഷ്യന്മാര്‍ ആയിരുന്നു.
ഗുരു ഉദ്ദേശിച്ചത് എന്താണ് എന്ന് പൂര്‍ണ്ണമായും മനസ്സിലാക്കിയ ശിഷ്യന്മാര്‍ അതിനു ഭാഷ്യം എഴുതും.
ഭാഷ്യം
"സൂത്രാര്‍ത്ഥോ വര്‍ണ്ണ്യതേ യത്ര
വാക്യൈഃ സൂത്രാനുസാരിഭിഃ
സ്വപദാനി ച വര്‍ണ്ണ്യന്തേ
ഭാഷ്യം ഭാഷ്യവിദോ വിദുഃ"
അനുക്രമമായ സൂത്രങ്ങള്‍ക്കു അവയ്ക്കനുസരിച്ച അര്‍ത്ഥങ്ങളും കൂട്ടത്തില്‍ തന്റേതായ വിശദീകരണങ്ങളും ചേര്‍ത്ത് എഴുതുന്നതാണ് ഭാഷ്യം.
സൂത്രാനുസാരികള്‍ ആയിരിക്കണം അര്‍ത്ഥവിശദീകരണം, വ്യക്തതക്കുറവുള്ളിടത്ത് തന്റേതായ വിശദീകരണങ്ങളും വേണം
cherry picking നടത്തിയാല്‍ ഏതു സൂത്രത്തിനും ഏതര്‍ത്ഥവും ഉണ്ടാക്കാം. അങ്ങനെ വരരുത്, മൊത്തത്തില്‍ നോക്കിയാല്‍ ആചാര്യന്‍ ഉദ്ദേശിച്ചതു തന്നെ ആയിരിക്കണം താല്‍പര്യം - അതുകൊണ്ടാണ് സൂത്രാനുസാരിഭിഃ എന്ന് എടുത്തു പറഞ്ഞത്.
അര്‍ത്ഥവിശദീകരണം അപ്പോള്‍ ഒന്നുകില്‍ സര്‍വജ്ഞന് അല്ലെങ്കില്‍ അതേ ഗുരുവിന്റെ ഉത്തമശിഷ്യനു മാത്രമേ ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കൂ എന്നു വ്യക്തമായില്ലെ?
തന്ത്രയുക്തി
ഭരതീയതത്വശാസ്ത്രം പഠിക്കുമ്പോള്‍ ഉപയോഗിക്കേണ്ട ഒരു സങ്കേതം ആണ് തന്ത്രയുക്തി.
ഒരേ പദത്തിനു പല അര്‍ത്ഥങ്ങള്‍ ഉണ്ടാകാം. അതില്‍ ഏതര്‍ത്ഥമാണ് സാന്ദര്‍ഭികമായി എടുക്കേണ്ടത് എന്നതുപോലെ ഉള്ള വിശദാംശങ്ങള്‍ പറയുന്ന സങ്കേതം ആണ് തന്ത്രയുക്തി.
തര്‍ക്കത്തിന്റെ പരിമിതി
രണ്ടു പേര്‍ തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ അവരില്‍ ഒരാള്‍ തല്‍ക്കാലം ജയിച്ചു എന്നു വരാം
പക്ഷെ അയാള്‍ ജയിച്ചു എന്നതു കൊണ്ടൂ മാത്രം അയാളുടെ വാദം ശരി ആയിക്കൊള്ളണം എന്നില്ല.
കാരണം മറ്റൊരവസരത്തില്‍ മറ്റൊരാള്‍ അയാളേ തോല്‍പ്പിച്ചു എന്നു വരാം
അപ്പോള്‍ തര്‍ക്കം കൊണ്ടു നേടൂന്ന വിജയം ആത്യന്തികമാകണം എങ്കില്‍ ഈ പ്രപഞ്ചത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളവരും , ഇന്നുള്ളവരും ഇനി ഉണ്ടാകാന്‍ പോകുന്നവരും എല്ലാം അടങ്ങുന്ന ഒരു സദസ്സില്‍ നടക്കണം
അത് അസംഭാവ്യവും ആണ്.
അപ്പോള്‍ തര്‍ക്കം നടത്തുന്നതിന് ഏതെങ്കിലും ഒരു നിയമിത പരിമിതി ഉണ്ടായിരിക്കണം അതിനനുസരിച്ചേ തര്‍ക്കം നടത്താവൂ എന്നും വേണം
അതെന്തായിരിക്കാം?
ഭാരതീയതത്വശാസ്ത്രത്തെ കുറീച്ചാണ് തര്‍ക്കം എങ്കില്‍ അതിന്റെ അടീസ്ഥാനം വേദങ്ങള്‍ ആയിരിക്കണം
വേദങ്ങള്‍ ആപ്തവാക്യം എന്നാണ് പറയപ്പേടൂന്നത്
"ആപ്തസ്തു യഥാര്‍ത്ഥവക്താ"
യാഥാര്‍ത്ഥ്യം പറയുന്നവന്‍ ആണ് ആപ്തന്‍.
വേദങ്ങളില്‍ അവസാനം പറയുന്ന "വേദാന്തം" അഥവാ ഉപനിഷദ്വാക്യങ്ങള്‍ ആണ് യാഥാര്‍ത്ഥ്യം
അപ്പോള്‍ ചര്‍ച്ചയുടെ അടിസ്ഥാനം ഉപനിഷദ്വാക്യങ്ങള്‍ ആയിരിക്കണം.
സൂത്രാനുസാരി ആയ വിശദീകരണം ഉപനിഷദ്വാക്യങ്ങള്‍ക്കു വിരുദ്ധമാണെങ്കില്‍ - അതു നിലനില്‍ക്കില്ല എന്നര്‍ത്ഥം.
പ്രതിജ്ഞ
ഭാരതീയതത്വശാസ്ത്രങ്ങളുടെ ഒരു രീതി ആദ്യം ആചാര്യന്‍ പറയുവാന്‍ ഉദ്ദേശിക്കുന്ന രത്നച്ചുരുക്കം പറയും അതിനെ 'പ്രതിജ്ഞ' എന്നു വിളിക്കുന്നു
ആ പറയുന്ന പ്രതിജ്ഞയെ ശിഷ്യനു മനസ്സിലാക്കി കൊടുക്കുവാന്‍ വേണ്ടി ആണ് പിന്നീടുള്ള വിശദീകരണങ്ങള്‍
വിശദീകരണം നല്‍കാന്‍ വേണ്ടി പറയുന്നതൊക്കെ ശാശ്വതസത്യങ്ങള്‍ ആയിരിക്കണം എന്നില്ല.
"അ" എന്നു നാവു കൊണ്ടുച്ചരിച്ചാല്‍ വരുന്ന ശബ്ദം എനിക്കു മറ്റൊരാള്‍ക്കു പറഞ്ഞു കൊടൂക്കണം എങ്കില്‍ എന്തു ചെയ്യും ?
ആള്‍ അടുത്തുണ്ടെങ്കില്‍ പറഞ്ഞു കേള്‍പ്പിക്കാം. എന്നാല്‍ പിന്നേടത്തേയ്ക്കു വേണ്ടി എഴുതി വയ്ക്കണം എങ്കിലോ?
അതിനൊരു ലിപി വേണം
അപ്പോള്‍ മലയാളക്കാരനായ ഞാന്‍ അതിനെ "അ" എന്നെഴുതും. അതു കാണുന്ന മലയാളം പഠിച്ചു വിശ്വസിച്ച ആള്‍ "അ " എന്നു വായിക്കും.
പക്ഷെ ഞാന്‍ നാവു കൊണ്ടുണ്ടാക്കിയ ശബ്ദം ആണ് ആ എഴുതിയിരിക്കുന്നത് എന്നു പറഞ്ഞാലോ , ആ ശബ്ദത്തിന്റെ രൂപം അഥവാ വിഗ്രഹം ആണ് "അ" എന്നു പറഞ്ഞാലോ അതു ശാശ്വത സത്യം അല്ല - താല്‍ക്കാലിക സത്യം മാത്രം ആണ്
ഒരു ചവിട്ടുപടി മാത്രം
അതുപോലെ ആചാര്യന്മാര്‍ പല ചവിട്ടുപടികളും ഉപയോഗിക്കും
ശിഷ്യന് അവസാനം താനുദ്ദേശിച്ച പ്രതിജ്ഞ മനസ്സിലാകണം എന്നതേ ഉള്ളു ഉദ്ദേശം.
ഉപനിഷദ്വാക്യങ്ങള്‍
"ഓം ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്"
ഈ ജഗത് സൃഷ്ടിയ്ക്കുമുമ്പ് ആത്മാവൊന്നു മാത്രം ആയിരുന്നു എന്നര്‍ത്ഥം
രണ്ടായ ഒരവസ്ഥ ഇല്ല, ആകെ അതു മാത്രം.
കുശവന്‍ മണ്ണു കൊണു കുടം ഉണ്ടാക്കുന്നതു പോലെ ഉള്ള സൃഷ്ടിസങ്കല്‍പം അല്ല ഭാരതീയതത്വശാസ്ത്രത്തില്‍.
കൂടൂതല്‍ ഇവിടെ വായിക്കുക.
അപ്പോള്‍ ഉപനിഷദ്വാക്യങ്ങള്‍ക്കനുസൃതമായ വ്യാഖ്യാനമായി പരക്കെ അംഗീകരിക്കപ്പെട്ടത് ശ്രീശങ്കരാചാര്യരുടെ ഭാഷ്യം ആണ്.
അതിനു മുമ്പുണ്ടായിരുന്ന ഭാരുചി,കപര്‍ദ്ദി,ബോധായനന്‍, ഔഡുലോമി, ടങ്കന്‍, ഗുഹന്‍ എന്നിവരുടെയും , പിന്നീടൂണ്ടായ രാമാനുജന്റെ ശ്രീഭാഷ്യം, മാധവാചാര്യന്റെ പൂര്‍ണ്ണപ്രജ്ഞാഭാഷ്യവും, വല്ലഭാചാര്യരുടെ അനുഭാഷ്യവും, നിംബാര്‍ക്കന്റെ പാരിജാതസൗരവവും , ഭാസ്കരന്റെ ദ്വൈതാദ്വൈതവും തുടങ്ങി അനേകം കൃതികള്‍ ഉണ്ട്
പക്ഷെ അവയൊന്നും മേല്‍പ്പറഞ്ഞ രീതിയില്‍ പരിശോധിച്ചാല്‍ യുക്തമല്ല എന്നാണു കാണുന്നത്.
ലോകം ഉണ്ടായ കാലം മുതല്‍ തുടര്‍ന്നു വരുന്ന ഈ തര്‍ക്കം ഒരു കമന്റിലോ ഒരു പോസ്റ്റിലൊ മുഴുവന്‍ ഗൂഗിളിലൊ പോലും തീരില്ല എന്നറിയാം എന്നാലും ചുമ്മാ

അദ്വൈതം,
ബ്രഹ്മസൂത്രം,
ഭാഷ്യം,
സൂത്രം
Sunday, November 21, 2010
നട്ടെല്ലും യോഗയും
ചിത്രത്തില്‍ മഞ്ഞ വര - Intervertebral Disc
പച്ച വര - സുഷുമ്ന
നീലവര - കശേരു body
ചുവപ്പ് വര - disc prolapse കാരണം സുഷുമ്ന തള്ളപ്പെട്ടു ചുരുങ്ങിയിരിക്കുന്നു.
Read More Here
http://www.ispub.com/journal/the_internet_journal_of_neurosurgery/volume_5_number_1_24/article_printable/bilateral_foot_drop_without_cauda_equinae_syndrome_due_to_l4_l5_disc_prolapse_a_case_report.html
http://keepinguptodate.wordpress.com/2008/05/28/prolapsed-intervertebral-disc/
http://www.spineuniverse.com/anatomy/vertebral-column
നമ്മുടെ നട്ടെല്ലിന്റെ ഘടന അല്‍പം അറിഞ്ഞിരിക്കുക.
കുനിഞ്ഞു നിന്ന് അല്ലെങ്കില്‍ ഇരുന്ന് അധികസമയം ജോലിചെയ്യുന്നവര്‍ പ്രത്യേകിച്ചും.
നട്ടെല്ല് ഉണ്ടാക്കിയിരിക്കുന്നത് അനേകം കശേരുക്കള്‍ ഒന്നിനു മുകളില്‍ ഒന്നായി അടൂക്കി വച്ചാണ്.
അതിലെ ഓരോ കശെരുവിനും അതിന്റെ body എന്നും, spine എന്നും പറയുന്ന രണ്ട് ഭാഗങ്ങള്‍ ഉണ്ട്. ഇതിനിടയില്‍ ഉള്ള ഒരു ദ്വാരം ആണ് മുകളില്‍ നിന്നും താഴെ വരെ സുഷുമ്ന Spinal Cord യ്ക്കുള്ള ഇടമായി രൂപാന്തരപ്പെടുന്നത്.
കുനിയുകയും നിവരുകയും മറ്റും ചെയ്യുമ്പോള്‍ സുഷുമ്നയ്ക്കു കേടു തട്ടാതിരിക്കുവാനായി അതിനെ ഈ കുഴലില്‍ സൂക്ഷിച്ചിരിക്കുന്നു.
സാധാരണ ഗതിയില്‍ വ്യായാമം ചെയ്യുന്ന ഒരു വ്യക്തിയുടെ എല്ലുകളും മസിലുകളും ബലമുള്ളവയായിരിക്കും, എന്നാല്‍ മടിയന്മാരില്‍ അങ്ങനെ അല്ല
ശരീരത്തിന് ഒരു നിയമം ഉണ്ട് - നല്ലവണ്ണം ജോലി ചെയ്യുന്ന ഭാഗ്ത്തിന് ആവശ്യത്തിനു പോഷണം എത്തിക്കും,. അല്ലാത്തവരുടെ പോഷണം കുറയ്ക്കും വേണ്ടിവന്നാല്‍ പോഷണം നിര്‍ത്തും
അല്ലാതെ ഒരുമാതിരി ബോസ് മാരെ പോലെ - ചന്തി ചൊറിയുന്നവനു പ്രൊമോഷനും ജോലി ചെയ്യുന്നവന് കൂടൂതല്‍ ജോലിയും - അല്ല
അപ്പോള്‍ പറഞ്ഞു വന്നത്, നമ്മുടെ നട്ടെല്ലും ബലം കുറഞ്ഞു പോകും ഒരുപാടു നേരം ഇരുന്നു പണിചെയ്യുന്നവരില്‍ (അവര്‍ക്കു വ്യായാം ഇല്ലെങ്കില്‍)
മറ്റൊരു ദൂഷ്യവശം ഇരിക്കുമ്പോള്‍ മുന്നോട്ടു കുനിയാനുള്ള ഒരു പ്രവണത നമുക്കെല്ലാം ഉണ്ട്.
പടത്തില്‍ നോക്കിയാല്‍ അറിയാം സുഷുമ്ന കശേരു body യുടെ പിന്നില്‍ കൂടിയാണ് പോകുന്നത്
മുന്നോട്ട് അധികം കുനിയുമ്പോള്‍ രണ്ട് കശേരുക്കളുടെ ഇടയിലുള്ള disc ന്റെ മുന്‍ഭാഗത്ത് മര്‍ദ്ദം കൂടുതലും പിന്‍ഭാഗത്ത് മര്‍ദ്ദം കുറവും ആണ്. അപ്പോള്‍ അതിനു പിന്നിലേക്ക് തള്ളാനുള്ള ഒരു പ്രവണത ഉണ്ടാകും.
ചില ദൗര്‍ഭാഗ്യവാന്മാരില്‍ കുനിഞ്ഞു നിന്നു ഭാരം എടുക്കുക പോലെ ഉള്ള സന്ദര്‍ഭങ്ങളില്‍ ഈ മര്‍ദ്ദം കൂടൂമ്പോള്‍ അതിനെ നിലയ്ക്കു നിര്‍ത്തുന്ന ligamentന് തകരാറുണ്ടാകുകയും disc Spinal Canalലേക്ക് തള്ളിപോരികയും ചെയ്യും.
ബലക്കുറവുണ്ടെങ്കില്‍ കുനിഞ്ഞു നിന്നു ചുമയ്ക്കുമ്പോഴും ഇതു സംഭവിക്കാം
നിലം തൂത്തുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ Case അണ് മുകളില്‍ കൊടൂത്ത പടം.
അതുകൊണ്ട് ആദ്യമായി യോഗ ചെയ്യുന്നവര്‍ മുന്നോട്ടു കുനിഞ്ഞുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിനു മുമ്പ് പിന്നിലേക്കു വളയുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതാണ് നല്ലത്
ലേലു അല്ലു
ഇതുവരെ യോഗ ഒന്നും ചെയ്തിട്ടില്ലാത്തവര്‍ക്കു ആദ്യമായി ചെയ്തു തുടങ്ങാന്‍ പറ്റിയ ചിലത് ഇവിടെ കാണിക്കാം.
തുടങ്ങുന്നതിനു മുമ്പ് കുറച്ചു നേരം ഒരു ബാറില്‍ തൂങ്ങി ആടൂന്നതു നന്നായിരിക്കും.(കതകിന്റെ കട്ടളപ്പടിയില്‍ സൗകര്യമുണ്ടെങ്കില്‍ അതായാലും മതി)
മലര്‍ന്നു കിടന്ന് കൊണ്ട് ചെയ്യാവുനതാണ് ആദ്യം.
കുറച്ചു നേരം മലര്‍ന്നുകിടന്നു ശ്വാസം നീട്ടിവലിക്കുകയും സാവകാശം പുറമേയ്ക്കു വിടൂകയും ചെയ്യുക.
പിന്നീട് ആദ്യം ശ്വാസം മുഴുവന്‍ ഉള്ളിലേക്കെടുത്തിട്ട് ഇടത്തെ കാല്‍ സാവകാശം മുകളിലേയ്യ്കുയര്‍ത്തുക 10- 15 ഡിഗ്രി മതി.
അതുകഴിഞ്ഞാല്‍
ശ്വാസം പുറമേയ്ക്കു വിട്ടുകൊണ്ട്
തലയുയര്‍ത്തി പാദത്തിലേക്കു നോക്കുക
ആ നിലയില്‍ നിര്‍ത്തി 1000, 2000, 3000, 4000, 5000 എന്നു മനസ്സില്‍ എണ്ണുക. അതിനുള്ളില്‍ കാല്‍പാദം വിറയ്ക്കാന്‍ തുടങ്ങുന്നു എങ്കില്‍ അതിനുമുന്‍പ് കാല്‍ താഴ്തി നിലത്തു വയ്ക്കുക.
അതേപോലെ വലതുകാലും
അതിനു ശേഷം രണ്ടുകാലുകളും ഒരുമിച്ചും ചെയ്യുക.
ഓരോ ദിവസവും
ക്രമേണ എണ്ണത്തിന്റെ എണ്ണം കൂട്ടുക 10-15 സെക്കന്റ് ചെയ്യാന്‍ സാധിച്ചാല്‍ വളരെ നല്ലത്.
ഇതേ ക്രമം തന്നെ കമഴ്‌ന്നു കിടന്നു കാലുകള്‍ പിന്നിലേയ്ക്കു പൊക്കുന്ന വ്യായാമവും അടൂത്ത വിഡിയൊയില്‍ കാണുക.
വജ്രാസനവും തുടര്‍ന്നു ഭുജംഗാസനവും ചെയ്യാം .
ഇവയൊക്കെ ഏറ്റവും എളുപ്പം ശീലിക്കാവുന്നവയും ശരീരത്തിന്‍ വളരെ ഗുണം ചെയ്യുന്നവയും ആണ്
ഒരു മാസം ചെയ്തിട്ട് വ്യത്യാസം അനുഭവിക്കുക
ഞാന്‍ യോഗാഭ്യാസി ഒന്നും അല്ല അതിന്റെതായ പോരായ്മകള്‍ കാണുന്നത് ക്ഷമിക്കുക - പക്ഷെ ചെയ്യേണ്ട രീതി മനസ്സിലാക്കാന്‍ കാനിച്ചു എനെ ഉള്ളു :) ലേലു അല്ലു ലേലു അല്ലു
Saturday, November 20, 2010
യോഗ ക്ലാസ്
തണലിന്റെ യോഗ ക്ലാസില്‍ പോയിരിക്കുമല്ലൊ അല്ലേ?
മടിയൊന്നും വിചാരിക്കണ്ടാ. തുടങ്ങിക്കോളൂ തുടര്‍ന്നോളൂ.
നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നാം അല്ലാതെ മറ്റാരെങ്കിലും വന്നു നോക്കുമോ?
എങ്കില്‍ തരക്കേടില്ലായിരുന്നു. പക്ഷെ അതു നാം തന്നെ നോക്കിയല്ലേ പറ്റൂ.
ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറുള്ളതില്‍ ഒരു മണിക്കൂര്‍ നമുക്കു വേണ്ടി - നമുക്കു വേണ്ടി മാത്രം മാറ്റി വയ്ക്കുക.
സമയം ഇല്ല എന്നു പറയല്ലെ.
ജോലിയ്ക്കു പോകാന്‍ ഇറങ്ങുമ്പോള്‍ ആണെങ്കില്‍ പോലും അതി തീവ്രമായി അപ്പിയിടാന്‍ മുട്ടിയാല്‍ എന്തു ചെയ്യും ? പോക്കു പിന്നീടാകട്ടെ എന്നു വയ്ക്കും കാര്യം നടത്തും അല്ലെ ? അല്ലെങ്കില്‍ അതിന്റെ തീവ്രത കുറവാണെന്നു കരുതിയാല്‍ മതി.
അപ്പോള്‍ അത്ര തീവ്രമായി കരുതുക
ഈ ശരീരം ആരോഗ്യമായി നിലനിന്നാലേ നമുക്കു നമ്മുടെ ജീവിതം സഫലമാക്കാന്‍ സാധിക്കൂ
അതുകൊണ്ട് ഒരു മണിക്കൂര്‍ നമ്മുടെ സ്വന്തം - ബാക്കി ഇരുപത്തിമൂന്നും മറ്റുള്ളവര്‍ക്ക്
സമ്മതിച്ചോ?
എങ്കില്‍ പോയെ എല്ലാവരും ക്ലാസില്‍ കയറിയേ.
മനുഷ്യശരീരത്തിന്റെ മസിലുകളും, അവയെ എല്ലുകളോടു ബന്ധിപ്പിക്കുന ടെന്‍ഡനുകളും പ്രവര്‍ത്തിക്കുന്ന രീതി വച്ചു നോക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക
ശരീരം വീഴാതെ നിലനിര്‍ത്തുവാന്‍ - ബാലന്‍സ് നിലനിര്‍ത്തുവാന്‍ - ചില കാര്യങ്ങള്‍ ശ്രദ്ധിക്കും.
ഏതെങ്കിലും ഒരു വശത്തേക്കു പെട്ടെന്നു നീങ്ങിയാല്‍ മറുവശത്തേക്കു വലിയ്ക്കുന്ന മസില്‍ അതിനെ തടയാന്‍ ശ്രമിക്കും.
അതായത് മുന്നോട്ടു കുനിയാന്‍ പെട്ടെന്നു ശ്രമിച്ചാല്‍ പിന്നോട്ടു വലിക്കുന്ന മസിലുകള്‍ അതിനെ തടയാന്‍ ശ്രമിക്കും എന്നര്‍ത്ഥം.
അതുകൊണ്ട് കുനിഞ്ഞ് കാല്‌വിരലില്‍ കൈവിരല്‍ കൊണ്ടു പിടിക്കണം എങ്കില്‍ അതിനു രണ്ടു വഴികള്‍ ശീലിക്കാം.
ഒന്ന്- സാവകാശം ആടി ആടി കുനിയാം, ക്രമേണ ക്രമേണ കുനിയലിന്റെ ആഴം കൂട്ടാം . ഒരു ദിവസം തന്നെ താഴെ എത്തണം എന്നു നിര്‍ബന്ധം പിടിക്കാതിരുന്നാല്‍ മതി. സാവധാന്മ നമുക്കു തന്നെ മനസ്സിലാകും നമ്മുടെ മസിലുകള്‍ അയഞ്ഞു തരുന്നുണ്ടെന്ന്
രണ്ട് - ഒരേ പൊസിഷനില്‍ തന്നെ കുറെ നേരം തുടരുക. അപ്പോഴും അതിനെതിരായി പ്രവര്‍ത്തിക്കുന്ന മസിലുകള്‍ പ്രവര്‍ത്തനം കുറയ്ക്കും , നമുക്കു കൂടൂതല്‍ താഴേക്കു കുനിയാന്‍ സാധിക്കും.
ചക്രാസനം പറഞ്ഞതു ശ്രദ്ധിച്ചിരിക്കുമല്ലൊ
അതു പരിശീലിക്കുമ്പോള്‍ പ്രായം കൂടൂതല്‍ ഉള്ളവര്‍ ഒരു പൊക്കം കുറഞ്ഞ സ്റ്റൂള്‍ അഥവാ ടീപോയ് മേല്‍ മലര്‍ന്നു കിടന്നിട്ട് കൈകളും കാലുകളും നിലത്തുറപ്പിക്കുകയും പതുക്കെ ശരീരം ഉയര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്യാവുന്നതാണ്.
പക്ഷെ ഇത് ആദ്യ ഘട്ടത്തില്‍ ചെയ്യേണ്ട കുറച്ചു നാള്‍ കൊണ്ട് ശരീരം ഒരുവിധം ആരോഗ്യമുള്ളതാക്കിയതിനു ശേഷം ആണ് നല്ലത്
അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ
പക്ഷെ ഏതായാലും അദ്യ ദിവസങ്ങളില്‍ അധികനേരം വ്യായാമം വേണ്ട.
ഇന്നലെ എഴുതിയപ്പോള്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി.
നടുവിനു വേദന ഉള്ളവര്‍ ഒരു അസ്ഥിരോഗവിദഗ്ദ്ധന്റെ ഉപദേശം അറിഞ്ഞിട്ടെ പാദഹസ്താസനം ചെയ്യാവൂ.
നട്ടെല്ലിന്റെ കശേരുക്കള്‍ക്കിടയില്‍ ഒരു ഷോക് അബ്സോര്‍ബര്‍ പോലെ പ്രവര്‍ത്തിക്കുന്ന intervertebral Disc ഉണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അവ പിന്നിലേക്കു തള്ളിനില്‍ക്കും.
അങ്ങനെയുള്ളവര്‍ ഈ ആസനം ശീലിച്ചാല്‍ Disc Prolapse എന്ന അവസ്ഥ തീവ്രം ആകുവാനും കുഴപ്പങ്ങള്‍ സംഭവിക്കാനും സാധ്യത ഉണ്ട്.
അതിനാല്‍ അവര്‍ ആദ്യം ചെയ്യേണ്ടത് നട്ടെല്ലിനെ പിന്നിലേയ്ക്കു വളയ്ക്കുന്ന ആസനങ്ങള്‍ ആണ്. അവ ശീലിച്ച് നടൂവുവേദന മാറുകയും, നട്ടെല്ലിന്റെ കശേരുക്കള്‍ക്കും മറ്റും ബലം വയ്ക്കുകയും ചെയ്ത ശേഷം മേല്‍പറഞ്ഞ ആസനവും ചെയ്യാം

Wednesday, November 17, 2010
വിമര്‍ശനം
ഈയിടെയായി ഗുരുകുലത്തില്‍ നിന്നും ഇങ്ങോട്ട് കുറച്ചു കൂടൂതല്‍ ട്രാഫിക് കാണുന്നു. അദ്ദേഹത്തിന്റെ
ആ പോസ്റ്റിനു മറുപടി അന്നു എഴുതിയിരുന്നും ഇല്ല അതുകൊണ്ട് പഴയ കഥകള്‍ ഒന്നയവിറക്കുന്നു
ഉമേഷിന്റെ വാചകക്കസര്‍ത്തുകള്‍ ചിലതു കാണുക.
"അത്ര ലളിതമാണു ചോദ്യം. “ഗുരുമുഖത്തു നിന്നു കിട്ടുന്ന വിദ്യയ്കേ ഫലമുള്ളൂ” എന്നു താങ്കളും മറ്റു പലരും പറഞ്ഞതു മനസ്സിലാക്കാന്‍ വേണ്ടിയാണു് ഇതു ചോദിക്കുന്നതു്."
"ഇനി എവിടെ താങ്കള്‍ അതു പറഞ്ഞു എന്നു്. ഒരുപാടു സ്ഥലത്തുണ്ടു്. ഒന്നു് ഇവിടെ (ഡാലിയുടെ ഒരു പോസ്റ്റിന്റെ കമന്റായി). താങ്കളുടെ വാക്കുകള്‍:
ഞാന്‍ ഇതെഴുതിയാല്‍ ഉടനെ ചോദ്യം വരുമായിരിക്കും എന്റെ മൂന്നാം തൃക്കണ്ണില്‍ മുളച്ചതാണൊ എന്നൊക്കെ.
അല്ല കൂട്ടരേ. ഇതൊക്കെ അറിയണമെങ്കില്‍ ഗുരുമുഖത്തു നിന്നും പഠിക്കണം.
അതല്ലാതെ പറയാന്‍ പാടില്ലെന്നാണ് മിന്നാമിനുങ്ങിനെ പിടിച്ചു വച്ച് തീ കത്തിക്കാന്‍ ഊതിക്കൊണ്ടിരുന്ന കുരങ്ങന്മാരുടെ കഥയിലൂടെ പഞ്ചതന്ത്രം പറഞ്ഞത്.
അതുകൊണ്ടാണ് കഠോപനിഷത്തില്‍ നചികേതസ്സിന് യമധര്‍മ്മന്റെ അടുത്ത് ഉത്തരം കിട്ടാന്‍ പെടാപ്പാടു പെടേണ്ടി വന്നത്
അതനുസരിക്കാതിരുന്നതുകൊണ്ടാണ് കട്ട് ചെയ്തു കളയത്തക്കവണ്ണം തറയായിട്ടുള്ള കമെന്റുകള്‍ എനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത് — “ആചാര കുലമാഖ്യാതി” എന്നുള്ളതു കൊണ്ട് ഞാനവക്ക് മരൂപടി പറയുന്നില്ല.
ഇനിയുമുണ്ടു്. നാളെയോ മറ്റോ ഒന്നുകൂടി തപ്പി കൂടുതല്‍ കണ്ടുപിടിച്ചു തരാം. "
ഞാന്‍ പറഞ്ഞിട്ടില്ലാത്ത ചില വാചകങ്ങള്‍ എന്നില്‍ ആരോപിക്കുന്നു.
അതുകൊണ്ട് ഞാന്‍ എടുത്തു ചോദിക്കുകയും ചെയ്തു. അഥവാ അങ്ങനെ എവിടെ എങ്കിലും ഒരു absolute statement എന്നില്‍ നിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താം എന്നും രണ്ടു തവണ പറഞ്ഞു.
അതു പോട്ടെ.
കൈക്കുളങ്ങരയും ചൊവ്വാദോഷവും.
കൈക്കുളങ്ങര രാമവാര്യര്‍ എഴുതിയിരിക്കുന്നത് "ചെറുക്കനും പെണ്ണിനും തമ്മില്‍ തമ്മില്‍ ഇഷ്ടമാണെങ്കില്‍ മറ്റൊന്നും നോക്കേണ്ട ആവശ്യമില്ല" എന്നര്‍ത്ഥം വരുന്ന വാചകം ആണ്.
അതാണ് മനഃപൊരുത്തം ഉണ്ടെങ്കില്‍ മറ്റൊന്നും നോക്കണ്ടാ എന്നു ഞാന്‍ എഴുതിയത്. അല്ലാതെ ചൊവ്വയും ബുധനും ഒന്നും ഞാനും പിന്താങ്ങിയിട്ടില്ല ഒരിടത്തും.
അതിനെ ഉമേഷ് എങ്ങനെ ഒക്കെയാണ് വഷളാക്കാന്‍ നോക്കിയിരിക്കുന്നത് എന്ന് ആ പോസ്റ്റ് തന്നെ വായിച്ചു രസിക്കുക. :)
കൂടൂതല്‍ എഴുതാന്‍ സമയം ഇല്ല. അതുകൊണ്ട് നിര്‍ത്തട്ടെ
The screen shots of Mozillla and IE now from the same PC
നിര്‍ദ്ദേശങ്ങള്‍
യോഗശാസ്ത്രത്തിന്റെ ആത്യന്തികമായ പ്രയോജനം സമാധി എന്നാണ്
അതാണ് അതിന്റെ എട്ടാമത്തെ അംഗം
"സമാധി" എന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം "സമയായ ധീ" എന്നാണ്.
ധീ = ബുദ്ധി
സമയായ ബുദ്ധി എന്നു പറഞ്ഞാല്‍ എല്ലാറ്റിനെയും ഒരേപോലെ കാണുന്ന ബുദ്ധി.
അതായതു ഈ പ്രപഞ്ചത്തിലുള്ള യാതൊന്നും തന്നില്‍ നിന്നും അന്യമല്ല എന്നുള്ള അറിവ്.
ബുദ്ധി 'സമാ' എന്നും 'വിഷമാ' എന്നും രണ്ടു തരത്തിലാണ് ഭാരതീയ തത്വശാസ്ത്രം പറയുന്നത്.
വിഷമയായ ബുദ്ധിയാണ് നമുക്കുള്ളത് അതുകൊണ്ടാണ് നാം മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാണെന്നുള്ള തോന്നല്‍ നമുക്കുള്ളത്.
അതുള്ളപ്പോള്‍ നമുക്ക് അതുവേണം ഇതുവേണം മറ്റുള്ളവരെക്കാള്‍ കൂടുതല്‍ വേണം എന്ന തോന്നലിനു പ്രസക്തിയുണ്ട്. കാരണം നാം മറ്റുള്ളതില്‍ നിന്നും വ്യത്യസ്ഥനാണ്/വ്യത്യസ്ഥയാണ്.
അതു മാറി സമയായ ബുദ്ധിയുണ്ടായാലെ സുഖം ലഭിക്കൂ.
ആ ആത്യന്തികസുഖത്തിനുള്ള ഉപായം ആണ് യോഗശാസ്ത്രം.
ബുദ്ധി മനസ് ഇവ അന്യോന്യബദ്ധമാണ്. മനസ്സും ശരീരവും അതേപോലെ തന്നെ അന്യോന്യബദ്ധമാണ് ആധാരം/ആധേയം അല്ലെങ്കില്‍ ആശ്രയം/ ആശ്രയി എന്ന രീതില്‍
ശരീരം ആരോഗ്യം ഉള്ളതാണെങ്കില്‍ മാത്രമേ മനസ്സും ആരോഗ്യമുള്ളതാകൂ
മനസ്സ് ആരോഗ്യമുള്ളതാണെങ്കിലേ ശരീരം ആരോഗ്യം ഉള്ളതായിരിക്കൂ.
അതുകൊണ്ട് മാനസികാരോഗ്യം ഇച്ഛിക്കുന്നവര്‍ക്കുള്ള ആദ്യനിര്‍ദ്ദേശം ആണ് ശാരീരിക ആരോഗ്യം നിലനിര്‍ത്താനുള്ള ഉപായങ്ങള്‍.
അതിന്റെ ആദ്യപടിയാണ് "യോഗാസനങ്ങള്‍"
"സ്ഥിരസുഖമാസനം" എന്നാണ് അതിന്റെ നിര്‍വചനം.
ഏതൊരു ആസനം ആണൊ പരിശീലിക്കുന്നത് ആ ആസനത്തില്‍ സ്ഥിരമായും സുഖമായും തുടരാന്‍ സാധിക്കണം അല്ലെങ്കില്‍ അതു ശരിയല്ല.
കൂടുതല്‍ നേരം എന്നത് 'സ്ഥിരം' എന്ന പദത്തിന്റെ ലളിതമായ വിവരണം.
എത്രനേരം തുടര്‍ന്നാലും അത്രനേരവും 'സുഖ'മായിരിക്കണം എന്നത് അതിന്റെ ഉപാധി.
അതായത് കാലിന്റെ തുടകള്‍ വേദനിച്ചു കൊണ്ട് ഒരാള്‍ പദ്‌മാസനം ശീലിക്കുന്നു എങ്കില്‍ അതു തെറ്റാണ് എന്നര്‍ത്ഥം. വേദന ഉണ്ടാകുന്നതിനു മുമ്പു തന്നെ അതു നിര്‍ത്തിയിരിക്കണം.
അപ്പോള്‍ ഏതു ആസനം ശീലിച്ചാലും അത് ആദ്യം ആദ്യം അല്‍പസമയം മാത്രം ശീലിക്കുക.
നാം കളികള്‍ തുടങ്ങുമ്പോള്‍ കാണാറില്ലേ ആദ്യത്തെ ദിവസം കളിച്ചാല്‍ കുറെ ഏറെ സമയം കളിക്കും വൈകുന്നേരം വീട്ടില്‍ വന്നു കുളി കഴിഞ്ഞു കിടന്നാല്‍ പതുക്കെ ശരീര വേദന തുടങ്ങുകയായി.
എന്നാല്‍ ക്രമേണ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ വേദന തന്നത്താനെ ഇല്ലാതെ ആകും.
പക്ഷെ ചിലപ്പോള്‍ രണ്ടാമത്തെ ദിവസം കളിക്കന്‍ കഴിഞ്ഞു എന്നു വരികയില്ല.
അത്തരം ഒരു സ്ഥിതിവിശേഷം ഉണ്ടാകാന്‍ യോഗ പരിശീലനത്തിനിടയില്‍ ഉണ്ടാകരുത് എന്നര്‍ത്ഥം.
ക്രമേണ മാത്രമേ സമയദൈര്‍ഘ്യവും, യോഗയുടെ കാഠിന്യവും വര്‍ദ്ധിപ്പിക്കാവൂ.
തുടരും

Monday, November 15, 2010
വിഷ്ണു വ്യാപ്തൗ
http://paarthans.blogspot.com/2010/11/blog-post_09.html
http://anaryan-blog.blogspot.com/2010/11/vishnu-semen.html
"വിഷ്ണു വ്യാപ്തൗ" വ്യാപിയായതില്‍ വിഷ്ണു എന്ന ധാതുവില്‍ നിന്നും ശബ്ദങ്ങള്‍ രൂപീകരിക്കണം.
എന്നാല്‍ ഒരു വാക്ക് നിര്‍വചിച്ചാല്‍ അതു കാലദേശാദികള്‍ക്ക് അധീനം ആകും.
ആ പരിമിതി - ക്ലിപ്തത ഇല്ലാതിരിക്കുവാന്‍ വേണ്ടി വിഷ്ണു എന്ന സങ്കല്‍പ്പത്തിന് ധാതു രൂപം തന്നെ പേരായി നല്‍കി
അതായത് അത് എത്ര വേണമെങ്കിലും വ്യാപ്തിയുള്ളത് -അപരിമിതം - അനന്തം എന്നര്‍ത്ഥം.
വിഷ്ണുസ്തുതിയില്‍ "ശാന്താകാരം ഭുജഗശയനം -- " എന്നു പറയുന്നതു ശ്രദ്ധിക്കുക
ശാന്താകാരം എന്ന വാക്കു ശ്രദ്ധിച്ചോ?
ശാന്തം ആകാരം എന്ന രണ്ടു പദങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് അത്.
ആകാരം എന്നാല്‍ രൂപം ആകൃതി- അല്ലെ?
വിഷ്ണുവിന്റെ രൂപം എന്താണെന്നാണു പറഞ്ഞത്?
ശാന്തം
അതെങ്ങനെ ഒക്കും?
ശാന്തം എന്നതു ഭാവം അല്ലേ? ആകൃതി ആണോ?
ആകാരത്തില്‍ ശാന്തമാകുന്നത് എങ്ങും നിറഞ്ഞതാണ്.
എങ്ങും നിറഞ്ഞ വസ്തുനിന് ആകൃതി അതേ ആകാന്‍ കഴിയൂ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രൂപം ശാന്തം എന്നു പറയുന്നത്
ഇനി നാരായണന്‍ - നാരത്തില്‍ അയനം ചെയ്യുന്നവന്‍ എന്നു പറഞ്ഞതു നോക്കുക.
ജലം
പഞ്ചഭൂതങ്ങളെ കുറിച്ച് ഈ പോസ്റ്റ് എഴുതേണ്ടി വന്നതും ഇതൊക്കെ കൊണ്ടാണ്
ജലം യോനി എന്നാണ് നിര്‍വചനം. പ്രപഞ്ചവസ്തുവിന്റെ യോനി പഞ്ഞിയില്‍ നിന്നും നൂലുണ്ടാകുന്നതു പോലെ, മണ്ണുകൊണ്ട് ഇഷ്ടിക ഉണ്ടാകുന്നതുപോലെ ജലം ആണ്
അതല്ലാതെ ശുക്ലം അല്ല ഇവിടെ പറയുന്നത്

Friday, November 12, 2010
ദ്രവ്യവിചാരം
ദ്രവ്യവിചാരം
ഭാരതീയ തത്വശാസ്ത്രത്തില്‍ 'ദ്രവ്യം' എന്ന ഒരു പദം ഉണ്ട്.
അതു കേട്ടാല്‍ നാം മനസ്സിലാക്കുന്നത് ആംഗലേയത്തില്‍ "matter" എന്ന പദം കൊണ്ട്
ഉദ്ദേശിക്കുന്ന വസ്തു ആയിരിക്കും അല്ലെ?
പഞ്ചേന്ദ്രിയങ്ങളെ കൊണ്ട് അനുഭവിക്കാവുന്ന ഏതെങ്കിലും വസ്തു ആയിക്കോട്ടെ അതാണ് matter എന്നു നാം ധരിക്കുന്നു.
അങ്ങനെ അല്ലേ? അല്ലെങ്കില്‍ പറയണേ
പലതരം നിര്‍വചനങ്ങള്‍ ഉണ്ട് എങ്കിലും സാമാന്യമായി അംഗീകരിക്കപ്പെട്ടത് "any substance which has mass and occupies space" എന്നാണ്
അപ്പോള്‍ പ്രശ്നം Photons have no mass, so they are an example of something in
physics as not comprised of matter. They are also not considered "objects" in
the traditional sense, as they cannot exist in a stationary state."
ഈ തലവേദന മുഴുവന്‍ വിക്കി ദാ ഇവിടെ സൂചിപ്പിക്കുന്നും ഉണ്ട്
http://en.wikipedia.org/wiki/Matter
അതുകൊണ്ട് നമുക്ക് ഭാരതീയതത്വശാസ്ത്രം എന്തു പറഞ്ഞു എന്നു നോക്കാം.
"യത്രാശ്രിതാഃ കര്‍മ്മഗുണാഃ
കാരണം സമവായി യത് തത് ദ്രവ്യം"
ആചാര്യന്‍ ദ്രവ്യത്തെ നിര്‍വചിച്ചിരിക്കുന്നു.
കര്‍മ്മവും ഗുണവും യാതൊന്നിനെ ആശ്രയിച്ചിരിക്കുന്നുവോ, കര്‍മ്മഗുണങ്ങളുടെ സമവായി കാരണം യാതൊന്നാണൊ അതു ദ്രവ്യം"
ചുറ്റിക്കാന്‍ ഇനി എന്തു വേണം?
കര്‍മ്മവും ഗുണവും യാതൊന്നിനെ ആശ്രയിച്ചിരിക്കുന്നു എന്നു കേട്ടപ്പോള്‍ തോന്നി ആഹാ ഒരു വസ്തു കിട്ടി അതാണ് ദ്രവ്യം എന്ന്. എന്നാല്‍ ബാക്കി വായിച്ചപ്പോഴോ?
കര്‍മ്മഗുണങ്ങളുടെ സമവായികാരണം ആണ് ദ്രവ്യം അല്ലാതെ ദ്രവ്യം എന്ന് വേറൊന്നില്ല.
ഒരല്‍പം ആഴത്തില്‍ ചിന്തിക്കാം
പ്രകൃതി, വികൃതി എന്നിങ്ങനെ രണ്ടു വാക്കുകള്‍ കേട്ടിരിക്കും അല്ലെ?
പ്രകൃതി എന്നത് നിര്‍ഗ്ഗുണം , നിര്‍വികാരം.
ആംഗലേയത്തില്‍ neutral എന്നു വേണമെങ്കില്‍ പറയാം. എല്ലാം balanced ആണെങ്കില്‍ കര്‍മ്മം ഉണ്ടാകില്ല ഗുണവും ഉണ്ടാകില്ല. നിശ്ചേഷ്ഠമായിരിക്കും- ചേതനയുണ്ടാവില്ല.
ഈ ചേതന വരുന്നത് വികൃതിയില്‍ ആണ്.
neutral ആയിരുന്ന വസ്തുവിന്റെ balance തെറ്റി - അതു വികൃതമായി. അവിടെ കര്‍മ്മം ജനിക്കുന്നു.
ഇപ്പറഞ്ഞ ആദിപ്രകൃതി "അവ്യക്തം" എന്ന പേരില്‍ സാംഖ്യദര്‍ശനം പറയുന്നു. (അതിന്റെ വിശദാംശങ്ങള്‍ പിന്നെ നോക്കാം)
പ്രപഞ്ചസൃഷ്ടിക്രമം പിന്നീടു പറയുന്നത് അവ്യക്തത്തില്‍ നിന്നും മഹത്തത്വം ഉണ്ടായി എന്ന്. ഈ രണ്ടാമതു പറയുന്നതും നിര്‍വികാരം തന്നെ. അതില്‍ നിന്നും മൂന്നാമതായി ഉണ്ടാകുന്നതാണ് "അഹംകാരം"
"അഹം" എന്നാല്‍ ഞാന്‍ അഹംകാരം എന്നാല്‍ ഞാന്‍ എന്ന ഭാവം. അതായത് ഒരു അടിസ്ഥാനവസ്തു
- അളക്കപ്പെടാന്‍ യോഗ്യമായ വസ്തു ഉണ്ടായി എന്നര്‍ത്ഥം. അതിന് അതിന്റെതായ സ്വഭാവം ഉണ്ട്.
ഇതുണ്ടാകാനുള്ള കാരണം ത്രിഗുണങ്ങള്‍ ആണ് എന്നു പറയുന്നു.
സത്വം രജസ്സ് തമസ് എന്ന മൂന്നു ഗുണങ്ങള്‍ ആണ് ത്രിഗുണങ്ങള്‍ എന്നറിയപ്പെടൂന്നവ.
കര്‍മ്മശക്തി - അഥവാ ക്രിയാശക്തി ആണ് രജസ്, അതിനെതിരായ - അതിനെ നിഷ്ക്രിയമാക്കുന്നതാണ് തമോഗുണം.
പ്രകാശാത്മകം - അറിവ് ആണ് സത്വം.
അപ്പോള്‍ അറിവ്, കര്‍മ്മശക്തി, അതിന്റെ നിയന്താവായ തമസ് എന്നു മൂന്നു ഗുണങ്ങള്‍
പ്രവര്‍ത്തിക്കുന്നതാണ് സൃഷ്ടിയുടെ മൂലകാരണം
അറിവു Technology - തന്ത്രം മാത്രം കൊണ്ട് ഒന്നും ആകില്ല
അതു പ്രാവര്‍ത്തികമാക്കുവാന്‍ അതിന്റെ ക്രിയാകാരകനും യന്ത്രവും കൂടി വേണം.
അതിനെ നിയന്ത്രിച്ചില്ലെങ്കിലും ഉദ്ദിഷ്ടഫലം ലഭിക്കുകയില്ല അപ്പോള്‍ നിയന്ത്രിക്കുവാന്‍ നിയന്താവും വേണം
ഈ മൂന്നു ഗുണങ്ങളും സമ്യക്കായി പ്രവര്‍ത്തിക്കുമ്പോഴാണ് സൃഷ്ടി നടക്കുക.
ആദ്യവസ്തുവായ പ്രകൃതിയില്‍ ഇവമൂന്നും ഒരെ ബലത്തില്‍ നിക്കുന്നതുകൊണ്ട് അതു നിര്‍വികാരമാകുന്നു.
സൃഷ്ടിയുടെ ആദ്യഘട്ടത്തില്‍ ഈ ബലത്തിന്റെ സന്തുലിതാവസ്ഥ മാറുകയും വ്യത്യസ്ഥങ്ങളായ
അഹംബോധമുള്ള വസ്തുക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു.
അഹംബോധമുള്ള വസ്തുക്കള്‍ അഞ്ചു തന്മാത്രകള്‍ എന്നാണു പറയപ്പെടുന്നത്.
അഞ്ച് ഇന്ദ്രിയങ്ങള്‍ക്കു അനുഭവവേദ്യങ്ങളായ ശബ്ദം സ്പര്‍ശം രൂപം രസം ഗന്ധം എന്ന
ഗുണങ്ങള്‍ ആണ് അവ.
അവയും 'വസ്തു' എന്നു നിര്‍വചിക്കുവാന്‍ സാധിക്കുന്നവ അല്ല എന്നു സാരം.
ഇവയില്‍ നിന്നാണ് വസ്തു എന്നു നിര്‍വചിക്കാനാകുന്ന പഞ്ചഭൂതങ്ങളുടെ ഉല്‍പ്പത്തി.
പഞ്ചഭൂതങ്ങള്‍
"ഭൂതം" എന്നത് സിനിമയില്‍ കാണുന്ന ഭൂതമല്ല അല്ലാവുദീന്റെ ഭൂതവും അല്ല.
'ഉണ്ടായത്' എന്നാണ് അതിനര്‍ത്ഥം. ഉണ്ടാക്കിയതല്ല ആരും ഉരുട്ടി ഉണ്ടാക്കിയതല്ല ,
തന്നെ ഉണ്ടായതാണ്.
ഭൂതങ്ങള്‍ പഞ്ചീകൃതങ്ങള്‍ ആണ്. എന്നു പറഞ്ഞാല്‍ absolute ആകാശഭൂതം, absoluteജലഭൂതം, absolute അഗ്നിഭൂതം, absolute വായുഭൂതം, absolute പൃഥിവീഭൂതം എന്ന് ഇല്ല,
പിന്നെയോ അവ ഓരോന്നും അഞ്ചുഭൂതങ്ങളും ചേര്‍ന്നവയാണ്. അല്ലാതെ ഒറ്റയ്ക്കൊറ്റയ്ക്ക്
നിലനില്‍പ്പില്ല.
പക്ഷെ വ്യാവഹാരിക സൗകര്യത്തിനു വേണ്ടി അങ്ങനെ സങ്കല്‍പ്പിക്കുന്നു എന്നു മാത്രം.
ആകാശഭൂതം
"ശബ്ദഗുണമാകാശം" എന്നു നിര്‍വചിക്കുമ്പോള്‍ ആകാശം എന്ന ഭൂതത്തിന്റെ ഗുണം property
ശബ്ദം ആണ്.
ഇനി ആദ്യം പറഞ്ഞ ശ്ലോകം നോക്കുക
ഗുണത്തിന്റെ സമവായികാരണം ആണ് ദ്രവ്യം എങ്കില്‍ ശബ്ദഗുണത്തിനു ആകാശമാണ് ആശ്രയസ്ഥാനം. അതിന് ആകാശത്തില്‍ നിന്ന് വേറിട്ടു നിലനില്‍ക്കാനാവില്ല.
വസ്ത്രം ഉണ്ടാക്കുന്നതു നൂലു കൊണ്ടാണ്. എങ്കില്‍ വസ്ത്രത്തിനു നൂലില്ലാതെ നിലനില്‍പ്പില്ല എന്നു പറയുന്നതുപോലെ ഉള്ള ബന്ധത്തെ ആണ് സമവായി ബന്ധം എന്നു പറയുന്നത്. നൂല്‍ വസ്ത്രത്തിന്റെ സമവായി കാരണം ആണ് എന്നു പറയുന്നു.
മറ്റുവസ്തുക്കള്‍ക്കു നിലനില്‍ക്കാനുള്ള ഇടം കൊടുക്കുക എന്നതാണ് ആകാശഭൂതത്തിന്റെ
ധര്‍മ്മം അഥവാ കര്‍മ്മം
അപ്പോള്‍ ശബ്ദം എന്ന ഗുണം, നിലനില്‍ക്കാന്‍ ഇടം നല്‍കുക എന്ന കര്‍മ്മം ഇവ ഏതൊന്നിനെ
ആശ്രയിച്ചിരിക്കുന്നുവോ അത് ആകാശം.
ശബ്ദഗുണത്തെ അറിയാനുപകരിക്കുന്ന ശ്രോത്രേന്ദ്രിയവും ആകാശത്തില്‍ നിന്നുണ്ടാകുന്നു.
നിലനില്‍ക്കാന്‍ ഇടം കൊടുക്കേണ്ടതുകൊണ്ട് മറ്റു വസ്തുക്കളും അതില്‍ തന്നെ
അടങ്ങിയിരിക്കുന്നു എന്നിനി പറയേണ്ടല്ലൊ അല്ലേ?
വായുഭൂതം
"ചലനാത്മകം വായു:"
ചലനം വായുവിന്റെ ധര്‍മ്മം/കര്‍മ്മം. സ്പര്‍ശഗുണം.
"വായുസ്തന്ത്രയന്ത്രധരഃ"
തന്ത്രത്തെയും യന്ത്രത്തെയും ധരിക്കുന്നത് വായു ആണ്.
തന്ത്രം എന്നത് "technology" യന്ത്രം അതിന്റെ നടത്തിപ്പിനുള്ള "machinery"
ഇവ രണ്ടിനെയും ധരിക്കുന്നത് വായു ആണ്.
ചുരുക്കത്തില്‍ ദ്രവ്യം എന്തായിരിക്കണം എന്നു തീരുമാനിച്ചു നടപ്പിലാക്കുന്നത് വായു എന്നര്‍ഥം.
അതിന്റെ vision and Implementation വായുവിന്റെ ധര്‍മ്മം.
ഒരു വസ്തുവും രണ്ടു ക്ഷണങ്ങളില്‍ ഒരേ പോലെ നിലനിക്കുന്നില്ല, അനുക്ഷണപരിണാമം നടക്കുന്നു.
ഈ ക്ഷണം എന്നതും നിര്‍വചനത്തിനതീതം ആണ്. സമയത്തിന്റെ ഏറ്റവും ചെറിയ മാത്ര ഏത്രയാണു
പോലും?
അഥവാ അതു കണ്ടുപിടിക്കാം എങ്കില്‍ അങ്ങനെ ഉള്ള രണ്ടു മാത്രകളില്‍ ഏതൊരു ദ്രവ്യവും
വ്യത്യസ്ഥമായിരിക്കും.
പച്ചമാങ്ങ പഴുക്കുന്ന ഉദാഹരണം ഞാന്‍ മുമ്പ് പല പോസ്റ്റുകളിലും എഴുതിയിരുന്നത്
ഒന്നു കൂടി വായിക്കുക.
പഞ്ചീകൃതമായ ഓരോ ഭൂതത്തിലും ഉള്ള ഓരോ തന്മാത്രയുടെയും നില അനുനിമിഷം
വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും എന്നു സാരം. ഇത് പക്ഷെ at random അല്ല ഒരു
നിശ്ചിതപ്ലാനിനനുസരിച്ചായിരിക്കും എന്നു മാത്രം. ഇടയ്ക്കിടെ aberrations
ഉണ്ടാകുമായിരിക്കും പക്ഷെ അതു നിയമായെടുക്കരുത്. (അങ്ങനെ എടുക്കുന്നവര്‍ ആണ് ആണ്
ആണിനെ പ്രേമിക്കുന്നത് ശരി ആണെന്നു വാദിക്കുന്നവര്‍. അതു
താല്‍ക്കാലികമായുണ്ടാകുന്ന ഒരു aberration ആണ് അത്രമാത്രം)
അഗ്നിഭൂതം
അഗ്നിയുടെ ഗുണം രൂപം , ലക്ഷണം ഉഷ്ണം. പചനം കര്‍മ്മം
പചനം അഥവാ പാകം ആണ് മുമ്പ് പറഞ്ഞ അനുനിമിഷപരിണാമം.
ആ അനുനിമിഷപരിണാമം വരുത്തുന്ന "യന്ത്രം" അഗ്നി ആണ്.
ഓരോ ദ്രവ്യത്തിനും ഓരോ നിമിഷത്തിലും യാതൊരു രൂപമാണൊ ഉള്ളത് അത് അതിന്റെ അഗ്നിയെ അനുസരിച്ചിരിക്കും.
വീണ്ടും ഒരിക്കല്‍ കൂടി മാങ്ങയുടെ ഉദാഹരണം നോക്കുക. പച്ചമാങ്ങയുടെ രൂപവും പഴുത്തമാങ്ങയുടെ രൂപവും രണ്ടും രണ്ടാണ്.
സ്ഥൂലമായ രീതിയില്‍ ഉദാഹരണം കണ്ടാല്‍ അതിന്‍ പ്രകാരം അനുനിമിഷപരിണാമത്തിലും രൂപം
വ്യത്യാസപ്പെടും എന്നു മനസ്സിലാക്കം. പക്ഷെ അത് ഇന്ദ്രിയവേദ്യമല്ല എന്നു മാത്രം.
പഞ്ചീകൃതമായ അഗ്നിഭൂതത്തിലെ വായുതന്മാത്ര അതിന്റെ technology ആണ് അഗ്നിതന്മാത്ര
അതിന്റെ യന്ത്രം ആണ്. അതിന്റെ മാത്രയനുസരിച്ചിരിക്കും അതിന്റെ രൂപം. ചുരുക്കത്തില്‍ ഒരു വസ്തുവിന്റെ രൂപം അതിലെ താല്‍ക്കാലികമായ അഗ്നിയുടെ അവസ്ഥയായിരിക്കും
അതാണ് "കായോഗ്നിഃ"
എന്നു പറയുവാന്‍ കാരണം ആ വസ്തുവിന്റെ കായം =ശരീരം അതിലെ അഗ്നിയാണ് എന്നര്‍ഥം
ആ രൂപത്തെ അറിയാനുള്ള ഇന്ദ്രിയവും അഗ്നിഭൂതത്തില്‍ നിന്നുണ്ടാകുന്നു.
ജലഭൂതം
രസം ആണ് ജലഭൂതത്തിന്റെ ഗുണം
പശിമയാണ് ധര്‍മ്മം. രണ്ടു ഭാവങ്ങളെ കൂട്ടിപ്പിടിപ്പിക്കുക എന്നതാണ് പശിമ - ഒട്ടിക്കുക എന്നര്‍ത്ഥം.
ആംഗലേയര്‍ പറയുന്ന Electromagnetic Force വേണമെങ്കിലുദാഹരണം ആയി കാണാം.
പക്ഷെ അത്ര മാത്രം അല്ല predominantly എന്നു വേണമെങ്കില്‍ പറയാം
ജലം "യോനി" ആണെന്നു പറയുന്നു.
യോനി എന്നാല്‍ സമവായികാരണം തന്നെ ആണ്.
പഞ്ഞിയില്‍ നിന്നും നൂലുണ്ടാകുന്നതുകൊണ്ട് പഞ്ഞി നൂലിന്റെ യോനി ആണ്, മണ്ണില്‍
നിന്നും ഇഷ്ടിക ഉണ്ടാകുന്നതുകൊണ്ട് മണ്ണ് ഇഷ്ടികയുടെ യോനിയാണ്, എന്നതുപോലെ
ദ്രവ്യത്തിന്റെ സമവായികാരണം അഥവാ യോനി ജലം ആണ്.
പൃഥിവീഭൂതം
ഗന്ധഗുണം. ദ്രവ്യത്തിന്റെ അധിഷ്ഠാനം ധര്‍മ്മം.
മൂര്‍ത്തദ്രവ്യം പൃഥിവീഗുണഭൂയിഷ്ഠം എന്നു പറയും.
"ദ്രവ്യം ക്ഷ്മാം അധിഷ്ഠായ ജായതെ" എന്നാണു പറയുന്നത്. ആദ്യത്തെ ശ്ലോകം പറയുന്നതുപോലെ ഗുണം കര്‍മ്മം എന്നിവയ്ക്കാധാരം ആയ "അത്" പൃഥിവീഭൂതത്തെ അധിഷ്ഠാനമായി ഉണ്ടാകുന്നു
രസതന്ത്രം പഠിച്ചപ്പോള്‍ Dextro rotatory and Levo Rotatory Forms പഠിച്ചു കാണും
അല്ലെ?
ഒരേ രാസഘടനയുള്ള വസ്തുക്കള്‍ തന്നെ Spatial Configuration വ്യത്യസഥമാകുമ്പോള്‍
വിവിധ ഗുണങ്ങള്‍ പ്രകാശിപ്പിക്കുന്നു.
അതായത് ആ വസ്തുവിന്റെ ആ ഗുണത്തിനാധാരം അതിന്റെ spatial configuration ആണ് അല്ലാതെ
വസ്തുവിന്റെ ഘടകങ്ങള്‍ മാത്രം അല്ല.
അങ്ങനെ എങ്കില്‍ ഘടകങ്ങള്‍ മേല്‍പറഞ്ഞ പ്രകാരം സമവായികാരണമായ ജലഭൂതവും , Spatial
Configuration പൃഥിവീഭൂതവും ആണ് എന്നു ഞാന്‍ അനുമാനിക്കുന്നു.
വിദഗ്ദ്ധരായവര്‍ ഇതില്‍ കൂടൂതല്‍ വെളിച്ചം വീശിയാല്‍ നന്നായിരുന്നു.
അപ്പോള്‍ ദ്രവ്യം എന്നു നിര്‍വചിക്കാവുന്ന ഏറ്റവും ചെറിയ കണം എടൂത്താല്‍ അതില്‍ പെടുന്നു പഞ്ചീകൃതപഞ്ചഭൂതങ്ങള്‍.
പക്ഷെ അതും സ്ഥായി ആയി ഒരേ രൂപത്തില്‍ നില നില്‍ക്കുന്നില്ല. അപ്പോള്‍ പിന്നെ ദ്രവ്യത്തിനെ എങ്ങനെ നിര്‍വചിക്കും
ആ സുന്ദരപ്രക്രിയ ആയിരുന്നു ആചാര്യന്‍ ഒറ്റ വരിയില്‍ നേരത്തെ പറഞ്ഞത്
"യത്രാശ്രിതാഃ കര്‍മ്മഗുണാഃ
കാരണം സമവായി യത് തത് ദ്രവ്യം"
ഒരേ ശ്വാസത്തില്‍ തന്നെ നിരവചനവും നിരാകരണവും
പണ്ടു കാട്ടില്‍ ഇരുന്നു ഓലമടക്കുകളില്‍ കുത്തിക്കുറിച്ചവരുടെ ഒരു രോമത്തില്‍
തൊടാന്‍ പോലും വിവരം കൊണ്ട് അര്‍ഹതയില്ലാത്ത കൊജ്ഞാണന്മാര്‍ ഓരോന്നു എഴുതി
വിടുന്നതു കാണുമ്പോള്‍
ചുമ്മാ കുറിച്ചതാണ്

ദ്രവ്യവിചാരം,
പഞ്ചഭൂതങ്ങള്‍
Thursday, November 04, 2010
വിനാശകാലേ വിപരീതബുദ്ധിഃ
"വിനാശകാലേ വിപരീതബുദ്ധിഃ"
ഈ വരി ഒരു പഴഞ്ചൊല്ലായി എല്ലാവരും കേട്ടുകാണും അല്ലേ?
ഇത് ഒരു ശ്ലോകത്തിന്റെ നാലാം പാദം ആണ്
ആരുടെ ഏതു കൃതിയിലെ ഏതു ശ്ലോകമാണെന്നു പറയാമോ?
ഈ വരി ഒരു പഴഞ്ചൊല്ലായി എല്ലാവരും കേട്ടുകാണും അല്ലേ?
ഇത് ഒരു ശ്ലോകത്തിന്റെ നാലാം പാദം ആണ്
ആരുടെ ഏതു കൃതിയിലെ ഏതു ശ്ലോകമാണെന്നു പറയാമോ?
Labels:
വിനാശകാലേ വിപരീതബുദ്ധിഃ
Monday, November 01, 2010
Saturday, October 16, 2010
വിജയികള്‍
ഭാരതീയതത്വശാസ്ത്രം അഭ്യസിക്കുന്നത് മനസ്സിലാക്കാന്‍ വേണ്ടി ആണെങ്കില്‍ അതു ഗുരുമുഖത്തു നിന്നും അഭ്യസിക്കണം.
ഉപനിഷത് എന്ന ഭാഗം വേദാന്തം ആണ് - അതായത് വേദത്തിന്റെ - ജ്ഞാനത്തിന്റെ അന്ത്യഭാഗം ആണ് Ultimate Knowledge
വേദം അഭ്യസിക്കുന്നതു തന്നെ ശിക്ഷ കല്‍പം വ്യാകരണം നിരുക്തം എന്നിവ അഭ്യസിച്ചതിനു ശേഷമാണ് വേണ്ടത്.
അല്ലാതെ ഒരു വിദ്വാന്‍ പറഞ്ഞതു പോലെ റോഡിലെ ബോര്‍ഡ് നോക്കി തമിഴു പഠിക്കുന്നതു പോലെ ആയിരിക്കരുത്. അതുപോലെ ആയതിന്റെ ഫലം ആയിരുന്നു സൂരജ് ആദ്യം ആയുര്‍വേദത്തിനെ കുറിച്ച് ഒരു വിമര്‍ശനം എഴുതിയത്.
That is not to be seen now -ചെക്കനു തന്നെ തോന്നിക്കാണും അത് കോമാളിത്തരമാണെന്ന്
അതിന് സംസ്കൃതഭാഷയുടെ പ്രത്യേകതകള്‍ ഞാന്‍
ഇവിടെയും ,
ഇവിടെയും ,
ഇവിടെയും
ഒക്കെ
പറഞ്ഞിരുന്നു.
അപ്പോള്‍ സൂരജ് പറഞ്ഞത് അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരന്‍ ആയ - ആയുര്‍വേദ ഡോക്റ്റര്‍ സാക്ഷ്യപ്പെടുത്തിയതായിരുന്നു ആലേഖനത്തിലെ പരാമര്‍ശങ്ങള്‍ എന്നാണ്, പിന്നീട് അതിനെ പലതരത്തിലും വ്യാഖ്യാനിച്ച്, അങ്ങനെ അല്ല - അതു മുഴുവന്‍ സാക്ഷ്യപ്പെടൂത്തി എന്നു പറഞ്ഞില്ല എന്നൊക്കെ ഒരുപാട് ഉരുണ്ട കഥയൊക്കെ ബ്ലോഗില്‍ ഇപ്പോഴും ഉണ്ടല്ലൊ അല്ലെ?.
ഇനി ആദ്യം പറഞ്ഞ ശിക്ഷാകല്‍പാദികള്‍ അഭ്യസിക്കാന്‍ നിവൃത്തിയില്ലെങ്കില്‍ തല്‍ക്കാലം--
മുകളില്‍ പറഞ്ഞ ആ കൂട്ടുകാരന്‍ അല്ലാതെ വേറെ വിവരം ഉള്ള ആരോടെങ്കിലും ചോദിച്ചു "തന്ത്രയുക്തി വിചാരം" എന്താണെന്നു ആദ്യം മനസ്സിലാക്കുക.
(- ശാസ്ത്രം അഭ്യസിക്കുമ്പോള്‍ എന്തൊക്കെ എങ്ങനെ ഒക്കെ ആണു മനസ്സിലാക്കേണ്ടത് എന്ന ഒരു യുക്തി പറഞ്ഞു തരുന്ന ഭാഗം ആണ് തന്ത്രയുക്തിവിചാരം)
ചുരുങ്ങിയ പക്ഷം അതില്‍ പറയുന്ന "പ്രതിജ്ഞ" എന്ന ഒരു സംഭവം ഉണ്ട് അതെങ്കിലും എന്താണെന്നു പഠിക്കാന്‍ ശ്രമിക്കുക.
അതു കഴിഞ്ഞ് സൂരജിന്റെ തന്നെ ഈ വാചകം "ഐതരേയം ഖണ്ഡം ഒന്ന് , മന്ത്രം ഒന്ന് -- " എന്നു തുടങ്ങുന്ന വാചകം ഒന്നു കൂടി വായിക്കുക.
ആടിനെ പട്ടി ആക്കാന്‍ നടക്കുന്നവരോട് പറഞ്ഞിട്ടു കാര്യമില്ല എന്നറിയം , പക്ഷെ അല്ലാത്തവര്‍ക്കു വേണ്ടി
ദാ ഇതു കൂടി-
'പ്രതിജ്ഞ' എന്നത് ആചാര്യന്‍ പറയുവാന്‍ പോകുന്ന വിഷയത്തിന്റെ സാരാംശം ആണ്. In a nutshell എന്നു പറയില്ലെ അതുപോലെ ഏറ്റവും സംക്ഷിപ്തമായി തന്റെ അഭിപ്രായം ആദ്യം സൂചിപ്പിക്കുന്നു.
പിന്നീട് അതു വ്യക്തമാക്കുവാന്‍ വേണ്ടി പല രീതിയിലും അതിനെ വിശദീകരിക്കുന്നു.
മനസിലാക്കുവാന്‍ എളുപ്പത്തിനു വേണ്ടി പല ഉദാഹരണങ്ങളും കാണിച്ചു എന്നു വരും -
അതായത് ഞാന്‍ വിഗ്രഹത്തിനെ കുറിച്ചെഴുതിയ പോസ്റ്റില്‍ പറഞ്ഞതു പോലെ-
'S' ഇങ്ങനെ എഴുതിയാല്‍ ഇംഗ്ലീഷു പഠിച്ച ആള്‍ 'എസ്' എന്നു വായിക്കും, മലയാളം പഠിച്ച ആള്‍ 'ട' എന്നു വായിക്കും.
പക്ഷെ അതു യഥാര്‍ത്ഥത്തില്‍ എന്താണ് ? ഒരു വളഞ്ഞ വരയല്ലാതെ , അതു എസും അല്ല , ടയും അല്ല,
എന്നാലും തല്‍ക്കാലത്തേക്കു അങ്ങനെ വിശ്വസിച്ചാലേ മുകളിലേക്കു പഠിക്കാന്‍ സാധിക്കൂ
അതു കൊണ്ട്, അതു 'എസ്' എന്നാണു പറഞ്ഞു തന്നത് എങ്കില്‍ ആ ഗുരു പറയുന്നതിനെ വിശ്വസിച്ചു അദ്ദേഹത്തില്‍ നിന്നും പഠിച്ചാല്‍ വിവരം വയ്ക്കും,' ട' എന്നു പറഞ്ഞു തന്നതാണെങ്കില്‍ ആ ഗുരു പറയുന്നതുപോലെ പഠിച്ചാലും വിവരം വയ്ക്കും.
കാരണം താന്‍ ആദ്യം പറഞ്ഞ പ്രതിജ്ഞ മനസ്സിലാക്കുവാന്‍ ഏതൊക്കെ രീതികളാണൊ ഉപയോഗിക്കേണ്ടത് , ആ വഴിയില്‍ കൂടി സഞ്ചരിക്കാന്‍ ആ ഗുരുവിനേ അറിയൂ.
ആ വളഞ്ഞ വര 'എസ്' ഉം അല്ല 'ട' ഉം അല്ല എന്ന സത്യം അവസാനം മനസ്സിലാക്കി കൊടൂക്കുന്നതു വരെ ഗുരുവിനെ ആശ്രയിക്കുന്നവര്‍ വിജയിക്കും, അല്ലാതെ അതിന്റെ മുക്കും മൂലയും റോഡിലെ ബോര്‍ഡ് നോക്കി പഠിക്കുന്നവര്‍ ?
അവരാ ഇപ്പോഴത്തെ വിജയികള്‍ അല്ലേ?

pOththinkaal,
suraj
Monday, September 27, 2010
സൃഷ്ടി??
ഐതരേയോപനിഷത്
"ഓം ആത്മാ വാ ഇദമേക ഏവ ആസീത്
നാന്യത് കിഞ്ചനമിഷത്
സ ഈക്ഷത ലോകാന്നുസൃജാ ഇതി"
ഇദം = ഈ ജഗത്
അഗ്രേ = സൃഷ്ടിയ്ക്കു മുമ്പ്
ആത്മാ = ആത്മാവ്
ഏക ഏവ = ഒന്നു മാത്രം
ആസീത് = ആയിരുന്നു
തൈത്തിരീയോപനിഷത്
"അസദ്വാ ഇദമഗ്ര ആസീത്, തതോ വൈ സദജായത. തദാത്മാനം സ്വയമകുരുത ---"
ഇദം = നാമരൂപങ്ങളായി വേര്‍തിരിഞ്ഞ് പലതായി കാണപ്പെടുന്ന ഈ ജഗത്ത്
അഗ്രേ അസത് വാ ആസീത് = സൃഷ്ടിയ്ക്കു മുമ്പ് നാമരൂപങ്ങളായി പിരിയാത്ത
അദ്വയബ്രഹ്മം തന്നെ അയിരുന്നു
തതഃ വൈ സത് അജായത = ആ ബ്രഹ്മത്തില്‍ നിന്നു നാമരൂപങ്ങളായി വേര്‍തിരിഞ്ഞ ഈ ജഗത്ത്
ഉണ്ടായി
തത് ആത്മാനം സ്വയം അകുരുത = ആ ബ്രഹ്മം തന്നെ ത്തന്നെ സ്വയം ഇങ്ങനെ സൃഷ്ടിച്ചു
( അല്ലാതെ അരെങ്കിലും ഇരുന്നുരുട്ടി ഉണ്ടാക്കിയതല്ല എന്ന്, അതില്‍ നിന്നും
അന്യമായി യാതൊന്നും ഇല്ല എന്ന്, അതു തന്നെ രൂപാന്തരപ്പെട്ടതാണെന്ന്)
ഉപനിഷത്തുകളില്‍ കൊടുത്തിരിക്കുന്ന വാചകങ്ങള്‍ ആണ് മുകളില്‍ ഉദ്ധരിയ്ക്കപ്പെട്ടിരിക്കുന്നത്
ഈ കാണുന്ന പ്രപഞ്ചം മുഴുവനും എന്നെന്നും ഉള്ള ഒരു വസ്തു തന്നെ ആണ് അതിന്റെ രൂപത്തില്‍ വ്യത്യാസം വരുന്നു എന്നെ ഉള്ളു.
അല്ലാതെ ഒന്നും ഇല്ലാഴികയില്‍ നിന്നും പൊട്ടി ഉണ്ടായതൊന്നും അല്ല. - സൂരജിന്റെ വാക്കുകള്‍ എടുത്താലും 'singularity' ഒഴിവാക്കപ്പെടുമ്മില്ല. അതില്‍ നിന്നും ഉണ്ടായ ഇന്നത്തെ രൂപം എന്നാണ് അദ്ദേഹവും പറയുന്നത്
പഴയ ചര്‍ച്ചയില്‍ ബ്രിനോജും പറയുന്നത് ആ 'singularity' ഉണ്ട് അതില്‍ നിന്നും രൂപം കൊണ്ടതാണ് ഇക്കാണുന്ന പ്രപഞ്ചം , അത് totality' തന്നെ ആണ്, അല്ലാതെ കാറ്റത്ത് പാറിക്കളിക്കുന്ന ബലൂണ്‍ പോലെ അല്ല.
സുകുമാരന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ ഞാന്‍ സുകുമാരന്റെ ഒരു വാദം "ആദിയില്‍ ഒന്നുമില്ലാഴികയില്‍ നിന്നും എങ്ങനെ ഒരു ദൈവം ഉണ്ടായി ?" കണ്ടപ്പോഴാണ് ഞാന്‍ ആ ചോദ്യം ചോദിച്ചത്
ആദിയില്‍ ഒന്നുമില്ലാഴികയില്‍ നിന്ന് പ്രപഞ്ചം ഉണ്ടാകാം എങ്കില്‍ അതെ പോലെ ഒന്നുമില്ലാഴികയില്‍ നിന്നും ദൈവവും ഉണ്ടായിക്കൂടേ? എന്ന്
(സുകുമാരന്‍ ആള്‍ വിരുതനാണ് - അദ്ദേഹം ആ പോസ്റ്റെല്ലാം ഡെലീറ്റ് ചെയ്തു കളഞ്ഞു,
ഇപ്പോള്‍ നോക്കിയിട്ട് കാണാന്‍ കിട്ടുന്നില്ല , പക്ഷെ ഞാന്‍ അവയില്‍ പലതും എന്റെ
ബ്ലോഗില്‍ കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട് അതില്‍ കാണാം)
പക്ഷെ എന്റെ ചിന്താഗതി ഹൈന്ദവ തത്വചിന്തരകാരമായതിനാല്‍ അതിനെ എങ്ങനെ ഒക്കെ
വൊകൃതപ്പെടൂത്താമോ അങ്ങനെ ഒക്കെ ശ്രമിക്കാനായിരുന്നു അവര്‍ക്കു താല്‍പര്യം.
ഹൈന്ദവതത്വശാസ്ത്രം, ആദിയില്‍ ഉണ്ടായിരുന്ന ആ തത്വത്തെ 'ബ്രഹ്മം' അഥവാ 'ആത്മാവ്'
എന്നൊക്കെ പേരിട്ടു വിളിച്ചു.
ഇപ്പോള്‍ ഇവര്‍ പറയുന്നു ആദിയില്‍ ബ്രഹ്മം ഇല്ല പക്ഷെ 'singularity' ഉണ്ടായിരുന്നു,
ഈ singularity ബ്രഹ്മം അല്ല എന്ന്.
മുകളില്‍ കൊടൂത്ത നിര്‍വചനപ്രകാരം നോക്കിയിട്ട് എന്തു കൊണ്ട് 'singularity' യും
ബ്രഹ്മവും വ്യത്യസ്ഥമായിരിക്കുന്നു എന്നു കൂടി ഒന്നു പറഞ്ഞു തരാമോ?

പക്ഷെ ചിലര്‍ക്ക് അത് പൊട്ടി ഉണ്ടായതാണ് എന്ന് പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല.
ജനനപ്രക്രിയയില്‍ ബോധമനസ്സിന് പഞ്ചേന്ദ്രിയങ്ങളില്‍ കൂടി ഉണ്ടാകുന്ന ഒരു സങ്കല്‍പം മാത്രമാണ് ഈ പ്രപഞ്ചം , കാറ്റു പോകുന്നതോടു കൂടി അനുഭവവും നിലയ്ക്കും, അതു കഴിഞ്ഞ് മറ്റ് എന്തോ അനുഭവം ആയിരിക്കും.
പക്ഷെ ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നുക ഇവര്‍ ഇനിയും ഒരു പ്രപഞ്ചം സൃഷ്ടിക്കാന്‍ വരെ ഉള്ള അറിവു നേടി എന്നാണ്.
ആക്ക്സിലറെറ്റര്‍ ഉപയോഗിച്ച് ഉള്ള പരീക്ഷണം കൊട്ടി ഘോഷിക്കുകയല്ലെ.
അപ്പോള്‍ ആ പരീക്ഷണത്തിലും അഥവാ എന്തെങ്കിലും ഉണ്ടായാല്‍ അതും ഒന്നുമില്ലാഴികയില്‍ നിന്നാണോ പോലും ഉണ്ടാകുന്നത് - അതോ നിലനില്‍ക്കുന്ന ഈ പ്രപഞ്ചത്തിലെ ഏതെങ്കിലും ഘടകങ്ങളുടെ രൂപ ഭേദമായിരിക്കുമോ?

Sunday, September 26, 2010
കരയോഗത്തിന്റെ വെടിക്കെട്ടു
സൂരജ് കുറെ നാളായി 'പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ' കുറിച്ച് എന്നെ പഠിപ്പിക്കുന്നു
ഇപ്പൊ പതുക്കെ പതുക്കെ പ്രപഞ്ചത്തിന്റെ 'ഇന്നത്തെ രൂപത്തിന്റെ ഉല്‍ത്ഭവം' ആണു താന്‍ പറയുന്നത് എന്നു വരെ എത്തി.
ഇനി അതെങ്ങാനും മാറ്റി ദൈവമുണ്ടാക്കി എന്നെങ്ങാനും പറഞ്ഞു കളയുമൊ?
സുകുമാരന്റെ ബ്ലോഗിലെ ചര്‍ച്ചയില്‍ ബ്രിനോജിനോട് ഞാന്‍ വ്യക്തമാക്കി പറഞ്ഞിരുന്നു -
ബാക്കിയുള്ളവര്‍ പറയുന്ന singularity ആണ് എന്റെ ചര്‍ച്ചാ വിഷയം എന്ന്.
" Friday, August 17, 2007 1:42:00 AM
ഇന്‍ഡ്യാഹെറിറ്റേജ് said...
ശ്രീ ബ്രിനോജിനോട്
ഇവിടെ ചര്‍ച്ചയില്‍ ഞാന്‍ ആദ്യം ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്ന് KPS ന്റെ - ആദ്യം ഒന്നും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നും എങ്ങനെ ദൈവം ഉണ്ടായി ? എന്നു തുടങ്ങുന്ന പ്രസ്താവനക്കുള്ളതായിരുന്നു. അല്ലാതെ താങ്കള്‍ പറയുന്നതു പോലെ ഒരു singularity ഉള്ളതില്‍ നിന്നും പൊട്ടിത്തെറിച്ചുണ്ടായ പ്രപഞ്ചത്തിനെ പറ്റി അല്ല.
അതു തുടങ്ങി ഉള്ള എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ആയി താങ്കള്‍ വിഷയം വിട്ടുള്ള ചര്‍ച്ച ആണ് നടത്തുന്നത് എന്നു മനസ്സിലായതു ---"
ശ്ശെടാ ഉള്ള പ്രപഞ്ചത്തില്‍ പൊട്ടിയില്ലെന്നോ പൊടിഞ്ഞില്ലെന്നൊ വല്ലതും ഞാന്‍ പറഞ്ഞൊ
കോയമ്പത്തൂരും ബോംബെയിലും ബാംഗളൂരും എന്നു വേണ്ട എവിടെ നോക്കിയാലും ദിവസവും പൊട്ടുന്നു
പൊട്ടട്ടെ പൊട്ടട്ടെ
കരയോഗത്തിന്റെ വെടിക്കെട്ടു പോലെ പൊട്ടട്ടെ
അപ്പൊ ഇക്കണക്കിന് singularity യെ ചുമ്മാ ഉണ്ടാക്കിയ സൂരജിനെ ത്രാസിന്റെ ഒരു തട്ടില്‍ ഇരുത്താം, മറ്റേ തട്ടില്‍ പ്രപഞ്ചത്തെ ഉരുട്ടി ഉണ്ടാക്കിയ ദൈവവിശ്വാസികളെയും
അല്ലെ ഇവര്‍ തമ്മില്‍ എന്താ വ്യത്യാസം ?
Labels:
suraj,
കരയോഗത്തിന്റെ വെടിക്കെട്ടു
Saturday, September 25, 2010
അത്ഭുതാല്‍ അത്ഭുതം
"# The Planck time: 10-43 seconds. After this time gravity can be considered to be a classical background in which particles and fields evolve following quantum mechanics. A region about 10-33 cm across is homogeneous and isotropic, The temperature is T=1032K.
മുകളില്‍ കൊടുത്ത ലിങ്കില്‍ നോക്കി പഠിച്ചോണം എങ്ങനാ പ്രപഞ്ചം ഉണ്ടായത് എന്ന്
മനസ്സിലായല്ലൊ
ആദ്യത്തെ വരിയില്‍ തന്നെ പറഞ്ഞിട്ടുണ്ട്
അങ്ങുണ്ടായി --
അത്ഭുതാല്‍ അത്ഭുതം അല്ലെ ഇതുവരെ ഞങ്ങള്‍ക്കെന്താ ഇതൊന്നും മന്‍സ്സിലാകാഞ്ഞത്?
വിജയാ എല്ലാറ്റിനും ഒരു സമയം ഉണ്ട് അല്ലേ?
പ്രപഞ്ചത്തിന്റെ ഇന്നത്തെ രൂപമല്ല , അതിനു മുമ്പുള്ളതായി നിങ്ങള്‍ പറഞ്ഞ ആ സാധനം - എന്തോന്നാ- ആ സിങ്കുലാരിറ്റി തേങ്ങാക്കൊല
ഇല്ലെ അതിനെ പറ്റിയല്ലെ
ഒരുകൂട്ടര്‍ ദൈവം ഉരുട്ടി ഉണ്ടാക്കി എന്നും , നിങ്ങള്‍ തന്നെ ഉണ്ടായി എന്നും പറയുന്നത്?
ഒരേ ത്രാസിന്റെ രണ്ടു തട്ടില്‍ ആയി വയ്ക്കാം
Thursday, September 23, 2010
പ്രപഞ്ചം സ്വയംഭൂ പോത്തിങ്കാലപ്പാ
"ഗ്രാവിറ്റിയെ വച്ചുകൊണ്ട് പ്രപഞ്ചം സ്വയംഭൂ ആകാം എന്ന വിശദീകരണം 1970കളിലേ ഉള്ളതാണ്. അത് വിശദീകരിക്കാൻ ആപേക്ഷികതാ സിദ്ധാന്തമോ ക്വാണ്ടം ഫിസിക്സിന്റെ ഏറ്റവും അടിസ്ഥാനപരമായ ചില പരികല്പനകളോ മതി, സ്ട്രിംഗ് തിയറി വരെയൊന്നും പോകേണ്ട കാര്യം തന്നെ ഇല്ല."
ശ്ശൊ എന്റെ സൂരജേ
അതൊന്നിങ്ങു പറഞ്ഞു താ
കാത്തിരിക്കുവാന്‍ വയ്യ
കാലാകാലങ്ങളായി ലോകം മുഴുവന്‍ നോക്കി നടക്കുന്ന ആ സത്യം പറയുവാന്‍ ഇന്നു താങ്കളെ പോലെ മറ്റാരുണ്ട് ഈ ലോകത്തില്‍
ഹൊ കുളിരു കോരുന്നു ഈ ഉലകത്തില്‍ താങ്കളുടെ ഒപ്പം ജീവിക്കുവാന്‍ കഴിഞ്ഞതില്‍
വിഡ്ഢിയായാലും ഇത്രയ്ക്കാവുമോ എന്റെ പോത്തിങ്കാലപ്പാ

എന്റെ പോത്തിങ്കാലപ്പാ-ഒരു സിങ്കുലാരിറ്റി
"ഇതനുസരിച്ച് പ്രപഞ്ചത്തിന്റെ ഇന്നത്തെ രൂപത്തിനു കാരണമായ “മഹാസ്ഫോടനം”നടക്കുന്നതിന് തൊട്ടുമുൻപ് സൃഷ്ടിയുടെ ആ അതിസൂക്ഷ്മ ബിന്ദുവിൽ
ഹെന്നാലും എന്റെ പോത്തിങ്കാലപ്പാ -- ചെക്കന്‍
വഴിപിഴച്ചു പോയല്ലൊ
ഇതു മൊത്തം പൊട്ടി ഉണ്ടായതാണെന്ന് ആദ്യം പറഞ്ഞു ഇപ്പൊ ദാ ഒരു കൊച്ചു ബിന്ദു - ആകെ മൊത്തം ടൊട്ടല്‍ ഒരു സിങ്കുലാരിറ്റി
കാത്തോളണെ പോത്തിങ്കാലെ കാത്താളണേ നേര്‍വഴി കാണീച്ചു കൊടുക്കണേ

ഒരു സിങ്കുലാരിറ്റി,
പോത്തിങ്കാലപ്പാ,
സുരജ്
Friday, September 17, 2010
ഞാന് ആര് ?
"കാലത്ത് ഞാന്‍ ഉറങ്ങിക്കിടക്കുന്നു.
ഉണരേണ്ട നേരം ആയപ്പോഴേക്കും സൂര്യഭഗവാന്റെ കിരണങ്ങള്‍ വാതില്‍ക്കലെത്തി.
വാതില്‍ മുട്ടിയാല്‍ ശബ്ദം കേള്‍ക്കുന്നത് ഉറങ്ങുന്ന പരബ്രഹ്മം ആയ എന്നെ ശല്യപ്പെടുത്തിയാലോ ?
സൂര്യഭഗവാന്‍ അദ്ദേഹത്തിന്റെ കിരണങ്ങളെ മൃദുവായി വാതിലില്‍മുട്ടിക്കുന്നതെ ഉള്ളു - പ്രഭുവിനെ എതിരേല്‍ക്കാന്‍.
ഞാന്‍ ഉണര്‍ന്ന് വാതില്‍ തുറക്കുന്നതും, ആ കിരണങ്ങളാകുന്ന കൈകള്‍ എന്റെ പാദത്തില്‍ അര്‍പ്പിച്ച് സൂര്യഭഗവാന്‍ പ്രണമിക്കുന്നു.
അതേ ഞാന്‍ - പ്രഭു ആണ്- വിശ്വപ്രഭു"
പണ്ടു വായിച്ച ഒരു കാര്യം ആണ്. ആരെഴുതിയതാണെന്ന് തിട്ടമില്ല ആചാര്യ വിനോബാജിയുടെ ഭഗവത് ഗീതാവ്യാഖ്യാനത്തിലാണെന്നു തോന്നുന്നു. അതിന്റെ ആശയം ഇപ്രകാരം ആണ്.
ഈ ഞാന്‍ എന്നത് ഈ ലോകത്തിലെ എല്ലാത്തിനെയും കുറിക്കുന്ന ശബ്ദം ആണ്. ആ സത്യം സ്വാംശീകരിക്കാനുള്ള തത്വശാസ്ത്രം ആണ് ഹിന്ദുമതം
പക്ഷെ ഇപ്പോള്‍ കാണൂന്നതോ - എനിക്ക് അതു തരണെ സൂര്യഭഗവാനെ അല്ലെങ്കില്‍ മറ്റേ ഭഗവാനേ എന്ന രീതിയിലുള്ള പ്രാര്‍ത്ഥനയും - ഇരക്കലും, ചത്തു ചെല്ലുമ്പോള്‍ കിട്ടുന്ന മറ്റേതും
പൊന്നു ദൈവങ്ങളെ മതം എന്നത് ഇതൊന്നുമല്ല എന്ന് ഒന്നു പറഞ്ഞു കൊടൂക്കുമോ
ഇല്ലെങ്കില്‍ ഇപ്പോക്കു കണ്ടിട്ട് ഇനി അധികനാളൊന്നും കണ്ടെന്നു വരില്ല

Friday, September 03, 2010
ചര്‍ച്ച
ഓണം കഴിഞ്ഞുവന്നപ്പോള്‍ ഒരു മാസത്തോളമായി പണിമുടക്കിയിരുന്ന നെറ്റ് പ്രവര്‍ത്തന, തുടങ്ങി സുകുമാരന്‍ മാഷുടെ പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞു.
സത്യത്തില്‍ ആദ്യം അതു വായിച്ചപ്പോള്‍ സന്തോഷം തോന്നി. കാരണം മാഷ് സാധാരണ മനുഷ്യനെ പോലെ ചിന്തിക്കാന്‍ തുടങ്ങി എന്ന തോന്നല്‍.
എന്നാല്‍ കമന്റുകള്‍ നിറഞ്ഞപ്പോഴും, മാഷ് ചില കമന്റുകള്‍ ഡെലിറ്റ് ചെയ്യുന്നതു കണ്ടപ്പോഴും ഈ പോസ്റ്റ് എഴുതാം എന്നു വിചാരിച്ചു.
ഞാന്‍ മുമ്പ് ഒരുപോസ്റ്റ് ഇട്ടിരുന്നു മതം മനുഷ്യനു വേണം / വേണ്ട http://indiaheritage.blogspot.com/2008/07/blog-post_26.html
അതിലെ ആദ്യത്തെ വരികള്‍ ഇങ്ങനെ ആയിരുന്നു "ഇന്നു നാം കാണുന്ന ഭ്രാന്തിനെ ആണ് 'മതം' എന്നു വിളിക്കുനത് എങ്കില്‍ ഈ ചോദ്യത്തിന് ഉത്തരം എന്തായിരിക്കണം എന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല."
കാരണം മതങ്ങള്‍ അടിസ്ഥാന മൂല്യങ്ങള്‍ ഇല്ലാതെ ആയി ചില ചൂഷകരുടെ വയറ്റു പിഴപ്പിനുള്ള ഉപായമായി മാറിയിരിക്കുകയാണ് ഇന്നത്തെ നിലയില്‍.
എനിക്കു മറ്റു മതങ്ങളെ കുറിച്ച് അറിയില്ല, ഹിന്ദു മത തത്വശാസ്ത്രത്തില്‍ കുറച്ച് അറിവുണ്ടെന്നെ ഉള്ളു. അതിന്‍പ്രകാരം ഞാന്‍ വിശദീകരിച്ച കാര്യങ്ങള്‍ നോക്കുക . വേദം പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ച് അവനവന്റെ ഉദരപൂരണത്തിനായി ചിലര്‍ കെട്ടിച്ചമച്ച സാധനങ്ങള്‍ ആണ് സ്മൃതികള്‍. അവയില്‍ പല വാചകങ്ങളും നല്ലവ ആയി കാണാം എങ്കിലും വളരെ അധികം എണ്ണം എഴുതി പ്പിടിപ്പിച്ച അഹങ്കാരങ്ങള്‍ ആണ്.
ഹിന്ദുമത നവോത്ഥാനം ഉന്നം വയ്ക്കുന്ന സംഘടനകള്‍ തന്നെ ആയിരുന്നു അവയ്ക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടി ഇരുന്നത് എന്നാല്‍, "മനുസ്മൃതികത്തിക്കുക " പോലെ ഉള്ള സംഭവങ്ങളില്‍ ആളുകള്‍ രണ്ടു തട്ടിലായി തിരിഞ്ഞു. RSSപോലെ ഉള്ള സംഘടനകള്‍ ഹിന്ദു ധര്‍മ്മം സംരക്ഷിക്കുകയാണുദ്ദേശിക്കുന്നത് എങ്കില്‍ ആദ്യം ചെയ്യേണ്ടി ഇരുന്നത് മനുസ്മൃതി(അതുപോലെ മറ്റുള്ളവയും)യില്‍ കാണുന്ന വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഹിന്ദു ധര്‍മ്മത്തിനനുസൃതമല്ല എന്നു ആദ്യമേ പറയുകയായിരുന്നു.
തൊടുപുഴയിലെ സംഭവം നോക്കുക
ജബ്ബാര്‍ മാഷ് പറയുവാന്‍ ശ്രമിക്കുന്നതു പോലെ അത്ര നിസ്സാരമായി കാണുവാന്‍ കഴിയുകയില്ല - ആ സംഭവം കാരണം ബി കോം വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യക്കടലാസാണ്
ഒരു ഡിഗ്രി ക്ലാസ്സിലെ അദ്ധ്യാപകന്‍ പ്രവര്‍ത്തിക്കേണ്ട നിലവാരം ഇതല്ല. അടുത്തു കിട്ടിയാല്‍ കരണകുറ്റി അടിച്ചു പുകയ്ക്കാന്‍ തോന്നും എനിക്ക്.
പക്ഷെ അതിന് എതിരെ ചെയ്ത പ്രവൃത്തിയും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല.
ഇതു മനസ്സിലാക്കി തമ്മില്‍ ഒരു സമവായം ഉണ്ടാകത്തക്ക രീതിയില്‍ ശ്രീ ലത്തീഫും ശ്രീ ജബ്ബാര്‍ മാഷും അടങ്ങുന്ന വിഭാഗം ശ്രമിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു , അത് എന്നെങ്കിലും സാധ്യമാകുമോ എന്നു ഒരു ആഗ്രഹം ഉണ്ടായതു കൊണ്ടാണ് ഈ കുറിപ്പ്.
വിശ്വാസം രക്ഷിക്കുന്നതിനൊപ്പം സമൂഹത്തിന്റെ സുഭദ്രമായ നിലനിലപാണ് കൂടൂതല്‍ പ്രധാനം എന്നു മനസ്സിലാക്കി, കാലത്തിനൊത്ത പരിഷ്കാരങ്ങള്‍ തത്വസംഹിതകളില്‍ വരുത്തുവാന്‍ ശ്രമിക്കുന്ന ആ കാലം എന്നെങ്കിലും വരും എന്ന ആശയോടെ.
കൂട്ടത്തില്‍ സുകുമാരന്‍ മാഷിനോട് ഒരു വാക്ക്
"
4. പൈങ്ങോടന്‍ has left a new comment on your post "Untitled -2":
രണ്ടാമത്തെ പോര്ട്രിയറ്റ് വളരെ നന്നായിരിക്കുന്നു സച്ചിന്
Posted by പൈങ്ങോടന്‍ to നീലാകാശവും സ്വപ്നങ്ങളും at September 3, 2010 1:46:00 AM GMT+05:30
5. യരലവ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര് സന്ദേശം":
ബി.ഏം. ; താങ്കള്ക്ക് അകൈതവമായ നന്ദി. ലതീഫിന്റെ കളവ് വെളിച്ചത്താക്കിയതിന്.
ജമാഅത്തെ ഇസ്ലാമി ഭരണഘടനയില് പ്രവര്ത്തനമാര്ഗം എന്ന ഖണ്ഡിക(5) പറയുമ്പോള് എത്ര സമര്ത്ഥമായാണ് - ഈ വരികള് ലതീഫ് വിട്ടുകളഞ്ഞത്.
1 .The Quran and the Sunna shall form the basis of all the Jamaat’s activities.
ശേഷം objective (Article-4) ല് -
the objective of the Jamaat-e-islami Hind is Iqaamat-e-Deen,. എന്ന് പറഞ്ഞ്;
പിന്നെ ഇഖാമത്തുദ്ദീന് അറബി പദമാണെന്നും അത് വിശദീകരിക്കാന് ഇത്തിരിബുദ്ധിമുട്ടാണെന്നും, പറഞ്ഞുരുണ്ടുരുണ്ട്, അതായത് നേര്ക്കു നേരെ ഇസ്ലാമിന്റെ സംസ്ഥാപനമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം എന്ന് തുറന്ന് പറയാന് പ്രയാസമാണ് എന്ന് അര്ത്ഥം.
‘ഞാന് ഒരു മുസ്ലിമാണ്’ എന്നു അഭിമാനപൂര്വ്വം എവിടേയും ഉദ്ഘോഷിക്കാന് മടികാണിക്കുന്ന; ഇസ്ലാമിലേക്കു നേര്ക്കു നേരെ ആളെ ക്ഷണിക്കാതെ; ഇഫ്താര് പാര്ട്ടി പോലൊത്ത തന്ത്രങ്ങളുമായി ഈ പ്രസ്ഥാനം എത്രനാള് ഒരു മതേതര പൊതു സമൂഹത്തെ വഞ്ചിക്കും. എന്തിനാണത്.? ഇതാണോ താങ്കള് ഉയര്ത്തിപ്പിടിക്കുന്ന ദൈവത്തിന്റെ മഹത്വം.
'എല്ലാ ദൈവങ്ങള്ക്കും മീതെയാണ് ഇസ്ലാമിലെ ദൈവം, എല്ലാ മനുഷ്യനും മീതേയാണ് മുസ്ലിം എന്ന സ്രേഷ്ട്ര സൃഷ്ടി’ ഈ ഒരു ആധിപത്യത്തിന്റെ മുദ്രാവാക്യമല്ലെ ഒളിഞ്ഞും തെളിഞ്ഞും ഇസ്ലാമിന് പറയേണ്ടത്. എങ്കില് അത് തുറന്ന് പറയുകായാണ് ആണത്തം.
"
ഇങ്ങനെ ഒരു കമന്റ് യരലവയുടെ ആയി മറൂമൊഴിയില്‍ കണ്ടു അത് താങ്കളുടെ ബ്ലോഗില്‍ കാണുന്നില്ല.
ചര്‍ച്ച ഇത്ര മനോഹരമായി പുരോഗമിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് കമന്റുകള്‍ അപ്രത്യക്ഷമായാല്‍ അതിലൊരു ഭംഗിക്കുറവു തോന്നും
"താങ്കളുടെ നിലപാടുകളെ metaphysics-ല്‍ നിന്നും സ്വതന്ത്രമാക്കിയാല്‍ പിന്നെ നമ്മള്‍ തമ്മില്‍ ഒരു അഭിപ്രായവ്യത്യാസത്തിനു് കാരണമൊന്നും ഞാന്‍ കാണുന്നില്ല. metaphysics ഒഴിവാക്കുമ്പോള്‍ അതില്‍ പണിതുയര്‍ത്തിരിക്കുന്നു എന്നതിനാല്‍ മതങ്ങളും ഇല്ലാതാവും. അതാണല്ലോ പ്രശ്നവും!"
ശ്രീ ബാബു എന്റെ മേല്‍പറഞ്ഞ പോസ്റ്റില്‍ ഇട്ട കമന്റിന്റെ ഒരു ഭാഗം ആണ്.
എന്റെ പോസ്റ്റിലെ തന്നെ ആദ്യ വരി
"ഇന്നു നാം കാണുന്ന ഭ്രാന്തിനെ ആണ് 'മതം' എന്നു വിളിക്കുനത് എങ്കില്‍ ഈ ചോദ്യത്തിന് ഉത്തരം എന്തായിരിക്കണം എന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല."
വായിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്‍ പിന്നെ എന്ത് ആശങ്ക ആണുള്ളത് എന്നെനിക്കു മനസ്സിലാക്കാന്‍ സാധിക്കുന്നും ഇല്ല
അപ്പോള്‍ ഇതൊക്കെ എതോ ചില hidden ajenda യുടെ ഭാഗങ്ങള്‍ മാത്രം ആയിരിക്കുമോ

Thursday, June 17, 2010
ദൈവത്തെ പേടിക്കണ്ടാ
"ഇവിടെയും എന്റെ “യുക്തിയാണ്” (കുയുക്തി?) വിജയിക്കുന്നത്. ദൈവമുണ്ട് എന്ന് വിശ്വസിച്ചിട്ട് ദൈവമില്ലാതായാൽ എനിക്ക് ഒരു നഷ്ടവുമില്ല. ദൈവമില്ലായെന്ന് വിശ്വാസിച്ചിട്ട് ഒരു പക്ഷെ ദൈവമുണ്ടായാൽ... തീക്കളിയ്‌ക്ക് കാക്കരയില്ല."
കാക്കരയുടെ ഒരു കമന്റ് ആണ് സജിയുടെ ഒരു ലേഖനത്തിലും ഇതിനോട് സാമ്യമുള്ള ഒരു വാചകം കണ്ടിരുന്നു വിശ്വാസം തെറ്റായാല്‍ എന്നൊ മറ്റൊ പേരുള്ള ഒരു പോസ്റ്റില്‍.
ദൈവത്തെ പിടിച്ച് മനുഷ്യന്റെ എല്ലാ ദുര്‍ഗ്ഗുണങ്ങളും മനുഷ്യനുള്ളതിന്റെ ആയിരം ഇരട്ടി ഉള്ള ഒരു സാധനം ആക്കി, ഒരു ഭീകരനെ പോലെ മുകളില്‍ എവിടെയോ ഇരുത്തിയതുപോലെ തോന്നുന്നു.
പുനര്‍ജ്ജന്മം ഇല്ലെന്നു വിശ്വസിക്കുന്നവരില്‍ - ആകെ ഉള്ള ഒരേ ഒരു ജന്മം , അതും ദൈവം സ്വയം സൃഷ്ടിച്ചത് - അതില്‍ ചിലര്‍ സുഖമുള്ളവരും , ചിലര്‍ ദുഃഖമുള്ളവരും , ചിലര്‍ രോഗികളും, ചിലര്‍ ആരോഗ്യമുള്ളവരും, ചിലര്‍ കള്ളന്മാരും , ചിലര്‍ ദരിദ്രരും ഒക്കെ ആകുന്നു എങ്കില്‍
ആ സൃഷ്ടി ചെയ്ത ദൈവം അന്യായമാണ് കാണീച്ചത്. അദ്ദേഹം എല്ലാവരെയും ഒരേ പോലെ സൃഷ്ടിക്കേണ്ടിയിരുന്നില്ലെ? ഇങ്ങനെ പലരൂപത്തില്‍ സൃഷ്ടിക്കുവാന്‍ കാരണം?
അതും പോരാഞ്ഞിട്ട് തന്നെ പുകഴ്തി സ്തോത്രം ചൊല്ലുകയും വേണം എന്നാഗ്രഹിക്കുന്ന ഒരു ദൈവം ആണെങ്കില്‍ എന്റെ പൊന്നു ദൈവമെ എന്നെ വെറുതെ വിട്ടേരെ, ഞാന്‍ ഈ നാട്ടുകാരനല്ല.
പുനര്‍ജ്ജന്മം വിശ്വസിക്കുന്ന ഒരു ഹിന്ദു - ആദ്യം തന്നെ സൃഷ്ടിച്ചതു ദൈവമാണെന്നും തന്റെ കര്‍മ്മഫലമാണ് പലപല ജന്മങ്ങള്‍ പലപല തരത്തില്‍ ലഭിക്കുന്നതിനു കാരണം എന്നും പറഞ്ഞാല്‍ അതില്‍ യുക്തി ഉണ്ടെന്നു തോന്നാം. പക്ഷെ ആദ്യം തന്നെ സൃഷ്ടിച്ചു എന്നു പറയുന്നിടത്ത് വളരെ അധികം ക്ലിഷ്ടതകള്‍ കാണാം . അതിനെ പല രീതിയില്‍ വിശകലനം ചെയ്യുന്ന തത്വശാസ്ത്രങ്ങള്‍ ‘ദര്‍ശനങ്ങള്‍” എന്ന പേരില്‍ അറിയപ്പെടൂന്നു.
അവയെ കുറിച്ച് പിന്നീടെഴുതാം
ഇപ്പോള്‍ പ്രസിദ്ധമായ ഈ ഒരു വാചകം എഴുതി നിര്‍ത്തട്ടെ
“ GOD LOVES YOU BECAUSE OF WHAT GOD IS, NOT BECAUSE OF WHAT YOU DID OR DID NOT DO"
അതുകൊണ്ട് കാക്കരെ സ്വന്തം കര്‍മ്മത്തെ പേടിച്ചാല്‍ മതി ദൈവത്തെ പേടിക്കണ്ടാ

Wednesday, June 16, 2010
"ദൈവം ", "വിശ്വാസം"
"ദൈവം " "വിശ്വാസം" ഈ രണ്ടു വാക്കുകളും ബ്ലോഗില്‍ കളിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി.
ദൈവം എന്ന വാക്കു കൊണ്ട് ആരൊക്കെ എന്തൊക്കെ ഉദ്ദേശിക്കുന്നു എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?
ശ്രീ ലത്തീഫിന്റെ ലേഖനങ്ങളും അഭിപ്രായങ്ങളും കുറെ ഏറെ വായിച്ച് നോക്കിയപ്പോള്‍ എനിക്കു തോന്നുന്നത് അദ്ദേഹം പറയുന്ന ദൈവം നമ്മില്‍ നിന്നൊക്കെ വ്യത്യസ്ഥനായി ഉന്നതങ്ങളില്‍ എവിടെയോ ഇരുന്ന് നാമൊക്കെ എന്താണു ചെയ്യുന്നത് എന്നു വീക്ഷിക്കുന്നവനും അതിനുള്ള സമ്മാനമോ ശിക്ഷയോ എന്തായാലും അതു നമുക്കായി വിധിക്കുന്നവനും ആയ ഒരു പ്രതിഭാസം ആണെന്നാണ്
ഞാന്‍ മനസ്സിലാക്കിയത് തെറ്റാണെങ്കില്‍ ശ്രി ലത്തീഫ് വ്യക്തമാക്കും എന്നു പ്രതീക്ഷിക്കുന്നു.
ശ്രീമാന്‍ സജിയുടെ അഭിപ്രായവും ഇതേ പോലെ തന്നെ ആണെന്നാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിച്ചിട്ടു തോന്നിയത്. ഇതിലും തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലൊ.
ഇനി , അവര്‍ രണ്ടു പേരും വിചാരിച്ചത് ഇങ്ങനെ ആണെങ്കിലും അല്ലെങ്കിലും , ശ്രീ ജബ്ബാര്‍ മാഷിനെ പോലെ ഉള്ളവര്‍ എതിര്‍ക്കുന്നത് ഇത്തരം ഒരു സങ്കല്‍പ്പത്തെ ആണ്. ( അല്ലെങ്കില്‍ പറയണേ:)) ഇക്കൂട്ടര്‍ ഭയങ്കര മായി യുക്തി ഉപയോഗിക്കുന്നവരാണ്.
അതായത് ദൈവം ഉണ്ട് എന്നു പറഞ്ഞാല്‍ അതിന് അങ്ങനെ പറയുന്നവര്‍ തെളിവു കൊടുക്കണം, ഇല്ലാത്ത പക്ഷം അതു --"ശാസ്ത്രീയമായി "--- തെറ്റായിപ്പോയി. എന്നാല്‍ ദൈവം ഇല്ല എന്ന് ഇവര്‍ പറയുന്നതിന് തെളിവു വേണ്ട - അതു അതിഭയങ്കരമായ 'യുക്തി' ആണ്, അതാണ് ഈ ശാസ്ത്രീയം ശാസ്ത്രീയം എന്നു പറയുന്നത്. അതിങ്ങനെ എങ്ങാനും ചോദിച്ചാല്‍ ഇവര്‍ക്കു ദേഷ്യവും വരും അതുകൊണ്ട് സൂക്ഷിക്കണം
ഈ യുക്തിയുപയോഗിച്ച് --
ഈ അണ്ഡകടാഹത്തില്‍ ഉള്ള ആറ്റങ്ങള്‍ വരെ കുരുമുളകു കച്ചവടക്കാരന്‍ കുരുമുളകു കൊടിയില്‍ നോക്കി മുളകു എണ്ണുന്നതുപോലെ എണ്ണി തിട്ടപ്പെടുത്തിയ ( വെറൂം ആറ്റങ്ങള്‍ മാത്രമല്ല, അതിലെ ഹൈഡ്രജന്‍ മാത്രം വേറെ വേറേ -- എന്താ മോശമാണോ?) ഇവര്‍ പറയുമ്പോള്‍ അതാണു ശരി എന്ന് ബാക്കി ഉള്ളവര്‍ക്കങ്ങു വിശ്വസിച്ചു കൂടേ? ഇവര്‍ പറയുന്നത് വിശ്വസിച്ചാല്‍ അത് അന്ധവിശ്വാസമല്ല അതാണു ശരിക്കുള്ള വിശ്വാസം (ദാ പിന്നെയും വിശ്വാസം )
ഇന്നു പറയുന്നതു മാറ്റി ഇവര്‍ നാളെ വേറെ ഒന്നു പറയുമ്പോള്‍ അതു വിശ്വസിച്ചു കൊള്ളണം അപ്പോള്‍ അതാണു യുക്തി മനസ്സിലായില്ലെ യുക്തിയുടെ കിടപ്പുവശം.
അനന്തമായ സ്ഥലത്ത് അനന്തമായ കാലങ്ങളോളം നിലനില്‍ക്കുന്ന ഈ പ്രപഞ്ചത്തെ മുഴുവന്‍ കുരുമുളക് എണ്ണുന്നതുപോലെ എണ്ണാന്‍ പരിമിതപ്രജ്ഞനായ മനുഷ്യന് സാധ്യമല്ലെന്ന് അറിയാമായിരുന്ന നമ്മുടെ പൂര്‍വികര്‍ പ്രപഞ്ചസത്യത്തെ കുറിച്ചു നടത്തിയ പഠനങ്ങളുടെ ആകെ തുകയാണ് ഹിന്ദുമതതത്വശാസ്ത്രം
മുസ്ലിങ്ങള്‍ക്കു ഖുറാനെ പോലെയൊ, കൃസ്ത്യാനികള്‍ക്കു ബൈബിളിനെ പോലെയൊ ഉപമിക്കാവുന്ന ഹൈന്ദവഗ്രന്ഥമായ ഭഗവത് ഗീതയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട വാക്യം ഏതാണെന്നു ചോദിച്ചാല്‍
അത് ഇതാണ്
"വിമൃശ്യൈതദശേഷേണ
യഥേച്ഛസി തഥാ കുരു"
ഗീത ഉപദേശിച്ച ശേഷം ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോടു പറയുന്നു
" ഞാന്‍ ഇപ്പറഞ്ഞതെല്ലാം - ഒട്ടും വിടാതെ - അശേഷമാകും വണ്ണം - വിമര്‍ശന ബുദ്ധിയോടു കൂടി പഠിച്ച ശേഷം - അതായത് യാതൊരു സംശയവും ബാക്കി വരാത്തവണ്ണം പഠിച്ച ശേഷം - നിനക്കു യാതൊന്നു ശരി എന്നു തോന്നുന്നുവോ അപ്രകാരം ചെയ്യുക "
അവനവന്റെ യുക്തി വേണ്ടും വണ്ണം ഉപയോഗിച്ചു അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം - അതാണു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ടത്.
ഈ വാചകം പറയുമ്പോള്‍ ഒന്നു കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്-
അവനവന് ഇഷ്ടമുള്ളതു പോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത് എല്ലാ വിശദമായി പഠിച്ചു കഴിഞ്ഞവര്‍ക്കാണ് അല്ലാതെ എന്തിന്റെ എങ്കിലും മുക്കും മൂലയും മാത്രം അറിഞ്ഞവര്‍ക്കല്ല
സ്വന്തം യുക്തിക്കു നിരക്കുന്നതല്ല എന്നു തോന്നുന്നതിനെ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം എവിടെ നിരസിക്കപ്പെടുന്നുവോ ആ ജീവിതം നരകതുല്യം തന്നെ

Thursday, June 10, 2010
വയര്‍ നിറയ്ക്കല്‍
അടുത്തിടെ പണ്ടത്തെ ഒരു വലിയ ‘ആള്‍ദൈവ‘ ത്തെ കുറിച്ചുള്ള ചിലവാര്‍ത്തകള്‍ അറിഞ്ഞു. ഇതിപ്പോള്‍ എഴുതാന്‍ കാരണം പാര്‍ത്ഥന്റെ ഈ പോസ്റ്റിലെ
നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്ന ചോദ്യത്തിന്, യേശുവിന്റെ മറുപടി : “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല”.
ഈ വാചകം ആണ്.
കോണ്‍ഗ്രസിന്റെ ഇന്ദിരാഗാന്ധിപ്രതാപകാലത്ത് അവരുടെ ഒക്കെ തണലില്‍ സ്വന്തം അടിത്തറ കെട്ടി ഉയര്‍ത്തിയ (?)
ഒരു വ്യക്തി. പ്രമുഖരായ വ്യവസായികളുടെ എല്ലാം ആദരണീയ വ്യക്തി.
അവരുടെ ചെലവില്‍, അസ്വരുടെ വ്യവസായസ്ഥാപനങ്ങളിലെ അതിഥിസല്‍ക്കാര മന്ദിരങ്ങളില്‍ മാറിമാറി താമസിച്ച് തനിക്കു വേണ്ടുന്നതൊക്കെ അനുഭവിച്ചിരുന്ന ഒരു വ്യക്തി.
പക്ഷെ ശനി കണ്ടകനായതിനാലൊ, എന്തൊ വിദേശകമ്പനികള്‍ ഭാരതത്തിലുള്ള ചില കമ്പനികള്‍ വാങ്ങികൂട്ടിയ കൂട്ടത്തില്‍, ഇദ്ദേഹത്തിനെ ആരാധിച്ചിരുന്ന ഒരെണ്ണവും അവയില്‍ പെട്ടുപോയി.
പതിവു പോലെ അദ്ദേഹം ഒരുനാള്‍ വിരുന്നിനെത്തി.
അതിഥി മന്ദിരത്തില്‍ താമസിക്കണം എങ്കില്‍ എന്റെ ബോസിന്റെ അനുവാദം വേണം.
കാലാകാലങ്ങളായി നടന്നു വന്നിരുന്ന ഒരു ആചാരം ഒറ്റയടിയ്ക്കു നിര്‍ത്തുന്നത് ബുദ്ധിമുട്ടാണെന്നു തന്റെ ജോലിയില്‍ കഴിവുതെളിയിച്ച ന്റെ ബോസിനു നന്നായറിയാം. അതും വടക്കെ ഇന്ത്യയിലെ ഭ്രാന്തന്മാരായ മതമേധാവികള്‍ക്കിടയില്‍.
അദ്ദേഹം അയാള്‍ക്കു താമസത്തിനനുവാദം കൊടുത്തു. കുറച്ചു ദിവങ്ങള്‍ കഴിഞ്ഞിട്ടും പോകാനുള്ള പരിപാടി ഒന്നും കാണാഞ്ഞതിനാല്‍ ഇതയാളുടെ അവസാനത്തെ വിരുന്നാക്കണം എന്നു തീരുമാനിച്ച് എന്റെ ബോസ് യാളുമായി നാലുമണിക്കൂര്‍ നീണ്ട ഒരു കൂടിക്കാഴ്ച്ച നടത്തി.
ഏതായാലും അതിനു ശേഷം അയാള്‍ വന്നിട്ടില്ല.
പക്ഷെ ആ കൂടിക്കാഴ്ച്ചയ്ക്കിടയില്‍ ഉണ്ടായ ചില സംസാരങ്ങള്‍ ശ്രദ്ധയര്‍ഹിക്കുന്നു.
ബോസിന്റെ ഒരു ചോദ്യം
“ അങ്ങ് ഇത്രയും വലിയ ശക്തിയും സിദ്ധിയും ഉള്ള ആളായിട്ടും എന്തുകൊണ്ട് ഇന്ദിരാഗാന്ധി, കമലാപതി ത്രിപാഠി ( അയാളുടെ മരുമകള്‍ “ബഹു” എന്നറിയപ്പെട്ടിരുന്നതാണത്രെ- അവരുടെ അനുഗ്രഹം കൊണ്ടാണ്‍് ഇയ്യാള്‍ ഇന്ദിരാഗാന്ധിയുടെ അടൂത്ത് എത്തിപ്പെട്ടത് പോലും. ബഹുവിന്‍ ഇഷ്ടം ആണെങ്കില്‍ സ്വര്‍ഗ്ഗം , അല്ലെങ്കില്‍ നരകം അതായിരുന്നു അത്രെ അന്നത്തെ കാലം) എന്നിവരെ പോലെയുള്ള രാഷ്റ്റ്രീയക്കാരുടെയും , സിംഘാണിയ യെ പോലെ ഉള്ള വ്യവസായികളെയും വിട്ട് പാവങ്ങളെ സേവിക്കാത്തത് ?”
അയാളുടെ ഉത്തരം “ അവനവന്റെ വയറു നിറയ്ക്കാന്‍ പ്രാപ്തിയില്ലാത്ത അവരെ ഒക്കെ സേവിച്ചാല്‍ അവര്‍ എങ്ങനെ എന്റെ വയര്‍ നിറയ്കും?
എഴുതുവാന്‍ ഒരുപാടുണ്ട്. പക്ഷെ ഈ ഒരു വാചകം കഥയുടെ സാരാംശമായി തോന്നിയതുകൊണ്ട് ഇവിടെ നിര്‍ത്തി
ബൈ ബൈ

Friday, April 23, 2010
SBI Life - Hell with it
മാർച്ച് മാസം കാശിനാവശ്യം ഒരുപാടുള്ള സമയം. തപ്പിയിട്ട് ആകെ ഉള്ളത് ഒരു എസ് ബി ഐ ലിഫെ പോളിസി നാലു കൊല്ലം മുമ്പ് - അതും ഒരു ലോൺ എടൂക്കേണ്ടി വന്നപ്പോൾ അവർ ബലമായി പിടിപ്പിച്ചത്- എടൂത്തത് . മൂന്നു കൊല്ലം അടച്ചു കഴിഞ്ഞാൽ ആ കാശു തിരികെ കിട്ടുമല്ലൊ.
അ ങ്ങനെ 36,000 രൂപ മൂന്നു കൊല്ലമായി അടച്ചു . നാലു കൊല്ലം കഴിഞ്ഞപ്പോൾ അത് വളർന്ന് 32000 രൂപ ആയി.
അതെങ്കിൽ അത് മാർച്ചവസാനത്തിനു മുമ്പ് കിട്ടാൻ ഒരു ദിവസം അവധി എടുത്ത് നൂറു കിലോമീറ്റർ ദൂരെ ഉള്ള അവരുടെ ആപ്പീസിൽ കൊണ്ടുപോയി അടച്ചു.
ബാക്കി കഥകൾ മുകളിലുള്ള പടങ്ങൾ പറയും.
ഒരേ ചെക് എത്ര നമ്പരുകളിൽ സ്പീഡ് പോസ്റ്റിൽ അയയ്ക്കാം എന്നു കണ്ടോ?
അപ്പോൾ അനംഗാരി അടിവസ്ത്രം മോഷ്ടിക്കുന്ന പോസ്റ്റിൽ എഴുതിയത് ശരിയാണൊ പോസ്റ്റാണൊ വേറെ എവിടെ എങ്കിലുമാണൊ തകരാറ്?
ഇതിൽ സ്പീഡ് പോസ്റ്റിനെ ഞാൻ അവിശ്വസിച്ചിരുന്നെങ്കിലോ?
നാണമില്ലാത്ത മറ്റൊരു കാര്യം - ഇന്നു എനിക്കു ബോംബെയിൽ നിന്നും മെയിൽ അയച്ചവൾക്ക് , അവൾ സ്പീഡ് പോസ്റ്റിൽ എന്റെ മേല് വിലാസത്തിൽ അയച്ചു എന്നു പറയുന്ന സാധനം ഇന്നലെ റായ് പൂരിലെ ഓഫീസിൽ നിന്നും എന്റെ സുഹൃത്തിന്റെ കയ്യിൽ ലഭിച്ചു എന്നതാണ്.
അപ്പോൽ ഇനി നിങ്ങളിലാർക്കെങ്കിലും പണം എവിടെ നിക്ഷേപിക്കണം എന്നു ഒരു സംശയം വന്നാൽ ആദ്യം ഓർക്കുക SBI Life പിന്നെ അതിനെ പറ്റി യാതൊരു വിഷമവും വേണ്ട Just forget it that's all
മാർച് 31 ആം തീയതി തയ്യാറാക്കിയ ചെക് അവർ എത്ര ശുഷ്കാന്തിയോടു കൂടിയായിരിക്കണം ഏപ്രിൽ പതിനാലാം തീയതി പോസ്റ്റ് ചെയ്യുന്നത് എനിക്കു സന്തോഷം സഹിക്കാൻ പറ്റുന്നില്ല
Labels:
Hell with it SBI Life
Wednesday, April 14, 2010
വഴിപാട് ഏലസ്സു്
വഴിപാടു നടത്തിയും, ഏലസ്സു ധരിച്ചും കാര്യം നേടാം എന്നു ധരിച്ചു വശായി വരുന്നുണ്ട് പലരും. അവരുടെ എണ്ണം കൂടൂന്നില്ലെങ്കിൽ ടി വീ ചാനലുകളിൽ ഇത്രയധികം വിവരക്കേടുകൾ കാശു മുടക്കി എഴുന്നള്ളിക്കുമായിരുന്നൊ?
പക്ഷെ നമ്മുടെ പൂർവികർ പറഞ്ഞതു കേൾക്കണ്ടേ?
ബുദ്ധി, ശക്തി , പരാക്രമം, സാഹസം, ഉദ്യമം(INITIATIVE), ധൈര്യം എന്ന് ആറെണ്ണം കൂടിയിടത്തെ ദേവന്മാർ പ്രസാദിക്കുകയുള്ളു എന്ന്.
“ഉദ്യമഃ സാഹസം ധൈര്യം ബുദ്ധിഃ ശക്തിഃ പരാക്രമഃ
ഷഡേതേ യത്ര വർത്തന്തേ തത്ര ദേവാഃ സഹായ്യകൃത് “
ഇവ ആറും ഉണ്ടെങ്കിൽ മാത്രം പ്രസാദിക്കുന്ന ദേവന്മാർക്ക് എന്തു ഏലസ്സു് വേണം ? എന്തു വഴിപാടു് നേരണം ?

Sunday, April 11, 2010
മൌനം വിദ്വാനു ഭൂഷണം
സാരമുള്ള വചനങ്ങള്‍ കേള്‍ക്കിലും
നീരസാര്‍ഥമറിയുന്നു ദുര്‍ജ്ജനം
ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൌതുകം.
ഖലന്മാര്‍ വിവദിക്കുമ്പോള്‍
മൌനം വിദ്വാനു ഭൂഷണം
കാകകോലാഹലത്തിങ്കല്‍
കുയില്‍നാദം വിളങ്ങുമോ.
http://nrp-kochukochukadhakal.blogspot.com/2010/02/blog-post.html
ഇവിടെ വായിച്ചപ്പോൾ രസം തോന്നി എന്നാൽ ഇവിടെയും കിടക്കട്ടെ

Sunday, April 04, 2010
ഇവനെ ഒക്കെ എന്തു ചെയ്യണം?
NTPC കായംകുളം സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഒരു നല്ലകാര്യം ശ്രദ്ധയിൽ പെട്ടു - ആ കമ്പനിയുടെ പരിസരങ്ങ ളിൽ ഉള്ള സ്കൂളൂകളിലെ 10, 12 ക്ലാസുകളിലെ ഏറ്റവും അധികം മാർക്കുവാങ്ങുന്ന വിദ്യാർത്ഥികൾക്ക് ഒരു പാരിതോഷികം - കുറച്ചു രൂപ സമുന്നതി എന്ന NGO വഴി സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നു ആണ്ടിൽ ഒരിക്കൽ.
പക്ഷെ ഈ നല്ല കാര്യം പല സ്വകാര്യസ്കൂളുകളിലും ലഭിക്കുമ്പോൾ പല സർക്കാർ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കു ലഭിക്കുന്നില്ല എന്നതും ശ്രദ്ധയിൽ പെട്ടു.
കാര്യം അന്വേഷിച്ചപ്പോൾ ലഭിക്കേണ്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് അവസാന ദിവസം കഴിഞ്ഞാണത്രെ എത്തേണ്ടിടത്തിയത്. എന്തൊരു ശുഷ്കാന്തി.
അഥവാ സ്കൂൾ തലവന്റെ മക്കൾക്കായിരുന്നു ലഭിക്കുന്നത് എങ്കിലും ഇതുപോലെ തന്നെ ആയിരുന്നിരിക്കുമോ ഇവർ പ്രവർത്തിക്കുക?
ബ്ലോഗിലൊന്നും ഇതൊന്നും എഴുതിയിട്ടൊന്നും ഒരു കാര്യവുമില്ല എന്നറിയാം എന്നാലും മനസ്സിന്റെ വിഷമം അല്പം ഒന്നു കുറഞ്ഞു കിട്ടുമല്ലൊ എന്നു കരുതി അത്ര മാത്രം
അല്ല ആരെങ്കിലും ഇത് അന്വേഷിച്ചാൽ പ്രശ്നം രാഷ്ട്രീയവൽക്കരിക്കാനും സ്കൂൾ തലവൻ ചെയ്തതാണു ശരി എന്നു വരുത്താനും അന്വേഷിക്കുന്നവനെ കുറ്റക്കാരനാക്കനും ഒക്കെ നാം മിടുക്കന്മാരും ആണല്ലൊ അല്ലേ.
ഇക്കാര്യത്തിൽ കൃസ്തീയ മാനേജുമെന്റുകൾ കാണീച്ച ശുഷ്കാന്തിയും പ്രശംസനീയം ആണ്. ബെധനിമഠം പോലെയുള്ള സ്കൂളൂകൾ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ആ ആനുകൂല്യം ഉടനടി നേടിക്കൊടൂത്തപ്പോൾ, മറ്റു പല മാനേജുമെന്റ്കളൂം അവയുടെ ഒന്നും പേർ എഴുതുന്നില്ല - എനിക്കുമില്ലെ നാണം
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന വില്ലേജിൽ ആയാപറമ്പു ഹൈ സ്കൂൾ ഞാൻ ജനിച്ച നാട്ടിൽ എന്റെ പ്രൈമറി വിദ്യാഭ്യാസം നടത്തി തന്ന സ്കൂളായതു കൊണ്ട് അവിടത്തെ കുട്ടികൾക്കും ലഭിച്ചില്ല എന്നറിഞതുകൊണ്ടൂള്ള വിഷമം ഇതെന്നെ കൊണ്ട് എഴുതിച്ചു

രാമോ രാജമണിഃ
സംസ്കൃതത്തിലെ വിഭക്തികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനുദാഹരണമായി വാല്മീകിരാമായണത്തിലെ ഈ ശ്ലോകം മുമ്പ് എഴുതിയിരുന്നു.
ശ്രീരാമഃ ശരണം സമസ്തജഗതാം രാമം വിനാ കാ ഗതിഃ
രാമേണ പ്രതിഹന്യതേ കലിമലം രാമായ കാര്യം നമഃ
രാമാല്‍ ത്രസ്യതി കാലഭീമഭുജഗോ രാമസ്യ സര്‍വം വശേ
രാമേ ഭക്തിരഖണ്ഡിതാ ഭവതു മേ രാമ ത്വമേവാശ്രയഃ
ശ്രീരാമഃ , രാമം, രാമേണ, രാമായ, രാമാല്‍, രാമസ്യ, രാമേ , ഹേ രാമ (സംബോധന) എന്നിങ്ങനെ എല്ലാ പ്രഥമാ ഏകവചനരൂപങ്ങളും ഈ ശ്ളോകത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.
ഇപ്പോൾ അതു പോലെ മറ്റു രണ്ടു ശ്ലോകങ്ങളും കൂടി കണ്ടു എന്നാൽ അവയും കൂടി പ്രകാശിപ്പിക്കാം എന്നു തീരുമാനിച്ചു
ഒന്നു രാമനും മറ്റതു കൃഷ്ണനും
രാമോ രാജമണിഃ സദാ വിജയതേ രാമം രമേശം ഭജേ
രാമേണാഭിഹതാ നിശാചരചമൂഃ രാമായ തസ്മൈ നമഃ
രാമാന്നാസ്തി പരായണം പരതരം രാമസ്യ ദാസോസ്മ്യഹം
രാമേ ചിത്തലയഃ സദാ ഭവതു മേ ഭോ രാമ മാമുദ്ധര
കൃഷ്ണോ രക്ഷതു നോ ജഗത്ത്രയഗുരുഃ കൃഷ്ണം നമസ്യാമ്യഹം
കൃഷ്ണേനാമരശത്രവോ വിനിഹതാഃ കൃഷ്ണായ തസ്മൈ നമഃ
കൃഷ്ണാദേവ സമുത്ഥിതം ജഗദിദം കൃഷ്ണസ്യ ദാസോസ്മ്യഹം
കൃഷ്ണെ തിഷ്ഠതി സർവമേതദഖിലം ഹേ കൃഷ്ണ രക്ഷസ്വ മാം

Friday, April 02, 2010
ദിവ്യന്‍
തുടക്കം ---- ഒടുക്കം
"കുറച്ചു നാള്‍ മുന്നെ ഒരു ബ്ലോഗര്‍ അയ്യപ്പ ചരിത്രം ബ്ലോഗില്‍ എഴുതുകയുണ്ടായി, ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഗതി എന്തെന്നാല്‍ താന്‍ മാസങ്ങളോളം വ്രത ശുദ്ധിയില്‍ ഇരുന്നാണ് ഈ എഴുത്തിന് തയ്യാറെടുത്തതെന്ന ആമുഖമാണ്. അതായത് അയ്യപ്പ ചരിത്രം വ്രതമെടുക്കാതെ എഴുതുന്നത് കൊടിയ പാപമാണെന്ന് ജനങ്ങളെ ധരിപ്പിക്കാന്‍ ഒരു ശ്രമം.

Thursday, April 01, 2010
അന്‍പത്തി ഒന്ന് അക്ഷരങ്ങള്‍
പണ്ടു പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ്. ഓര്‍മ്മയില്‍ നിന്നെഴുതുന്നു കഥാപാത്രങ്ങളുടെ പേര്‍ അത്ര ഓര്‍മയില്ല.
ഒരു രാജാവിന്റെ അടുത്ത് മുറജപം പോലെ എന്തോ നടക്കുന്ന സമയം.
അനേകം പണ്ഡിതന്മാര്‍ ഇരുന്ന് മന്ത്രോച്ചാരണങ്ങള്‍ നടത്തുന്നു.
ഒരാള്‍ അതിനെ പുഛിച്ച് ഇങ്ങനെ പറഞ്ഞു അത്രെ " ഇതെന്ത് ? അന്‍പത്തി ഒന്ന് അക്ഷരങ്ങള്‍ തിരിച്ചും മറിച്ചും പറയുന്നു. മന്ത്രമാണത്രെ മന്ത്രം "
ഇതു കേട്ട മറ്റൊരാള്‍ അയാളെ തന്തയ്ക്കും തലവഴിയ്ക്കും ഒക്കെ തെറിയും വിളിച്ചു.
അപ്പോള്‍ ആദ്യത്തെ ആള്‍ - അയാളും മോശക്കാരനല്ല - രാജാവിനടുത്ത് പരാതിയും ആയി ചെന്നു ഇയാള്‍ എന്നെ തന്തയ്ക്കുവിളിച്ചു എന്ന്.
ഉടന്‍ രാജാവു തെറിവിളിച്ചയാളെ വരുത്തി കാര്യം ആരാഞ്ഞു.
അയാള്‍ പറഞ്ഞു "അയ്യോ അടിയന്‍ തെറിയൊന്നും വിളിച്ചില്ലേ. മുറജപത്തില്‍ മന്ത്രം എന്നു പറയുന്നത് അന്‍പത്തി ഒന്ന് അക്ഷരങ്ങള്‍ തിരിച്ചും മറിച്ചും പറയുന്നതാണെന്ന് ഇദ്ദേഹം പറഞ്ഞു. അടിയനും അതുപോലെ അന്‍പത്തി ഒന്നക്ഷരം തിരിച്ചും മറിച്ചും ഒക്കെ ഒന്നു പറഞ്ഞതെ ഉള്ളേ"
രാമായണത്തിലെ ശ്ലോകങ്ങള്‍ പലയിടത്തു നിന്നും അടര്‍ത്തി എടൂത്താല്‍ ഇതിലും സരസമായി കാര്യങ്ങള്‍ പറയാം. ഇനി അതിലെ വാക്കുകള്‍ പലയിടത്തു നിന്നും വേണ്ടപോലെ കൂട്ടി ചേര്‍ത്താല്‍ അതിലും നല്ല അര്‍ത്ഥങ്ങള്‍ മെനയാം. അക്ഷരങ്ങള്‍ ഇതുപോലെ വിളക്കി ചേര്‍ത്താല്‍ ആ ഹാ എത്ര സുന്ദരം എന്റെ കേരളം

Tuesday, March 30, 2010
രാമരാജ്യം
വാല്‌മീകിരാമായണത്തിലെ രാമനെ കുറിച്ച് ഒരു കുറിപ്പ് എഴുതി.
അതു കണ്ടപ്പോള്‍ ഒരാള്‍ക്കു സംശയം തോന്നിയതു കണ്ടോ?
രാജഭരണമാണ് ജനാധിപത്യത്തെക്കാള്‍ നല്ലത് എന്ന് ഞാന്‍ പറഞ്ഞു.
അതെയോ? ഇനി ഞാന്‍ അങ്ങനെ എങ്ങാനും പറഞ്ഞോ പോലും?
സുഹൃത്തുക്കളേ - എഴുതിയതു വായിക്കുക അതില്‍ പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്നു മനസ്സിലാക്കി വിമര്‍ശിക്കുക അതല്ലെ അഭികാമ്യം?
ക്ഷത്രിയന്റെ ഉദാഹരണത്തിന് അനുയോജ്യമായ ഒരു കഥാപാത്രം ആണ് വാല്‌മീകിയുടെ രാമന്‍ - ബ്രാഹ്മണന്റെ ഉദാഹരണത്തിന് അനുയോജ്യനായ കഥാപാത്രം വിശ്വാമിത്രന്‍ എന്നതു പോലെ.
ഓരോരോ കാലഘട്ടത്തിനും അതിന്റെതായ കഥകള്‍ ഉണ്ടാകും. അന്നന്നത്തെ വ്യവസ്ഥിതിയ്ക്കനുസരിച്ച കഥകളായിരിക്കും അവ.
അന്നത്തെ പേരുകള്‍ ആയിരിക്കില്ല മറ്റൊരു കാലഘട്ടത്തില്‍ അതെ കഥാപാത്രങ്ങള്‍ക്ക്.
രാജ്യഭരണം നടത്തിയിരുന്നത് അക്കാലത്ത് രാജാക്കന്മാരായിരുന്നു. രാജാവാകണം എങ്കില്‍ ക്ഷത്രിയനായിരിക്കണം. അപ്പോള്‍ ക്ഷത്രിയന്‍ എങ്ങനെ ഉള്ളവനായിരിക്കണം എന്നതാണ് രാമകഥയില്‍ കൂടി കാണിച്ചു തരുന്നത്.
ഇന്നു രാജ്യം ഭരിക്കുന്നത് രഷ്ട്രീയക്കാരാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍. ഈ പ്രതിനിധിയ്ക്കു വേണ്ട ഗുണങ്ങളും ഇതുപ്പോലെ തന്നെ വായിച്ചെടുക്കണം.
രാമന്റെ ഗുണം ആണ് ideal ഓരോ ജനപ്രതിനിധിയും രാമഗുണം ഉള്ളവനാണെങ്കില്‍ രാമരാജ്യം വരും -
കളിയാക്കിപ്പറഞ്ഞതാണെങ്കിലും ശ്രീഹരിയ്ക്ക് - (cALviN::കാല്‍വിന്‍) കാര്യമറിയാം
രാമരാജ്യം എങ്ങനെ ആയിരിക്കും എന്നു വാല്‌മീകി പറഞ്ഞതു കേള്‍ക്കണ്ടേ? അതു കേട്ടിട്ട് നമുക്കൊരുമിച്ച് ഹാലിളക്കാം പോരേ?
"പ്രഹൃഷ്ടമുദിതോ ലോകസ്തുഷ്ടഃ പുഷ്ടഃ സുധാര്‍മ്മികഃ
നിരാമയോ ഹ്യരോഗശ്ച ദുര്‍ഭിക്ഷഭയവര്‍ജ്ജിതഃ"
ജനങ്ങള്‍ എല്ലാവരും - പ്രജകള്‍ എല്ലാവരും -- ശ്രദ്ധിക്കണം എല്ലാവരും ആണ് സവര്‍ണ്ണര്‍ മാത്രമല്ല ബ്രാഹ്മണര്‍ മാത്രമല്ല ക്ഷത്രിയര്‍ മാത്രമല്ല, വൈശ്യര്‍ മാത്രമല്ല ----- എല്ലാവരും അതുകൊണ്ടാണ് ലോകം എന്ന വാക്കുപയോഗിച്ചിരിക്കുന്നത് സന്തുഷ്ടരാണ് , ധാര്‍മ്മികബുദ്ധിയുള്ളവരാണ്, രോഗങ്ങള്‍ വ്യാധികള്‍ എന്നിവയില്ലാത്തവരാണ്, ക്ഷാമം, ഭയം , എന്നിവയില്ലാത്തവരാണ്.
(എന്താ ഇതൊക്കെ ആണൊ മോശം സംഗതികള്‍ അതോ ഇതില്‍ പറഞ്ഞ - ഇല്ലാത്തവയെല്ലാം ഉണ്ടായിരിക്കയും ഉള്ളവയെല്ലാം ഇല്ലാതിരിക്കുകയും വേണോ?)
ന പുത്രമരണം കേചിത് ദ്രക്ഷ്യന്തി പുരുഷാഃ ക്വചിത്
നാര്യശ്ചാവിധവാ നിത്യം ഭവിഷ്യന്തി പതിവ്രതാഃ
പുത്രമരണം, വൈധവ്യം എന്നിവ കേള്‍ക്കാനില്ല, പാതിവ്രത്യം ഉണ്ടായിരുന്നു.
ന ചാഗ്നിജം ഭയം കിഞ്ചിന്നാപ്സു മജ്ജന്തി ജന്തവഃ
നവാതജം ഭയം കിഞ്ചിന്നാപി ജ്വരകൃതം തഥാ
അഗ്നി ജലം വായു എന്നിവയില്‍ നിന്നുള്ള ഭയം ഉണ്ടായിരുന്നില്ല - പ്രകൃതി പോലും അനുകൂലമാണെന്നു താല്‍പര്യം. രോഗഭയവും ഇല്ലായിരുന്നു.
"നചാപി ക്ഷുത്ഭയം തത്ര ന തസ്കരഭയം തഥാ
നഗരാണി ച രാഷ്ട്രാണി ധനധാന്യയുതാനി ച
നിത്യം പ്രമുദിതാഃ സര്‍വേ യഥാ കൃതയുഗേ തഥാ"
വിശപ്പില്‍ നിന്നോ കള്ളന്മാരില്‍ നിന്നോ ഉള്ള ഭയവും അക്കാലത്തില്ലായിരുന്നു. രാജ്യം ധനധാന്യസമ്പല്‍ സമൃദ്ധമായിരുന്നു.
എല്ലാവരും എല്ലായ്പ്പോഴും സന്തുഷ്ടരായിരുന്നു.
ഇതു പോലെ ഒരു ഭരണം ആണ് കാഴ്ച വയ്ക്കുന്നതെങ്കില്‍ അത് കോണ്‍ഗ്രസ്സായാലും, കമ്യൂണിസ്റ്റായാലും ബി ജെ പി ആയാലും ഇനി മറ്റാരെങ്കിലും ആയാലും അതു നല്ലത്
അല്ല ഇന്നു കാണുന്നതുപോലെ സ്വജനപക്ഷപാതം, കൊള്ള, കൊല, കൈക്കൂലി, ഗുണ്ഡാരാജ് എന്നിവയാണു കാണുന്നതെങ്കില്‍ അത് ഏതു ശ്രീരാമനാണെങ്കിലും ശ്രീകൃഷ്ണനാണെങ്കിലും എതിര്‍ക്കണം.
അപ്പോള്‍ വാല്‌മീകിയാമായണം ഒന്നു വായിക്കൂ രാമരാജ്യം എന്താണെന്നു മനസ്സിലാക്കിയശേഷം നമുക്കു ചര്‍ച്ചിക്കാം -- രാമരാജ്യം വേണോ വേണ്ടയൊ എന്ന്

Monday, March 29, 2010
ആ ശ്ലോകങ്ങള്‍
ആശാനെ ഒരു സംശയം
എന്താഡോ?
രാമനോട് കാട്ടില്‍ പോകാന്‍ പറഞ്ഞപ്പോള്‍ രാമന്‍ ചുമ്മാ മിണ്ടാതങ്ങു പോയെ ഉള്ളോ? അങ്ങനെ മനുഷ്യര്‍ വല്ലോരും ചെയ്യുമൊ?
രാമന്‍ സാധാരണ മനുഷ്യന്‍ അല്ല മര്യാദാപുരുഷോത്തമന്‍ ആണെന്നു കേട്ടിട്ടില്ലെ?
പക്ഷെ ഈ ശ്ലോകങ്ങളുടെ അര്‍ത്ഥത്തില്‍ എനിക്കൊരു സംശയം
ഏതു ശ്ലോകങ്ങള്‍
അയോദ്ധ്യാകാണ്ഡം 22 ആം സര്‍ഗ്ഗം പതിനഞ്ചു മുതല്‍ പത്തെണ്ണം
പതിനഞ്ചാമത്തെ ശ്ലോകം -
"കൈകേയ്യാഃ പ്രതിപത്തിര്‍ഹി കഥം സ്യാന്മമ വേദനേ
യദി തസ്യാ നഭാവോയം കൃതാന്തവിഹിതോ ഭവേത്"
പ്രതിയായ കൈകേയി പത്തിവിടര്‍ത്തിക്കൊണ്ട് ഹി എന്ന് ഒച്ച ഉണ്ടാക്കിക്കൊണ്ട് വേദനിപ്പിച്ച് എന്റെ കഥ കഴിച്ചപ്പോള്‍ എന്നു വരെ മനസ്സിലായി ബാക്കി--?
ഹായ് ഹായ് കേള്‍ക്കട്ടെ ബാക്കി കൂടി
പതിനേഴിലാകട്ടെ
"ജാനാസി ഹി യഥാ സൗമ്യ ന മാതൃഷു മമാന്തരം
ഭൂതപൂര്‍വം വിശേഷോ വാ തസ്യാ മയി സുതേപി വാ"
മാതൃഷു മമാന്തരം ഭൂത എന്നു വച്ചാല്‍ ഭൂതത്തെ പോലെ മാതാവ് മാന്തിപ്പറിച്ചു.
ഭൂത കഴിഞ്ഞാല്‍ പച്ച തെറി - എന്റാശാനേ ഇപ്പറഞ്ഞവനെ ആണൊ നിങ്ങള്‍ പുരുഷോത്തമന്‍ എന്നൊക്കെ പറയുന്നത്?
എഡോ ഇപ്പണി തനിക്കു പറഞ്ഞിട്ടുള്ളതല്ല. ഞാന്‍ വേറൊരു കഥ പറയാം
പണ്ട് ദേവലോകത്തു നിന്നും ഒരു അരയന്നം ഭൂമിയിലെത്തി. പരന്നിറങ്ങിയ അന്നം, ആദ്യം കണ്ട ഒരു കുളത്തില്‍ പോയി. അവിടെ ധാരാലം കൊറ്റികള്‍ ഇരിക്കുന്നു
പുതിയതായി വന്ന പക്ഷിയെ കണ്ട് കൊറ്റികള്‍ എല്ലാം അടൂത്തു കൂടി
അവര്‍ കുശലപ്രശ്നം തുടങ്ങി എവിടെ നിന്നു വരുന്നു ?
ദേവലോകത്തു നിന്ന്
താമസിക്കാന്‍ ഇടം ?
ഇന്ദ്രന്റെ സരസ്
കഴിക്കാന്‍?
താമരയല്ലി
പിന്നെ അട്ടയുണ്ടോ? ഞണ്ടുണ്ടോ? തേരട്ടയുണ്ടൊ?
"അട്ടകളൂണ്ടൊ ഞണ്ടുണ്ടോ തേരട്ടകളുണ്ടൊ ഞാഞ്ഞൂലുണ്ടോ"
ഇതൊന്നും ഇല്ല
പിന്നെന്തു ദേവലോകം ഫൂ.
വഴിയരികില്‍ നടക്കുന്ന നായയ്ക്കും, പന്നിയ്ക്കുമൊക്കെ അമേദ്ധ്യം കാണുമ്പോഴാണ് സന്തോഷം. അതുകൊണ്ട് അവ അതു ചികഞ്ഞു കൊണ്ടിരിക്കും അതവരുടെ കുറ്റമല്ല.
അപ്പോള്‍ മേല്‍പറഞ്ഞ ശ്ലോകങ്ങളുടെ അര്‍ത്ഥവും താല്‍പര്യവുംകേള്‍ക്കണ്ടെ?
വനവാസത്തിനു രാമനെ നിയോഗിച്ചതറിഞ്ഞ് ദുഃഖമില്ലാത്തവര്‍ രാമനും സീതയും, കൈകേയിയം, കുബ്ജയും മാത്രം.
കൗസല്ല്യ ദുഃഖിതയാണെങ്കിലും, രാമനോടൊപ്പം കാട്ടില്‍ പോകണം എന്നെ ആവശ്യപ്പെടുന്നുള്ളു.
എന്നാല്‍ ലക്ഷ്മണന്‍ ക്രോധിതനാണ്. ആയുധമെടുത്താലും ശ്രീരാമന്റെ അഭിഷേകം നടത്തണം എന്നാണ് വാശി.
ആ ലക്ഷ്മണനെ അനുനയിപ്പിക്കുവാന്‍, നമ്മുടെ നിയന്ത്രണത്തിലല്ലാതെയുള്ള കാര്യങ്ങള്‍ ഉള്ളതും, മുന്‍ ജന്മ കര്‍മ്മഫലം - അഥവാ ദൈവം എന്നു വിളിക്കപ്പെടുന്ന ശക്തിയെ കുറിച്ചും, അതില്‍ കൈകേയി കുറ്റക്കാരിയല്ല എന്ന വസ്തുതയെക്കുറിച്ചും പറയുകയും, ഇതെല്ലാം വസ്തുനിഷ്ടമായി അറിയാവുന്നതു കൊണ്ട് തനിക്കു ദുഃഖം ഇല്ല എന്നു പറയുന്നതും, ആണ് ആ പത്തു ശ്ലോകങ്ങള്‍ ദാ താഴെ വായിക്കൂ.
മനുഷ്യന്‍ ആലോചിച്ചുറപ്പിച്ച പലകാര്യങ്ങളും അവിചാരിതമായ മറ്റു ചില കാരണങ്ങളാല്‍ തടസ്സപ്പെട്ടുകാണുന്നു. അത്തരത്തില്‍ വിശദീരണ സാധ്യമാകാത്ത പലതും ദൈവനിശ്ചയം അഥവാ പൂര്‍വകര്‍മ്മര്‍ജ്ജിതമാണ്, അതിനെഹിരെ പടപൊരുതുന്നതില്‍ അര്‍ത്റ്റമില്ല എന്നു ലക്ഷ്മണനോടു പറയുകയാണ്. ഇതില്‍ "ദൈവം" എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത് കര്‍മ്മഫലത്തെ ആണ് അല്ലാതെ മുകളില്‍ എവിടെയോ ഇരുന്നു ഭരിക്കുന്ന ഒരാളല്ല.
ഇനി അര്‍ത്ഥങ്ങള്‍ ഓരോ ശ്ലോക്കത്തിന്റെ ആയി കാണാം
15. അല്ലയോ ലക്ഷ്മണാ , ഈ അഭിഷേകം എന്നില്‍ നിന്നും ഒഴിഞ്ഞു പോകുന്നതിനുള്ള കാരണം ദൈവനിശ്ചയം ആണ്.
കൈകേയ്യാഃ പ്രതിപത്തിര്‍ഹി കഥം സ്യാന്മമ വേദനേ
യദി തസ്യാ നഭാവോയം കൃതാന്തവിഹിതോ ഭവേത് 16
16. അല്ലയോ ലക്ഷ്മണാ എന്റെ വിചാരത്തില്‍ കൈകേയിയുടെ ഈ വിപരീതമനോഭാവത്തിനു കാരണം ദൈവനിശ്ചയം ഒന്നു മാത്രം ആണ് അല്ലാത്തപക്ഷം കൈകേയി എന്നെ വനത്തില്‍ അയച്ചു പീഡിപ്പിക്കാന്‍ വിചാരിക്കില്ല.
ജാനാസി ഹി യഥാ സൗമ്യ ന മാതൃഷു മമാന്തരം
ഭൂതപൂര്‍വം വിശേഷോ വാ തസ്യാ മയി സുതേപി വാ 17
17. നിനക്കു നേരത്തെ തന്നെ അറിയാവുന്നതാണല്ലൊ എനിക്കു ഇവര്‍ രണ്ടു പേരോടും - കൈകേയിയോടൂം കൗസല്ല്യയോടും ഒരിക്കലും ഭേദഭാവം ഉണ്ടായിരുന്നില്ല, അതുപോലെ തന്നെ ഭരതനോടും എന്നോടൂം ഒരിക്കലും കൈകേയിയും ഭേദഭാവം കാണിച്ചിരുന്നില്ല.
സോഭിഷേകനിവൃത്യര്‍ത്ഥൈഃ പ്രവാസര്‍ത്ഥൈശ്ച ദുര്‍വചൈഃ
ഉഗ്രൈര്‍വാക്യൈരഹം തസ്യാ നാന്യത് ദൈവാത് സമര്‍ത്ഥയേ 18
18. എന്റെ അഭിഷേകം തടസപ്പെടുത്താനും എന്നെ വനത്തിനയയ്ക്കാനും നിമിത്തമായ ഘോരവചനങ്ങള്‍ ഒരു സാധാരണമനുഷ്യനില്‍ നിന്നും ഉല്‍ഭവിക്കുകയില്ല- അതു ദൈവനിശ്ചയമാണ്.
കഥം പ്രകൃതിസമ്പന്നാ രാജപുത്രീ തഥാഗുണാ
ബ്രൂയാത് സാ പ്രാകൃതേവ സ്ത്രീ മത്‌പീഡ്യാം ഭര്‍തൃസന്നിധൗ 19
19. സല്‍ഗ്ഗുണസമ്പന്നയായ ഒരു രാജകുമാരി ആയ കൈകേയിയില്‍ നിന്നും ഇതു പോലെ എന്നെ ഉപദ്രവിക്കുവാനുദ്ദേശിച്ചുള്ള സാധാരണ സ്ത്രീസഹജമായ ഘോരവാക്കുകള്‍ മറ്റൊരു കാരണത്താല്‍ ഉല്‍ഭവിക്കുകയില്ല തന്നെ.
യദചിന്ത്യം തു തത് ദൈവം ഭൂതേഷ്വപി ന ഹന്യതേ
വ്യക്തം മയി ച തസ്യാം ച പതിതോ ഹി വിപര്യയഃ 20
കശ്ച ദൈവേന സൗമിത്രേ യോദ്ധുമുത്സഹതേ പുമാന്‍
യസ്യ നു ഗ്രഹണം കിഞ്ചിത് കര്‍മ്മണോന്യത്ര ദൃശ്യതേ 21
20,21. ചിന്തിച്ചെത്തിപ്പെടാന്‍ സാധിക്കുന്നതല്ല ദൈവനിശ്ചയം. അതു അനുഭവം വരുമ്പോള്‍ മാത്രം വ്യക്തമാകുന്നതാണ്. അതുകൊണ്ടു തന്നെ ആരും അതിനോടു മല്ലടിയ്ക്കാന്‍ സമര്‍ഥനാകുന്നുമില്ല.
22. സുഖം, ദുഃഖം, ഭയം ക്രോധം, ലാഭം നഷ്ടം, ഉല്‍പത്തി നാശം എന്നിപ്രകാരം എല്ലാറ്റിനും കാരണം ദൈവനിശ്ചയം ഒന്നു മാത്രമാണ്.
സുഖദുഃഖേ ഭയക്രോധൗ ലാഭാലാഭൗ ഭവാഭവൗ
യസ്യ കിഞ്ചിത് തഥാഭൂതം നനു ദൈവസ്യ കര്‍മ്മ തത് 22
ഋഷയോപ്യുഗ്രതപസോ ദൈവേനാഭിപ്രചോദിൂതാഃ
ഉത്സൃജ്യ നിയമാംസ്തീവ്രാന്‍ ഭ്രശ്യന്തേ കാമമന്യുഭിഃ 23
23. ഇക്കാരണത്താല്‍ തന്നെ ഉഗ്രതപസ്വികളായ ഋഷിമാര്‍ പോലും കാമക്രോധങ്ങള്‍ക്കടിമപ്പെട്ടു കാണുന്നുണ്ട്.
അസങ്കല്‍പിതമേവേഹ യദകസ്മാത് പ്രവര്‍ത്തതേ
നിവര്‍ത്യാരബ്ധമാരംഭൈര്‍ന്നനു ദൈവസ്യ കര്‍മ്മ തത് 24
24. ആലോചിച്ചു തീരുമാനമെടുത്തല്ലാതെ ആകസ്മികമായി ഉണ്ടായിക്കാണുന്നവയും, ആലോചിച്ചുറപ്പിച്ചു തുടങ്ങിയ കാര്യങ്ങളെ പോലും പെട്ടെന്നു തടസ്സപ്പെടൂത്തുന്നതുമായ ചില കാരണങ്ങള്‍ ദൈവനിശ്ചയം തന്നെയാണ്.
ഏതയാ തത്വയാ ബുദ്ധ്യാ സംസ്തഭ്യാത്മാനമാത്മനാ
വ്യാഹതേപ്യഭിഷേകെ മേ പരിതാപോ ന വിദ്യതേ 25
25. ഇക്കാര്യങ്ങള്‍ തത്വബുദ്ധിയാല്‍ എനിക്കറിയാവുന്നതു കൊണ്ട് അഭിഷേകം മുടങ്ങിയതില്‍ എനിക്കു ദുഃഖമൊന്നും ഇല്ല തന്നെ.
അല്ലാതെ കൈകേയിയെ പള്ളു പറയലും മൂക്കു പിഴിയലും ഒന്നും അല്ല.
തന്നെ പിടിച്ചു കെട്ടിയിട്ടിട്ടു രാജ്യം ഭരിച്ചു കൊള്ളാന്‍ ദശരഥന്‍, രാജ്യം തനിക്കു വേണ്ട, ജ്യേഷ്ഠന്‍ തിരികെ വന്നാല്‍ മതി എന്നു പറയുന്ന ഭരതന്‍, വില്ലാളിവീരനായ ലക്ഷ്മണന്‍ യുദ്ധം ചെയ്തെങ്കില്‍ അങ്ങനെ രാജ്യം രാമനു തന്നെ നേടിയെടുക്കണം എന്ന വാശിയില്‍, വനവാസത്തിനു പുറപ്പെടൂമ്പോള്‍ തങ്ങള്‍ എല്ലാവരും കൂടെ പോരും എന്നു പറഞ്ഞ് ഇറങ്ങുന്ന രാജ്യത്തെ മുഴുവന്‍ പ്രജകളും-
ഇത്രയും ഒക്കെ ഉള്ള രാമന്‍ മൂക്കൊലിപ്പിച്ചു എന്നെഴുതാന്‍ നാണമില്ലാഴിക എത്ര വേണം എന്റെ രാമാ

Saturday, March 27, 2010
വാട്ട് ഈസ് ദിസ്?
Publishing a mail which I got right now
"
Our government is churning out one hazardous bill after another. This time it is a bill called the Civil Liability for Nuclear Damage, and it's coming up for a vote in a couple of days.
The bill lets U.S. corporations off the hook for any nuclear accidents they cause on Indian soil. They'd only have to pay a meagre amount, and Indian taxpayers would be stuck paying crores for the nuclear clean up and to compensate the victims.
Without any public debate, the Prime Minister is appeasing American interests and ignoring our safety.
Greenpeace is launching a petition asking the PM to hold a public consultation before introducing the bill.
I have already signed this petition. Can you join me?
http://www.greenpeace.org/india/stop-the-vote2 "
ചില മെയിലുകള്‍ വായിക്കുമ്പോള്‍ ഭീതി തോന്നുന്നു - നാം വെറും ആണും പെണ്ണും കെട്ടവരായിപ്പോയോ?
ഇതിന്റെ ഒക്കെ നിജസ്ഥിതി എന്താണ്?

Subscribe to:
Posts (Atom)